വിദേശം

യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍ : യു.എസ് പാര്‍ലമെന്റ് കെട്ടിടമായ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാറോടിച്ചു കയറ്റി അക്രമി പോലീസുകാരനെ കൊലപ്പെടുത്തി. മറ്റൊരു പൊലീസുദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി കത്തി വീശീക്കൊണ്ട് പൊലീസിനടുത്തേക്ക് വരികയും പൊലീസ് ഇയാളെ വെടിവെച്ചിടുകയായിരുന്നു. നോവ ഗ്രീന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. അതേസമയം സംഭവത്തിന് തീവ്രവാദബന്ധമുള്ളതായി കരുതില്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് കോന്റി അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന്

More »

ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
ക്രൈസ്റ്റ്ചര്‍ച്ച് : ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയും സാമ്പത്തിക തിരിച്ചടി നേരിടുകയും ചെയ്യുമ്പോള്‍ ന്യൂസിലാന്റ് എന്ന കൊച്ചു രാജ്യത്തെ അതൊന്നും ഏശുന്നില്ല. കോവിഡിനെ പ്രതിരോധിച്ചു ലോകത്തിനു മാതൃകയായ ന്യൂസിലാന്റില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ)യിരിക്കുകയാണ് സര്‍ക്കാര്‍. മണിക്കൂറില്‍ 1.14 ഡോളര്‍ വര്‍ദ്ധനവ് വരുത്തി - ഇത് 175,500 തൊഴിലാളികള്‍ക്കു സഹായകമാവും. ഇത് സമ്പദ്‌വ്യവസ്ഥയിലുടനീളം 216 മില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു. മിനിമം വേതനം വീണ്ടും ഉയര്‍ത്തി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പു നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. തൊഴിലില്ലായ്മ വേതനത്തിലും ചെറിയ വര്‍ദ്ധനവ്

More »

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍
കെയ്‌റോ : മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായ സൂയസ് കനാലില്‍ കുടുങ്ങിയ പടുകൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി. സൂയസ് കനാലിലൂടെയുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരാഴ്ചയായി കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിയന്ത്രണം തെറ്റി കനാലിന് കുറുകെ വന്ന് സൂയസ് കനാലില്‍ ബ്ലോക്ക് ഉണ്ടാക്കുകയായിരുന്നു. ഒരാഴ്ചയോളമാണ് കനാലിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടത്. ഇത് ലോകത്തെ വ്യാപാരമേഖലയെ പ്രതിസന്ധിലാഴ്ത്തി . കപ്പലിനെ അത് ഇടിച്ചു നില്‍ക്കുന്ന മണല്‍ത്തിട്ടകളില്‍ നിന്നും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സൂയസ് കനാല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പേ

More »

വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
കോവിഡ് മഹാമാരിയുടെ ഭീതിക്കിടെ ഓശാന ഞായര്‍ ആഘോഷിച്ച് ക്രൈസ്തവര്‍. ആളും ആരവവുമൊഴിഞ്ഞു ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ ഓശാന ചടങ്ങുകള്‍ നടത്തി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധ ആഴ്ചയുടെ തുടക്കം കുറിച്ച് ഒറ്റയ്ക്കാണ് അദ്ദേഹം സര്‍വ്വീസ് നടത്തിയത്. കൊറോണാവൈറസ് യൂറോപ്പില്‍ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിലുള്ള ഇറ്റലിയില്‍ യാത്രക്കും, മറ്റ് സഞ്ചാരങ്ങള്‍ക്കും വിലക്കുണ്ട്. ഇതോടെ ജനക്കൂട്ടം ചടങ്ങുകളില്‍ നിന്നും ഒഴിവായി. നേരത്തെ ആയിരക്കണക്കിന് തീര്‍ത്ഥാടകരെയും, ടൂറിസ്റ്റുകളെയും സാക്ഷിയാക്കി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒലിവ് കൊമ്പുകളും, ഓലയുമേന്തി പുറത്ത് നടക്കുന്ന കുര്‍ബാനയിലേക്ക് നയിക്കുന്ന ഘോഷയാത്രയാണ് പരമ്പരാഗതമായി നടക്കാറുള്ളത്. എന്നാല്‍ ഇറ്റലിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാര്‍പാപ്പ നടപടിക്രമങ്ങള്‍

More »

ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്
ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ വംശജയായ യുവതിയുടെ ശരീരത്തില്‍ അമേരിക്കന്‍ സ്വദേശി മൂത്രമൊഴിച്ചതായി പരാതി. കോവിഡ് വ്യാപന ശേഷം അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഈ വംശീയ ആക്രമണം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ സബ് വേ ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന 25 കാരിയായ യുവതിയുടെ ശരീരത്തിലേക്ക് മധ്യവയസ്‌കനായ സഹയാത്രികരില്‍ ഒരാള്‍ മൂത്രമൊഴിക്കുകയായിരുന്നു. തന്റെ സീറ്റിനു അടുത്തേക്കെത്തിയ മധ്യവയസ്‌കന്‍ ആദ്യം അസൗകര്യമുണ്ടാക്കുന്ന വിധം ചേര്‍ന്നു നിന്ന് ട്രെയ്‌നിന്റെ വാതിലിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് യുവതിയുടെ വിശദീകരണം. ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മറ്റൊരു ഭാഗത്തേക്ക് യുവതി നീങ്ങിയിരുന്നു. ഉടനെ അയാള്‍ അവിടേക്കെത്തി യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തന്റെ ജാക്കറ്റിലും ബാഗിലും

More »

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്ത് വെടിവെപ്പ്. ആക്രമണത്തില്‍ 10 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരിയായ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കുപറ്റിയ ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമിയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരാഴ്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണ സംഭവമാണിത്. മാര്‍ച്ച് 17 ന് ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്വര്‍ത്തിലെ യംഗ്സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യം വെടിവെപ്പ് നടന്നത്. ഇവിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് നോര്‍ത്ത് ഈസ്റ്റ്

More »

വിമാനത്തിലേക്ക് കയറവെ മൂന്ന് തവണ അടിതെറ്റി വീണ് ബൈഡന്‍; കാറ്റിനെ പഴിച്ചു വൈറ്റ്ഹൗസ്
ലോകത്തെ ഏറ്റവും ശക്തമായ പദവിയിലിരിക്കുന്ന ആള്‍ കാറ്റടിച്ചാല്‍ വീഴുന്നയാളോ! അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അടിതെറ്റി വീഴല്‍ ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക പരത്തിയത്. എയര്‍ ഫോഴ്‌സ് വണ്ണിന്റെ പടികള്‍ കയറവെ മൂന്ന് തവണയാണ് ബൈഡന്‍ അടിതെറ്റി വീണത്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിന്നും അറ്റ്‌ലാന്റയിലേക്ക് പറക്കാനായി വിമാനത്തില്‍ കയറവെയാണ് 78-കാരനായ ബൈഡന്റെ വീഴ്ച. ആദ്യതവണ കാല്‍വഴുതിപ്പോയതോടെ റെയ്‌ലിംഗില്‍ പിടിച്ച് വീഴാതെ നിന്ന അദ്ദേഹത്തിന് രണ്ടാമതും ചുവടുപിഴച്ചു. എന്നാല്‍ മൂന്നാമത് ചുവടുതെറ്റിയപ്പോള്‍ മുട്ടുകുത്തി വീഴുകയാണ് ചെയ്തത്. ഇതിന് ശേഷവും ഇവിടെ നിന്നും എഴുന്നേറ്റ് പടികള്‍ കയറി മുകളിലെത്തി സല്യൂട്ട് ചെയ്താണ് പ്രസിഡന്റ് വിമാനത്തില്‍ കയറിയത്. അതേസമയം, പ്രസിഡന്റിന് യാതൊരു വിധത്തിലുള്ള കുഴപ്പവുമില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി

More »

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി : കത്തോലിക്കാ സഭയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപത്തെ അനുഗ്രഹിക്കാന്‍ കഴിയാത്തതിനാല്‍ കത്തോലിക്കാ ചര്‍ച്ചിനും പുരോഹിതന്മാര്‍ക്കും സ്വവര്‍ഗ വിവാഹത്തിന് പൗരോഹിത്യം വഹിക്കാന്‍ സാധിക്കില്ലെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ട് പേജുള്ള പ്രസ്താവന എഴ് ഭാഷകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. പോപ് ഫ്രാന്‍സ് അംഗീകരിച്ചതാണ് സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഓഫീസ് പുറത്തിറക്കിയ കുറിപ്പ്. സ്വവര്‍ഗവിവാഹങ്ങളെ അനുഗ്രഹിക്കുന്നത് ശരിയായി കാണാനാകില്ല. കുടുംബ ബന്ധവുമായുള്ള ദൈവസങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ല സ്വവര്‍ഗവിവാഹമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഗേ വ്യക്തികളെ ചര്‍ച്ച് അനുഗ്രഹിക്കുമെന്നും പോപ് ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. ഇതൊടെ സ്വവര്‍ഗവിവാഹവുമായി ബന്ധപ്പെട്ട

More »

ബ്ലഡ് ക്ലോട്ടിംഗ് ആശങ്ക; ആസ്ട്രാസെനക വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍
ആസ്ട്രാസെനക വാക്‌സിന്‍ ഉപയോഗം താത്കാലികമായി ഡെന്മാര്‍ക്കും നോര്‍വേയും ഐസ്‌ലന്‍ഡും നിര്‍ത്തിവെച്ചു. കുത്തിവെപ്പെടുത്തവരില്‍ ചിലരില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ചെവ്വാഴ്ചവരെ 22 പേര്‍ക്കാണ് രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ കുത്തിവെപ്പ് താല്‍ക്കാലികമായി നിര്‍ത്തി വെച്ച വിവരം ഡെന്മാര്‍ക്ക് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഡെന്മാര്‍ക്കിനു പിന്നാലെ എസ്തോണിയ, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വാക്സിന്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തി നിര്‍ത്തിവെച്ചു. കൂടാതെ, വാക്സിനെടുത്ത 49 വയസുകാരി നഴ്‌സിന്റെ മരണത്തെത്തുടര്‍ന്ന് ആസ്ട്രാസെനക യുടെ പ്രത്യേക ബാച്ചിലുള്ള വാക്സിന്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചതായി ഓസ്ട്രിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions