വിദേശം

ചൂടന്‍ ലൈവ് ചര്‍ച്ചക്കിടെ സെറ്റ് തകര്‍ന്ന് അവതാരകന്റെ മേലേക്ക്
ലൈവ് ചൂടന്‍ ചാനല്‍ ചര്‍ച്ചക്കിടെ സെറ്റ് തകര്‍ന്ന് വീണ് വാര്‍ത്താ അവതാരകന് പരിക്ക്. ഇഎസ്പിഎന്‍ കൊളംബിയ ചാനലിലാണ് ചര്‍ച്ചക്കിടെ അവതാരകനായ കാര്‍ലസ് ഓര്‍ഡൂസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച രാത്രി ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ഡെസ്‌കില്‍ ഓര്‍ഡൂസിനൊപ്പം ചര്‍ച്ചയില്‍ അഞ്ച് പേരെങ്കിലും പങ്കെടുക്കുന്നുണ്ട്. പരിപാടി പുരോഗമിക്കവെ സെറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് അദ്ദേഹത്തിന്റെ പിറകിലേക്ക് വന്ന് വീഴുകയായിരുന്നു. ഭാരം പിറകിലേക്ക് വീണതോടെ ഒഡൂസ് മൂക്കിടിച്ച് ഡെസ്‌കിലേക്ക് വീണു. എല്ലാവരും സ്തംബ്ധരായി. എന്നാല്‍ ക്യാമറ പെട്ടെന്ന് ഹോസ്റ്റിലേക്ക് തിരിയുകയായിരുന്നു. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അപകടത്തില്‍ തനിക്ക് ഗുരുതര പരിക്കുകള്‍ ഒന്നും ഇല്ലെന്ന് ഒഡൂസ് പ്രതികരിച്ചു. 'ഞാന്‍ സുഖമായി ഇരിക്കുന്നു. ദൈവത്തിന് നന്ദി. ചെറിയ ചതവുകള്‍ ഉണ്ടാവുകയും മൂക്കിന്

More »

ജനക്കൂട്ടത്തെ വെടിവയ്ക്കരുതെന്ന് പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ചു കന്യാസ്ത്രീ
ന​യ്പി​റ്റോ : ഭരണം പട്ടാളം പിടിച്ചതോടെ ആ​ഭ്യ​ന്ത​ര ക​ലാ​പം രൂക്ഷമായ മ്യാ​ന്‍​മ​റി​ല്‍ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വെ​ടി​വയ്ക്കുന്ന സംഭവം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അടുത്തിടെ 38 പേരെയാണ് സൈന്യം വെടിവച്ചു കൊന്നത്. സമാന രീതിയില്‍ ജ​ന​ക്കൂ​ട്ട​ത്തെ ലക്‌ഷ്യം വച്ച പ​ട്ടാ​ള​ത്തിന്റെ മുന്നില്‍ മു​ട്ടു​കു​ത്തി നി​ന്ന് അ​പേ​ക്ഷിക്കുന്ന ക​ന്യാ​സ്ത്രിയുടെ ചിത്രം ലോകമെങ്ങും വൈറലായി. സി​സ്റ്റ​ര്‍ ആ​ന്‍ റോ​സ​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കു​വാ​നാ​യി സ്വ​ന്തം ജീ​വ​ന്‍ പോലും പണ​യ​പ്പെ​ടു​ത്തി പ​ട്ടാ​ള​ത്തി​ന് മുന്‍​പി​ലേ​ക്ക് ധൈ​ര്യ​സ​മേ​തം ഇ​റ​ങ്ങി ചെ​ന്ന​ത്. പ​ട്ടാ​ള​ക്കാര്‍​ക്കും പ്ര​ക്ഷോ​ഭ​ക​രു​ടെ​യും മ​ധ്യ​ത്തി​ലാ​യി ന​ടു​റോ​ഡി​ല്‍ മു​ട്ടു​കു​ത്തി നില്‍​ക്കു​ന്ന സിസ്റ്റര്‍ ആന്‍ റോ​സ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഞൊടിയിടകൊണ്ടു

More »

റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
പാരീസ് : ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ദസോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റും മരണപ്പെട്ടു. അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസോയുടെ മകനാണ് ഒലിവിയര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദസോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഒലിവിയര്‍ ദസോ ഫ്രാന്‍സിനെ സ്‌നേഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം രാജ്യത്തിന് നഷ്ടമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരനായ വ്യവസായി സെര്‍ജ് ദസോയുടെ മൂത്ത മകനാണ് ഒലിവര്‍ ദസോ. അപകടത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

More »

ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്; പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
വെല്ലിംഗ്ടണ്‍ : ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്. തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് പ്രദേശവാസികളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1, 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് വന്നത്. ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി( 'നെമ') ദേശീയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും ഒരു കാരണവശാലും വീടുകളില്‍ തന്നെ തുടരരുത് എന്നും നെമ പറഞ്ഞു. മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ദ്വീ​പി​ലെ തീ​ര​നി​വാ​സി​ക​ള്‍ ഉ​യ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്

More »

ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും ഡയറക്ടറായും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടറായും അമേരിക്കന്‍ മലയാളിയായ മജു വര്‍ഗീസിനെ നിയമിച്ചു.വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ യാത്രകള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ ചുമതലകള്‍ മിലിട്ടറി ഓഫീസിന്റെ കീഴില്‍ വരും. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ചീഫ് ഓഫീസര്‍, പ്രസിഡന്റ് പദവി ഉദ്ഘാടന കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ മജു വര്‍ഗീസ് വഹിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തും വൈറ്റ് ഹൗസിലെ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ മജു വര്‍ഗീസ് വഹിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച മജു വര്‍ഗീസിന്റെ മാതാപിതാക്കള്‍ തിരുവല്ലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ്, ആംഹെര്‍ട്‌സ് എന്നീ സര്‍വകലാശാകളില്‍

More »

ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
വാഷിംഗ്ടണ്‍ : സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ ക്രൂരമായി കൊലപ്പെടുത്തിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ്

More »

11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ അതിമാരകമായ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു. കൊറോണയുടെ ലണ്ടന്‍,കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങളെ അപേക്ഷിച്ചു 11 ഇരട്ടി മരണസാധ്യതയുള്ളതാണ് കാലിഫോര്‍ണിയന്‍ വകഭേദം. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി

More »

ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
ഗോള്‍ഫ് സൂപ്പര്‍താരം ടൈഗര്‍ വുഡ്‌സ് പരിക്കുകളോടെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ലോസ് ഏഞ്ചല്‍സില്‍ അപകടങ്ങള്‍ക്ക് കുപ്രസിദ്ധമായ മേഖലയിലാണ് സംഭവം. സെന്‍ഡ്രല്‍ റിസര്‍വേഷന്‍ കടന്ന് നൂറടിയോളം മറിഞ്ഞ എസ്‌യുവിയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചതാണ് താരത്തിന്റെ ജീവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ പോലീസുകാരന്‍ പറഞ്ഞു. ജെനെസിസ് ജിവി80യുടെ ഡ്രൈവര്‍ സീറ്റില്‍ ബോധത്തോടെയാണ് 45-കാരനായ വുഡ്‌സിനെ ഡെപ്യൂട്ടി കാര്‍ലോസ് ഗോണ്‍സാലെസ് കണ്ടെത്തിയത്. അപകടശബ്ദം കേട്ട് ഒരു പ്രദേശവാസി 911ല്‍ വിളിച്ച് അറിയിച്ചത് പ്രകാരമാണ് ഗോണ്‍സാലെസ് സ്ഥലത്തെത്തിയത്. സാരമായി പരുക്കേറ്റിരുന്നെങ്കിലും വുഡ്‌സുമായി സംസാരിച്ചതായി പോലീസുകാരന്‍ വ്യക്തമാക്കി. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തിയാണ് വുഡ്‌സിനെ ആശുപത്രിയിലെത്തിച്ചത്. ഗോള്‍ഫര്‍ ഏതെങ്കിലും

More »

241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
ലോകത്തെ നടുക്കാന്‍ പോന്ന മറ്റൊരു ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. പൈലറ്റിന്റെ ധീരമായ പ്രവൃത്തി ഒന്ന് കൊണ്ടുമാത്രമാണ് 241 പേരുടെ ജീവന് ഭീഷണി ഉണ്ടാവാതിരുന്നത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അമേരിക്കന്‍ ആകാശത്ത് അരങ്ങേറിയത്. 241 പേരുമായി 15,000 അടി മുകളില്‍ പാറക്കവേയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് 777 വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നത്. അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുന്നതിനിടയില്‍ വിമാനം പൈലറ്റ് സാഹസികമായി അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. ഹവായിലേക്ക് യാത്ര തുടങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരും, ജീവനക്കാരുമാണ് മരണത്തെ മുഖാമുഖം കണ്ടത്. ഡെന്‍വറില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് സമയം പിന്നിട്ടപ്പോഴാണ് എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചത് കൊളറാഡോയിലെ മേഖലകളില്‍ വീടുകള്‍ക്ക് മേല്‍ വിമാന അവശിഷ്ടങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions