വിദേശം

ടേക്കോഫിനിടെ വിമാനം തകര്‍ന്നുവീണു; ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും 4കളിക്കാരും മരിച്ചു
പാല്‍മസ് : പാല്‍മസ് നഗരത്തിനടുത്തുണ്ടായ വിമാനാപകടത്തില്‍ പാല്‍മസ് ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. ക്ലബ് പ്രസിഡന്റ് ലൂകാസ് മെയ്റ, കളിക്കാരായ ലൂകാസ് പ്രാക്സെഡെസ്, ഗുല്‍ഹേം നോ, റാനുലെ, മാര്‍ക്കസ് മോലിനാരി പൈലറ്റ് വാഗ്നര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ടോകാന്റിനെന്‍സ് ഏവിയേഷന്‍ അസോസിയേഷന്റെ വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നു. ബ്രസീല്‍ കപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി കളിക്കാരുമായി യാത്ര തിരിച്ച ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 800 കിലോമീറ്റര്‍ അകലെയുളള ഗോയാനിയയിലേക്കായിരുന്നു യാത്ര. ഏത് തരത്തിലുള്ള വിമാനമാണ് വിമാനാപകടത്തില്‍ ഉള്‍പ്പെട്ടതെന്ന് ക്ലബ് പറഞ്ഞിട്ടില്ല. 2016 ല്‍ കൊളംബിയയില്‍ നടന്ന കോപ സുഡാമെറിക്കാന ഫൈനലില്‍ പങ്കെടുക്കാന്‍ പോകവേ വിമാനം മെഡെലിനു വെളിയിലുള്ള ഒരു കുന്നിന്‍മുകളില്‍ തകര്‍ന്നുവീണു ചാപെകോന്‍സ് സ്ക്വാഡ്

More »

പുതിയ തുടക്കം, പുത്തന്‍ പ്രതീക്ഷ; അമേരിക്കയുടെ പ്രസി‍ഡന്റായി ബൈ‍ഡനും വൈസ് പ്രസി‍ഡന്റായി കമലാ ഹാരിസും അധികാരമേറ്റു
വാഷിം​ഗ്ടണ്‍ : അമേരിക്കയ്ക്കും ലോകത്തിനും പുതിയ പ്രതീക്ഷയേകി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളില്‍ തൊട്ട് ബൈഡന്‍ ഏറ്റുചൊല്ലി. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കോവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന്‍ താരതമ്യപ്പെടുത്തിയത്. താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന റെക്കോഡും ബൈഡനാണ്. സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെല്‍റ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍

More »

കനത്ത സുരക്ഷയില്‍ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ബൈഡന്‍ അധികാരമേല്‍ക്കുന്ന ദിവസം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ കനത്ത സുരക്ഷയിലായിരിക്കും അധികാരമേല്‍ക്കുന്ന ചടങ്ങുകള്‍ നടക്കുക. വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍. സുരക്ഷ കണക്കിലെടുത്ത് രണ്ട് ദിവസത്തക്ക് ക്യാപിറ്റോള്‍ മന്ദിരം അടച്ചിട്ടിരിക്കുകയാണ്. 25000ത്തിലധികം ദേശീയ സുരക്ഷാ ഗാര്‍ഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എഫ്.ബി.ഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്

More »

ഷിക്കാഗോ വിമാനത്താവളത്തില്‍ 3 മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
ലോസ് ഏഞ്ചല്‍സ് : കോവിഡ് ഭീതിയെ തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളത്തില്‍ മൂന്ന് മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ ഒടുവില്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ഉള്ള ആദിത്യാ സിംഗ് ആണ് ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ കഴിഞ്ഞത്. ഷിക്കാഗോ ഓ ഹരേ വിമാനത്താവളത്തില്‍ ഒക്‌ടോബര്‍ 19 മുതല്‍ താമസിച്ചു വന്ന ഇയാളെ ഒടുവില്‍ ശനിയാഴ്ചയായിരുന്നു അധികൃതര്‍ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ ശിക്ഷാര്‍ഹമായ വിധത്തില്‍ കുറ്റകരമായി പ്രവേശിച്ചെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ഒഹാരേയില്‍ എത്തിയതെന്നും അന്നു മുതല്‍ വിമാനത്താവളത്തിലെ സുരക്ഷാമേഖലയില്‍ പരിശോധന പോലും ഇല്ലാതെ താമസിക്കുകയായിരുന്നു എന്നും ഷിക്കാഗോ ട്രിബ്യൂണ്‍

More »

ബലാല്‍സംഗം, അബോര്‍ഷന്‍; പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുത്തു
ലാഹോര്‍ : പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമിനെതിരെ ബലാത്സംഗത്തിന് കേസ്. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരെ ലൈംഗിക പീഡനമാരോപിച്ച് കേസ് നല്‍കിയത്. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നല്‍കിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. ഹര്‍ജിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട സെഷന്‍സ് ജഡ്ജ് നൗമാന്‍ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നസീര്‍ബാദ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് നിര്‍ദേശം.

More »

ട്രംപിനെതിരെ രണ്ടാമതും ഇംപീച്ച്‌മെന്റ്; റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണച്ചു, വിചാരണ ഇനി സെനറ്റിലേക്ക്
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനു വീണ്ടും നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ട് തവണ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് മാറി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായത്. ഇത് രണ്ടാം തവണയാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുന്നത്. 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ചു എന്നതാണ് ശ്രദ്ധേയം. 222 ഡെമോക്രാറ്റിക് അംഗങ്ങളും 10 റിപ്പബ്ലിക്കന്‍ അംഗങ്ങളുമാണ് ട്രപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. യുഎസ് ക്യാപ്പിറ്റോളില്‍ അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. പ്രമേയം പാസായ പശ്ചാത്തലത്തില്‍ ഇനി അത് സെനറ്റിലേക്ക് നീങ്ങും. അവശേഷിക്കുന്ന വിചാരണ നടപടികള്‍ ഇനി സെനറ്റിലായിരിക്കും നടക്കുക.

More »

ട്രംപ് അനുകൂലികള്‍ സായുധ കലാപത്തിന് ശ്രമിക്കുമെന്ന് മുന്നറിയിപ്പ്; അടിയന്തരാവസ്ഥ
കാപിറ്റല്‍ ഹില്‍ കലാപത്തിനു പിറകെ, നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20 വരെ യുഎസില്‍ ട്രംപ് അനുകൂലികളായ വലതുപക്ഷ തീവ്രവാദികള്‍ സായുധകലാപം നടത്തിയേക്കുമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെ മുന്നറിയിപ്പ്.ഓണ്‍ലൈന്‍ ശൃംഖല വഴിയാണ് ട്രംപ് അനുകൂല തീവ്രവാദികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയത്. വാഷിങ്ടണ്‍ ഡിസിക്കു പുറമെ 50 സംസ്ഥാന തലസ്ഥാനത്തും കലാപത്തിനുള്ള തയാറെടുപ്പിലാണെന്നാണ് എഫ്.ബി.ഐയുടെ റിപ്പേര്‍ട്ടില്‍ പറയുന്നത്. എഫ്.ബി.ഐ മുന്നറിയിപ്പ് പുറത്തുവന്നതോടെ ജനുവരി 24 വരെ തലസ്ഥാനമായ വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനുവരി 16 മുതല്‍ 20 വരെ കലാപം നടത്താനാണ് ആഹ്വാനമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ കാപിറ്റല്‍ മന്ദിരത്തിനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കത്തിലാണ് ബൈഡന്‍. ഇക്കാര്യത്തില്‍ ഭയമൊന്നുമില്ലെന്ന് അദ്ദേഹം

More »

'കലാപത്തിന് പ്രേരണ'; ട്രംപിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നടപടി മുന്നോട്ട്
സ്ഥാനമൊഴിയുന്നതിനു മുമ്പേ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് പ്രമേയം. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നാണ് സൂചന. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്‌മെന്റ് പ്രമേയമാണിത്. ഭരണഘടനാ അധികാരം ഉപയോഗിച്ച് ട്രംപിനെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ട്രംപിനെ

More »

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്‌ ‌ പൂട്ടിട്ടത് ഇന്ത്യന്‍ വംശജയുടെ നിര്‍ദ്ദേശപ്രകാരം
വാഷിംഗ്ടണ്‍ : യുഎസ്‌ ക്യാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന് ആഹ്വാനം ചെയ്ത ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇന്ത്യന്‍ വംശജ കൂടിയായ ട്വിറ്ററിന്റെ ലീഗല്‍ എക്‌സിക്യുട്ടീവ് വിജയ ഗഡ്ഡേ. വെള്ളിയാഴ്ച്ച ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ ടെക്‌നിക്കല്‍ വിഭാഗം ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ ട്രംപ് ട്രിറ്ററിലൂടെ ആഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ നിയമ വിഭാഗം മേധാവിയായ 45കാരി വിജയ ഗഡ്ഡേ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കുവാനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. ഇന്ത്യയില്‍ ജനിച്ച വിജയ ഗഡ്ഡേ കുട്ടിക്കാലം മുതല്‍ ടെക്‌സസിലായിരുന്നു. അവിടുത്തെ കെമിക്കല്‍ എന്‍ജിനീയറായുരുന്ന വിജയയുടെ പിതാവിനൊപ്പമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions