വിദേശം

ഖത്തര്‍ എയര്‍വെയ്‌സിലെ യാത്രക്കാരിക്ക് കൊറോണ; മറ്റു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
ദോഹയില്‍ നിന്ന് ഫെബ്രുവരി 23ന് സിഡ്‌നിയില്‍ എത്തിയ ഖത്തര്‍ എയര്‍വെയ്‌സിലെ യാത്രക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു. QR908 എന്ന വിമാനത്തില്‍ യാത്ര ചെയ്ത 50 വയസുള്ള സ്ത്രീക്കാണ് കോറോണവൈറസ് സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ഖത്തര്‍ വഴിയാണ് ഇവര്‍ സിഡ്‌നിയിലേക്ക് യാത്ര ചെയ്തതെന്ന് NSW ആരോഗ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 23ന് വൈകിട്ട് 6 :50 ന് സിഡ്‌നിയിലെത്തിയ ഈ വിമാനത്തില്‍ യാത്ര

More »

കടകളില്‍ ഭക്ഷ്യക്ഷാമവും; ഇറ്റലിയിലെ കൊറോണ ബാധിത മേഖലയില്‍ കുടുങ്ങി നാലു മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
യൂറോപ്പില്‍ കൊറോണ ഏറ്റവും ഭീതി വിതയ്ക്കുന്ന ഇറ്റലിയിലെ മേഖലയില്‍ കുടുങ്ങി 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇതിനകം കൊറോണ വൈറസ് ബാധ മൂലം 17 പേര്‍ കൊല്ലപ്പെട്ട ഇറ്റലിയിലെ വടക്കന്‍ നഗരമായ ലൊംബാര്‍ഡിയിലെ സര്‍വകലാശാല നഗരമായ പാവിയയില്‍ ഒരാഴ്ചയായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിരിക്കുകയാണ്. എത്രയും വേഗത്തില്‍ തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എസ്ഒഎസ്

More »

യുഎസിലും ഓസ്‌ട്രേലിയയിലും കൊറോണ മരണം; വാഷിങ്ങ്ടണില്‍ അടിയന്തിരാവസ്ഥ, യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ങ്ടണ്‍ / മെല്‍ബണ്‍ : യൂറോപ്പിലും ഗള്‍ഫിലും ആശങ്കയുയര്‍ത്തി കൊറോണ അതിവേഗം പടരുന്നതിനിടെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും കൊറോണ മരണം സ്ഥിരീകരിച്ചു. ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 50 വയസുകാരിയാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് രോഗബാധ

More »

കൊറോണ: കുവെെറ്റില്‍ കത്തോലിക്ക പള്ളികള്‍ അടച്ചു,​ മം​ഗോ​ളി​യ​ന്‍ പ്ര​സി​ഡ​ന്റ് നിരീക്ഷണത്തില്‍
കുവെെറ്റ് : ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി കുവെെറ്റില്‍ കത്തോലിക്ക പള്ളികള്‍ അടച്ചു. കുവൈറ്റിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാനാണ് തീരുമാനം. രണ്ട് ആഴ്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു. പള്ളികളില്‍ വിശുദ്ധ കുര്‍ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല.

More »

ഹോളിവുഡ് പീഡനവീരന്‍ ഹാര്‍വി വെയ്ന്‍സ്റ്റണ്‍ കുറ്റക്കാരന്‍ ; 29 വര്‍ഷം തടവു ലഭിക്കാന്‍ സാധ്യത
ലോകത്തു മീ ടു വെളിപ്പെടുത്തലിനു വഴിതുറന്ന, ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡിലെ വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് ന്യൂയോര്‍ക്കിലെ കോടതി. നടിമാരായ മരിയം ഹാലിയുടെയും ജസ്സീകാ മാനിന്റെയും ഹര്‍ജിയിലാണ് ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മറ്റ് ചില ബലാത്സംഗ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനായെങ്കിലും ഈ രണ്ടു കേസുകളില്‍ മാത്രം 29 വര്‍ഷം കഠിന തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. 68 കാരനായ ഇനിയുള്ള ജീവിതം ഇരുമ്പഴിയ്ക്കുള്ളിലായിരിക്കുമെന്നു ചുരുക്കം. മാര്‍ച്ച് 11 നടക്കുന്ന മറ്റ് കേസുകളിലെ വിചാരണയ്ക്കായും വെയ്ന്‍സ്‌റ്റെണെ കസ്റ്റഡിയില്‍ എടുക്കും. വിധി കേട്ട് ഞെട്ടിയ വെയ്ന്‍സ്റ്റീന്‍ താന്‍ നിരപരാധിയാണെന്ന് പിറുപിറുത്തതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. 15 വര്‍ഷം മുമ്പ് മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്ന

More »

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ കടയില്‍ കയറി വെടിവെച്ചു കൊന്നു
വാഷിംഗ്ടണ്‍ : ലോസ് എയ്ഞ്ചല്‍സില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റു മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി മഹീന്ദര്‍ സിംഗ് ഹാസി (31)യാണ് കൊല്ലപ്പെട്ടത്. മഹീന്ദര്‍ ജോലി ചെയ്യുന്ന വിറ്റിയര്‍ സിറ്റിയിലെ 7-ലെവന്‍ ഗ്രോസറി സ്‌റ്റോറില്‍ കയറിയാണ് മുഖംമൂടി ധരിച്ച അക്രമി വെടിവച്ചത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ആറു മാസം മുന്‍പാണ് മഹീന്ദര്‍ അമേരിക്കയില്‍ എത്തിയത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കുടുംബത്തിലെ ഏക വരുമാന മാര്‍ഗം മഹീന്ദറിന്റെ ജോലിയായിരുന്നു. ഇയാള്‍ അയക്കുന്ന പണംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 5.43 ഓടെയാണ് ആക്രമണം നടന്നതെന്ന് യു.എസ് അധികൃതര്‍ പറയുന്നു. മോഷണത്തിനെത്തിയ സംഘം സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. വെടിവച്ചുവെന്ന് കരുതുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമം നടക്കുന്ന

More »

ജര്‍മനിയില്‍ രണ്ടു ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ടു മരണം
ബെര്‍ലിന്‍ : ജര്‍മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളില്‍ രാത്രിയുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറില്‍ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. വെടിവെപ്പ് നടന്ന സ്ഥലങ്ങളില്‍ നിന്നും ഇരുണ്ട നിറത്തിലുള്ള കാറില്‍ കയറി പ്രതികള്‍ രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രതികളെക്കുറിച്ചോ ഇവരുടെ ഉദ്ദേശത്തെക്കുറിച്ചോ പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണമാണ് നടത്തുന്നതെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു. ജര്‍മനിയിലെ പ്രധാന ഒത്തുകൂടല്‍ കേന്ദ്രങ്ങളാണ് ഹുക്കാ ബാറുകള്‍. സായാഹ്നങ്ങളും

More »

കൊറോണ മരണം 2000 പിന്നിട്ടു കുതിയ്ക്കുന്നു; ഹൂബെയില്‍ ഇന്നലെ മാത്രം 132 മരണം
ബെയ്ജിംഗ് : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗത്തില്‍ (കോവിഡ്-19) മരിച്ചവരുടെ എണ്ണം 2000 കടന്നു. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,693 പേര്‍ക്ക് കൂടി പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ രോഗബാധിതരുടെ എണ്ണം 75,121 ആയി. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന 'ദ ഡയമണ്ട് പ്രിന്‍സസ്' ക്രൂയിസ് കപ്പലില്‍ നിന്നുള്ള 500 ഓളം യാത്രക്കാര്‍ക്ക് പുറത്തുപോകാന്‍ അധികൃതര്‍ അനുമതി നല്‍കി. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായവര്‍ക്കാണ് മടങ്ങാന്‍ അനുമതി. കൊറോണ കണ്ടെത്തിയവര്‍ക്കൊപ്പം താമസിച്ചവരെ കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഫെബ്രുവരി മൂന്നു മുതല്‍ കപ്പില്‍ ടോക്കിയോയ്ക്ക് സമീപം യോകോഹാമയില്‍ പിടിച്ചിട്ടിരിക്കുകയാണ്. അതിനിടെ, ദക്ഷിണ കൊറിയയില്‍ പുതുതായി 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ

More »

കൊറോണയുടെ പ്രഭവകേന്ദ്രം വുഹാനിലെ ലാബോറട്ടറിയെന്ന് റിപ്പോര്‍ട്ട്; വില്ലന്‍ വവ്വാലാകാം
കൊറോണ വൈറസായ കോവിഡ്-19 പടര്‍ന്നത് വുഹാനിലെ ഗവേഷണശാലയില്‍ നിന്നാണെന്ന് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്‍ട്രോള്‍ ഗവേഷണശാല. വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പരീക്ഷണ വിധേയമാക്കുന്നുണ്ട്. രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇങ്ങനെയാകാം കോവിഡ്-19ന്റെ ഉത്ഭവമെന്നും സിയാവോ പറയുന്നു. കോവിഡ് -19 വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുമായി സാമ്യമുണ്ട്. വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions