വിദേശം

സൗദി യുദ്ധ വിമാനം തകര്‍ന്നു; പ്രത്യാക്രമണത്തില്‍ യെമനില്‍ 31 പേര്‍ കൊല്ലപ്പെട്ടു
സന : സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കപ്പെടാനാവില്ലെന്ന് യുഎന്‍ അറിയിച്ചു. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നത്. ശത്രുക്കളുടെ വിമാനം വെടിവെച്ചിട്ടുവെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കുന്ന മിസ്സൈലുമായി വന്ന യുദ്ധ വിമാനമാണ് തകര്‍ത്തതെന്നാണ് ഹൂതി വിമതരുടെ വിശദീകരണം. ഇതിന്

More »

ചൈനയില്‍ കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വ്യാപകമായി രോഗബാധ
ബെയ്ജിങ് : ചൈനയില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വെല്ലുവിളി. മരണനിരക്കും രോഗബാധയും ഉയരുന്നതിനു പുറമെ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് വ്യാപകമായി രോഗം പടരുന്നതാണ് ആശങ്ക പരത്തുന്നത്. നിലവില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ സഹമന്ത്രിയായ സെങ്ക് യിക്‌സിന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്. ഒപ്പം വുഹാനുള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊറോണ ബാധ വ്യാപകമാവുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. 'മെഡിക്കല്‍ ജീവനക്കാരുടെ ജോലി ഇപ്പോള്‍ കഠിനമാണ്. അവരുടെ പ്രവൃത്തനവും വിശ്രമവുമൊക്കെ പരിമിതമായ

More »

കൊറോണ: ചൈനയില്‍ മരണസംഖ്യ 1500 ലേക്ക്; ജപ്പാനിലും മരണം
ബെയ്ജിങ്ങ് : കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ ദിനംപ്രതി പെരുകുന്നു. വ്യാഴാഴ്ച മാത്രം 116 പേരാണ് മരിച്ചത്. ഇതോടെ ചൈനയില്‍ ഔദ്യോഗിക മരണസംഖ്യ 1,483 ആയി. പുതിയതായി 4,823 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ പ്രവിശ്യയിലെ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലും മരണം. വൈറസ് ബാധ സ്ഥിരീകരിച്ച്

More »

കൊറോണ: ഒറ്റദിവസം മരണമടഞ്ഞത് 242 പേര്‍ ; രോഗബാധിതര്‍ 60,000 കവിഞ്ഞു
ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ ബാധയില്‍ മരണസംഖ്യ 1368 ആയി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം 60,000 ആയി ഉയര്‍ന്നു. ദിനംപ്രതി 100 പേര്‍ വീതമാണ് ചൈനയില്‍ മരണമടഞ്ഞുകൊണ്ടിരിക്കന്നത്. എന്നാല്‍ ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു. ഇതുവരെ ചൈനയില്‍ 60,286 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗത്തിന് വാക്‌സിന്‍ കണ്ടെത്താന്‍ താമസിക്കുന്നത് വലിയ തിരിച്ചടിയാണ്. രോഗം

More »

ട്രംപ് 24ന് ഇന്ത്യയിലെത്തും; മോദിയോടൊപ്പം ഗുജറാത്ത് ട്രിപ്പും
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഫ്രെബ്രുവരി 24-25 തീയതികളില്‍ . ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിനോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപും എത്തും. ഗുജറാത്തിലെത്തുന്ന ഇരുവരും

More »

കൊറോണ മരണസംഖ്യ 1016 കടന്നു; ചൈനീസ് പ്രസിഡന്റിനും പരിശോധന
ബെയ്ജിംഗ് : ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണാ നിയന്ത്രിക്കാനാവാതെ പടരുന്നു. മരണസംഖ്യ ആയിരം പിന്നിട്ടു കുതിയ്ക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ചു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1016 ആണ്. ഇന്നലെ മാത്രം 108 കൊറോണാ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുബെയില്‍ മാത്രം 67 പേര്‍ മരണമടഞ്ഞു. ഹെയ്‌ലോംഗ് ജിയാംഗ്, അന്‍ഹുയി, ഹെനാന്‍ പ്രവിശ്യകളിലും ടിയാന്‍ജിന്‍, ബെയ്ജിംഗ് എന്നീ നഗരങ്ങളിലും

More »

ചെെനയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളോട് കൊറോണ ബാധിതയെന്ന് യുവതി; ജീവനുംകൊണ്ടോടി അക്രമി
ചൈനയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞ്. 25 വയസുള്ള ജിങ്ഷാന്‍ സ്വദേശിനിയെ ആണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും

More »

ചൈനയില്‍ കൊറോണാ മരണം 722 കടന്നു, കപ്പലുകളിലും അതിവേഗം രോഗം പടരുന്നു
ബെയ്ജിങ് : കൊറോണ കനത്തനാശം വിതച്ചുകൊണ്ടിരിക്കുന്ന ചൈനയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 86 പേര്‍. ഇതുവരെയുള്ള മരണം 722 ആയി. 3399 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയില്‍ 34,500 പേര്‍ കഴിയുമ്പോഴാണ് ദിവസങ്ങള്‍ കഴിയുംതോറും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്നത്. നേരത്തേ ചൈനയില്‍ അനേകര്‍ മരണമടഞ്ഞ സാര്‍സിനേക്കാര്‍ മാരകമായി മാറുകയാണ് കൊറോണ. 2003 ല്‍

More »

കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ടീമില്‍ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനും
ബെയ്ജിങ് : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി രൂപീകരിച്ച ടീമിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ എസ്.എസ് വാസനാണ് ടീമിന് നേതൃത്വം നല്‍കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയയുടെ കോമണ്‍ വെല്‍ത്ത് സയന്റഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions