യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ബാങ്കിങ് ജനപ്രിയമായി; യുകെയില്‍ പരമ്പരാഗത ബാങ്കുകള്‍ക്ക് തിരിച്ചടി
യുകെയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങ് പ്രിയപ്പെട്ടതായി മാറിയതോടെ പരമ്പരാഗത ബാങ്കിങ് രീതികള്‍ മാറുകയാണ്. ഓണ്‍ലൈന്‍ ബാങ്കുകളിലേക്കും ബില്‍ഡിംഗ് സൊസൈറ്റികളിലേക്കും ഉപഭോക്താക്കള്‍ മാറി. ബില്‍ഡിങ് സൊസൈറ്റികള്‍, സെപ്ഷ്യല്‍ വായ്പാ ദാതാക്കള്‍ എന്നിങ്ങനെ പുതിയ സേവനങ്ങള്‍ സേവിംങ്‌സ് പലിശയില്‍ മികവു പുലര്‍ത്തുന്നത് പരമ്പരാഗത ബാങ്കുകള്‍ക്ക് വെല്ലുവിളിയാണ്. ഡെപ്പോസിറ്റുകളുടെ കാര്യത്തിലും ജനം മാറി ചിന്തിച്ചു തുടങ്ങി. 2019 ല്‍, മൊത്തം ഡെപ്പോസിറ്റുകളുടെ 84 ശതമാനം പരമ്പരാഗത ബാങ്കുകളിലായിരുന്നെങ്കില്‍, 2024ല്‍ അത് 80 ശതമാനമായി കുറഞ്ഞു. കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലാണ് ബാങ്കിങ് മേഖല. മേഖലയിലെ നിക്ഷേപം നല്‍കുന്ന വരുമാനം 2023ല്‍ 13 ശതമാനമായിരുന്നത് 2027 ആകുമ്പോഴേക്കും എട്ടു ശതമാനമായി കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്. വിപണിയിലെ മത്സരം കനക്കുകയും, പ്രവര്‍ത്തന ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ

More »

കെന്റില്‍ 40 കാരന്റെ മരണം: കൊലക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍
കെന്റിലെ ഷെപ്പി ദ്വീപിലെ ലെയ്‌സ്‌ഡൗണ്‍-ഓണ്‍-സീയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് വാര്‍ഡന്‍ ബേ റോഡില്‍ ഒരു സംഘര്‍ഷവും ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉദ്യോഗസ്ഥരെയും എയര്‍ ആംബുലന്‍സിനെയും വിളിച്ചുവരുത്തിയതായി കെന്റ് പോലീസ് പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ 40 വയസുള്ള ആള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു. ബീച്ചിന് പിന്നില്‍, ഒരു കാരവന്‍ പാര്‍ക്കിന് മുന്നില്‍, ഒരു വലിയ സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. ബീച്ചിലേക്കുള്ള ഒരു പൊതു നടപ്പാതയും പോലീസ് വളഞ്ഞിട്ടുണ്ട്. തെളിവുകള്‍ക്കായി

More »

യുകെയില്‍ ഡ്രൈവിംഗ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; പ്രായമായവര്‍ക്ക് ഡ്രൈവിംഗ് വിലക്കിന് സാധ്യത
യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുന്നു. നിര്‍ബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള സാധ്യതയടക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കാഴ്ചശക്തി കുറവുള്ള ഡ്രൈവര്‍മാര്‍ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ യുകെയുടെ ലൈസന്‍സിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണര്‍ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട്ലന്‍ഡിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആളുകള്‍ക്ക് ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുക എന്നിവയും പരിഗണനയില്‍ ഉണ്ട്. ഉടന്‍

More »

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ബന്ധുക്കള്‍
ജൂണില്‍ നടന്ന അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡറുകളില്‍ നിന്നുള്ള ഡാറ്റ ഉടന്‍ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്ത്. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ കാലതാമസം അന്വേഷണത്തിലുള്ള പൊതുജനവിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു എന്നാണ് അവരുടെ വാദം. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളില്‍ ഒന്ന് അപകടം നടന്ന് 28 മണിക്കൂറിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും, രണ്ടാമത്തേത് വീണ്ടെടുക്കാന്‍ മൂന്ന് ദിവസമെടുത്തു. രണ്ടും ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഡാറ്റ വീണ്ടെടുക്കലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കോക്ക്പിറ്റ് ഓഡിയോയും 49 മണിക്കൂര്‍ ഫ്ലൈറ്റ് ഡാറ്റയും ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൈലറ്റുമാരുടെ സംഭാഷണങ്ങളില്‍ നിന്ന് വിമാനം എത്ര ഉയരത്തിലായിരുന്നു, വായുവേഗത,

More »

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പണികിട്ടും; അളവ് വെട്ടിക്കുറയ്ക്കും, വേറെയും നിയന്ത്രണങ്ങള്‍
റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമായി കടുത്ത നിയന്ത്രണത്തിന് മന്ത്രിമാര്‍. ഇതനുസരിച്ചു മദ്യപിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കുന്ന അളവ് വെട്ടിച്ചുരുക്കാന്‍ ആണ് നീക്കം. പുതിയ റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന നടപടികളിലാണ് ഇതും ഉള്‍പ്പെടുത്തുക. 2006-ലെ റോഡ് സേഫ്റ്റി ആക്ടിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണ് ഇത്. ഇത് പ്രകാരം ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന അളവ് കുറയ്ക്കാനും, യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റ് നല്‍കുന്നത് ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാവിധികളാണ് നടപ്പാക്കുകയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 35 മൈക്രോഗ്രാം മദ്യം ശ്വാസത്തില്‍ കാണാമെങ്കിലും, ഇത് 22 മൈക്രോഗ്രാമായാണ് ചുരുക്കുക. മദ്യപിച്ചുള്ള വാഹന ഉപയോഗം അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം

More »

5 വര്‍ഷത്തിനിടെ ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ്; കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ആശ്വാസം
യുകെയിലെ ശരാശരി പ്രൈവറ്റ് റെന്റ് അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി താഴ്ന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വാടക വിപണിയെ തണുപ്പിക്കുന്നുവെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ജൂലൈയില്‍ വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം പുതിയ പ്രോപ്പര്‍ട്ടികളുടെ വാടക നിരക്കില്‍ 0.2% ഇടിവ് രേഖപ്പെടുത്തിയതായി ഹാംപ്ടണ്‍സ് വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന് മുകളില്‍ നടക്കുന്ന വാടന നിരക്ക് വര്‍ദ്ധനവുകള്‍ നിരവധി കുടുംബങ്ങളെയാണ് സാമ്പത്തികമായി ബുദ്ധിമുട്ടിച്ചത്. ആഗസ്റ്റ് 2020ന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക ഇടിവാണ് ഇത്. കൊവിഡ് മഹാമാരിയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഇത് സംഭവിച്ചത്. പ്രാദേശികമായി ഈ കണക്കില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാടക നിരക്ക് ഉയരാന്‍ പല കാരണങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതക്കുറവ്, മഹാമാരി, എത്രത്തോളം ആളുകള്‍

More »

വിദേശികള്‍ ക്രിമിനല്‍ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ യുകെയില്‍ ഇനി നാടുകടത്തല്‍
വിദേശ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികളുമായി യുകെ സര്‍ക്കാര്‍. യുകെയിലെ കോടതികള്‍ ശിക്ഷിച്ച വിദേശ കുറ്റവാളികളെ ഇനി നാടുകടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് അവരുടെ ജയില്‍ശിക്ഷയുടെ 39 ശതമാനത്തിന് പകരം അവരെ യുകെയില്‍ നിന്ന് നാടുകടത്താനാണ് ആലോചന. മിക്ക വിദേശ തടവുകാരേയും ശിക്ഷിക്കപ്പെട്ട് ജയിലിലിട്ടാല്‍ ഉടന്‍ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് നിര്‍ദ്ദേശം നല്‍കി. നീണ്ട ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികളും കൊലപാതകികളും ഗുരുതര കുറ്റവാളികും യുകെയില്‍ നീണ്ട ശിക്ഷ തന്നെ അനുഭവിക്കണം. വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ജയില്‍ ഗവര്‍ണര്‍മാര്‍ക്കുണ്ടാകും. രാജ്യത്തിന് ഭീഷണിയുണ്ടാക്കുന്ന കുറ്റവാളിയാണോ എന്നതുള്‍പ്പെടെ പരിഗണിക്കും. നാടുകടത്തപ്പെട്ട കുറ്റവാളികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനം

More »

ചെലവുകള്‍ കുതിച്ചു; യുകെയിലെ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ ചുരുക്കിയത് റെക്കോര്‍ഡ് ഇടിവില്‍
യുകെയിലെ യുവസമൂഹത്തിന് കനത്ത ആഘാതമായി സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ ചുരുക്കിയത് റെക്കോര്‍ഡ് ഇടിവില്‍. ഉയരുന്ന എംപ്ലോയ്‌മെന്റ് ചെലവുകള്‍ മൂലം ആണ് രാജ്യത്തെ ബിസിനസുകള്‍ ജോലിക്കാരെ എടുക്കുന്നത് റെക്കോര്‍ഡ് താഴ്ചയില്‍ എത്തിച്ചതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇതിനൊപ്പം സാമ്പത്തിക സ്ഥിതി മോശമാകുന്ന അവസ്ഥയും ഇരട്ട പ്രഹരമാണ് ഉണ്ടാക്കുന്നത്. മൂന്ന് വ്യത്യസ്ത സര്‍വ്വെകള്‍ പുറത്തുവന്നപ്പോഴാണ് ഹയറിംഗ്, ശമ്പളം, ബിസിനസ് ആത്മവിശ്വാസം എന്നിവ സംബന്ധിച്ച് മോശം ചിത്രം വരച്ചിട്ടത്. ഓട്ടം ബജറ്റില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കാനാണ് മേധാവികള്‍ ശ്രമിക്കുന്നത്. അടുത്ത മൂന്ന് മാസത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ കേവലം 57% പ്രൈവറ്റ് സെക്ടര്‍ എംപ്ലോയേഴ്‌സിനാണ് പദ്ധതിയുള്ളത്. 2024 ഓട്ടത്തില്‍ 65% ഉണ്ടായിരുന്നതില്‍ നിന്നുമാണ് ഈ ഇടിവ്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ട് എംപ്ലോയര്‍ നാഷണല്‍

More »

റിപ്പോണില്‍ വാഹനാപകടത്തില്‍ വൈക്കം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖ വാര്‍ത്തകള്‍. യോര്‍ക്കില്‍ റിപ്പോണ്‍ എന്ന സ്ഥലത്തു ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. വൈക്കം സ്വദേശിയായ സെബാസ്റ്റ്യന്‍ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യ(24) ആണ് അപകടത്തില്‍ വിട പറഞ്ഞത്. അലിന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്. നോര്‍ത്ത് യോര്‍ക്ഷറില്‍ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെആല്‍വിന്‍ സഞ്ചരിച്ച കാര്‍ ലോറിയുമായികൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വാഹനങ്ങളും ഒരേ ദിശയില്‍ ആയിരുന്നു സഞ്ചരിച്ചത് എന്നാണ് അറിയാനാകുന്നത്. വലിയ സ്‌കാനിയ ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions