യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരേയുള്ള വംശീയാക്രമണം തുടരുന്നു, ഒരാള്‍കൂടി ആക്രമിക്കപ്പെട്ടു
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വര്‍ഷമായി അയര്‍ലന്‍ഡില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ 51കാരന് നേരെയാണ് ഏറ്റവുമൊടുവില്‍ ആക്രമണം ഉണ്ടായത്. ഡബ്ലിനിലെ ഹോട്ടലില്‍ ഷെഫായ ലക്ഷ്മണ്‍ ദാസിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളഞ്ഞു. നാല് ദിവസം മലയാളിയായ ആറ് വയസുകാരി വംശീയ മര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പേരുടെ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷ് പൗരനായ ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഫോണും പണവും ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബൈക്കും അക്രമി സംഘം കവര്‍ന്നു. സൗത്ത് ഡബ്ലിനിലെ ഷാര്‍ലെമോണ്ട് പ്ലേസില്‍ വച്ചാണ് ലക്ഷ്മണ്‍ ദാസ് ആക്രമിക്കപ്പെട്ടത്. അതേസമയം മോഷണം മാത്രമായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശമെന്നും വംശീയ അതിക്രമമല്ലെന്നുമാണ് റിപ്പോര്‍ട്ട്

More »

എ-ലെവല്‍ ഗ്രേഡുകള്‍ കുത്തനെ കൂടും; വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം
അടുത്ത ആഴ്ചയിലെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഗ്രേഡുകള്‍ കുത്തനെ കൂടുമെന്നു റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ പേപ്പറിലാണ് ഉന്നത ഗ്രേഡുകള്‍ മഹാമാരിക്ക് മുന്‍പത്തെ നിലയിലായിരിക്കുമെന്ന് കണ്ടെത്തലുള്ളത്. 28 ശതമാനത്തിലേറെ എന്‍ട്രികളും എ അല്ലെങ്കില്‍ എ* ഗ്രേഡ് നേടുമെന്നാണ് പറയുന്നത്. ഗ്രേഡുകള്‍ പെരുപ്പിച്ച് കാണിക്കുന്ന രീതി വീണ്ടും തിരിച്ചെത്തുകയാമെന്ന് ആശങ്കയുള്ളതായി റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രൊഫ. അലന്‍ സ്മിത്തേഴ്‌സ് വ്യക്തമാക്കി. ഈ സ്ഥിതി നിയന്ത്രിച്ച് നിര്‍ത്തിയ ശേഷമാണ് ഈ തിരിച്ചുപോക്ക്. വ്യാഴാഴ്ച ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആയിരക്കണക്കിന് സിക്‌സ്ത് ഫോര്‍മേഴ്‌സാണ് എ-ലെവല്‍ ഫലങ്ങള്‍ നേടുക. തങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി സീറ്റ് കിട്ടുമോയെന്ന് ഇതില്‍ നിന്നും ഇവര്‍ക്ക് മനസ്സിലാക്കാം. കഴിഞ്ഞ വര്‍ഷം

More »

യുകെ വീണ്ടും ഉഷ്ണതരംഗത്തിലേക്ക്; ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ചെറിയ ഇടവേളയ്ക്കു ശേഷം യുകെ വീണ്ടും ഉഷ്ണതരംഗത്തിലേക്ക്. അടുത്തയാഴ്ച രാജ്യം വീണ്ടും വേനല്‍ക്കാല ഉഷ്ണതരംഗത്തിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി ഉഷ്ണതരംഗ ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലണ്ടനിലും താപനില ഉയരും. യുകെയുടെ ചില ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂഖണ്ഡത്തില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് തെക്കന്‍ ഇംഗ്ലണ്ടിലേക്ക് വീശുന്നതിനാല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില ഉയരുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. തലസ്ഥാനത്ത് ഔദ്യോഗികമായി പ്രതീക്ഷിക്കുന്ന ഉഷ്ണതരംഗത്തിന് അത് കാരണമാകും, കുറഞ്ഞത് മൂന്ന് ദിവസം തുടര്‍ച്ചയായി മുപ്പതുകളില്‍ കൂടുതല്‍ താപനില വരാം. ചില ദിവസങ്ങളില്‍ ഗണ്യമായി ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു. അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും യെല്ലോ ഹീറ്റ് ഹെല്‍ത്ത്

More »

യുകെയില്‍ നൂറുകണക്കിന് നിയമ വിരുദ്ധ കുടിയേറ്റ ഡെലിവറി റൈഡര്‍മാര്‍ അറസ്റ്റില്‍
ലണ്ടന്‍ : ഡെലിവറി റൈഡര്‍മാരായി നിയമവിരുദ്ധമായി ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപക നടപടി. കഴിഞ്ഞ മാസം അറസ്റ്റിലായത് മുന്നൂറോളം പേര്‍. ഒരാഴ്ച നീണ്ടുനിന്ന നടപടിയില്‍ അധികൃതര്‍ 280 പേരെ അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് ശനിയാഴ്ച അറിയിച്ചു. രാജ്യവ്യാപകമായി പരിശോധന നടന്നുവരുകയാണ്. യുകെയില്‍ നിരവധി മലയാളി ഡെലിവറി റൈഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ പരിശോധനകള്‍ അവര്‍ക്കും വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ജൂലൈ 20 നും 27 നും ഇടയില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ 1,780 വ്യക്തികളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും 280 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു, കസ്റ്റഡിയിലെടുത്തവരില്‍ 53 പേര്‍ക്കുള്ള അഭയ സഹായം അവലോകനം ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ നടപടി,

More »

യുകെയില്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലും, ചേഞ്ചിംഗ് റൂമിലും ഇനി ട്രാന്‍സ് സ്ത്രീകള്‍ക്ക് പ്രവേശനമില്ല
യുകെയില്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് സുപ്രീംകോടതിയുടെ സ്ത്രീ ആരെന്ന നിര്‍വചനം. ഇതോടെ ബ്രിട്ടനില്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലും, ചേഞ്ചിംഗ് റൂമിലും ഇനി ട്രാന്‍സ് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാവില്ല. കൂടാതെ പുതിയ നിയമമാറ്റം വരുത്തി സ്‌കൂള്‍, ഹോസ്പിറ്റല്‍, ജിം തുടങ്ങിയ ഇടങ്ങളിലെ വനിതകളുടെ ടോയ്‌ലറ്റും, ചേഞ്ചിംഗ് റൂമും ഉപയോഗിക്കുന്നതില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ വിലക്കാനാണ് നീക്കം. ട്രാന്‍സ് ആളുകള്‍ക്ക് സ്ത്രീകളുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ നിയമങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം തള്ളിയാണ് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നിയമം ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സ്ത്രീകളുടെ കായിക ഇനത്തില്‍ ട്രാന്‍സ് അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരാനിരിക്കുന്ന നിബന്ധനകള്‍ വ്യക്തത വരുത്തും.

More »

കാബിന്‍ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണി; പാക് യുവാവിന് 15 മാസം ജയില്‍
ഹീത്രൂവില്‍ നിന്ന് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ബിസിനസുകാരന് 15 മാസം തടവുശിക്ഷ വിധിച്ച് കോടതി. പാക് പൗരനായ സല്‍മാന്‍ ഇഫ്തിഖര്‍ (37) ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2023 ഫെബ്രുവരി 7നാണ് സംഭവം നടന്നത്. ഹീത്രൂവില്‍ നിന്ന് ലാഹോറിലേക്ക് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ഫസ്റ്റ്ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനില്‍ ബിസിനസുകാരനായ സല്‍മാന്‍ ഇഫ്തിഖര്‍. ഓണ്‍ബോര്‍ഡ് ബാറില്‍ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിന്‍ ക്രൂ വിലക്കിയതില്‍ പ്രകോപിതനായി എട്ടുമണിക്കൂര്‍ 15 മിനിറ്റ് യാത്രയിലുടനീളം ഇയാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു കുട്ടികളും അപേക്ഷിച്ചിട്ടും ഇയാള്‍ ശാന്തനായില്ല. ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ച് തീയിടുമെന്ന് ഒരു കാബിന്‍

More »

യുകെയില്‍ അഞ്ചിലൊന്ന് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു!
യുകെയിലെ അഞ്ചിലൊന്ന് ഡോക്ടര്‍മാരും ജോലി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കണക്കുകള്‍. ഇതില്‍ തന്നെ എട്ടില്‍ ഒരാള്‍ വീതം രാജ്യം വിട്ട് വിദേശത്തേക്ക് ജോലി തേടി പോകാനാണ് ആലോചിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഡോക്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ അപകടത്തിലാകുമെന്ന് ജിഎംസി മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് രാജ്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്ന പ്രധാന കാരണം. മെച്ചപ്പെട്ട വരുമാനമാണ് രാജ്യം ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നത്. 2029 ജൂലൈ മാസത്തോടെ 92% രോഗികള്‍ക്കും പതിവ് ആശുപത്രി ചികിത്സകള്‍ 18 ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

More »

സ്വന്തം വാടകക്കാരെ പുറത്താക്കി വീട്ടുവാടക കൂട്ടി; ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി പുറത്തായി
വാടകക്കാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും അകാരണമായി അവരെ പുറത്താക്കുന്നത് തടയുന്നതിനും ബില്‍ വരെ രൂപീകരിക്കപ്പെടുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ 'വിളവ് തിന്നുന്ന വേലി'യായി. സ്വന്തം വീട്ടില്‍ താമസിച്ച നാല് വാടകക്കാരെ തെരുവിലിറക്കി 700 പൗണ്ട് വാടക വര്‍ധിപ്പിച്ച ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി റുഷനാരാ അലി പുറത്തായി. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ തരുന്ന വാടക പോരെന്ന തോന്നലില്‍ ഇവരെ പുറത്താക്കി നിരക്ക് കൂട്ടുന്നത് പതിവുകാഴ്ചയാണ്. ഇതിനു തടിയിടാനായി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന ഗവണ്‍മെന്റില്‍ മന്ത്രിപദം വഹിക്കുന്ന ഒരാള്‍ തന്നെ ഇത് ചെയ്താല്‍ എന്താവും അവസ്ഥ ? ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രിയാണ് ഈ ഇരട്ടത്താപ്പ് പ്രകടമാക്കിയത് എന്നതാണ് ഏറെ കൗതുകകരം . എന്നാല്‍ സംഗതി പുറത്തറിഞ്ഞ് വിവാദമായതോടെ മന്ത്രി രാജിവെച്ചു. തന്റെ ഒരു വീട്ടില്‍ വാടകയ്ക്ക്

More »

പ്രൈവറ്റ് ജെറ്റിന്റെ അടിയന്തിര ലാന്‍ഡിംഗ്; ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ നിരവധി വിമാനങ്ങള്‍ റദ്ദായി
ബര്‍മിംഗ്ഹാം : ബെല്‍ഫാസ്റ്റിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ജെറ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ ബര്‍മിംഗ്ഹാം വിമാനത്താവളം കുറച്ച് സമയത്തേക്ക് അടച്ചിടേണ്ടതായി വന്നു. വൈകിട്ട് ആറു മണിവരെ വിമാനത്താവളം അടച്ചിട്ടത് ചുരുങ്ങിയത് 93 വിമാന സര്‍വ്വീസുകളെയെങ്കിലും ബാധിച്ചു. ട്വിന്‍ എഞ്ചിന്‍ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് വിമാനം യാത്രക്കിടെ ഉണ്ടായ ചില അടിയന്തിര സാഹചര്യങ്ങള്‍ മൂലം താഴെ ഇറങ്ങിയതോടെ വിമാനത്താവളത്തിലെ എല്ലാ ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നിര്‍ത്തി വയ്ക്കുകയായിരുന്നു. സ്വകാര്യ ജെറ്റ് ഇറങ്ങിയതു മുതല്‍ വൈകിട്ട് ആറു മണിക് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ 48 ഡിപ്പാര്‍ച്ചറുകളും 45 അറൈവലുകളുമായിരുന്നു ഷെഡ്യൂള്‍ ചെയ്തത്. അതെല്ലാം റദ്ദായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇവിടേക്കെത്തിയ റയ്ന്‍എയര്‍, ജെറ്റ് 2 വിമാനങ്ങള്‍ സ്റ്റാന്‍സ്റ്റെഡ്,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions