കൗണ്‍സില്‍ ടാക്‌സുകള്‍ വീണ്ടും വര്‍ധിപ്പിക്കും; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സകല ബില്ലുകളും കൂട്ടി ജനത്തിന്റെ നടുവൊടിച്ച സര്‍ക്കാര്‍ വീണ്ടും പിഴിച്ചിലിന്. വീണ്ടും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ പദ്ധതികള്‍ക്ക് ഫണ്ടിംഗ് കണ്ടെത്താനാണ് പുതിയ നീക്കം. ദരിദ്ര മേഖലകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കാനായി ധനിക കുടുംബങ്ങള്‍ വസിക്കുന്ന മേഖലകളില്‍ കൗണ്‍സില്‍ ടാക്‌സ് കുത്തനെ കൂട്ടാനാണ് പദ്ധതി.
ഇതിന് പുറമെ ലണ്ടന്‍, മറ്റ് ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലെ കൗണ്‍സിലുകള്‍ തങ്ങളുടെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലും നികുതി കൂട്ടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിംഗിലെ വ്യത്യാസങ്ങള്‍ തിരുത്താനുള്ള മന്ത്രിമാരുടെ ശ്രമമാണ് പുതിയ പാരയുമായി വരുന്നതിന് പിന്നില്‍.
ഫണ്ടിംഗ് മാറ്റങ്ങള്‍ വരുത്തിയാല്‍ ഇംഗ്ലണ്ടിലെ
More »
യുകെയില്‍ വാഹന അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം ഷാര്‍ജയില്‍
യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ജെഫേഴ്സന്റെ (27) മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും.യുഎഇ അധികൃതര്‍ കുടുംബത്തിന് അനുമതി നല്‍കി. ജെഫേഴ്സന്റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ അനുമതികള്‍ കുടുംബത്തിന് ലഭിച്ചതായി ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ അറിയിച്ചു.ജെഫേഴ്‌സണ്‍ ജനിച്ചു വളര്‍ന്ന ഷാര്‍ജയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.
ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തില്‍ സഹായിച്ച ഷാര്‍ജ സര്‍ക്കാരിന്റെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ജെഫേഴ്സന്റെ മൃതദേഹം യു എ യിലെത്തിക്കും.
33 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ജസ്റ്റിന്‍, ഷാര്‍ജ സര്‍ക്കാരില്‍ സീനിയര്‍ അക്കൗണ്ടന്റാണ്.
ഷാര്‍ജയിലെ എമിറേറ്റ്‌സ്
More »
അയര്‍ലന്‍ഡില്‍ 6 വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയാക്രമണവും അധിക്ഷേപവും
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപവും ആക്രമങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചിരുന്നു. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.തലയ്ക്ക് അടിച്ച യുവാക്കള്‍ 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ 6 വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെയും വംശീയാധിക്ഷേപം ഉണ്ടായിരിക്കുന്നു. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. കളിക്കുന്നതിനിടെയാണ് മലയാളി പെണ്‍കുട്ടിക്ക് നേരെ കൗമാരക്കാരുടെ ആക്രമണമുണ്ടായത്. കോട്ടയം സ്വദേശികളായ ദമ്പതിമാരുടെ മകള്‍ക്കാണ് ആക്രമണമുണ്ടായത്.
ഇന്ത്യക്കാര്‍
More »
സ്‌കൂള്‍ യൂണിഫോമിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ ഇംഗ്ലണ്ടിലെ മാതാപിതാക്കള്‍; ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യം
ഇംഗ്ലണ്ടില്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിന് വേണ്ടിവരുന്ന ചെലവ് കുതിയ്ക്കുന്നതിനിടെ സ്‌കൂള്‍ യൂണിഫോമിന്റെ വിലയും. ഇത് രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ഭൂരിപക്ഷം കുടുംബങ്ങളെയും സാരമായി ബാധിക്കുന്ന വിഷയവുമായിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇംഗ്ലണ്ടിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനായി ഗ്രാന്റ് അനുവദിക്കണമെന്നാണ് യുകെയിലെ ഡെബ്റ്റ് അഡൈ്വസറായ മണി വെല്‍നെസ് ആവശ്യപ്പെടുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂള്‍ വസ്ത്രങ്ങള്‍ക്കായി 93 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിലെ 20 ശതമാനം കൗണ്‍സിലുകള്‍ മാത്രമാണ് ഈ വിധത്തില്‍ എന്തെങ്കിലും പിന്തുണ
More »
സാങ്കേതിക തകരാര്‍: ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി
യുകെയിലെ വിമാനത്താവളങ്ങളില്‍ സമീപകാലത്തു സാങ്കേതിക തകരാര്‍ വലിയ ദുരിതമാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി. ഒഴിവുകാല യാത്രകള്‍ക്കായി ഇറങ്ങിയവരെ ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയും ഹീത്രൂ വിമാനത്താവളത്തിലെ യാത്രാ ദുരിതം ബാധിച്ചു.
വിമാനത്താവളത്തിലെ ടണലുകളിലൊന്ന് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്നലെ യാത്രക്കാര്‍ ദുരിതത്തിലായത്. ചില സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ടെര്‍മിനല്‍ 2 ഉം 3 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടണലുകളില്‍ ഒന്ന് അടച്ചിടേണ്ടി വന്നതിനാല്‍ ഇന്നലെ രാവിലെ യാത്രക്കാര്‍ക്ക് വലിയ കാലതാമസം അഭിമുഖീകരിക്കേണ്ടതായി വന്നു.
ഈ ടണല്‍ അടച്ചിട്ടതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും യാത്രകള്‍ തടസപ്പെട്ടു. പല യാത്രക്കാരും, വിമാനം നഷ്ടപ്പെടാതിരിക്കാനായി ലഗേജുകളും തൂക്കി ഓടുന്നത് കാണാമായിരുന്നു. മറ്റുചിലരാകട്ടെ തങ്ങളുടെ വിധിയെ
More »
കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം വിലക്കാനുള്ള ഓണ്‍ലൈന്‍ സുരക്ഷാ നിയമം നടപ്പിലാകും
യുകെയില്‍ ഓണ്‍ലൈന്‍ സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ്. കുട്ടികളെ നിയമ വിരുദ്ധമായ ഉള്ളടക്കത്തില്‍ നിന്ന് രക്ഷിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക് എക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലും പോണ്‍ വെബ് സൈറ്റുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നു. എക്‌സില്‍ കുറിച്ച പോസ്റ്റില്‍ നിയമത്തില്‍ മാറ്റം വേണമെന്ന് ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ചിലരും ഈ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നിയമം നിയമപരമായ ഉള്ളടക്കങ്ങളുടെ സെന്‍സര്‍ഷിപ്പിന് വഴിവെക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 4.68 ലക്ഷം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ച് പ്രതിഷേധം
More »
50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി; ചാന്‍സലര്‍ ജനങ്ങളുടെ സമ്പാദ്യത്തില്‍ കൈയിട്ട് വാരാന്‍ സാധ്യത
അടുത്ത ബജറ്റില്‍ കൂടുതല്‍ നികുതിവര്‍ദ്ധനവുകള്‍ വരുമെന്ന പ്രഖ്യാപനവും ജനങ്ങള്‍ക്ക് ഭീതി പകരുന്നതാണ്
കഴിഞ്ഞ ബജറ്റോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് യുകെ സമ്പദ് വ്യവസ്ഥയയ്ക്കു ഷോക്ക് നല്‍കിയിരുന്നു. അതിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ചെലവുകള്‍ ഏറുകയും, നികുതിയുടെ രൂപത്തില്‍ പല ഭാഗത്ത് നിന്നും ബില്ലുകള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് . ഇതിനിടയിലാണ് നികുതി പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തി ജനങ്ങളെ കൂടുതല്‍ പിഴിയാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ജനങ്ങളുടെ സേവിംഗ്‌സില്‍ കൈയിട്ട് വാരാനും, കൂടുതല്‍ ജോലിക്കാരെ ഉയര്‍ന്ന ബാന്‍ഡുകളിലേക്ക് എത്തിച്ച് നികുതി വാങ്ങാനുമാണ് ചാന്‍സലറുടെ നീക്കം. നികുതി പരിധി മരവിപ്പിക്കുന്നതോടെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസമായി ലഭിക്കുന്ന ശമ്പളവര്‍ദ്ധന ഇവരെ
More »
യുകെയില്‍ വിലക്കുറവിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് പദവി ലിഡില്‍ സ്വന്തമാക്കി; പിന്തള്ളിയത് ആല്‍ഡിയെ
ജീവിതച്ചെലവും ഭക്ഷ്യചെലവും കുതിച്ചുയരുന്ന കാലത്തു സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുടെ നടപടി ഏറെ നിര്‍ണായകമാണ്. വിലക്കയറ്റം നിലനില്‍ക്കുന്ന സമയത്തു ഉപഭോക്താക്കളെ വലുതായി പിഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റ് ലിഡില്‍ ആണ്. ഈ മാസം, ഏറ്റവും വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവിയാണ് ലിഡില്‍ നേടിയത് . കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഈ പദവിയില്‍ തുടരുകയായിരുന്ന ആല്‍ഡിയെ പിന്തള്ളിക്കൊണ്ടാണ് ലിഡില്‍ ഈ നേട്ടം കൈവരിച്ചത്. 76 അവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു കൂടയുടെ വില കണക്കാക്കി, ഉപഭോക്തൃ താത്പര്യ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘടനയായ വിച്ച് ? നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
യുകെയിലെ എട്ട് വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാ മാസവും വിച്ച് ? ഇത്തരത്തിലുള്ള പഠനം നടത്താറുണ്ട്. കഴിഞ്ഞ 20 മാസമായി, ഏറ്റവും വിലക്കുറവുള്ള സൂപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥാനം
More »
11 രാജ്യങ്ങള്‍ പിന്നിട്ട് റോഡ് മാര്‍ഗം ലണ്ടനിലെത്തി അഞ്ചംഗ മലയാളി സംഘം
ദുബായ് മുതല്‍ ലണ്ടന്‍ വരെ ഒരു മാസം കൊണ്ട് റോഡ് മാര്‍ഗം എത്തി അഞ്ചംഗ മലയാളി സംഘം. മലയാളീസ് എന്ന പേരിട്ട വാഹനത്തില്‍ സഞ്ചരിച്ച് പതിനൊന്ന് രാജ്യങ്ങളിലൂടെ കടന്ന് ലണ്ടനില്‍ എത്തിയ സംഘത്തിന് ലണ്ടന്‍ മലയാളികള്‍ സ്‌നേഹോഷ്മള വരവേല്‍പ്പ് നല്‍കി. ബ്രിട്ടന്‍ മലബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ദുബായ്, ഇറാന്‍, തുര്‍ക്കി, ബള്‍ഗേരിയ, റോമേനിയ, ഹങ്കറി, സ്ലോവാക്കിയ, ഓസ്ട്രിയ, സ്വിറ്റ്സ്വര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ പിന്നിട്ടാണ് ഷിബിലി, ഷാഹിദ് മാണിക്കൊത്ത്, യൂനസ് ഗസല്‍, ആബിദ് ഫ്‌ലൈവീല്‍, മുഫീദ് എന്നിവര്‍ ലണ്ടനില്‍ എത്തിയത്. പാലക്കാട്, മലപ്പുറം, വയനാട് സ്വദേശികളായ ഇവര്‍ സ്വന്തം വാഹനത്തില്‍ ഒരു മാസക്കാലം എടുത്താണ് ലണ്ടനില്‍ എത്തിയത്.
കോവിഡും മറ്റു പ്രശ്‌നങ്ങളും മൂലം മുടങ്ങിപ്പോയ യാത്ര തുടങ്ങിയപ്പോള്‍ ഉണ്ടായ ഇസ്രായേല്‍ -ഇറാന്‍
More »