റേച്ചല്‍ റീവ്‌സിന്റെ ബജറ്റില്‍ ജിപിമാര്‍ക്കും അഭിഭാഷകര്‍ക്കും തിരിച്ചടിയുണ്ടാകും! യുകെയുടെ കടം 2.9 ട്രില്ല്യണ്‍ പൗണ്ട് ആയി
ചാന്‍സലറുടെ വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ആണ് എങ്ങും ചര്‍ച്ചാ വിഷയം. ഏത് വിധേനയും വരുമാനം കണ്ടെത്തി കടമെടുപ്പ് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് റേച്ചല്‍ റീവ്‌സ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം മധ്യവര്‍ഗം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഈ വിഭാഗത്തെ ലക്ഷ്യം വെച്ച് മറ്റൊരു നികുതിവേട്ട വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജിപിമാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ എന്നിങ്ങനെ മിഡില്‍ക്ലാസ് പ്രൊഫഷണുകളില്‍ പെട്ട ജോലിക്കാരില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചാന്‍സലര്‍ കസേരയിലെത്തി ആദ്യ വര്‍ഷം തന്നെ കുടുംബങ്ങളും, ബിസിനസ്സുകളും റെക്കോര്‍ഡ് തോതില്‍ നികുതി നല്‍കുന്ന അവസ്ഥയിലായി. എന്നാല്‍ ലേബര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ വരുമാനം മതിയാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. ഈ
More »
ഇംഗ്ലണ്ടില്‍ 10 വര്‍ഷത്തിനിടെ യുവജനങ്ങളുടെ ആത്മഹത്യാ നിരക്ക് 50% വര്‍ധിച്ചു
ഇംഗ്ലണ്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്ന വിധം കൂടിയതായി കണക്കുകള്‍ പുറത്തുവന്നു. ഇവര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് 50 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 2011 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 15 മുതല്‍ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍, 2021-22ല്‍ 440 പേര്‍ ആത്മഹത്യ ചെയ്തതായി കണക്കുകള്‍ പറയുന്നു.
പഠന വര്‍ഷത്തിലെ വേനല്‍പരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കുറവായും കാണപ്പെട്ടതായി ഒഎന്‍എസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു. എങ്കിലും മേയ്
More »
യുകെയില്‍ സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്‌സും
ലണ്ടന്‍ : യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്‌സും. 50 പേര്‍ അടങ്ങിയ, കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ (BAME) എന്നിവരുടെ പട്ടികയിലാണ് മലയാളി നഴ്സായ സജന്‍ സത്യന്‍ ഇടം നേടിയത്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്‌സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ്' (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജന്‍ സത്യനെ തിരഞ്ഞെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്.
More »
കമ്മി നികത്താന്‍ ബജറ്റില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്ക് സാധ്യത; വാഹനമില്ലെങ്കിലും ബാധ്യത
ചുരുങ്ങിയ കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടുന്ന ചാന്‍സലര്‍ എന്ന റെക്കോര്‍ഡിലേക്ക് റേച്ചല്‍ റീവ്‌സ്. ട്രഷറിയുടെ ചുമതലയില്‍ ഇരുന്ന 10 വര്‍ഷക്കാലം കൊണ്ട് നികുതികള്‍ കുത്തനെ കൂട്ടി കുപ്രശസ്തി നേടിയ ഗോര്‍ഡന്‍ ബ്രൗണിനെ കേവലം 16 മാസക്കാലം കൊണ്ട് റീവ്‌സ് മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
1997 മുതല്‍ 2007 വരെ കാലയളവില്‍ മുന്‍ ചാന്‍സലര്‍ ഗോര്‍ഡന്‍ ബ്രൗണ്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനമാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലെ റെക്കോര്‍ഡ് നികുതി വര്‍ധന ബജറ്റ് കൊണ്ട് മാത്രം 44 ബില്ല്യണാണ് റീവ്‌സ് കൂട്ടിച്ചേര്‍ത്തത്. നവംബര്‍ 26ന് അടുത്ത ബജറ്റ് അവതരണം കൂടി നടക്കാന്‍ ഇരിക്കവെ ബ്രൗണിന്റെ റെക്കോര്‍ഡ് റീവ്‌സ് അനായാസം മറികടക്കുമെന്നാണ് ആശങ്ക.
ഈ ഘട്ടത്തില്‍ 22 ബില്ല്യണ്‍ പൗണ്ട് അധികം കണ്ടെത്താനുള്ള ചുമതലയാണ് റീവ്‌സിന് മുന്നിലുള്ളതെന്ന് ഐഎഫ്എസ് ചൂണ്ടിക്കാണിച്ചു. കടുത്ത
More »
പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍
വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ യുകെ യൂണിവേഴ്‌സിറ്റികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പരിഹാരമായി പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സ്വദേശികളില്‍ നിന്നും ലഭിക്കുന്ന ഫീസ് മാത്രം ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വാര്‍ഷിക ഫീസ് വര്‍ധനയ്ക്ക് എഡ്യൂക്കേഷന്‍ സെക്രട്ടറി പച്ചക്കൊടി വീശിയിരിക്കുകയാണ്.
പണപ്പെരുപ്പത്തിന് ആനുപാതികമായി അടുത്ത രണ്ട് വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ വാര്‍ഷിക ഫീസായ 9535 പൗണ്ടിന് മുകളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സാധിക്കുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്ഥിരീകരിച്ചു. ഇതിനൊപ്പം ട്യൂഷന്‍ ഫീ ലോണുകളും ഉയരും.
ഓരോ അക്കാഡമിക് വര്‍ഷവും പണപ്പെരുപ്പത്തിനൊപ്പം മെയിന്റനന്‍സ് ലോണുകളും വര്‍ധിക്കുമെന്ന്
More »
ലീഡ്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ പിഴവുകള്‍: സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു
ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളില്‍ ഉണ്ടായ 'തുടര്‍ പിഴവുകളെ' കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവിട്ടു. അഞ്ച് വര്‍ഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് അമ്മമാരുടെയും മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.
ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 70-തിലധികം കുടുംബങ്ങള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു.
ഫിയോണ വിന്‍സര്‍-റാം, ഡാന്‍ റാം എന്നിവര്‍ക്ക് 2020-ല്‍ ജനിച്ച മകള്‍ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകള്‍ മൂലമായിരുന്നു. 2024 ജനുവരിയില്‍
More »
റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടനില്‍ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നു
സുരക്ഷ മുന്‍ നിര്‍ത്തി ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായാലും വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കഴിയുമെന്ന് നിയമത്തില്‍ പറയുന്നുണ്ട് .
ഇതോടെ ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കനത്ത പിഴ ഈടാക്കും. സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാല്‍ നിരവധി ഡ്രൈവര്‍ അനുകൂല സംഘടനകള്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു രംഗത്തുവന്നിട്ടുണ്ട്.
നിലവില്‍ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകള്‍ വേഗപരിധിയില്‍ 10% വരെ 'ലീ വേ' (നേരിയ ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 33 മൈല്‍ വരെ ഓടിച്ചാല്‍ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാല്‍ ഈ ഇളവ് ഒഴിവാക്കി
More »
ജിസിഎസ്ഇ പാസാകുന്നവര്‍ക്കായി വി-ലെവല്‍ കോഴ്സുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി യുകെ സര്‍ക്കാര്‍
യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടു സര്‍ക്കാര്‍. നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്.
ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാകും പുതിയ പരിഷ്കരണം.
ഉപരിപഠനത്തിനായി ഇംഗ്ലിഷ്, മാത്സ് പരീക്ഷകളുടെ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്സകളിലൂടെ സാധിക്കും.
More »
ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരിലേക്കും റീഫോം യുകെയുടെ 'കടന്നുകയറ്റം'; പിന്തുണ മൂന്നിരട്ടിയായി, ലേബര്‍ പിന്തുണ ഇടിഞ്ഞു
പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചു വന്നിരുന്ന സമൂഹമാണ് യുകെയിലെ ഇന്ത്യക്കാരുടെ. എന്നാല്‍ കീര്‍ സ്റ്റര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുളവാക്കിയിരിക്കുകയാണ്. ഫലം വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്ക് അടുക്കുകയാണ് ഇന്ത്യന്‍ സമൂഹവും.
ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരില്‍ നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ ഇപ്പോള്‍ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യന്‍
More »