സെന്‍ട്രല്‍ ലണ്ടനില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
സെന്‍ട്രല്‍ ലണ്ടനിലെ കോവന്റ് ഗാര്‍ഡനില്‍ നാല് പുരുഷന്മാര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് 47 വയസുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. ബിഎസ്ടിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 :30 ന് എന്‍ഡല്‍ സ്ട്രീറ്റില്‍ നടന്ന കത്തികുത്ത് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അടിയന്തര സേവനങ്ങള്‍ വിളിച്ചതിനെത്തുടര്‍ന്ന് 34, 39, 42, 52 വയസ്സുള്ള പുരുഷന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ പരിക്കേറ്റ രണ്ട് പുരുഷന്മാര്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണാത്മക ആയുധം കൈവശം വച്ചതിനും ആക്രമണത്തിനും സംശയിച്ചാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു സംഭവമാണെന്ന് കരുതുന്നതായി മെറ്റ് പറഞ്ഞു.
ചീഫ് സൂപ്രണ്ട് ജേസണ്‍ സ്റ്റുവര്‍ട്ട് പറഞ്ഞത് : 'ഈ സംഭവം നടന്ന്
More »
പ്രധാനമന്ത്രിമാര്‍ ഏഴായി; മാറാതെ ഡൗണിംഗ് സ്ട്രീറ്റിലെ ഈ 'വേട്ടക്കാരന്‍'
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റില്‍ പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നു. ജൂലൈ 20ന് അധികാരമേറ്റ ആന്‍ഡി ബേണ്‍ഹാം കൂടി എത്തിയതോടെ ഡൗണിംഗ് സ്ട്രീറ്റിലെ ഒരു അന്തേവാസി ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന കൗതുകവും ഉണ്ട്.
ഡൗണിംഗ് സ്ട്രീറ്റിലെ 'ചീഫ് മൗസര്‍' ലാറി എന്ന പൂച്ചയാണ് ആ വിവിഐപി. ഡേവിഡ് കാമറൂണിന്റെ കാലത്ത് 2011 ഫെബ്രുവരി 15നാണ് ലാറി ഡൗണിംഗ് സ്ട്രീറ്റിലെത്തിയത്. എലികളെ പിടിക്കുന്നതിലുള്ള മികവ് പരിഗണിച്ച് ബാറ്റര്‍സി ഡോഗ്‌സ് ആന്‍ഡ് കാറ്റ്‌സ് ഹോമില്‍നിന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാര്‍ ലാറിയെ തിരഞ്ഞെടുത്തത്. പത്താം നമ്പര്‍ വസതിയില്‍ ഔദ്യോഗികമായി 'ചീഫ് മൗസര്‍' പദവി ലഭിച്ച ആദ്യ പൂച്ചയും ലാറിയാണ്.
ഡേവിഡ് കാമറൂണിന് പിന്നാലെ തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, റിഷി സുനക്, കീര്‍ സ്റ്റാര്‍മര്‍ എന്നിവരുടെ ഭരണകാലവും ലാറി കണ്ടു. ഇപ്പോള്‍
More »
യുകെയില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍
യുകെയില്‍ മുന്തിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍. ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വിപണിയെ തകര്‍ത്തുകൊണ്ടാണ് ആയിരക്കണക്കിന് പൗണ്ട് നഷ്ടത്തില്‍ ഫ്ലാറ്റുകള്‍ വില്‍ക്കേണ്ടി വരുന്നത്. ലണ്ടനില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും മൂല്യം കുറച്ച് വില്‍ക്കേണ്ടി വരുന്ന അവസ്ഥ രാജ്യം മുഴുവന്‍ പടരുകയാണ്.
ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ന്യൂകാസില്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളിലെ വീട്ടുടമകള്‍ക്കാണ് ഏകദേശം 40,000 പൗണ്ട് വരെ നഷ്ടത്തില്‍ വില്‍പ്പന നടത്തേണ്ടി വരുന്നതെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 2026 മേയ് വരെയുള്ള ഫ്ലാറ്റ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ ട്രാക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി ഡാറ്റ പ്രതിസന്ധി പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് ദശകത്തിനിടെ വാങ്ങാനായി പ്രോപ്പര്‍ട്ടിക്ക് നല്‍കിയ വിലയും, ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ ലഭിച്ച തുകയും
More »
മോര്‍ട്ട്‌ഗേജ് റേറ്റ് കുറച്ച് നേഷന്‍വൈഡ്; എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തി
ആഴ്ചകളോളം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം നിരക്ക് കുറയ്ക്കുന്ന ലെന്‍ഡറായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. യുദ്ധവും, പണപ്പെരുപ്പ ഭീതിയും വര്‍ധിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലെന്‍ഡര്‍മാര്‍ ഏതാനും ആഴ്ചയായി നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതിനൊരു ഇടവേള നല്‍കിക്കൊണ്ടാണ് നേഷന്‍വൈഡ് തങ്ങളുടെ റേറ്റ് കുറച്ചിരിക്കുന്നത്. ഫസ്റ്റ് ടൈം ബയര്‍, ഹോം മൂവര്‍, റീമോര്‍ട്ട്‌ഗേജ് തുടങ്ങിയ എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ഫിക്‌സഡ് റേറ്റ് 4.52 ശതമാനമാണ്. നേരത്തെ 35 പോയിന്റ് കൂട്ടിയ ശേഷം ഇപ്പോള്‍ 19 പോയിന്റ് കുറയ്ക്കാനാണ് നേഷന്‍വൈഡ് തയ്യാറായിരിക്കുന്നത്.
ഈ വര്‍ഷം 1.8 മില്ല്യണ്‍ ഭവനഉടമകള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഇരിക്കവെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും താഴ്ന്ന
More »
ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേട്ടവുമായി ഇന്ത്യയിലെ ആസിഡ് ആക്രമണ അതിജീവിത
പന്ത്രണ്ടുവര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പൊള്ളലേറ്റ ഇന്ത്യന്‍ പെണ്‍കുട്ടി ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലൊന്ന് സ്വന്തമാക്കി ചരിത്രം കുറിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച് യുകെ സര്‍ക്കാരിന്റെ ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് റാഞ്ചിക്കാരിയായ റെഷം സ്വന്തമാക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ജെന്‍ഡര്‍, ഡവലപ്‌മെന്റ് ആന്‍ഡ് ഗ്ലോബലൈസേഷന്‍ വിഷയത്തില്‍ എംഎസ്സി പഠിക്കുന്നതിനാണ് 29കാരിയായ റെഷത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
2014 ഫെബ്രുവരിയിലാണ് വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് ലക്‌നൗവില്‍വച്ച് റെഷം ആസിഡ് ആക്രമണത്തിനിരയായത്. റെഷത്തേക്കാള്‍ 20 വയസ്സ് മുതിര്‍ന്ന ബന്ധുവായിരുന്നു ആക്രമണം നടത്തിയത്. കാറിനുള്ളില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം
More »
കൊടുംക്രിമിനലുകളെ പെട്ടെന്ന് മോചിപ്പിക്കില്ല; നയം വ്യക്തമാക്കി പ്രധാനമന്ത്രി
ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കാനിരുന്ന തടവുകാരുടെ നേരത്തേയുള്ള മോചന പദ്ധതിയില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നിര്‍ണായക മാറ്റം പ്രഖ്യാപിച്ചു. ബലാത്സംഗം, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍, ഗ്രൂമിംഗ് കുറ്റങ്ങള്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സെപ്റ്റംബറില്‍ നടപ്പാക്കാനിരുന്ന പദ്ധതി ഒരു മാസം മാറ്റി ഒക്ടോബറിലേക്കാണ് നീട്ടിയത്. എംപിമാര്‍, ഇരകളുടെ കുടുംബങ്ങള്‍, സാമൂഹിക സംഘടനകള്‍, ജയിലുദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം, കുടുംബപീഡനക്കേസുകളിലെ ചില പ്രതികളും കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ചിലരും ഇപ്പോഴും നേരത്തേ മോചനം നേടാന്‍ അര്‍ഹരായിരിക്കുമെന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ ആന്‍ഡ്രൂ
More »
എന്‍എച്ച്എസ് നിബന്ധനകള്‍: 95% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാനാവുന്നില്ല
എന്‍എച്ച്എസ് നിബന്ധനകള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടുപിടിക്കാനാവാത്ത സ്ഥിതിയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളെ സ്തനാര്‍ബുദ ടെസ്റ്റിംഗിനായി ജിപിമാര്‍ റഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന എന്‍എച്ച്എസ് നിബന്ധനകളാണ് ഇതിന് ഇടയാക്കുന്നത്. ഈ കാരണം കൊണ്ട് ടെസ്റ്റ് നഷ്ടമാകുന്ന 95 ശതമാനം രോഗികള്‍ക്കും പിന്നീട് രോഗം രൂപപ്പെടുന്നുവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
യുകെയില്‍ 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ മരണപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്തനാര്‍ബുദം. ഇംഗ്ലണ്ടില്‍ രോഗസാധ്യത ഏറിയ സ്ത്രീകളെയാണ് ജിപിമാര്‍ കൂടുതല്‍ പരിശോധനകള്‍ക്കും, സ്‌പെഷ്യലിസ്റ്റ് കെയറിനുമായി റഫര്‍ ചെയ്യുന്നത്.
എന്നാല്‍ ഈ റഫറന്‍സിന് കുടുംബ ചരിത്രവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് തയ്യാറാക്കിയ നിബന്ധനകളുമാണ് ആധാരമാക്കുന്നത്. അതേസമയം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി
More »
ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
എലിസബത്ത് ജെയ്ന്‍ റോസ് എന്ന ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുശേഷം, മൃതദേഹം അടങ്ങിയതായി സംശയിക്കുന്ന സ്യൂട്ട്കേസ് വലിച്ചുകൊണ്ട് ഏഥന്‍സിലെ തെരുവിലൂടെ നടക്കുന്ന പ്രതിയായ അഫ്ഗാന്‍ ബോക്സര്‍ ഷരീഫ് അഹമദ്‌സായിയെ ദൃശ്യങ്ങളില്‍ കാണാം.
ജൂലൈ 16-ന് പുലര്‍ച്ചെയുള്ള സിസിടിവി ദൃശ്യങ്ങളില്‍, ചക്രങ്ങളുള്ള വലിയ സ്യൂട്ട്കേസും നീല നിറത്തിലുള്ള ബാക്ക്പാക്കുമായി അഹ്‌മദ്സായി ഏഥന്‍സിലെ കിപ്സെലി മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കാര്‍ പാര്‍ക്കിലേക്ക് പോകുന്നതായി കാണാം. ഏകദേശം 13 മിനിറ്റിന് ശേഷം ഇയാള്‍ ബാഗുകളില്ലാതെ അവിടെ നിന്ന് പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.
ജൂലൈ 15-ന് വൈകിട്ട്, അമേരിക്കന്‍ സ്വദേശിനിയും ഭാര്യയുമായ ക്രിസ്റ്റന്‍ അലൈന ഹാളിന്റെ കാറില്‍ റോസ് താമസിച്ചിരുന്ന
More »
അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷം ഫ്രീസറില്‍ വച്ച് 78,000 പൗണ്ട് ആനുകൂല്യങ്ങള്‍ തട്ടി; മകന് ജയില്‍ ശിക്ഷ
മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷത്തോളം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച്, അവരുടെ പേരില്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും പെന്‍ഷനും തട്ടിയെടുത്ത മകന് ബ്രിട്ടീഷ് കോടതി തടവുശിക്ഷ വിധിച്ചു.
60-കാരനായ ക്രിസ്റ്റഫര്‍ ഫിലിപ്‌സ് എന്നയാള്‍ ദക്ഷിണ വെയില്‍സിലെ പോര്‍ത്കോള്‍ പട്ടണത്തിലെ വീട്ടിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. 89ം വയസ്സില്‍ മരിച്ച അമ്മ സില്‍വിയ ഫിലിപ്‌സിന്റെ മൃതദേഹം ലിവിംഗ് റൂമിലെ ചെസ്റ്റ് ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. അമ്മ മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ ഫ്രീസര്‍ വാങ്ങിയത്. തുടര്‍ന്ന് ഫ്രീസറിന് മുകളില്‍ പതിവായി പൂക്കള്‍ വയ്ക്കുകയും, അമ്മ ജീവനോടെയെന്ന പോലെ ടെലിവിഷന്‍ പരിപാടികളെയും കുതിരപ്പന്തയങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നതായും കോടതിയില്‍ വ്യക്തമായി.
ഡോക്ടര്‍മാര്‍ക്ക് അമ്മയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴും,
More »