യുകെയില്‍ 4 ലക്ഷം പുതിയ ഗ്രീന്‍ എനര്‍ജി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍
രാജ്യത്തു ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 400,000 പുതിയ ജോലികള്‍ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറി വരുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും ഈ പദ്ധതിയില്‍ പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കും.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ ലഭിക്കും. ഗ്രീന്‍ എനര്‍ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരാശരി 50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും
More »
ഭവനഉടമകള്‍ക്ക് ഭീഷണിയുമായി പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ്
അടുത്തമാസത്തെ ബജറ്റില്‍ ഭവനഉടമകളെ പിഴിയാന്‍ ചാന്‍സലര്‍ തയാറാകുമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവനഉടമകളെ കുരുക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് വഴി ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിടുമെന്നാണ് ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടനിലെ വീടുകളില്‍ കഴിയുന്നവരും, സൗത്ത് ഈസ്റ്റിലെ ഭവനഉടമകളുമാണ് പ്രധാനമായി ഇതിന് ഇരകളാകുക. ലേബര്‍ ഗവണ്‍മെന്റിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാന്‍ 42 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്.
ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യം വെയ്ക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ ട്രഷറിക്കും സന്തോഷമുള്ള കാര്യമാണ്. മെച്ചപ്പെട്ട വരുമാനമുള്ള ആളുകളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം നേടാമെന്നതാണ് ഇതിന്റെ പോസിറ്റീവ് കാര്യമായി കണക്കാക്കുന്നത്.
ഈ പാര്‍ലമെന്റ് കാലയളവില്‍
More »
ആന്‍ഡ്രൂവിനെയും സാറാ ഫെര്‍ഗൂസണെയും എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം
ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ ഉലയുന്ന ആന്‍ഡ്രൂ രാജകുമാരനെയും, മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണെയും ഭാവിയിലെ എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം. തന്റെ സ്ഥാനാരോഹണ ചടങ്ങിലും, സാന്‍ഡിഗ്രാമിലെ ക്രിസ്മസ് ആഘോഷങ്ങളിലും ഇനി ഇവര്‍ക്ക് സ്ഥാനം നല്‍കേണ്ടെന്നാണ് വില്ല്യം രാജകുമാരന്റെ നിലപാട്.
വില്ല്യം രാജകുമാരനോട് കൂടി അഭിപ്രായം തേടിയ ശേഷമാണ് ആന്‍ഡ്രൂവിന്റെ സകല രാജകീയ സ്ഥാനമാനങ്ങളും രാജാവ് തിരിച്ചെടുത്തത്. എന്നാല്‍ ഈ നടപടിയും പോരെന്ന നിലപാടിലാണ് വില്ല്യമെന്നും പറയപ്പെടുന്നു.
ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസനെ 15 വര്‍ഷക്കാലം പണം കൊടുത്ത് സഹായിച്ചത് എപ്സ്റ്റീനാണെന്നാണ് ഇമെയിലുകള്‍ വെളിപ്പെടുത്തുന്നത്. നാണക്കേടിലായ ഡച്ചസ് പണം ചോദിക്കുന്ന രീതികളെ കുറിച്ച് ശിക്ഷിക്കപ്പെട്ട കുട്ടിപ്പീഡകന്‍ സുഹൃത്തുക്കളോട് പരാതിപ്പെട്ടിരുന്നതായാണ് വ്യക്തമാകുന്നത്.
15,000 പൗണ്ട് മാത്രമാണ്
More »
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകം; പിന്നില്‍ രാജ്യാന്തര ശൃംഖല
യുകെ തലസ്ഥാനത്തു മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമായി മാറിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ 80,000 ഫോണുകളാണ് മോഷണം പോയത്.
നഗരമധ്യത്തില്‍ മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളില്‍ സഞ്ചരിച്ചും വരുന്ന കള്ളന്മാര്‍ പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരം കേസുകള്‍ക്ക് നേരത്തെ പൊലീസ് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍ മോഷണക്കേസുകള്‍ക്ക് കുറഞ്ഞ മുന്‍ഗണനയായിരുന്നു, ഇത് കുറ്റവാളികള്‍ മുതലെടുക്കാന്‍ ഇടയാക്കി.
മോഷണങ്ങളുടെ വ്യാപകത ലണ്ടനെ യൂറോപ്പിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധിയിലേക്ക് നയിച്ചു. കഴിഞ്ഞ മാസം സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍
More »
യുകെയില്‍ പാര്‍ക്കില്‍ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് റിമാന്‍ഡില്‍
യുകെയില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് റിമാന്‍ഡില്‍ . തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര(29) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . യുകെയിലെ സോമര്‍സെറ്റ് ടോണ്ടനിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ ഒക്ടോബര്‍ 11നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നോര്‍ത്ത് സോമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ഉള്‍പ്പെടെ രണ്ട് കേസുകളാണ് ചുമത്തിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14 ന് നടക്കും.
ഒക്ടോബര്‍ 11ന് പുലര്‍ച്ചെ ഒരു സ്ത്രീയെ പാര്‍ക്കിനുള്ളില്‍ വിഷമാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഒക്ടോബര്‍ 12ന് വൈകിട്ട് 6.30നാണ് പാര്‍ക്കിന് സമീപത്തായി
More »
വിവാദങ്ങള്‍ക്കിടെ യുകെയില്‍ ഡിജിറ്റല്‍ ഐഡിക്ക് തുടക്കമായി
വിവാദങ്ങള്‍ക്കിടെ, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഐഡി ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുടക്കമായി. മുന്‍ സൈനികര്‍ക്ക് ഡിജിറ്റല്‍ വെറ്ററന്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മറിച്ച്, എല്ലാത്തരത്തിലുമുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ 2027 അവസാനത്തോടെ ഫോണില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങി നിരവധി രേഖകള്‍ ഇതുവഴി ഫോണില്‍ ലഭ്യമാകും.
ടവര്‍ ഓഫ് ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് മുന്‍ സൈനികര്‍ കാര്‍ഡുകള്‍ സ്വീകരിച്ചത്. ഇത് ഉപയോഗിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുമോ എന്ന് ചിലര്‍ തമാശയായി ചോദിക്കുന്നുമുണ്ടായിരുന്നു. ചിലര്‍ക്ക്, ഇന്റര്‍നെറ്റിന്റെ പിഴവുകള്‍ കാരണം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി എന്നതൊഴിച്ചാല്‍ എല്ലാം ഭംഗിയായി നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
More »
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് ഇരുട്ടടി; ഇവി വാഹന ഉടമകള്‍ക്ക് അധിക നികുതി ഈടാക്കാന്‍ ചാന്‍സലര്‍
പരിസ്ഥിതി സൗഹൃദമാകാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് ഇരുട്ടടി നല്‍കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റില്‍ വരുമാനം കണ്ടെത്താന്‍ 1.3 മില്ല്യണ്‍ ഇവി വാഹനഡ്രൈവര്‍മാര്‍ വില കൊടുക്കേണ്ടി വരും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബജറ്റില്‍ ഏതൊക്കെ വിധത്തില്‍ പണം കണ്ടെത്താമെന്ന അന്വേഷണത്തിലാണ് ചാന്‍സലര്‍. ഇതിനുള്ള പോംവഴികള്‍ തേടുമ്പോള്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കളെയും പിഴിയാനാണ് റേച്ചല്‍ റീവ്‌സിന്റെ പദ്ധതി. ഇലക്ട്രിക് വെഹിക്കിള്‍ ഡ്രൈവര്‍മാരും തങ്ങളുടെ ഓഹരി നികുതിയായി അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കാറിന്റെ ഭാരം നോക്കിയും, ഓരോ മൈലിനും അനുസരിച്ച് നികുതി ചുമത്താനുമെല്ലാമുള്ള ആലോചനകള്‍ ട്രഷറി ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. നിലവിലെ 40 മില്ല്യണ്‍ റോഡ് ഉപയോക്താക്കളില്‍ 1.3 മില്ല്യണ്‍ ഡ്രൈവര്‍മാരാണ് ഇവി
More »
നികുതി അടക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് ഉടന്‍
നികുതി അടയ്ക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനുള്ള ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് അധികാരം ഉപയോഗിക്കാന്‍ നികുതി ഓഫീസ്. നികുതി അടയ്ക്കാത്തവരുടെ നികുതിയും പിഴയും എല്ലാം ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും ആവശ്യപ്പെട്ടാല്‍ ആ വ്യക്തിയുടെ ബാങ്കില്‍ നിന്ന് നല്‍കും. നികുതി കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. നികുതി നല്‍കാന്‍ കഴിയുമെങ്കിലും അതു നല്‍കാതിരിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കാണ് പുതിയ രീതി തിരിച്ചടിയാകുക.
23-24 കാലഘട്ടത്തില്‍ 5.3 ശതമാനം നികുതി കുടിശ്ശികയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 46.8 ബില്യണ്‍ പൗണ്ടോളം വരുമിത്. ഈ വര്‍ഷം തന്നെ കുടിശ്ശിക പിരിച്ച് 7.5 ബില്യണ്‍ പൗണ്ട് നേടാന്‍ കഴിയുമെന്നാണ് ലേബര്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
നികുതി കുടിശ്ശിക വരുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ഒപ്പം കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നികുതി പണം പിരിച്ചെടുക്കാനും സര്‍ക്കാര്‍
More »
തുടരെ വിവാദങ്ങള്‍: ഒടുവില്‍ പദവി ഒഴിഞ്ഞ് പ്രിന്‍സ് ആന്‍ഡ്രൂ
ബ്രിട്ടീഷ് രാജ കുടുംബത്തിന് ഏറെ നാണക്കേടായിരുന്ന സംഭവമാണ് രാജകുടുംബാംഗമായ പ്രിന്‍സ് ആന്‍ഡ്രൂവുമായി ബന്ധപ്പെട്ടു വന്ന പീഡന വാര്‍ത്തകള്‍. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വിവാദം ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പദവികളും ബഹുമതികളും ഒഴിവാക്കുകയാണ് പ്രിന്‍സ് ആന്‍ഡ്രൂ. രാജകുടുംബത്തിന്റെ തീരുമാനം മുന്‍നിര്‍ത്തിയെന്നാണ് വിശദീകരണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
എലിസബത്ത് രാജ്ഞി നല്‍കിയ യോര്‍ക്ക് ഡ്യൂക്ക് പദവിയാണ് ആന്‍ഡ്രൂ ഒഴിഞ്ഞിരിക്കുന്നത്. മുന്‍ഭാര്യ സാറ ഫെര്‍ഗസണിനും ഡച്ചസ് ഓഫ് യോര്‍ക്ക് പദവി നഷ്ടമാകും. എന്നാല്‍ മക്കളായ ബിയാട്രിസ്, യൂജീനി എന്നിവര്‍ പ്രിന്‍സസ് പദവിയില്‍ തുടരും. ആന്‍ഡ്രൂവിന് പ്രിന്‍സ് പദവിയുണ്ട്. ഔദ്യോഗിക രാജകീയ ചുമതലകളില്ല. വിന്‍ഡ്‌സറിലെ സ്വകാര്യ വസതിയായ റോയല്‍ ലോഡ്ജിലാണ്
More »