യു.കെ.വാര്‍ത്തകള്‍

ബജറ്റ് ആശങ്ക; ഫെബ്രുവരിക്ക് ശേഷം ആദ്യമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ച് തുടങ്ങി
അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ച് തുടങ്ങി. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ചത്. നവംബറിലെ ബജറ്റില്‍ നികുതി വര്‍ധനവുകള്‍ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ലെന്‍ഡര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നത്. എട്ട് മാസക്കാലത്തിനിടെ ആദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്ന് തുടങ്ങിയത് ഇതിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കിയാണ് സാമ്പത്തിക വിപണികളുടെയും നീക്കം. രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളില്‍ കഴിഞ്ഞ മാസത്തില്‍ നിന്നും 0.02 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് ശരാശരി ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി മുതല്‍ താഴേക്ക് പോയ ശേഷമാണ് ഇത്. രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് റേറ്റ് 4.98

More »

ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ നിയന്ത്രിക്കുന്നത് റദ്ദ് ചെയ്യുമെന്ന് സൂചന
ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ . ഇടതുപക്ഷ എംപിമാരില്‍ നിന്നും റിഫോം യു കെയില്‍ നിന്നും സമ്മര്‍ദ്ദം ഏറുന്ന സാഹചര്യത്തില്‍ ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി സര്‍ക്കാര്‍ ശരിയായ നടപടികള്‍ കൈക്കൊള്ളുമെന്ന വിശ്വാസമുണ്ടെന്നായിരുന്നു എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞത്. വരുന്ന ശരത്ക്കാല ബജറ്റില്‍ ഇത് നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം മൂന്ന് ബില്ല്യണ്‍ പൗണ്ടിന്റെ ചെലവായിരിക്കും സര്‍ക്കാര്‍ ഖജനാവിനുണ്ടാവുക. ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് മൂലം മാതാപിതാക്കള്‍ക്ക്, 2017 ന് ശേഷം ജനിച്ച മൂന്നാമത്തെ കുട്ടിക്കായി യൂണിവേഴ്സല്‍ ക്രെഡിറ്റൊ, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റോ അവകാശപ്പെടാന്‍ കഴിയില്ല. അതിനു പകരമായി, അധിക ബെനെഫിറ്റുകള്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്താനാണ് റീവ്‌സിന്റെ വകുപ്പ്

More »

സ്റ്റാഫോര്‍ഡില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; 43 കാരി അറസ്റ്റില്‍
സ്റ്റാഫോര്‍ഡില്‍ ഒരു വീട്ടില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, അവരെ കൊലപ്പെടുത്തി എന്ന സംശയത്തില്‍ 43 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴര മണിയോടെ സ്റ്റാഫോര്‍ഡ് കോര്‍പ്പറേഷന്‍ സ്ട്രീറ്റിലുള്ള ഒരു വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അവിടെയാണ് രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവന്‍ അവശേഷിച്ചിരുന്ന മറ്റൊരു കുട്ടിയെ പോലീസ് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. പാകിസ്ഥാനിലുള്ള ദമ്പതികളാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇവിടെ താമസം ആരംഭിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മരണമടഞ്ഞ കുട്ടികളുടെ അമ്മ എല്ലാവരുമായി സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

More »

നികുതി കൂട്ടി 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയെ നേരിടുമോ റേച്ചല്‍ റീവ്‌സ്?
അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. കഴിഞ്ഞ ബജറ്റ് കാര്യമായ വളര്‍ച്ച ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല തളര്‍ച്ച സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതോടെ രൂപപ്പെട്ടത് 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ്. ഇത് പരിഹരിക്കാന്‍ നികുതി വര്‍ധനവോ ചെലവ് ചുരുക്കലോ മാത്രമാണ് റേച്ചല്‍ റീവ്‌സിന് മുന്നിലെ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയില്ല. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും താഴ്ത്തും. ഇതിന് അനുസൃതമായി കടമെടുപ്പ് നിയമങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ റീവ്‌സ് നിര്‍ബന്ധിതമാകും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിച്ചാല്‍ മറ്റ് വഴികളിലാണ് വര്‍ധന തേടിയെത്തുക. എന്നാല്‍ താല്‍ക്കാലിക

More »

തൊഴില്‍ ക്ഷാമം നേരിടാന്‍ 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ
ലണ്ടന്‍ : ബ്രിട്ടന്‍ തൊഴില്‍ ക്ഷാമം നേരിടുന്നതിനായി 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. അര്‍ദ്ധ വിദഗ്ധ ആവശ്യമായ ജോലികള്‍ക്കായാണ് ഈ വിസകള്‍ അനുവദിക്കുന്നത്. വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം, അനധികൃത കുടിയേറ്റത്തിനെതിരെ നടപടികള്‍ കടുപ്പിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് വരുന്നത്. ഇതിനിടെ, മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും, ചില മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമവും ബ്രിട്ടന്‍ നേരിടുന്നുണ്ട്. ബിരുദതലത്തില്‍ താഴെയുള്ള യോഗ്യതയുള്ള ജോലികള്‍ക്കായാണ് വിദേശ തൊഴിലാളികളെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഫോട്ടോഗ്രാഫര്‍, ട്രാന്‍സ്ലേറ്റര്‍, ലോജിസ്റ്റിക് മാനേജര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ

More »

യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ പെരുകുന്നു; വിസ സ്‌പോണ്‍സര്‍ഷിപ്പ് അനുമതി സംശയത്തില്‍
യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നു. ഹോം ഓഫീസ് അംഗീകരിച്ച സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കുന്നതിനുള്ള സ്‌പോണ്‍സര്‍ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ മുപ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി പതിനെണ്ണായിരമായി ഉയര്‍ന്നു. ഇവയില്‍ നിരവധി സ്ഥാപനങ്ങള്‍ അനധികൃത കുടിയേറ്റത്തിന് വഴിവയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ഹോട്ടലുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍ എന്നിവിടങ്ങളിലേക്കു നിരവധി സ്‌പോണ്‍സര്‍മാരാണ് ഉള്ളത്. കൂടാതെ മിനി മാര്‍ക്കറ്‌റുകളിലേക്കും ഫുഡ് കമ്പനികളിലേക്കും ഡെലിവറി സ്ഥാപനങ്ങള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ പലയിടത്തും വ്യാജ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികാരമേറിയ ശേഷം 35000 ത്തോളം പുതിയ സ്‌പോണ്‍സര്‍ അപേക്ഷകള്‍ ഹോം ഓഫീസ്

More »

ലണ്ടനില്‍ മസ്ജിദ് സംഘടിപ്പിച്ച ചാരിറ്റി റണ്ണില്‍ 12 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വിലക്ക്; വിവാദം
ലണ്ടനിലെ ഈസ്റ്റ് ലണ്ടന്‍ മസ്ജിദ് സംഘടിപ്പിച്ച മുസ്ലീം ചാരിറ്റി റണ്‍ എന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 12 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് വിവാദമായി. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം അനുവാദം നല്‍കിയത് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനത്തിനിടയാക്കി. ലണ്ടനിലെ ടവര്‍ ഹാമ്ലേറ്റ്‌സിലെ വിക്ടോറിയ പാര്‍ക്കിലാണ് മാരത്തോണ്‍ നടക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ സംബന്ധിച്ച് ആദ്യമായാണ് ചര്‍ച്ചയാകുന്നത്.മനുഷ്യാവകാശ സംഘടനകള്‍ സംഭവത്തെ നിയമവിരുദ്ധമെന്നും സ്ത്രീ വിരുദ്ധമെന്നും കുറ്റപ്പെടുത്തി. പൊതു സ്ഥലത്ത് ചാരിറ്റിയുടെ പേരില്‍ നടക്കുന്ന ഈ പരിപാടിയില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് മുസ്ലീം വിമണ്‍സ് നെറ്റ്വര്‍ക്ക് യുകെ പ്രതികരിച്ചു. പരസ്യമായ ലിംഗ വിവേചനമാണ്

More »

യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മൂന്നിലൊരാള്‍ ഡിപ്രഷനില്‍; ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നു
യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്സുമാരിലും മൂന്നിലൊരാള്‍ വീതം ഡിപ്രഷനിലാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യ പ്രവര്‍ത്തകര്‍ പലപ്പോഴും രോഗികള്‍ക്ക് ആത്മവിശ്വാസം അതായത് പത്തിലൊരാള്‍ വീതം ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വിഷാദത്തിലേക്കു പോകുകയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബ ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും സാമ്പത്തിക സമ്മര്‍ദ്ദവുമെല്ലാം ആരോഗ്യപ്രവര്‍ത്തകരെ ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം പല ആശുപത്രിയിലെ ജോലിക്കാരും തങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കാറില്ല. 90000 ഓളം ആരോഗ്യപ്രവര്‍ത്തകരിലാണ് സര്‍വ്വേ നടത്തിയത്. തൊഴിലിടങ്ങളില്‍ സമ്മര്‍ദ്ദം, ഭീഷണി, അവഹേളനം എന്നിവ നേരിടുന്നു. പത്തുശതമാനം പേര്‍ ലൈംഗീകമായും ശാരീരികമായും പീഡനം

More »

യുകെയില്‍ പബ്ബില്‍ കയറി ചെറുതടിക്കാനും ഡിജിറ്റല്‍ ഐഡി വേണ്ടിവരും!
പബ്ബില്‍ കയറി ഒരു പിന്റ് കഴിക്കാന്‍ ഇനി ഐഡി കാര്‍ഡ് വേണ്ടിവരുമെന്ന് സൂചന. വിവാദമായ സ്‌കീം ജീവിതത്തിന്റെ എല്ലാ മേഖലയിലും കൊണ്ടുവരുമെന്ന് ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നുവെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കള്‍ പബ്ബില്‍ എത്തുമ്പോള്‍ പിന്റ് വാങ്ങാന്‍ ഡിജിറ്റല്‍ ഐഡികള്‍ രേഖയായി കാണിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. മദ്യം വാങ്ങുമ്പോള്‍ പ്രായം തെളിയിക്കാന്‍ ഫിസിക്കല്‍ രേഖകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. അനധികൃതമായി ജോലി ചെയ്യുന്നത് തടയാനായി കൊണ്ടുവരുമെന്ന് നിര്‍ദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വ്യാപകമാക്കുന്നത്. കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റാബേസ് വഴി പ്രായം തെളിയിക്കുന്ന രേഖയുടെ പേരില്‍ ഗവണ്‍മെന്റിന് വ്യക്തികളുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions