വാട്ടര്‍ കമ്പനികളുടെ പിടിവാശി: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ കുതിയ്ക്കും
ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ ഷോക്കായി മാറാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആംഗ്ലിയന്‍, നോര്‍ത്തംബ്രിയന്‍, സൗത്ത്, വെസെക്സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടര്‍ കമ്പനികള്‍ തങ്ങളുടെ ചെലവുകള്‍ക്കായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന് (CMA) മുന്നില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. തെയിംസ് വാട്ടര്‍, രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിട്ടും കടബാധ്യതകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീല്‍ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.
വാട്ടര്‍ റെഗുലേറ്റര്‍ 'ഓഫ്‌വാട്ട്' ഡിസംബറില്‍ പ്രഖ്യാപിച്ച പ്രകാരം, 2030-ഓടെ കുടുംബങ്ങളുടെ വാര്‍ഷിക ചിലവ് ശരാശരി 36% ഉയര്‍ന്ന് 597 പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത് . എന്നാല്‍, കമ്പനികള്‍ പഴകിയ സൗകര്യങ്ങള്‍ നവീകരിക്കാനും മലിനജല ചോര്‍ച്ചയും കുടിവെള്ള നഷ്ടം തടയാനും വലിയ പദ്ധതികള്‍ക്കായി കൂടുതല്‍ നിക്ഷേപം
More »
മുഖം മിനുക്കല്‍ ലക്‌ഷ്യം കാണുന്നില്ല; കീര്‍ സ്റ്റാര്‍മറിന് പിന്തുണ കുറയുന്നു, റിഫോം യുകെയ്ക്ക് കയറ്റം
ജനങ്ങളെ കൈയിലെടുക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വിജയം കണ്ടില്ലെന്നു പുതിയ സര്‍വേ റിപ്പോര്‍ട്ട്. ലിവര്‍പൂളില്‍ കഴിഞ്ഞയാഴ്ച നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധത വംശീയ വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ അഭിപ്രായ സര്‍വേയിലും റിഫോം യുകെയ്ക്ക് പിന്തുണ കൂടുകയും ലേബര്‍ പാര്‍ട്ടിയോടുള്ള താല്‍പര്യം കുറഞ്ഞിരിക്കുകയാണെന്നുമാണ് കണക്കുകള്‍.
ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ, കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 21ല്‍ എത്തി. അതേസമയം, റിഫോം യുകെയുടെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 34 ശതമാനത്തിലെത്തി. റിഫോമിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ സ്‌കോര്‍ ആണിത്.
സ്റ്റാര്‍മറുടെ വ്യക്തിഗത റേറ്റിംഗ് വീണ്ടും മൂന്ന് പോയിന്റ് താഴ്ന്ന് മൈനസ് 44 ല്‍ എത്തി. ഏറ്റവും നല്ല പ്രധാനമന്ത്രി ആരാകും എന്ന
More »
ബ്രൈറ്റണ് സമീപം മോസ്‌കിന് തീയിട്ടു; വംശവെറിയ്ക്ക് കേസെടുത്ത് പോലീസ്
ബ്രൈറ്റണില്‍ നിന്നും ആറ് മൈല്‍ അകലെ ഈസ്റ്റ് സസ്സെക്സിലെ പീസ്‌ഹെവനിലെ മോസ്‌കിന് തീയിട്ട സംഭവത്തില്‍ വംശീയ വെറി കുറ്റം ചുമത്തി കേസെടുത്തു പോലീസ്. മോസ്‌കിനൊപ്പം അതിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും പൂര്‍ണ്ണമായി നശിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് മുന്‍പായിട്ടായിരുന്നു മോസ്‌ക് അഗ്‌നിക്കിരയായ വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല.
തീപിടുത്തത്തിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പ് കറുത്ത ജാക്കറ്റ് അണിഞ്ഞ ഒരാള്‍ പീസ്‌ഹെവന്‍ മോസ്‌കിന്റെ പ്രവേശന കവാടത്തിന് സമീപം പ്രത്യക്ഷപ്പെട്ടതായി വീഡിയോ ഫൂട്ടേജുകളില്‍ കാണുന്നുണ്ട്. ഈ സമയം ഒരാള്‍ പീസ് കമ്മ്യൂണിറ്റി സെന്ററിനും പീസ്‌ഹെവനിലെ മോസ്‌കിനും അകത്തുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.
തീപിടുത്തത്തില്‍ കത്തി നശിച്ച കാറിനടുത്ത് രണ്ടു പേര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. സായാഹ്ന
More »
750,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; ട്രംപ് സ്റ്റൈല്‍ റിമൂവല്‍സ് ഫോഴ്‌സിനെ നിയോഗിക്കാന്‍ കെമി ബാഡെനോക്
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന വിഷയം ഇപ്പോള്‍ കുടിയേറ്റമാണ്. ജനരോഷം തിരിച്ചറിഞ്ഞ റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ പൊതുജന സ്വീകാര്യത സിദ്ധിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയാണ്.
ഇപ്പോള്‍ ടോറികളാണ് തങ്ങളുടെ വക കുടിയേറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങുന്നത്. ടോറികള്‍ അധികാരത്തിലെത്തിയാല്‍ യുഎസ് മാതൃകയില്‍ 'റിമൂവല്‍സ് ഫോഴ്‌സിനെ' ഇറക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനം.
നേതാവ് കെമി ബാഡെനോകിന്റെ ബോര്‍ഡര്‍ പ്ലാനില്‍ സുപ്രധാന നടപടിയാണ് ഇത്. തന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഡെനോക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനം.
പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 7
More »
യുകെയില്‍ വീട് വില്‍പ്പന കുതിക്കും; വാങ്ങല്‍ പ്രക്രിയ ലാഭകരവും, വേഗത്തിലും, എളുപ്പത്തിലുമാകും
യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ തലയിലാക്കാനും ആലോചന തുടങ്ങിയിട്ടുണ്ട്.
വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്‌ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.
ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ
More »
ആമി കൊടുങ്കാറ്റില്‍ വലഞ്ഞ് രാജ്യം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു ; ഒരു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി നിലച്ചു
മണിക്കൂറില്‍ 100 മൈല്‍ വേഗതയിലെത്തിയ ആമി കൊടുങ്കാറ്റ് യുകെയിലെ നിരവധി കെട്ടിടങ്ങളെ തകര്‍ത്തു. മരങ്ങള്‍ കടപുഴകി വീണപ്പോള്‍ കാര്‍ തകര്‍ന്നു. ഒരു ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.
ബെല്‍ഫാസ്റ്റില്‍ നടത്താനിരുന്ന മാന്‍ഫോര്‍ഡിന്റേതടക്കം നിരവധി പരിപാടികള്‍ പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്യുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. വിമാനം ഇറങ്ങുന്നതിനായി റണ്‍വേക്കരികില്‍ എത്തുന്നതിന്റെയും, കാറ്റില്‍ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. സ്‌കോട്ട്ലാന്‍ഡില്‍ 63,000 വീടുകളോളം ഇപ്പോഴും ഇരുട്ടിലാണ്. യുകെയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും ശക്തമായ എയ്മി കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലാസ്ഗോ, ബൂമിലോയില്‍ ആളൊഴിഞ്ഞ ഒരു കെട്ടിടം
More »
ബുദ്ധമത വിശ്വാസിയായ വൃദ്ധനെ അടിച്ചു കൊന്ന സംഭവം; പെണ്‍കുട്ടികള്‍ക്ക് ജയില്‍ ശിക്ഷ
ബ്രിട്ടനിലെ തെരുവില്‍ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ക്രൂരത നടന്ന സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജയില്‍ ശിക്ഷ. മദ്യപിച്ച് ഒരു സംഘം പെണ്‍കുട്ടികള്‍ ചേര്‍ന്ന് തെരുവില്‍ അക്രമിച്ചപ്പോള്‍ ബുദ്ധമത വിശ്വാസിയായ 75 കാരനായ ഫെഡ്രി റിവേറോയ്ക്കാണ് ജീവന്‍ നഷ്ടമായത്. 14 ഉം 16 ഉം 17 ഉം വയസ്സുള്ളവരാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടികള്‍ സംഘമായി ഇദ്ദേഹത്തെ ചവിട്ടുകയും തള്ളി താഴെയിടുകയും ചെയ്തു.
താന്‍ എന്തു ചെയ്തിട്ടാണ് ഉപദ്രവിക്കുന്നതന്ന ചോദ്യത്തിന് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയില്ല. ബൊളിവിയന്‍ പൗരനായ വൃദ്ധന്‍ ദേഹം മുഴുവന്‍ ചോരയൊലിപ്പിച്ച് റോഡില്‍ ബോധം നഷ്ടമായി വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐലിങ്ടണ്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. ആക്രമണ വീഡിയോ പെണ്‍കുട്ടികളില്‍ ഒരാള്‍ പകര്‍ത്തിയിരുന്നു. ഇവര്‍ വൃദ്ധനെതിരെ അശ്ലീല പദം ഉപയോഗിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
More »
സോമര്‍സെറ്റിലെ ആശുപത്രിയില്‍ കുഞ്ഞിന്റെ കഴുത്തൊടിച്ച് കൊന്ന പിതാവിന് 20 വര്‍ഷം ജയില്‍
സ്‌പെഷ്യല്‍ ബേബി കെയര്‍ യൂണിറ്റില്‍ വെച്ച് മാസം തികയാത്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിനു ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ. 27-കാരനായ ഡാനിയല്‍ ഗണ്ടറാണ് 14 ദിവസം മാത്രം പ്രായമായ ബ്രെന്‍ഡണ്‍ സ്റ്റാഡോണിന് ഗുരുതര പരുക്കുകള്‍ ഏല്‍പ്പിച്ചത്. തല, കഴുത്ത്, കാല്‍, താടിയെല്ല് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പരുക്കുകള്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5ന് സോമര്‍സെറ്റിലെ യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലായിരുന്നു ദാരുണ സംഭവം. തൊട്ടിലില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബ്രെന്‍ഡനെ ആശുപത്രി ജീവനക്കാര്‍ കണ്ടെത്തുമ്പോള്‍ പുലര്‍ച്ചെ 4 മണിയോടെ കുഞ്ഞിന്റെ ശരീരം തണുത്ത് പോയതായി അമ്മ 21-കാരി സോഫി സ്റ്റാഡണ്‍ നഴ്‌സുമാരെ അറിയിക്കുകയായിരുന്നു.
33-ാം ആഴ്ചയിലാണ് കുഞ്ഞ് പിറന്നത്. 1.83 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഒരു മണിക്കൂറിനുള്ളില്‍ മരണം
More »
ആമി കൊടുങ്കാറ്റ് എത്തി; ആംബര്‍ ജാഗ്രതയ്‌ക്കൊപ്പം വെള്ളപ്പൊക്ക മുന്നറിയിപ്പും, ട്രെയിനുകള്‍ റദ്ദാക്കി
'ആമി' കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന് വ്യക്തമായതോടെ യാത്രക്കാര്‍ക്ക് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ബ്രിട്ടനില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള വിനാശകരമായ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ അലേര്‍ട്ടാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
യുകെയ്ക്ക് മുകളില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബര്‍, മഞ്ഞ ജാഗ്രതകള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച രാവിലെ 9 വരെയാണ് ഇതിന് പ്രാബല്യം. തിരമാലകള്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാം.
ശക്തമായ കൊടുങ്കാറ്റില്‍ വ്യാപകമായ പവര്‍കട്ട് നേരിടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞു. കൗണ്ടി ഡൊണെഗാലില്‍ കൊടുങ്കാറ്റിനിടെ ഗുരുതരമായി പരുക്കേറ്റ്
More »