യു.കെ.വാര്‍ത്തകള്‍

ലേബര്‍ സര്‍ക്കാരിന്റെ ബെനഫിറ്റ് നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 130 എംപിമാര്‍ രംഗത്ത്; ബില്ലുമായി മുന്നോട്ടെന്ന് പ്രധാനമന്ത്രി
ലേബര്‍ ഗവണ്‍മെന്റിന്റെ ബെനഫിറ്റ് നയത്തിനെതിരെ 130 ഓളം ഭരണകക്ഷി എംപിമാര്‍ പരസ്യമായി രംഗത്ത്. ഹെല്‍ത്ത്, ഡിസെബിലിറ്റി ബെനഫിറ്റുകളില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുന്ന നിയമ ഭേദഗതി നിര്‍ദ്ദേശത്തില്‍ 130 ലേബര്‍ എംപിമാര്‍ ഒപ്പിട്ടതോടെ സര്‍ക്കാര്‍ ആശങ്കയിലാണ്. എന്നാല്‍ ബില്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ തന്നെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ഭേദഗതിക്കെതിരെ രംഗത്തുണ്ട്. ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവ് ഉയരുകയാണ്. നിലവിലെ നിര്‍ദ്ദേശപ്രകാരമുള്ള അഞ്ചു ബില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തിയാല്‍ പോലും പ്രതിസന്ധി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നികുതി ഇനിയും കൂട്ടേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ബെനഫിറ്റുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ ഒരു മന്ത്രി രാജിവച്ചിരുന്നു. മറ്റു പലരും പ്രതിഷേധവുമായി രംഗത്തും വന്നു. വോട്ടെടുപ്പ്

More »

എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ 5 യാത്രക്കാര്‍ക്കും 2 ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം
തിങ്കളാഴ്ച ലണ്ടന്‍ ഹീത്രുവില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 130 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിമാനം പറക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. അതേസമയം, വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രോഗികള്‍ക്കുള്ള സഹായവുമായി മെഡിക്കല്‍ സംഘം മുംബൈ വിമാനത്താവളത്തില്‍ തയ്യാറായിരുന്നു. ലാന്‍ഡ് ചെയ്ത ശേഷവും ബുദ്ധിമുട്ട് നേരിട്ട രണ്ട് ജീവനക്കാരെയും രണ്ട് യാത്രികരെയും കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വ്യോമയാന സുരക്ഷ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ വിവരം അറിയിച്ചതായി എയര്‍

More »

സെര്‍വിക്കല്‍ കാന്‍സര്‍ വീട്ടില്‍ വച്ച് തന്നെ തിരിച്ചറിയാം; കിറ്റുകള്‍ ലഭ്യമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്
സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് വരാന്‍ വൈകിയ സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ പരിശോധന നടത്താനുള്ള സൗകര്യം നല്‍കാന്‍ ഒരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജനുവരി മുതല്‍ ലഭ്യമാകുന്ന DIY ടെസ്റ്റ് കിറ്റുകളില്‍ യോനിയിലെ ആവരണം തുടയ്ക്കാന്‍ നീളമുള്ള ഒരു കോട്ടണ്‍ ബഡ് അടങ്ങിയതാണ്. മിക്ക സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ തിരിച്ചറിയാനാണ് ഈ പരിശോധന നടത്തുക. 25 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഇത് നല്‍കാറുണ്ട്. എന്നാല്‍ അഞ്ച് ദശലക്ഷത്തിലധികം സ്ത്രീകള്‍ കൃത്യ സമയത്ത് ഈ ടെസ്റ്റ് ചെയ്യുന്നില്ലെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, ഗര്‍ഭാശയ പരിശോധനയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ തടസങ്ങള്‍ നേരിടാതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

More »

എന്‍എച്ച്എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കും; സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ട്രസ്റ്റുകള്‍ക്ക് നോട്ടീസ്
എന്‍എച്ച്എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള ഉയരുന്ന പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്. മെറ്റേണിറ്റി സര്‍വീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അനാവശ്യമായ ഫണ്ട് ചെലവഴിക്കല്‍ നടക്കുന്നുണ്ടെന്നുമുള്ള പരാതികളുയര്‍ന്നിരുന്നു. തിങ്കളാഴ്ച റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകളുടെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു തീരുമാനം നിലവിലെ സംവിധാനങ്ങളും സേവനങ്ങളുടേയും നിലവാരം പരിശോധിക്കും. തെറ്റായ ചികിത്സയുടെ പേരില്‍ നല്‍കിയ പിഴ തുകയേക്കാള്‍ കുറവാകും അന്വേഷണത്തിന് ചെലവഴിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ജീവനക്കാരുടേയും ആശുപത്രി ഉപകരണങ്ങളുടേയും അപര്യാപ്തത ആശുപത്രി സേവനങ്ങളില്‍ തിരിച്ചടിയായിട്ടുണ്ട്. പ്രസവ പരിചരണത്തിനിടെ വംശീയ അസമത്വങ്ങളുണ്ടെന്ന പരാതികളിലും അന്വേഷണം നടത്തും. ഇംഗ്ലണ്ടില്‍ നിരവധി

More »

സമ്പന്ന വിദേശികള്‍ക്കു ബ്രിട്ടാനിയ കാര്‍ഡ്; 10വര്‍ഷ താമസ പെര്‍മിറ്റ്, റിഫോം യുകെയുടെ നിലപാടില്‍ വിമര്‍ശനം
സമ്പന്ന വിദേശികളേയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളേയും ലക്ഷ്യമിട്ടുള്ള ബ്രിട്ടാനിയ കാര്‍ഡ് അവതരിപ്പിക്കാന്‍ റിഫോം യുകെ. വ്യക്തികള്‍ക്ക് പത്തുവര്‍ഷത്തെ താമസ പെര്‍മിറ്റ് ലഭിക്കും. യുകെയില്‍ താമസിക്കുന്ന സമയം വിദേശ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ഇവര്‍ക്ക് ഇന്‍ഹെറിറ്റെന്‍സ് നികുതിയും വേണ്ട. ഒറ്റതവണയായി 250000 പൗണ്ട് പേയ്‌മെന്റായി നല്‍കണം. ഇത്തരത്തില്‍ ലഭിക്കുന്ന പണം യുകെയില്‍ ഏറ്റവും ശമ്പളം കുറവ് ലഭിക്കുന്ന പത്തുശതമാനം തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കുമെന്നാണ് ഫരാഗെയുടെ പ്രഖ്യാപനം. പാര്‍ട്ടി ഇതു ഈ ആഴ്ച അവസാനം മുന്നോട്ട് വയ്ക്കും. ശമ്പളം കുറഞ്ഞ തൊഴിലാളികള്‍ക്ക് 600 മുതല്‍ ആയിരം പൗണ്ടുവരെ വാര്‍ഷിക രഹിത പെയ്‌മെന്റായി പണം നല്‍കുമെന്നും റീഫോം യുകെ പറയുന്നു. ഈ പേയ്‌മെന്റുകള്‍ എച്ച്എംആര്‍സി കൈകാര്യം ചെയ്യും. ഇതു ഗോള്‍ഡന്‍ വിസയല്ല, സമ്പന്നര്‍ക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടമ്പടിയൂടെ

More »

ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ആള്‍ക്ക് ബലാത്സംഗത്തിന് 7 വര്‍ഷം ജയില്‍ ശിക്ഷ
അപൂര്‍വ്വ ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ഖത്തര്‍ ഒട്ടക ഇടയന്‍ ചെല്‍സി ആശുപത്രിയില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച് 7 വര്‍ഷം ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. ചെല്‍സിയിലെ സ്‌പെഷ്യലിസ്റ്റ് ഹൃദ്രോഗ ക്ലിനിക്കില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച ഖത്തര്‍ സ്വദേശിയായ ഒട്ടക ഇടയന് ആണ് ശിക്ഷ. സ്വദേശത്ത് സ്ത്രീകളുമായി അടുത്ത് ഇടപഴകാറില്ലെന്നതാണ് ബ്രിട്ടനിലെത്തിയപ്പോള്‍ നടത്തിയ അക്രമത്തിന് കാരണമായി ഇയാള്‍ പറയുന്നത്. ലോകപ്രശസ്തമായ സൗത്ത് വെസ്റ്റ് ലണ്ടന്‍, ചെല്‍സിയിലെ റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലിലെ ടോയ്‌ലെറ്റിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ലൈംഗിക അക്രമം നടത്തുകയായിരുന്നു ഇയാള്‍. ഈ കുറ്റങ്ങള്‍ക്ക് നാസര്‍ അല്‍ ജെറാനിഖിന് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. അപൂര്‍വ്വമായ ഹൃദ്രോഗത്തിന്

More »

യു എസ് ആക്രമണം: റൂട്ടുകള്‍ മാറ്റി എയര്‍ലൈനുകള്‍; വലയുന്നത് പ്രവാസികള്‍
ഇറാന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ദുബായിലെക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഞായറാഴ്ച ഹീത്രൂവില്‍ നിന്നും പുറപ്പെടാനിരുന്നതും, ഇവിടേക്ക് വരാന്‍ ഇരുന്നതുമായ, ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ ദുബായ്, ദോഹ സര്‍വ്വീസുകളുമാണ് റദ്ദ് ചെയ്തത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെയാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലും അവരുടെ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച ഒരു ബി എ വിമാനം സൂറിച്ചിലേക്ക് തിരിച്ചു വിടേണ്ടതായി വന്നിരുന്നു. ഇതിനു ശേഷമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാനാണ് പല ഷെഡ്യൂളുകളും മാറ്റിയതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ്

More »

ദയാവധത്തിന്റെ ആശ്വാസമേകാന്‍ എന്‍എച്ച്എസില്‍ പണമില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി
ഹൗസ് ഓഫ് കോമണ്‍സില്‍ പാസായ ദയാവധ ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയിലാണ്. ഇവിടെയും അംഗീകാരം ലഭിച്ചാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് നിയമമായി മാറിയേക്കാം. എന്നാല്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കിയാല്‍ അത് ജീവിച്ചിരിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള പണം കവരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ വെസ് സ്ട്രീറ്റിംഗ് ആത്മഹത്യാ നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഈ പുതിയ രീതി നടപ്പിലാക്കാന്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും സമയവും, പണവും ചെലവ് ചെയ്യേണ്ടി വരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്. അവസാന കാലത്ത് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കി തങ്ങള്‍ ജീവിതം അവസാനിപ്പിക്കാതെ മറ്റ് വഴികളില്ലെന്ന തോന്നലില്‍ നിന്നും ഗുരുതര രോഗങ്ങള്‍ ബാധിച്ചവരെ തടയുകയാണ് വേണ്ടതെന്ന് സ്ട്രീറ്റിംഗ്

More »

എന്‍എച്ച്എസില്‍ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും; ആശങ്കകളുമായി ജി പി മാരും ഫാര്‍മസികളും
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാകും. തുടക്കത്തില്‍ കുടുംബ ഡോക്ടര്‍മാര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ അനുവാദമുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏകദേശം 220,000 ആളുകള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് . അമിത വണ്ണം മൂലമുള്ള കൂടുതല്‍ ആരോഗ്യപ്രശനമുള്ളവര്‍ക്കായിരിക്കും തുടക്കത്തില്‍ മരുന്ന് നല്‍കി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങള്‍ക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions