യു.കെ.വാര്‍ത്തകള്‍

ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
യുകെയില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ വലിയ മാറ്റമുണ്ടാക്കുന്ന ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി ജനപ്രതിനിധി സഭയില്‍ ഇന്ന് വോട്ടിന് വരുമ്പോള്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത. നിയമം പാസായാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം അടിസ്ഥാനമാക്കിയോ നിലവിലെ നിയമ പരിധിയായ 24 ആഴചയ്ക്ക് ശേഷമോ അതല്ലെങ്കില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയാലോ സ്ത്രീകള്‍ക്കെതിരെ നടപടിയുണ്ടാകില്ല. അതുകൊണ്ടുതന്നെ വാദപ്രതിപാദങ്ങളുമായി ബ്ലിലില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നേക്കും. നിലവില്‍ 24 ആഴ്ചയ്ക്കുള്ളില്‍ ഡോക്ടറുടെ അനുമതി പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെങ്കില്‍ അമ്മയുടെ ആരോഗ്യം മോശമാകുകയോ ജനിക്കുനന കുട്ടിയ്ക്ക് ഗുരുരതമായ വൈകല്യമുണ്ടെങ്കിലോ സാധിക്കൂ. മൂന്നു വര്‍ഷത്തിനിടെ ആറു സ്ത്രീകളെ നിയമ ലംഘനത്തിന്റെ പേരില്‍ വിചാരണ ചെയ്തിട്ടുണ്ട്.

More »

21 കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസില്‍ നഴ്സറി ജീവനക്കാരി കുറ്റക്കാരിയെന്ന് കണ്ടെത്തി
22 വയസുള്ള നഴ്‌സറി ജീവനക്കാരി 21 കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചതിന് കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ നിന്നുള്ള റോക്‌സാന ലെക്ക 16 വയസിന് താഴെയുള്ള ഒരാളോട് ഏഴ് ക്രൂരതകള്‍ ചെയ്തതായി സമ്മതിച്ചു. കൊച്ചുകുട്ടിയെ മുഖത്തും തോളിലും ചവിട്ടുകയും ചെയ്തു. കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയിലെ ഒരു ജൂറി 14 കുറ്റങ്ങള്‍ കൂടി ചുമത്തി. ലെക്കയ്ക്ക് സെപ്റ്റംബര്‍ 26 ന് കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ശിക്ഷ വിധിക്കും. കഴിഞ്ഞ വര്‍ഷം ജൂണില്‍ തെക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ ട്വിക്കന്‍ഹാമിലെ റിവര്‍സൈഡ് നഴ്‌സറിയില്‍ നിരവധി കുട്ടികളെ നുള്ളിയതിനും അവര്‍ പരിഭ്രാന്തിയിലായി കാണപ്പെട്ടതിനും വീട്ടിലേക്ക് അയച്ചതിനെത്തുടര്‍ന്നാണ് അവരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) പറഞ്ഞു. മെറ്റ് പോലീസിലെ ഡിറ്റക്ടീവുകള്‍ നഴ്സറിയിലെ സിസിടിവി പരിശോധിച്ചു, അതില്‍

More »

വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 4വയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ
അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട നാലുവയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ഒരു ദിവസം ശേഖരിച്ചത് 30 ലക്ഷം രൂപ. നാലു വയസുകാരിയുടെ മരണം അത്ര വേദനയാണ് പ്രിയപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച നാലു വയസുകാരിയുടെ ഓര്‍മ്മയ്ക്കുള്ള ധനസമാഹരണത്തില്‍ ആദ്യ ദിവസം ശേഖരിച്ചത് 30000 പൗണ്ട് ആണ്. അല്‍ അഷറഫ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അവശ്യ സമയങ്ങളില്‍ സഹായം ലഭിക്കാനുള്ള എമര്‍ജന്‍സി ഫണ്ടാണിത്. സ്ട്രാറ്റണ്‍ റോഡിലെ സ്‌കൂളിലാണ് സാറ പഠിച്ചിരുന്നത്. വിമാന അപകടത്തില്‍ സാറയ്‌ക്കൊപ്പം അവളുടെ മാതാപിതാക്കളായ അകീന്‍ നാനാബാവയും ഹന്ന വൊറാജീയും മരിച്ചിരുന്നു. മഹാമനസ്‌കതയുള്ളവരായിരുന്നു മരിച്ച ദമ്പതികളെന്ന് ബന്ധുക്കള്‍ പറയുന്നു. ഫണ്ട് സ്വരൂപിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് കൈമാറുമ്പോള്‍ വലിയ തൃപ്തിയുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

More »

അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും; നാശനഷ്ടവും മരണ സംഖ്യയും ഉയരുന്നു
ടെല്‍അവീവ്/ ടെഹ്‌റാന്‍ : പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇസ്രയേല്‍-ഇറാന്‍ യുദ്ധം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ തകര്‍ന്നു. 35 പേരെ കാണാതായി. 13 മരണങ്ങള്‍ ഇസ്രയേല്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ്‌ കോര്‍ ഇന്റലിജന്‍സ്‌ മേധാവി മുഹമ്മദ്‌ കസേമി​യും രണ്ട്‌ ഉപമേധാവികളും കൊല്ലപ്പെട്ടു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലില്‍ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തില്‍ വലിയ തീപിടുത്തം ഉണ്ടായി.

More »

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; യുകെ ബേസുകള്‍ അക്രമിക്കുമെന്ന് ഭീഷണി മുഴക്കി ടെഹ്‌റാന്‍
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആര്‍എഎഫ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് പറന്നു. തിരിച്ചടിക്കാന്‍ ഇസ്രയേലിന് യുകെ സഹായങ്ങള്‍ ചെയ്താല്‍ ബ്രിട്ടനെ ലക്ഷ്യമിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയതോടെയാണ് സ്റ്റാര്‍മറുടെ നടപടി. ഇറാന്‍ ഇപ്പോള്‍ ഇസ്രയേലിന് നേര്‍ക്ക് ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങള്‍ നയിക്കുകയാണ്. ഇത് പ്രതിരോധിക്കാന്‍ യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് നേതൃത്വങ്ങള്‍ സഹായം നല്‍കിയാല്‍ ഇവരെയും അക്രമിക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ഇതോടെയാണ് കാനഡയിലെ ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്റ്റാര്‍മര്‍ അടിയന്തര നടപടിയെടുത്തത്. അതേസമയം ബ്രിട്ടീഷ് തെരുവുകളില്‍ ഇറാന്റെ റെവല്യൂണറി ഗാര്‍ഡ് കൊലപാതകങ്ങള്‍ നടത്തുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ ജൂതരും, ഇസ്രയേലികളും കൊല്ലപ്പെടുന്നതിന് മുന്‍പ് ഇറാന്റെ

More »

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ലാന്‍ഡ് ചെയ്തത് യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്രിട്ടീഷ്യു ദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ പരിശോധനയ്ക്കും നടപടികള്‍ക്ക് ശേഷം ആയിരിക്കും വിമാനം വിട്ടയക്കുക. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ശനിയാഴ്ച ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ലാന്‍ഡിംഗിനായി എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷന്‍, എയര്‍ഫോഴ്‌സ്, ക്ലിയറന്‍സിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡോമസ്റ്റിക് ബേയിലാണ്

More »

ലക്ഷക്കണക്കിന് രോഗികളെ ആശുപത്രികള്‍ക്ക് പകരം ജിപിമാര്‍ക്ക് ചികിത്സിക്കാന്‍ വിട്ടുനല്‍കും
എന്‍എച്ച്എസ് 'ഹിമാലയന്‍' വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ പരിഷ്‌കാരങ്ങളുമായി ലേബര്‍ ഗവണ്‍മെന്റ്. വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഭാരം ജിപിമാര്‍ക്ക് കൈമാറാനാണ് ഒരുക്കം. ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് കെയര്‍ നല്‍കുന്നതിന് പകരം കൂടുതല്‍ രോഗികളെ ജിപിമാര്‍ക്ക് നല്‍കാനാണ് എന്‍എച്ച്എസ് പ്രതിസന്ധി നേരിടാനുള്ള പരിഷ്‌കാരങ്ങളില്‍ പ്രധാനം. പതിവ് അപ്പോയിന്റ്‌മെന്റുകള്‍ കമ്മ്യൂണിറ്റി സര്‍വ്വീസുകളില്‍ രോഗികളുടെ വീടുകള്‍ക്ക് അടുത്തായി പൂര്‍ത്തിയാക്കിയാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാമെന്ന് ഗവണ്‍മെന്റ് കരുതുന്നു. സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ച് ഹെല്‍ത്ത് സര്‍വ്വീസില്‍ ഇന്‍-പേഴ്‌സണ്‍ അപ്പോയിന്റ്‌മെന്റുകള്‍ കുറയ്ക്കാനും നീക്കമുണ്ട്. എന്‍എച്ച്എസ് ആപ്പും, രോഗികള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഡിവൈസുകളും നല്‍കി റിമോട്ടായി ചികിത്സ നല്‍കുകയാണ് ഇതുവഴി

More »

വടക്കന്‍ അയര്‍ലന്‍ഡിലെ കലാപം: ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളുമിട്ട് രാജ്യത്തോട് കൂറുള്ളവരെന്ന് കാണിച്ച് കുടിയേറ്റക്കാര്‍
വടക്കന്‍ അയര്‍ലന്‍ഡില്‍ പ്രതിഷേധം കലാപമായി മാറിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമാനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലന്‍ഡിലെ ബാലിമിന പട്ടണത്തില്‍ കലാപം തുടര്‍ന്നത്. ആദ്യം പ്രതിഷേധം പിന്നീട് കലാപമായി മാറുകയായിരുന്നു. ക്ലോണാവന്‍ റോഡിലൂടെ കലാപകാരികള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളും കാണാം. വിദേശികളാണെങ്കിലും തങ്ങള്‍ രാജ്യത്തോട് കൂറുള്ളവരാണെന്ന് പറയാനാണ് ഈ ശ്രമം. മലയാളികള്‍ ഉള്‍പ്പെടെ ഇവിടെ വിദേശികള്‍ കടുത്ത ഭീതിയിലാണ്. കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പതാകകള്‍ ഉയര്‍ത്തിയും സ്റ്റിക്കറുകള്‍ പതിച്ചും തങ്ങളുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുകയാണ്. തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നടന്ന ആക്രമണങ്ങളില്‍

More »

എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ പൂര്‍ണ്ണമായി ഇല്ലാതായി രണ്ട് ബ്രിട്ടീഷ് കുടുംബങ്ങള്‍
അഹമ്മദാബാദില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്‍മാരാണ് മരിച്ചത്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ഗ്ലോസ്റ്ററില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് അകീല്‍ നാനാബാവ (36), ഭാര്യ ഹനാ (30), ഇവരുടെ നാല് വയസ്സുള്ള മകള്‍ സാറ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നോര്‍ത്താന്‍ഡ് വെല്ലിംഗ്ബറോയില്‍ നിന്നുള്ള 55-കാരി റാക്‌സാ മോധ, ഇവരുടെ രണ്ട് വയസ്സുള്ള പേരക്കുട്ടി രുദ്ര എന്നിവരും വിമാനാപകടത്തില്‍ മരിച്ചു. ബെസ്റ്റ് വെസ്റ്റേണ്‍ കെന്‍സിംഗ്ടണ്‍ ഒളിംപ്യ ഹോട്ടലില്‍ മാനേജറായിരുന്ന ജാവേദ് അലി സയെദ്, ഇദ്ദേഹത്തിന്റെ ഭാര്യ മറിയം, രണ്ട് ചെറിയ കുട്ടികള്‍ എന്നിവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. നാട്ടില്‍ മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷത്തിന് പോയി മടങ്ങുകയായിരുന്ന ലണ്ടനില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions