ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു
യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് നിരാശയുണ്ടാക്കി ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു. ഇറാന്‍- യുഎസ് വിഷയങ്ങള്‍ ഉള്‍പ്പെടെ വ്യോമയാന പ്രതിസന്ധികള്‍ ഇതിന് കാരണമായി ഇന്‍ഡിഗോ പറയുന്നു. വരുന്ന ഒക്ടോബര്‍ 25 മുതലാണ് സര്‍വീസുകള്‍ നിര്‍ത്തുക. നഷ്ടം ഉയരുന്നതോടെയാണ് ഇന്‍ഡിഗോ കടുത്ത തീരുമാനത്തില്‍ എത്തിയത്.
യു കെ സര്‍വ്വീസുകള്‍ക്കായി ഉപയോഗിച്ചിരുന്ന എയര്‍ബസ് എ 321 എക്സ് എല്‍ ആര്‍ വിമാനം ഉപയോഗിച്ച് മുംബൈ - ആംസ്റ്റര്‍ഡാം സര്‍വീസ് തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എയര്‍ബസ് എ 350 - 900 വിമാനം ലഭിക്കുന്നതുവരെ ലണ്ടന്‍ ഹീത്രൂവിലേക്കുള്ളതും അവിടെ നിന്നുള്ളതുമായ സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തും.
മാഞ്ചസ്റ്ററില്‍ നിന്നുള്ളതും മാഞ്ചസ്റ്ററിലേക്കുള്ളതുമായ സര്‍വ്വീസുകള്‍ ആഗസ്റ്റ് 31 മുതല്‍ നിര്‍ത്തലാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
More »
ബജറ്റ് ഒക്ടോബര്‍ 28ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറയും
ധനകാര്യ മന്ത്രി ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് ഒക്ടോബര്‍ 28 ന് അവതരിപ്പിക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അധികാരം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുന്ന ബജറ്റായിരിക്കും ഇത്. ധനകാര്യ അച്ചടക്കം ഉറപ്പാക്കുകയും സാമ്പത്തിക ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യും. കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുന്ന ബജറ്റാണ് ലക്ഷ്യം,' എന്ന് ഹീലി പറഞ്ഞു.
ഇതിനിടെ, പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമും ധനമന്ത്രി ജോണ്‍ ഹീലിയും മന്ത്രിസഭാംഗങ്ങള്‍ക്ക് സംയുക്ത കത്ത് അയച്ചതായി ദിടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും നിലവിലുള്ള വകയിരുത്തലുകള്‍ക്കുള്ളില്‍ തന്നെ ചെലവുകള്‍ നിയന്ത്രിക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇറാനിലെ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പവും സര്‍ക്കാര്‍ വായ്പാ ചെലവും ഉയരുന്ന സാഹചര്യത്തിലും
More »
സ്പെയിനിലെ ഞെട്ടിക്കുന്ന അഭയാര്‍ത്ഥി പ്രവാഹം, യുകെയിലും കടുത്ത ആശങ്ക
സ്പാനിഷ് അതിര്‍ത്തി ഭേദിച്ച് യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിച്ച ആയിരക്കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തുമെന്ന് ആശങ്ക. ഒരൊറ്റ ദിവസം കൊണ്ട് 60,000-ഓളം പേര്‍ അതിര്‍ത്തി ഭേദിച്ച് എത്തിയതോടെയാണ് സ്പാനിഷ് ബോര്‍ഡര്‍ അധികൃതര്‍ക്ക് ഇവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ പോയത്. കാര്യങ്ങള്‍ കൈവിട്ടതോടെ സ്പാനിഷ് അതിര്‍ത്തികളില്‍ പട്ടാളം ഇറങ്ങി.
അനധികൃത കുടിയേറ്റക്കാര്‍ വന്‍തോതില്‍ യൂറോപ്യന്‍ യൂണിയന്‍ മേഖലയിലേക്ക് എത്തിയതോടെ അധികം വൈകാതെ ഇവര്‍ യുകെയിലേക്കും പ്രവേശിക്കാന്‍ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടന്റെ അതിര്‍ത്തി സംരക്ഷണം കര്‍ശനമാക്കാന്‍ കണ്‍സര്‍വേറ്റീവുകളും, റിഫോം യുകെയും മുന്നറിയിപ്പ് നല്‍കി.
സ്‌പെയിനിലെത്തിയ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും യുകെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലീഷ്
More »
തൊഴിലില്ലാത്തവരുടെ എണ്ണമേറുന്നു; ബെനഫിറ്റുകളുമായി ജീവിക്കുന്നവര്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം
യുകെയില്‍ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാതിരിക്കുന്ന അവസ്ഥ രാജ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഇപ്പോഴിതാ രാജ്യത്ത് നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ കുടുംബങ്ങള്‍ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാണെന്നും ഓാഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2025-ല്‍ രാജ്യത്തെ 53 ശതമാനം പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. തൊഴിലെടുക്കുന്ന ഒരാള്‍ പോലും ഇല്ലാത്ത കുടുംബങ്ങളുടെ അനുപാതത്തില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സ്‌കോട്ട്ലാന്‍ഡിലെ ഇന്‍വര്‍ക്ലൈഡ് മേഖലയിലാണ്. 2024-ല്‍ ഇത്തരം കുടുംബങ്ങളുടെ വിഹിതം 26.3 ശതമാനമായിരുന്നത്, 2025-ല്‍ 28.1 ശതമാനമായി ഉയര്‍ന്നു.തെക്കന്‍ വെയില്‍സിലെ റോണ്ടാ സൈനണ്‍ ടാഫ് , മര്‍തിര്‍ ടിഡ്ഫില്‍ തുടങ്ങിയ
More »
'നഴ്സ് 'പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാക്കാന്‍ യുകെ; ആരൊക്കെയാണ് ഇനി നഴ്‌സുമാര്‍?
മതിയായ യോഗ്യതയില്ലാത്തവര്‍ 'നഴ്സ് ' എന്ന പദവി ഉപയോഗിക്കുന്നത് തടയാന്‍ യുകെ സര്‍ക്കാര്‍നടപടി തുടങ്ങി. ഇതിനായി തെളിവെടുപ്പും പൊതുജനാഭിപ്രായ ശേഖരണവും ആരംഭിച്ചു. നഴ്സ് പദവി ദുരുപയോഗം ചെയ്യുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അതിനാല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമായി ആ പദവി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഏത് ആരോഗ്യവിഭാഗക്കാര്‍ക്ക് നഴ്സ് എന്ന പേര് ഉപയോഗിക്കാമെന്ന് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.
ഫുട്ബോള്‍ പരിശീലകന്‍ സ്റ്റീവ് ബ്രൂസിന്റെ നാലുമാസം പ്രായമായ പേരക്കുട്ടി മാഡിസണ്‍ ബ്രൂസ് സ്മിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് വിഷയത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയത്. കുഞ്ഞിനെ പരിചരിക്കാന്‍ നിയമിച്ചിരുന്ന നഴ്സിന് അടിസ്ഥാന പ്രഥമശുശ്രൂഷ പരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കമിഴ്ത്തി കിടത്തി ഉറക്കാന്‍ നല്‍കിയ
More »
80 വയസുള്ള രോഗികളില്‍ 43 %ഉം ചികിത്സയ്ക്കായി 12 മണിക്കൂര്‍ കാത്തിരിക്കണം
യുകെയിലെ ആശുപത്രികളുടെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ പ്രായമായ രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ട് . 80 വയസിന് മുകളിലുള്ള രോഗികളില്‍ 43 ശതമാനം പേരും അത്യാഹിത വിഭാഗത്തിലെത്തിയത് മുതല്‍ ആശുപത്രി വാര്‍ഡിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുവരെ 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നതായി കണ്ടെത്തി.
അതേസമയം, 21 മുതല്‍ 30 വയസ്സ് വരെയുള്ളവരില്‍ ഇത് 19 ശതമാനം മാത്രമാണ്. പ്രത്യേകിച്ച് 81 വയസും അതിന് മുകളിലും പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് ചികിത്സ ലഭിക്കാന്‍ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ 36 ശതമാനം പേര്‍ക്ക് 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ 27 ശതമാനവും, നാഡീവ്യവസ്ഥ സംബന്ധമായ രോഗങ്ങളില്‍ 36 ശതമാനവും സമാനമായ കാലതാമസം നേരിട്ടു.
More »
എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
യുകെയില്‍ പരിശീലനം നേടി നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ (എന്‍ എം സി) റെജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നഴ്‌സുമാരും, മിഡൈ്വഫുമാരും, നഴ്‌സിംഗ് അസിസ്സന്റുമാരുമായി 8,67,935 പേര്‍ റെജിസ്റ്റര്‍ ചെയ്‌തെങ്കിലും വളര്‍ച്ചാ നിരക്ക് ഏകദേശം പകുതിയായി കുറഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്ത് റെജിസ്റ്റര്‍ ചെയ്യുന്ന വിദേശ - സ്വദേശ നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും എണ്ണത്തില്‍ കുറവുണ്ടായത് പരിശോധിക്കുമെന്ന് നഴ്‌സിംഗ് റെഗുലേറ്റര്‍ അറിയിച്ചു.
റിപ്പോര്‍ട്ടില്‍ എന്‍ എം സി പറയുന്നത് 2015 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.7 ശതമാനം വര്‍ദ്ധനവുണ്ടായി എന്നാണ്. അതേസമയം 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍
More »
വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
യുകെയിലെ വിദ്യാഭ്യാസ വകുപ്പിനും പൊലീസ് നാഷണല്‍ ലീഗല്‍ ഡാറ്റാബേസിനും നേര്‍ക്ക് വന്‍ സൈബര്‍ ആക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-സര്‍വകലാശാല ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട 7.4 ലക്ഷത്തിലധികം വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ്ഡെസ്‌ക് പോര്‍ട്ടലില്‍ നിന്ന് മാത്രം 6 ലക്ഷത്തിലധികം ഡാറ്റാ രേഖകള്‍ ചോര്‍ന്നിട്ടുണ്ട്. ഇതില്‍ മാതാപിതാക്കള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ പൂര്‍ണനാമം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ജോലി വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായി ഹാക്കര്‍മാര്‍ തങ്ങളുടെ ലീക്ക് വെബ്‌സൈറ്റില്‍ അവകാശപ്പെട്ടു.
വിദേശപഠനത്തിനുള്ള ട്യൂറിംഗ് സ്‌കീം നിയന്ത്രിക്കുന്ന ഡിഎഫ്ഇയുടെ ട്യൂറിംഗ് പോര്‍ട്ടലില്‍ നിന്നുമുള്ള വിവരങ്ങളും ആക്രമണത്തില്‍
More »
ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ യാത്രാവിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഗുരുതര സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്. 180 യാത്രക്കാരുമായി ജര്‍മ്മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍ നിന്ന് ലണ്ടനിലേക്ക് വന്ന BA919 വിമാനമാണ് ജൂലൈ 6-ന് അപകടഭീഷണി നേരിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലണ്ടനിലെ കാനറി വാര്‍ഫിന് മുകളിലൂടെ ഏകദേശം 4,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എയര്‍ ഡാറ്റ സിസ്റ്റങ്ങളിലൊന്ന് തകരാറിലായത്. വിമാനത്തിന്റെ വേഗത, ഉയരം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഇത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാന എഞ്ചിന്‍ തകരാറിലായ അവസ്ഥയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന്റെ ചിറകുകള്‍ക്ക് ആവശ്യമായ ലിഫ്റ്റ് ലഭിക്കാതെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള അതീവ അപകടകരമായ അവസ്ഥയാണിത്.
പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം ശ്രമിച്ചത്
More »