യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇനി ചൂടേറിയ ദിനങ്ങള്‍; ഉഷ്ണ തരംഗത്തിന് സാധ്യത
യുകെയില്‍ തുടങ്ങിയ വേനല്‍ പതിവിലും ചൂടേറിയ കാലമായിരിക്കും. ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഫീസിന്റെ മുന്നറിയിപ്പ്. 2025 ല്‍ സാധാരണയേക്കാള്‍ ഇരട്ടി ചൂടുണ്ടാകുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ വേനല്‍കാലം ഇതുവരെയുള്ളതിനേക്കാള്‍ അധിക ചൂടാകും. മെറ്റ് ഓഫീസിന് പുറമെ വിവിധ ഏജന്‍സികളില്‍ നിന്നും ചൂടുള്ള കാലാവസ്ഥയാകുമെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്. യുകെയിലാകെ ജല ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതിനിടെ കാലാവസ്ഥ പ്രശ്‌നം ജനങ്ങള്‍ക്ക് തിരിച്ചടിയാകും. ജല ഉപയോഗങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ടായേക്കും. വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ ചേര്‍ന്ന് രാജ്യത്തെ ജലവിതരണം പ്രതിസന്ധിയിലാക്കുന്നതായി ഗവണ്‍മെന്റ് സമ്മതിച്ചു. 'ബ്രിട്ടന്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്', ജലമന്ത്രി എമ്മാ ഗാര്‍ഡി പറഞ്ഞു.

More »

ബ്രിട്ടീഷ് എയര്‍വേസ് ബിസിനസ് ക്ലാസില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം
യുഎസില്‍ നിന്നും ലണ്ടനിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം. 30,000 അടി മുകളില്‍ പറക്കുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലെറ്റിലാണ് കാബിന്‍ ക്രൂ ജീവനക്കാരന്‍ വസ്ത്രങ്ങളില്ലാതെ നൃത്തം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടമായതോടെയാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് സംശയിക്കുന്നത്. വിമാനത്തില്‍ ഭക്ഷണം സേര്‍വ് ചെയ്യേണ്ട സമയത്തായിരുന്നു ഈ കൈവിട്ട പരിപാടി. യുഎസില്‍ നിന്നും പറക്കുന്ന വിമാനത്തില്‍ ഭക്ഷണം കൊടുക്കാനുള്ള സമയത്ത് കാബിന്‍ ക്രൂ അംഗത്തെ കാണാതായതോടെയാണ് മറ്റ് ജീവനക്കാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഹീത്രൂവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. എന്നാല്‍ അന്വേഷണത്തില്‍ ക്ലബ് വേള്‍ഡ് ക്യാബിനിലെ ടോയ്‌ലറ്റില്‍ നഗ്നനായി നൃത്തം ചവിട്ടുന്ന സഹജീവനക്കാരനെ കണ്ട് മറ്റ് ജീവനക്കാര്‍ ഞെട്ടി. ഫസ്റ്റ് ക്ലാസ്

More »

വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം: വന്‍ ഡിസ്‌കൗണ്ടില്‍ ഉത്പന്നം വിറ്റഴിച്ച് ഷോപ്പുകള്‍
യുകെയില്‍ വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ അതിവേഗം വിറ്റഴിക്കാന്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഷോപ്പുകള്‍. മണിക്കൂറുകള്‍ മാത്രം നിരോധനത്തിന് ബാക്കിനില്‍ക്കവെയാണ് ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമം. ജൂണ്‍ 1 മുതലാണ് ബ്രിട്ടനില്‍ വേപ്പുകള്‍ക്ക് നിരോധനം നിലവില്‍ വരുന്നത്. ഇതോടെ ബിസിനസ്സുകള്‍ സിംഗിള്‍ ഉപയോഗത്തിനുള്ള വേപ്പുകളുടെ വില്‍പ്പനയും, വിതരണവും നടത്തുന്നത് നിയമവിരുദ്ധമായി മാറും. ഓണ്‍ലൈന്‍ വില്‍പ്പനയും ഇതോടെ നിര്‍ത്തലാക്കപ്പെടും. നിക്കോട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ വേപ്പുകളും നിരോധനത്തില്‍ പെടും. ഇത്തരം ഉത്പന്നങ്ങള്‍ അനധികൃതമായി കൈയില്‍ വെച്ചാല്‍ പിഴ 400 പൗണ്ടായിരുന്നത് 600 പൗണ്ടായി വര്‍ദ്ധിപ്പിക്കുമെന്ന് വേസ്റ്റ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എക്യൂപ്‌മെന്റ് വ്യക്തമാക്കി. നിരോധനത്തിന് ശേഷവും

More »

ഗ്യാസ് ചോര്‍ച്ച പരിഹരിച്ചില്ല; മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് പിഴ
ഗ്യാസ് ചോര്‍ച്ചകള്‍ പരിഹരിക്കുന്നതിന് കാലതാമസം വരുത്തിയ മൂന്ന് ഗ്യാസ് കമ്പനികള്‍ക്ക് എനര്‍ജി വാച്ച് ഡോഗ് ഓഫ് ജെം പിഴ ചുമത്തി. ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് ആണ് പിഴ ചുമത്തിയത്. 2022 നും 2023 നും ഇടയില്‍ മൂന്നു കമ്പനികളും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേഡന്റ് ഗ്യാസ്, സ്കോട്ട്ലന്‍ഡ് ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സ്കോട്ട്ലന്‍ഡ്), സതേണ്‍ ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സതേണ്‍) എന്നീ മൂന്ന് സ്ഥാപനങ്ങള്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചതായി ഓഫ്‌ജെം പറഞ്ഞു. 97 ശതമാനം കേസുകളിലും ഒന്നു മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ വാതകചോര്‍ച്ച പരിഹരിക്കുന്നതില്‍ ഈ കമ്പനികള്‍ വീഴ്ചവരുത്തിയതായാണ് കണ്ടെത്തിയത് . കമ്പനിയുടെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഗുരുതരമായ

More »

യുകെയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ തുടരെ നാലാം മാസവും വന്‍ കുതിപ്പ്
യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ തുടരെ നാലാം മാസവും വന്‍ കുതിച്ചു കയറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. സ്റ്റീക്ക് ഉള്‍പ്പെടെയുള്ള മാംസ ഉത്പന്നങ്ങളുടെ വിലയിലെ കുതിച്ചു കയറ്റമാണ് ഭക്ഷ്യവില ഉയര്‍ന്നതിന് പിന്നില്‍. തുടര്‍ച്ചയായ നാലാം മാസമാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയരുന്നത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ (ബിആര്‍സി) ഏറ്റവും പുതിയ ഷോപ്പ് കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ 2.6% വര്‍ധനവിന് ശേഷം മെയ് മാസത്തില്‍ നിരക്ക് വര്‍ധനവ് 2.8% ആയി. യുഎസ് ഏര്‍പ്പെടുത്തിയ താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിനായി ചില്ലറ വ്യാപാരികള്‍ വിലകുറച്ചതിനെ തുടര്‍ന്ന് ഭക്‌ഷ്യേതര വസ്തുക്കളുടെ പ്രത്യേകിച്ച് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിലയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം മുതല്‍ തൊഴില്‍ ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ ഇന്‍ഷുറന്‍സിലെ വര്‍ധനവ് വിപണിയില്‍ പ്രതിഫലിക്കുമെന്ന്

More »

സിവില്‍ സര്‍വ്വീസില്‍ നിന്നും 50,000 പേരുടെ ജോലി വെട്ടാന്‍ ചാന്‍സലര്‍ റീവ്‌സ്
ബ്രിട്ടനിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ നിന്നും 50,000 പേരുടെ ജോലി വെട്ടാന്‍ ഒരുങ്ങി ചാന്‍സലര്‍ റീച്ചാല്‍ റീവ്സ് . വരാനിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് ശേഷം വൈറ്റ്ഹാള്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ റേച്ചല്‍ റീവ്‌സ് നടപടി സ്വീകരിക്കുന്നതോടെയാണ് നിരവധി പേരുടെ ജോലി തെറിക്കുക. 2030 ആകുന്നതോടെ 10 ശതമാനം പദവികള്‍ കുറയ്ക്കാനാണ് നീക്കം. ഇതുവഴി ഭരണവര്‍ഗ്ഗത്തിന്റെ വലുപ്പം കുറയ്ക്കാമെന്നും റേച്ചല്‍ റീവ്‌സും, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും കണക്കുകൂട്ടുന്നു. നിലവില്‍ സിവില്‍ സര്‍വ്വീസില്‍ ഏകദേശം 515,000 ഫുള്‍ടൈം സമാനമായ പോസ്റ്റുകളാണ് നിലവിലുള്ളത്. 2016 ജൂണിലെ 380,000-ല്‍ നിന്നുമാണ് ഈ വര്‍ദ്ധന. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഈ കണക്കുകള്‍ 450,000 ആയി താഴ്ന്നാല്‍ അത്ഭുതം വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഗവണ്‍മെന്റ് ചെലവുകള്‍ 15 ശതമാനം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാര്‍ച്ചിലെ സ്പ്രിംഗ്

More »

ലിവര്‍പൂള്‍ പരേഡില്‍ 79 പേരെ കാര്‍ ഇടിച്ച് പരുക്കേല്‍പ്പിച്ച ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്തി
ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ കിരീടനേട്ടം ആഘോഷിക്കാന്‍ ഇറങ്ങി ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ 53-കാരനെതിരെ ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് ഉള്‍പ്പെടെ ഏഴ് കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി. മേഴ്‌സിസൈഡ് വെസ്റ്റ് ഡെര്‍ബിയില്‍ നിന്നുള്ള പോള്‍ ഡോയലാണ് അക്രമി. വിവാഹിതനും, മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ മുന്‍ റോയല്‍ മറീനാണെന്ന ഞെട്ടിക്കുന്ന സത്യവും പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി 79 പേര്‍ക്ക് പരുക്ക് സമ്മാനിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. 50 പേര്‍ക്കാണ് അക്രമത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നത്. ഒന്‍പത് വയസ്സ് മുതല്‍ 78 വയസ്സ് വരെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരുടെ ബസ്

More »

5 ലക്ഷം ഭവനഉടമകളെ കാത്തിരിക്കുന്നത് ഷോക്ക്! 5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് 500 പൗണ്ട് പ്രതിമാസ ബില്‍ വര്‍ധന
ബ്രിട്ടനില്‍ അഞ്ച് വര്‍ഷം മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് കനത്തഷോക്ക്. അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് വിപണി ശാന്തമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കുത്തനെ താഴ്ന്ന് നിന്നിരുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്നു. അതുകൊണ്ട് തന്നെ മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ തിരിച്ചടവുകളില്‍ വലിയ വ്യത്യാസം നേരിടേണ്ടി വരും. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ ഫികസ്ഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിന്നും പുറത്തുവരുന്ന ആയിരക്കണക്കിന് ഭവനഉടമകളുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ 500 പൗണ്ട് വരെ വര്‍ധനവ് നേരിടേണ്ടി വരുമെന്നാണ് കണക്ക്. 2020-ല്‍ പലിശ നിരക്കുകള്‍ ഏറ്റവും താഴ്ന്നിരിക്കുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ എടുത്ത ഏതാണ്ട് 5 ലക്ഷം

More »

കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കാതെ പുറത്തുവിടുന്നത് പൊതുജനങ്ങള്‍ക്ക് അപകടമെന്ന് പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും
യുകെയിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളെ നേരത്തെ പുറത്തുവിടാനും, ജയിലിലേക്ക് അയയ്ക്കാതെ സ്വതന്ത്രമായി നടക്കാനും അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. ജയിലുകളിലെ സ്ഥലപരിമിതിക്ക് പരിഹാരം കാണല്‍ ആണ് ലക്‌ഷ്യം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ ഗവണ്‍മെന്റ് മൗനം പാലിക്കുകയാണ്. ഇതിനിടെയാണ് കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്ന് മുന്നറിയിപ്പുമായി പോലീസ് മേധാവികളും, എംഐ 5-വും രംഗത്ത് വന്നിരിക്കുന്നത്. പുതിയ പദ്ധതികളുടെ ഭാഗമായി തടവുകാരെ നേരത്തെ വിട്ടയച്ചാല്‍ ഇത് കൈകാര്യം ചെയ്യാന്‍ പാകത്തിനുള്ള ഫണ്ടും അനുവദിക്കേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മെട്രോപൊളിറ്റന്‍ പോലീസ്, എംഐ 5, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ മേധാവികളാണ് തടവുകാരെ മുന്‍കൂര്‍ വിട്ടയയ്ക്കാനുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions