യു.കെ.വാര്‍ത്തകള്‍

വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല കരിയര്‍ സപ്പോര്‍ട്ട്
ജോബ്‌സെന്റര്‍ പറയുന്നത് പോലെ കിട്ടിയ ജോലിക്ക് കയറണമെന്ന നിബന്ധന ഒഴിവാക്കി എംപ്ലോയ്‌മെന്റ് മന്ത്രി. ലഭ്യമായ ജോലികളില്‍ പ്രവേശിക്കാന്‍ ഇനി ജോബ്‌സെന്ററുകള്‍ നിര്‍ബന്ധിക്കില്ലെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല, വ്യക്തഗത കരിയര്‍ സപ്പോര്‍ട്ട് ലഭ്യമാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. കണ്‍സര്‍വേറ്റീവ് നയങ്ങള്‍ പ്രകാരമാണ് കുറഞ്ഞ വരുമാനത്തിലും, സുരക്ഷിതമല്ലാത്ത ജോലികളില്‍ കയറണമെന്ന നിബന്ധന നിലനിന്നിരുന്നത്. ഇത് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച ആലിസണ്‍ മക്ഗവേണ്‍ ആളുകള്‍ക്ക് മികച്ച കരിയര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിലാകും ഇനി ജോബ്‌സെന്ററുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി. എന്നാല്‍ വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കിയതോടെ എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് മെച്ചപ്പെടുത്താനുള്ള പ്രധാന ദൗത്യമാണ് മക്ഗവേണ്‍

More »

ചെറിയ അളവില്‍ കഞ്ചാവ് ആകാമെന്ന് ലണ്ടന്‍ മേയര്‍, ആവശ്യം തള്ളി ലേബര്‍ സര്‍ക്കാര്‍
ചെറിയ അളവിലുള്ള കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നും അദ്ദേഹം പറയുന്നു. 2022ല്‍ സാദിഖ് ഖാന്‍ തന്നെ രൂപീകരിച്ച ലണ്ടന്‍ ഡ്രഗ്സ് കമ്മിഷന്‍ (എല്‍.ഡി.സി) സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് മേയറുടെ വിചിത്രമായ ആവശ്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ ചിന്തകള്‍ ആവശ്യമാണെന്നാണ് മേയറുടെ നിലപാട്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ഇരകളാക്കുന്നുവെന്നാണ് എല്‍.ഡി.സിയുടെ കണ്ടെത്തല്‍. ഈ വിഭാഗങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തിലും ഇത് വിള്ളലുണ്ടാക്കുന്നതായി മുന്‍മന്ത്രി ലോര്‍ഡ് ചാര്‍ളി ഫാല്‍ക്കോണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതുണ്ടാക്കുന്ന

More »

ജൂനിയര്‍ ഡോക്ടര്‍മാരുടെ പുതിയ സമരഭീഷണിയില്‍ ജനരോഷം ഉണ്ടാകുമെന്ന്
എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി വീണ്ടും സമരങ്ങള്‍ക്കിറങ്ങുമെന്ന ഭീഷണി മുഴക്കിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇത്തവണ പൊതുജനങ്ങളുടെ പിന്തുണയില്ലെന്ന് സര്‍വ്വെ. ഈ വര്‍ഷം 5.4 ശതമാനം ശമ്പളവര്‍ധന നല്‍കാനുള്ള ഗവണ്‍മെന്റ് ഓഫര്‍ തള്ളിക്കളഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍ പുതിയ സമര പരമ്പരയ്ക്ക് അനുമതി തേടി അംഗങ്ങളുടെ ബാലറ്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 22% ശമ്പളവര്‍ദ്ധനവുമായി പൊതുമേഖലയിലെ ഏറ്റവും കൂടുതല്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ കരസ്ഥമാക്കിയിരുന്നു. എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ നാലിലൊന്ന് മാത്രമാണ് വര്‍ദ്ധന നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ഇക്കുറി പൊതുജന പിന്തുണ ഡോക്ടര്‍മാര്‍ക്ക് കുറയുന്നത്. കഴിഞ്ഞ സമ്മറില്‍ 52 ശതമാനം ജനങ്ങള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ പിന്തുണച്ചെങ്കില്‍ ഇക്കുറി ഇത് കേവലം 39 ശതമാനമാണെന്ന് യൂഗോവ് സര്‍വ്വെ വ്യക്തമാക്കി.

More »

ടീനമോള്‍ക്ക് കണ്ണീരോടെ വിട നല്‍കി സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി സമൂഹം
പ്രതീക്ഷകളോടൈ യുകെയിലെത്തി ആകസ്മികമായി മരണമടഞ്ഞ ടീന മോള്‍ സക്കറിയ(37)യ്ക്ക് യുകെ മലയാളി സമൂഹം കണ്ണീരോടെ വിടയേകി. ബര്‍സലേം സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതു ദര്‍ശനം നടത്തുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടന്ന ചടങ്ങില്‍ വേദനയോടെ പ്രിയപ്പെട്ടവര്‍ ടീനമോള്‍ക്ക് യാത്രാമൊഴിയേകി. ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും അര്‍പ്പിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ടീനാമോള്‍ ഭര്‍ത്താവും രണ്ടു മക്കളുമായി യുകെയിലെത്തിയത്. ഇതിനിടെ സ്തനാര്‍ബുദം തിരിച്ചറിയുകയായിരുന്നു. ജീവന്‍ തിരിച്ചുപിടിക്കാന്‍ പരമാവധി ശ്രമിച്ചു. ചികിത്സയിലുടനീളം സ്റ്റോക്ക് ഓണ്‍ ട്രന്റിലെ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഉണ്ടായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റോക്ക് ഓണ്‍ ട്രന്‍ഡില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ടീന. സംസ്‌കാരം നാട്ടില്‍ വച്ച്

More »

ബ്രിട്ടനില്‍ കുടിവെള്ളത്തിന് വലിയ ക്ഷാമം വരുമെന്ന് മുന്നറിയിപ്പ്; പുതിയ റിസര്‍വോയറുകളുടെ നിര്‍മ്മാണം നിര്‍ണായകം
ബ്രിട്ടനില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നു മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ക്ഷാമം ആശങ്കയായി മാറിയതോടെ പ്ലാനിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് രണ്ട് പുതിയ വമ്പന്‍ റിസര്‍വോയറുടെ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുത്തു. ഈസ്റ്റ് ആംഗ്ലിയ, ലിങ്കണ്‍ഷയര്‍ എന്നിവിടങ്ങളിലെ പ്രൊജക്ടുകള്‍ ദേശീയ പ്രാധാന്യമുള്ളവയാണെന്ന് പ്രഖ്യാപിച്ച എന്‍വയോണ്‍മെന്റ് സെക്രട്ടറി, പ്രാദേശിക അതോറിറ്റികള്‍ക്ക് ഇവ തടയാനുള്ള അധികാരങ്ങള്‍ പിന്‍വലിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം ഭാവിയില്‍ തയ്യാറാക്കുന്ന റിസര്‍വോയറുകളെ ചുവപ്പുനാടയില്‍ നിന്നും സംരക്ഷിച്ച്, ബ്രിട്ടനിലെ ടാപ്പുകളില്‍ വെള്ളം വരുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും പര്യാപ്തമാകും. വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ

More »

യുഎസിന്റെ താരിഫ് നയം യുകെയിലെ കാര്‍ ഉല്‍പാദന മേഖലയ്ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മാസത്തില്‍ കുത്തനെ ഇടിവ്
മാറിമാറി വരുന്ന യുഎസിന്റെ താരിഫ് നയം യുകെയുടെ കാര്‍ ഉത്പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. കാര്‍ ഉത്പാദനം ഏപ്രില്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതായിട്ടാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏപ്രിലില്‍ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം ലോക്ക്ഡൗണ്‍ സമയത്ത് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് , യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുമായുള്ള വ്യാപാര കരാര്‍ വരുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. ഇവി കാറുകളിലേക്ക് മാറുന്നതും ഉത്പാദനം താല്‍ക്കാലികമായി കുറയുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ കുറവും മാര്‍ച്ച് മാസത്തേക്കാള്‍ 25 ശതമാനം കുറവുമാണ് ഏപ്രില്‍ മാസത്തിലുണ്ടായത്. മുമ്പ് ഏപ്രില്‍ മാസത്തിലെ ഉത്പാദനം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 1952 ലായിരുന്നു. അന്ന് 53517 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കയറ്റുമതിക്കുള്ള കാര്‍ ഉത്പാദനത്തില്‍ 10.1 ശതമാനം

More »

യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്കും ബെനഫിറ്റ് ലഭിച്ചേക്കും
യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍. എന്നാല്‍, ഇത് സര്‍ക്കാരിന് വലിയ ചെലവാണ് ഉണ്ടാക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വരുമാനത്തെയും ആസ്തിയേയും അടിസ്ഥാനമാക്കിയുള്ള (മീന്‍സ് ടെസ്റ്റഡ്) ബെനഫിറ്റുകള്‍ ലഭിക്കാന്‍ ഇത് തടസമാകും എന്നതിനാലാണിത് എന്നും സെക്രട്ടറി പറഞ്ഞു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി. അതേസമയം, അത് എടുത്തു കളയുക എന്നതും, സാമൂഹ്യ സുരക്ഷാ സംവിധാനം പുനസംഘടിപ്പിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ശരത്ക്കാല ബജറ്റില്‍,

More »

ലിവര്‍പൂള്‍ സംഭവം: പരുക്കേറ്റത് കുട്ടികളടക്കം 65 പേര്‍ക്ക്; പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടു
ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി അറസ്റ്റിലായ 53-കാരനെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തി. വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററിലുണ്ടായ വന്‍ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്കാണ് പരുക്കേറ്റതെന്ന് മേഴ്‌സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ 50 പേരെയെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് ചികിത്സ തുടരുകയാണ്. എന്നിരുന്നാലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്യുന്നുവെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു. ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ്

More »

യുകെയില്‍ വീട്ടുടമകള്‍ ചോദിക്കുന്ന വിലയേക്കാള്‍ 16,000 പൗണ്ട് താഴെയുള്ള നിരക്കില്‍ വില്‍പ്പന
കോവിഡ് മഹാമാരിയ്ക്കു ശേഷം ഏറ്റവും തിരക്കേറിയ വീടുവില്‍പ്പന നടക്കുന്ന ഈ മാസത്തില്‍, യുകെയിലെ വീട്ടുടമസ്ഥര്‍ ചോദിക്കുന്ന ശരാശരി വിലയേക്കാള്‍ ഏകദേശം 16,000 പൗണ്ട് താഴെയുള്ള വിലയ്ക്ക് അവര്‍ക്കു വില്‍പ്പന നടത്തേണ്ടിവരുന്നു. ഇക്കാര്യം ഒരു പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം വീടുകളുടെ വില്‍പ്പന 6% വര്‍ധിച്ചു. 13% കൂടുതല്‍ വീടുകള്‍ വിപണിയിലെത്തി, ഇത് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ചോയ്‌സ് നല്‍കുകയും പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു-സൂപ്ല കണ്ടെത്തി മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്നതും വായ്പ നല്‍കുന്നവര്‍ താങ്ങാനാവുന്ന വില വിലയിരുത്തുന്ന രീതിയിലുള്ള മാറ്റങ്ങളും നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വില്‍പ്പന നിരക്കിനെ സഹായിച്ചു - അതായത് ചില വാങ്ങലുകാര്‍ക്ക് 20% വരെ കൂടുതല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions