ഇന്ത്യക്കാര്‍ സജീവമായ മേഖലകളില്‍ സ്വന്തം പൗരന്മാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം നല്‍കി യുകെ
ലണ്ടന്‍ : കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) വന്‍ പദ്ധതിയാണ് യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന രംഗത്ത് വലിയ വിപ്ലവമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്.
വിദേശ തൊഴിലാളികള്‍ക്ക് ലെവി വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ ലെവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ ഉടമകള്‍ നല്‍കേണ്ട ലെവി ചാര്‍ജുകള്‍ 32 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ള യുകെ പൗരന്‍മാരില്‍
More »
യുകെയില്‍ വന്‍ നിക്ഷേപവുമായി കെ എഫ് സി; ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍
യുകെയിലും അയര്‍ലന്‍ഡിലും1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ കെ എഫ് സി. ബ്രിട്ടനില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കെ എഫ് സി യുകെയിലെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയര്‍ലന്‍ഡിലും 500 പുതിയ റെസ്റ്റോറന്റുകള്‍ തുറക്കുന്നതിന് 466 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200
More »
ഇംഗ്ലണ്ടിലെ അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവല്‍ 7) അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള പദ്ധതികളുമായി ലേബര്‍ സര്‍ക്കാര്‍. ഇതോടെ 21 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഇനി തൊഴിലുടമകള്‍ പൂര്‍ണ്ണ ധനസഹായം നല്‍കേണ്ടതായി വരും. 21 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി വലിയവിമര്‍ശനങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ട്.
നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടോറി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുര്‍ബലപ്പെടുത്തും എന്നും അവര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ 16 വയസും അതില്‍
More »
തുര്‍ക്കിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ല!
തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ലെന്ന് പരാതി. പോര്‍ട്ട്സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ മൃതദേഹത്തിലാണ് ഹൃദയം കാണാനില്ലെന്ന് കുടുംബത്തിന്റെ ആരോപണം. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് അവധി ആഘോഷിക്കാനെത്തിയത്.
തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ ബെത്തും കുടുംബവും ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ആശുപത്രിയിലായി. അടുത്ത ദിവസം യുവതി മരിച്ചതായി ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും പുറത്തുവന്നു. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബെത്ത് മാര്‍ട്ടിന്റെ യഥാര്‍ഥ മരണകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം.
തുര്‍ക്കിയിലെ ആശുപത്രി അധികൃതര്‍ തങ്ങളോട് ഒരു തരത്തിലും സഹകരിച്ചില്ലെന്നും ആദ്യഘട്ടത്തില്‍ താന്‍
More »
ശമ്പള ഓഫറിന്റെ പേരില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരപാതയില്‍
എന്‍എച്ച്എസ് ശമ്പളവര്‍ധനവിന്റെ പേരില്‍ അഗ്നിപരീക്ഷ നേരിട്ട് ലേബര്‍ ഗവണ്‍മെന്റ്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് എതിരെ ജനവികാരം തിരിച്ചുവിടാന്‍ യൂണിയനുകളുടെ സമരങ്ങളെ ഉപയോഗിച്ച് അധികാരത്തിലെത്തിയ ശേഷം ഇവരെ തൃപ്തിപ്പെടുത്താന്‍ ലേബറിന് സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
കഴിഞ്ഞ വര്‍ഷം മറ്റ് യൂണിയനുകള്‍ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി സമരം അവസാനിപ്പിച്ചപ്പോഴും ലേബര്‍ അനുകൂലമായി തെരഞ്ഞെടുപ്പ് ദിവസം പോലും സമരം ചെയ്തവരാണ് റസിഡന്റ് ഡോക്ടര്‍മാര്‍. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിച്ചിരുന്ന ഇവര്‍ക്ക് പുതിയ ശമ്പള വര്‍ദ്ധന ഓഫറില്‍ തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ സമരത്തിന് അനുകൂലമായി അംഗങ്ങള്‍ക്കിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാനായി ബാലറ്റിംഗ് നടത്തുകയാണ്.
ആറ് മാസമെങ്കിലും സമരം നടത്താന്‍ അനുകൂലമായ പിന്തുണ വേണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍
More »
ഗാറ്റ് വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് വൈകിയോട്ടത്തില്‍ ലോക റെക്കോര്‍ഡ്
സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ ഒരു പുതിയ പഠനം പ്രകാരം വൈകിയോടുന്ന കാര്യത്തില്‍ ഗാറ്റ്‌വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് ലോക റെക്കോര്‍ഡ്. യുകെ വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും വൈകി പുറപ്പെടുന്ന വിമാനങ്ങളുടെ പട്ടികയിലാണ് എയര്‍ ഇന്ത്യ ആദ്യ സ്ഥാനം നേടിയത്.
2024ല്‍ ഏതാണ്ട് 46 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത് എന്നാണ് കണക്കുകള്‍. 50 യാത്രകളുടെ കണക്കെടുത്താല്‍ ശരാശരി 80 മിനിറ്റോളമാണ് വിമാനം വൈകിയത്. ഇതാണ് യുകെയിലെ ഏറ്റവുമധികം വൈകുന്ന വിമാന റൂട്ടായി എയര്‍ ഇന്ത്യ ഇടംപിടിക്കുവാന്‍ കാരണമായത്. എയര്‍ ഇന്ത്യയുടെ ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കണ്‍സ്യൂമര്‍ മാസികയായ 'വിച്ചി'ന്റെ ട്രാവല്‍ എഡിറ്റര്‍ റോറി ബോളണ്ട് വ്യക്തമാക്കി.
കണക്കുകള്‍ പ്രകാരം സമയനിഷ്ഠയില്‍ കൃത്യത പാലിക്കാത്ത രണ്ടാമത്തെ എയര്‍ലൈന്‍സ് ഗ്വെന്‍സി ആസ്ഥാനമായുള്ള ഓറിഗ്‌നി എയര്‍ലൈനാണ്. ശരാശരി അരമണിക്കൂറിലധികമാണ്
More »
ലിവര്‍പൂള്‍ എഫ്‌സി വിജയാഘോഷ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 50-ഓളം പേര്‍ക്ക് പരുക്ക്
ലിവര്‍പൂള്‍ എഫ്‌സിയുടെ വിജയാഘോഷത്തില്‍ ആരാധകര്‍ മതിമറന്നു നില്‍ക്കവേ ദുരന്തം. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ക്ലബ് ആരാധകര്‍ എല്ലാം മറന്ന് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഒരു കാര്‍ കുട്ടികളെയടക്കം ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു വന്നത്.
തിങ്കളാഴ്ച വൈകുന്നേരം നഗരഹൃദയത്തില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ച് നടന്ന പരേഡാണ് ദുരന്തചിത്രമായി മാറിയത്. ഒരു ബ്രിട്ടീഷുകാരന്‍ കാര്‍ ഓടിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് കയറ്റിയതോടെയാണ് 50-ലേറെ പേര്‍ക്ക് പരുക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്രമത്തിന് ഇരകളായി. പലരുടെയും നില ഗുരുതരമാണ്
വാട്ടര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് നിന്നും 53-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പരേഡിന് ശേഷം റോഡുകള്‍ തുറന്നതിന് പിന്നാലെയായിരുന്നു സംഭവം. ക്ലബിന്റെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കാന്‍ തെരുവില്‍ അണിനിരന്നവരുടെ സന്തോഷം കെടുത്തിയാണ്
More »
ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 166,000 പൗണ്ട് തട്ടിയ ഇന്ത്യന്‍ യുവതിക്ക് ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി
ലണ്ടന്‍ : ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യന്‍ യുവതിക്ക് ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി. ഹേമലത ജയ പ്രകാശ് (44) എന്ന യുവതിയ്ക്കാണ്
ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചത്.
പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു.
തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്. സ്വന്തമായി വലിയ വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച്
More »
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മകളുടെ ഒപ്പം താമസിക്കാനെത്തിയ പിതാവ് മരണമടഞ്ഞു
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എറണാകുളം പാറക്കടവ് സ്വദേശി മരണമടഞ്ഞു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഉള്ള മകളുടെ ഒപ്പം താമസിക്കാന്‍ എത്തിയ എറണാകുളം പാറക്കടവ് സ്വദേശി മോഹന്‍(65) ആണ് അന്തരിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചീഡിലില്‍ താമസിക്കുന്ന രമ്യയുടെ പിതാവാണ്.
സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് മകള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കാന്‍ വിസിറ്റിംഗ് വിസയിലാണ് അദ്ദേഹം യുകെയില്‍ എത്തിച്ചേര്‍ന്നത്.
അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത മക്കളെയും കൊച്ചു മക്കളെയും കാണുവാനായി മോഹനന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ മാസമാണ് യുകെയില്‍ എത്തിയത്. രമ്യയ്ക്കും കുടുംബത്തിനും പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.
More »