യു.കെ.വാര്‍ത്തകള്‍

പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാന്‍ മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാന്‍ എന്‍എച്ച്എസ്
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ എ&ഇകളില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ എ&ഇയില്‍ 12 മണിക്കൂറും, അതിലേറെയും ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥ ആശുപത്രികള്‍ക്ക് മേല്‍ ചുമത്തുന്ന സമ്മര്‍ദവും ചെറുതല്ല. ആ അവസരത്തിലാണ് ഇംഗ്ലണ്ടില്‍ പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാനായി മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാനായി എന്‍എച്ച്എസ് പദ്ധതിയിടുന്നത്. ഇപ്പോള്‍ തന്നെ തിരക്കും, സമ്മര്‍ദവും നേരിടുന്ന ആശുപത്രികള്‍ക്കും, എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്കും ആശ്വാസം നല്‍കാനാണ് ഈ സ്‌പെഷ്യലിസ്റ്റ് യൂണിറ്റുകള്‍ സഹായിക്കുക. കഴിഞ്ഞ വര്‍ഷം മാനസിക ആരോഗ്യ പ്രതിസന്ധി നേരിട്ട് ഏകദേശം 250,000 പേരാണ് എ&ഇകളില്‍ എത്തിയത്. ഇതില്‍ കാല്‍ശതമാനം പേര്‍ക്ക് 12 മണിക്കൂറും, അതിലേറെയും കാത്തിരിപ്പും വേണ്ടിവന്നു. പ്രധാന

More »

നഴ്സുമാരുടെ ശമ്പള വര്‍ധന 3.6% മാത്രം; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും ടീച്ചര്‍മാര്‍ക്കും 4%; വീണ്ടും സമരകാലം
ലണ്ടന്‍ : വിവിധ മേഖലകളിലെ ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു സമരകാലം കൂടി വരുകയാണ്. തങ്ങള്‍ക്ക് പ്രഖ്യാപിച്ച നാലു ശതമാനം ശമ്പള വര്‍ധനവ് അപര്യാപ്തമെന്ന് പറഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍, സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പേ റീവ്യൂ ബോഡികളുടെ പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പല ട്രേഡ് യൂണിയന്‍ നേതാക്കളും സമരം ഉണ്ടാകും എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇന്നലെ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അനുസരിച്ച് അധ്യാപകര്‍ക്കും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും നാലു ശതമാനത്തിന്റെ ശമ്പള വര്‍ധനവ് ഉണ്ടാകും. സായുധ സേനകള്‍ക്ക് 4.5 ശതമാനത്തിന്റെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചപ്പോള്‍ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, ഫിസിയോതെറാപിസ്റ്റുകള്‍ എന്നിവര്‍ക്ക് 3.6 ശതമാനത്തിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന സിവില്‍ സെര്‍വന്റുമാര്‍ക്ക് 3,25 ശതമാനം ശമ്പള

More »

യുകെയുടെ നെറ്റ് മൈഗ്രേഷന്‍ നേര്‍പകുതിയായി; വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ലേബര്‍ ഗവണ്‍മെന്റും തുടര്‍ന്നതിന്റെ ഫലമായി യുകെയുടെ നെറ്റ് മൈഗ്രേഷന്‍ ഒരു വര്‍ഷത്തിനിടെ നേര്‍പകുതിയായി. നെറ്റ് മൈഗ്രേഷന്‍ 431,000-ലേക്ക് കുറഞ്ഞതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ കണക്കുകള്‍. 2024 ഡിസംബറില്‍ 860,000 തൊട്ട ശേഷമാണ് ഈ തിരിച്ചിറക്കം. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ താഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കണക്കുകളില്‍ രേഖപ്പെടുത്തിയത്. 12 മാസ കാലയളവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവ് കൂടിയാണിത്. ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രേഷന്‍ കുറഞ്ഞതാണ് കുത്തനെ കുറയാനുള്ള കാരണമെന്ന് ഒഎന്‍എസ് പറയുന്നു. വര്‍ക്ക്, സ്റ്റഡി വിസകളില്‍ നേരിട്ട കുറവും, രാജ്യം വിട്ട് പോകുന്നവരുടെ എണ്ണമേറിയതും ചേര്‍ന്നാണ് നെറ്റ് മൈഗ്രേഷന്‍

More »

ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വന്‍തീപിടുത്തം; ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലേക്ക് മാറ്റി
ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ ഉണ്ടായ വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലേക്കാണ് മാറ്റിയത്. സൗത്ത്‌വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മേല്‍ക്കൂരയില്‍ നിന്നും വന്‍തോതില്‍ പുക ഉയര്‍ന്നത്. അഗ്നിശമനസേനാ വിഭാഗങ്ങള്‍ കുതിച്ചെത്തി തീപിടുത്തം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന നിരവധി സോളാര്‍ പാനലുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികളായ സ്ത്രീകളെ സുരക്ഷയെ കരുതി ഇവിടെ നിന്നും മാറ്റി. ആശുപത്രിയിലെ മിഡ്‌വൈഫുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പുതപ്പും, പാലും, പഴങ്ങളും നല്‍കി സഹായത്തിന് ഒപ്പമുണ്ട്. വെള്ളം പോയി പ്രസവിക്കാന്‍ ഒരുങ്ങവെ തീപിടുതതം ഉണ്ടായെന്ന വാര്‍ത്ത കേട്ട്

More »

ഗൊണോറിയ വാക്സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി യുകെ; ഓഗസ്റ്റ് മുതല്‍ വിതരണം
എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു പൊന്‍തൂവല്‍ കൂടി. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷന്‍ നല്‍കാന്‍ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇനി ഇംഗ്ലണ്ട് . ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വല്‍ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിന്‍ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ല്‍ 85,000-ത്തിലധികം കേസുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ്. ഗൊണോറിയ രോഗത്തിന് എല്ലായ്പ്പോഴും

More »

ജനരോഷം: വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം തുടരാന്‍ സാധ്യത
വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം കുറയ്ക്കാനുള്ള തീരുമാനത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്കു നേരിടേണ്ടിവന്നിരുന്നു. 80 വയസിന് താഴെയുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 200 പൗണ്ട് അല്ലെങ്കില്‍ 80 വയസിന് മുകളിലുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 300 പൗണ്ട് എന്ന തോതിലാണ് പേയ്‌മെന്റ് പ്രതിവര്‍ഷം നല്‍കുന്നത്. പാര്‍ട്ടിയിലും ധനസഹായം കുറയ്ക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ ആനുകൂല്യം നല്‍കിയിരുന്നു. കഴിഞ്ഞ തവണ 10.3 ദശലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമായി. ഇതുവഴി 1.4 ബില്യണ്‍ സര്‍ക്കാരിന് ലഭിച്ചതായും കണക്കുകള്‍ പറയുന്നു. പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും സര്‍ക്കാരിന് തിരിച്ചടിയായി

More »

കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ മരണം
കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ വിയോഗം. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സയിലായിരുന്ന ടീന സെല്‍ജോ(38) ആണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് ഡഗ്ലസ് മക്മില്ലന്‍ ഹോസ്പൈസില്‍ വച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് സെല്‍ജോ ജോണ്‍. മക്കള്‍ ആഞ്ജലീന, ആന്‍ഡ്രിയ. നാട്ടില്‍ കൂത്താട്ടുകുളം സ്വദേശിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് കെയറര്‍ വിസയിലാണ് ടീന കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഇവിടെയെത്തി അധിക കാലം ആകും മുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞു. ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വരികയും തിരിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും രോഗം ഗുരുതരമാകുകയായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചതിനാല്‍ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ ബ്രെയിന്‍ സര്‍ജറിയും, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നടത്തി. ഒടുവില്‍ ടീനാമോളെ

More »

ഗുരുതര ലൈംഗിക കുറ്റവാളികളെ നിര്‍ബന്ധിത കെമിക്കല്‍ ഷണ്ഡീകരണത്തിന് വിധേയമാക്കുന്നത് പരിഗണയില്‍
യുകെയിലെ ജയിലുകളില്‍ നേരിടുന്ന തിക്കും, തിരക്കും പരിഹരിക്കാന്‍ ഗുരുതര ലൈംഗിക കുറ്റവാളികളെ ഷണ്ഡീകരിക്കാനുള്ള നടപടികള്‍ ആലോചിച്ച് ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്മൂദ്. 20 മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വഴി ആയിരക്കണക്കിന് തടവുകാരെ വിട്ടയയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇതുവഴി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലെ അമിതമായ ആള്‍ത്തിരക്ക് പരിഹരിക്കാമെന്നും ജസ്റ്റിസ് മന്ത്രാലയം കരുതുന്നു. കൊലയാളികളെയും, ബലാത്സംഗ കേസിലെ പ്രതികളെയും ശിക്ഷയുടെ പകുതി അനുഭവിച്ചാല്‍ ടാഗ് ചെയ്ത് നേരത്തെ വിട്ടയ്ക്കാനും പദ്ധതികളുണ്ട്. വിഷയത്തില്‍ സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ജസ്റ്റിസ് സെക്രട്ടറി ഈ നീക്കങ്ങള്‍ നടത്തുന്നത്. ലൈംഗിക ത്വര കുറയ്ക്കാനും, ലൈംഗിക ആലോചനകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നുകളെ കുറിച്ചുള്ള തെളിവുകളുടെ ബേസ് തയ്യാറാക്കാനും റിപ്പോര്‍ട്ട്

More »

കണ്ണൂര്‍ സ്വദേശി ബര്‍മിംഗ്ഹാമിലെ താമസസ്ഥലത്ത്‌ മരിച്ചനിലയില്‍
യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി ബര്‍മിംഗ്ഹാമില്‍ നിന്നൊരു ദുഃഖവാര്‍ത്ത. ബര്‍മിംഗ്ഹാം മലയാളി ബിജു ജോസഫിനെ (54) താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ് ബിജു ജോസഫ്. ബര്‍മിംഗ്ഹാമില്‍ കുടുംബത്തിനൊപ്പമായിരുന്നു ബിജു ജോസഫ് താമസിച്ചിരുന്നത്. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതന്‍. യുകെയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ബിജു ജോസഫ്. കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്. പൊതുദര്‍ശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions