യു.കെ.വാര്‍ത്തകള്‍

29% പിന്തുണയോടെ ജനപ്രീതിയില്‍ മുന്നേറി റിഫോം യുകെ; ലേബര്‍ 22%ഉം ടോറികള്‍ 16 ഉം
ലണ്ടന്‍ : യുകെയിലെ ലേബര്‍- ടോറി പാര്‍ട്ടികളുടെ ഉറക്കം കെടുത്തി ഇന്നലെ കുരുത്ത റിഫോം യുകെ ജനപ്രീതിയില്‍ മുന്നേറി ഒന്നാമത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കണ്ട റിഫോം യുകെയുടെ കുതിപ്പ് തുടരുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പതനം ഒരു തുടര്‍ക്കഥയാവുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും പുറകിലായി നാലാം സ്ഥാനത്താണ് ടോറികളുടെ നില. യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വെറും 16 ശതമാനം പോയിന്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 17 ശതമാനം പോയിന്റുകളോടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്നാം സ്ഥാനത്ത് എത്തി. 2019 ന് ശേഷം ഇത് ആദ്യമായാണ് ടോറികള്‍ നാലാം സ്ഥാനത്ത് എത്തുന്നത്. അതേസമയം, റിഫോം യുകെ തങ്ങളുടെ കുതിപ്പ് തുടരുകയാണ് 22 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തിയ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍ നേടി 29 പോയിന്റുകളോടെയാണ് അവര്‍ ഒന്നാം

More »

സ്‌കൂളിന് പുറത്ത് 12 കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; 14 വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായി
സെക്കന്‍ഡറി സ്‌കൂളിന് പുറത്തു വെച്ച് 12 കാരിയെ ബലാത്സംഗം ചെയ്തു എന്ന സംശയത്തില്‍ 14 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഡോര്‍സെറ്റ്, ഡോര്‍ചെസ്റ്ററിലെ തോമസ് ഹാര്‍ഡി സ്‌കൂളിനു പുറത്തുള്ള ഒരു പുരയിടത്തില്‍ വെച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഞായറാഴ്ച രാത്രി 7.45 ന് ആണ് പോലീസിന് വിവരം ലഭിച്ചത്. ഈ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടി അന്ന് രാവിലെയാണ് ഇവരെ കണ്ടുമുട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ രണ്ട് ആണ്‍കുട്ടികളെ വെയ്മൗത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.

More »

ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ആശുപത്രികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; ജീവനക്കാര്‍ ആശങ്കയില്‍
രാജ്യത്തെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ തൊഴിലുകള്‍ നഷ്ടമാകാന്‍ വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ട്രസ്റ്റിനും പണം ലാഭിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത്. ഈ വര്‍ഷത്തെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഏകദേശം 300 പേരുടെ ജോലികളാണ് നഷ്ടമാകുകയെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വ്യക്തമാക്കി. 2.6 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ ഏകദേശം 5% ലാഭമാണ് എന്‍എച്ച്എസിന് കണ്ടെത്തേണ്ടത്. 130 മില്ല്യണ്‍ പൗണ്ടാണ് ഈ വിധം ലാഭിക്കേണ്ടതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോന്നാഥന്‍ ബ്രതര്‍ടണ്‍ പറഞ്ഞു. എങ്കിലും പണം ലാഭിക്കുമ്പോള്‍ സേവനങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കാരങ്ങള്‍ വഴി സേവനം

More »

പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തം: അറസ്റ്റ് മൂന്നായി
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തത്തില്‍ അറസ്റ്റിലായവര്‍ മൂന്നായി. തിങ്കളാഴ്ച ലണ്ടനിലെ ചെല്‍സിയില്‍ നിന്നാണ് മൂന്നാമനെ പിടികൂടിയത് എന്ന് മെറ്റ് പോലീസ് അറിയിച്ചു. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു. കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ തീപിടുത്തം, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തില്‍ തീപിടുത്തം എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരില്‍ 26 വയസ്സുള്ള ഒരാള്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമന്‍ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാള്‍ യുക്രൈന്‍ വംശജനാണെന്ന്

More »

എന്‍എച്ച്എസില്‍ ഭാരം കുറയ്ക്കല്‍ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി
എന്‍എച്ച്എസിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അമിതവണ്ണത്തിനെതിരായ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഇക്കാര്യത്തില്‍ ഹെല്‍ത്ത് സര്‍വ്വീസ് വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് സ്ട്രീറ്റിംഗ് നിര്‍ദ്ദേശിക്കുന്നത്. ഇഞ്ചക്ഷനുകള്‍ക്ക് ബ്രിട്ടന്റെ ആരോഗ്യം മാറ്റിമറിക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെയാണ് ഇത്. നിലവിലെ പദ്ധതികള്‍ പ്രകാരം യോഗ്യതയുള്ള 3.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് തടികുറയ്ക്കാനുള്ള ഇഞ്ചക്ഷനായ മൗണ്‍ജാരോ ലഭ്യമാക്കാന്‍ 12 വര്‍ഷമെങ്കിലും വേണ്ടിവരും. ഈ മരുന്ന് വ്യാപകമായി നിര്‍ദ്ദേശിക്കുന്നത് വഴി ഹൃദയാഘാതവും, കാന്‍സര്‍ നിരക്കും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ദീര്‍ഘമായി ജീവിക്കാനും സഹായിക്കും. 2050ന് മുന്‍പ് 15 മില്ല്യണ്‍ ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ യുകെയ്ക്ക് 52 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാന്‍

More »

യുകെയില്‍ 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നു
യുകെയില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നു. മയക്കുമരുന്ന്, ആത്മഹത്യ, അതിക്രമങ്ങള്‍ എന്നിവയിലൂടെ മരിക്കുന്ന ആളുകളുടെ എണ്ണമേറുന്നതാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 50 വയസില്‍ താഴെയുള്ള ആളുകളുടെ മരണനിരക്ക് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ വളരുകയാണ്. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ ഈ അവസ്ഥ വളരെ മോശമായി മാറുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ രാജ്യത്തിന് സാധിക്കുമ്പോഴാണ് മറ്റ് വഴികള്‍ തടസം സൃഷ്ടിക്കുന്നത്. പരുക്കേറ്റും, അപകടങ്ങളിലും, വിഷം കഴിച്ചുമുള്ള മരങ്ങളുടെ എണ്ണമാണ് ഉയരുന്നത്. ഇതില്‍ വലിയൊരു വിഭാഗവും അനധികൃത മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. മറ്റ് ധനിക രാജ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം

More »

ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ത്തു; പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്നപോര്
കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ത്തു യൂറോപ്യന്‍ യൂണിയനുമായി ധാരണ പത്രത്തില്‍ ഒപ്പിടുന്നതിനെതിരെ ബ്രക്‌സിറ്റ് അനുകൂലികള്‍ തുറന്നപോരിന്‌. ബ്രക്‌സിറ്റിന്റെ നേട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയന് അടിയറവ് പറയുന്നുവെന്നാണ് വിമര്‍ശനം. വ്യാപാര കരാര്‍ നേടുന്നുവെന്നതിന്റെ പേരില്‍ ബ്രിട്ടനെ വീണ്ടും യൂറോപ്പിന്റെ തൊഴുത്തില്‍ കെട്ടിയിടുകയാണെന്നാണ് വിമര്‍ശനം. കൂടാതെ ഇയുവില്‍ നിന്നും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ബ്രിട്ടന്‍ പണവും നല്‍കണം. ബ്രിട്ടനിലെ നിയമങ്ങള്‍, പണം, മത്സ്യം എന്നിവയ്ക്ക് മേല്‍ ബ്രസല്‍സിന് നിയന്ത്രണങ്ങള്‍ അനുവദിച്ച് കൊണ്ടാണ് കീര്‍ സ്റ്റാര്‍മര്‍ വഴങ്ങിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും, കോടതികളെയും ബ്രിട്ടന്‍ അനുസരിക്കേണ്ടതായി വരും. ഇയു ബജറ്റിലേക്ക് പണം നല്‍കുന്ന പരിപാടി പുനരാരംഭിക്കുമെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു. ഫ്രഞ്ച് സമ്മര്‍ദത്തിന്

More »

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇരയാകുന്നത് നൂറുകണക്കിന് ഹൃദ്രോഗ രോഗികള്‍; കടുത്ത ആശങ്ക
എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. ഇതില്‍ത്തന്നെ ഹൃദ്രോഗ രോഗികള്‍ ആണ് കൂടുതലും ഇരകളാക്കപ്പെടുന്നത്. യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകള്‍ക്ക് അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാല്‍ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ദുര്‍ബലപ്പെടുത്തുന്നു. ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളില്‍ നേരത്തെ നടത്തിയാല്‍ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇത്തരത്തില്‍ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍, 400-ലധികം ആളുകള്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ്

More »

വിദേശ കുറ്റവാളികളെ ശിക്ഷയുടെ 12% അനുഭവിച്ചാല്‍ യുകെ നാടുകടത്തും?
ബ്രിട്ടനിലെ ജയിലുകളില്‍ സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ ക്രിമിനല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തന്നെ വിട്ടയയ്ക്കാനുള്ള സ്‌കീമുകള്‍ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. ഇതുകൊണ്ടും ഫലം ഉണ്ടാവാതെ വന്നതോടെ വിദേശ കുറ്റവാളികള്‍ക്ക് ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം അനുഭവിച്ച ശേഷമോ, ശിക്ഷ അനുഭവിക്കാതെ തന്നെയോ നാടുകടത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച റിവ്യൂവിലാണ് വിദേശ ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കാതെ മുന്‍കൂര്‍ വിട്ടയയ്ക്കാന്‍ സാധ്യത തെളിയുന്നത്. നിലവില്‍ ശിക്ഷയുടെ 50 ശതമാനം അനുഭവിച്ച് കഴിഞ്ഞാല്‍ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത് 30 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions