യു.കെ.വാര്‍ത്തകള്‍

പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം. പുതിയ നിയമം വന്നതിനു പുറമെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദമായ വീടുകള്‍ക്കായുള്ള തിരച്ചില്‍ മെയ്- ജൂണ്‍ മാസങ്ങളില്‍ മുന്‍ കൊല്ലത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായി റൈറ്റ് മൂവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ പ്രാബല്യത്തില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം വീട്ടുടമസ്ഥര്‍ക്ക്, സാധുവായ കാരണങ്ങള്‍ ഇല്ലാതെ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ സൂക്ഷിക്കുന്നതില്‍ നിന്നും വാടകക്കാരെ വിലക്കാന്‍ കഴിയില്ല. എന്നാല്‍, വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടാനുള്ള അനുമതി ഉറപ്പാണെന്നാണ് പല വാടകക്കാരും തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു. അതുപോലെ ചില വീട്ടുടമകള്‍ പറയുന്നത് ചില വീടുകള്‍ ഒന്നിലധികം മൃഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കെല്പില്ലാത്തതാണ് എന്നാണ്.

More »

എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഡൊണാള്‍ഡ് ട്രംപിന്റെയും, ഇറാന്റെയും ഓരോദിവസംവും ചാഞ്ചാടുന്ന തീരുമാനങ്ങളും ലോക സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഭീഷണിയാണ്. എണ്ണ വ്യാപാരവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി എണ്ണവില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് എണ്ണവില ഉയര്‍ന്നാല്‍ ഈ വര്‍ഷം പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുകയെന്ന് മുന്നറിയിപ്പുകള്‍ പുറത്തുവന്നു. വ്യാഴാഴ്ച കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്. ഈയാഴ്ച തല്‍ക്കാലത്തേക്ക് പലിശ നിരക്ക് കൂട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത യോഗങ്ങളില്‍ അംഗങ്ങള്‍ക്ക് മറിച്ച് തീരുമാനിക്കേണ്ടി വരും. ട്രംപിന്റെ ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷവും യുകെ സമ്പദ്

More »

ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
ഇംഗ്ലണ്ടില്‍ വാടക നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ആലോചിക്കുന്നില്ലെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍. മേയ് മുതല്‍ നിലവില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടക വിപണിയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതായി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയ റെയ്‌നര്‍ പറഞ്ഞു. യുകെയിലെ ചില പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ വാടക നിയന്ത്രണങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ സഹായകമായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 2023-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായി ഇരിക്കവെ പ്രൈവറ്റ് മേഖലയിലെ വാടക മരവിപ്പിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആളാണ് പ്രധാനമന്ത്രി ബേണ്‍ഹാം. 'വാടക മരവിപ്പിക്കുന്നതും, നിയന്ത്രിക്കുന്നതും നിലവില്‍ മുന്നോട്ടുള്ള പാതയല്ല. മൂന്ന് വര്‍ഷം മുന്‍പ് ആന്‍ഡി ഇത് ആവശ്യപ്പെടുമ്പോള്‍ റെന്റല്‍ വിപണി പ്രതിസന്ധി

More »

സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് സസ്‌പെന്‍ഷനും, പിന്‍വലിക്കലും എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതായി ഹോം ഓഫീസ്. 2026-ന്റെ ആദ്യ പാദത്തില്‍ 1712 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും, 1545 ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി കണക്കുകള്‍ സ്ഥിരീകരിച്ചു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കെയര്‍ മേഖലയാണ്. സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് നഷ്ടമാകുന്നത് യുകെയിലെ കെയര്‍ ജോലിക്കാരുടെ ഇമിഗ്രേഷന്‍ ഭാവിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെയര്‍ പ്രൊവൈഡറുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കുന്നത് എല്ലാ സ്‌പോണ്‍സേഡ് കെയര്‍ വര്‍ക്കര്‍മാരെയും നേരിട്ട് ബാധിക്കും. ഇതോടെ ഇവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് തനിയെ അസാധുവാകും. ഇത് സംബന്ധിച്ച അറിയിപ്പില്‍ നിലവിലെ വിസ കാലാവധിയില്‍ ജോലി തുടരാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാതെ വരുന്നതാണ് ആശങ്കയാകുന്നത്. ഇത്തരത്തില്‍

More »

ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
ഇംഗ്ലണ്ടിലെ പബ്ബുകള്‍, ക്ലബ്ബുകള്‍, തത്സമയ സംഗീതവേദികള്‍ എന്നിവയ്ക്ക് 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. 2027 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പദ്ധതിയിലൂടെ ഒരു സാധാരണ പബ്ബിന് അടുത്ത സാമ്പത്തിക വര്‍ഷം ഏകദേശം 1,100 പൗണ്ട് വരെ നികുതി ലാഭിക്കാനാകുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 100 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനം നിലവിലെ ചില നികുതി ഇളവുകള്‍ പുനഃപരിശോധിച്ചും നികുതി വെട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കിയും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ തത്സമയ സംഗീതവേദികള്‍ക്ക് ഇളവ് ലഭിക്കില്ല. ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിക്ക്

More »

യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
യുകെയില്‍ അടുത്ത ആഴ്ച വീണ്ടും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടത്തു 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ വാരാന്ത്യത്തില്‍ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴ ലഭിക്കുന്നതോടെ താല്‍ക്കാലിക ആശ്വാസമുണ്ടാകുമെങ്കിലും, അടുത്ത ആഴ്ച മുതല്‍ വീണ്ടും ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ചൂട് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.ഇത് പല പ്രദേശങ്ങളിലും ഈ വര്‍ഷത്തെ നാലാമത്തെ ഹീറ്റ് വേവിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മോണ്‍മൗത്ത്ഷയറിലെ ഉസ്‌ക് നഗരത്തിലും ഡെവണിലെ എക്‌സിറ്ററിലും വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി 20 ദിവസമായി ഹീറ്റ് വേവ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന താപനില രേഖപ്പെടുത്തി. ഈ വര്‍ഷത്തെ

More »

ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ചയില്‍ തന്നെ ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ 500-ലേറെ അനധികൃത കുടിയേറ്റക്കാര്‍ യുകെയിലെത്തിയതായി കണക്കുകള്‍. ഇതോടെ അതിര്‍ത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആന്‍ഡി ബേണ്‍ഹാമിനോട് പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ആഴ്ചയില്‍ ആറ് ബോട്ടുകളിലായി 500-ലധികം പേരാണ് ചാനല്‍ കടന്നെത്തിയത്. ഇവയില്‍ ഒരു 12 മീറ്റര്‍ നീളമുള്ള ബോട്ടില്‍ മാത്രം 165 പേരുണ്ടായിരുന്നതായും, ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി എത്തിയ ബോട്ടാണിതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വേറെയും ബോട്ടുകള്‍ കണ്ടെത്തിയതോടെ ആകെ 600-ഓളം പേര്‍എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ ആദ്യ ആഴ്ചയിലെ പ്രസംഗങ്ങളിലൊന്നിലും പ്രധാനമന്ത്രി കുടിയേറ്റ

More »

ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് യുകെയില്‍ ഗാര്‍ഹിക പീഡന പരാതികളില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായതായി യുകെ ഫുട്‌ബോള്‍ പൊലീസിംഗ് യൂണിറ്റിന്റെ വിലയിരുത്തല്‍. ലോകകപ്പ് കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ ഗണ്യമായ പങ്കും ഗാര്‍ഹിക പീഡന കേസുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അമിത മദ്യപാനമാണ് പരാതികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന് യുകെ ഫുട്‌ബോള്‍ പൊലീസിംഗിന്റെ ദേശീയ മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്സ് പറഞ്ഞു. ടൂര്‍ണമെന്റ് കാലയളവില്‍ ആകെ 2,322 ഫുട്‌ബോള്‍ അനുബന്ധ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 384 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ ഏകദേശം 17 ശതമാനവും ഗാര്‍ഹിക പീഡന കേസുകളായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് 391 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 2024 യൂറോപ്യന്‍

More »

ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
ലണ്ടന്‍ : ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇംഗ്ലണ്ടിലെ മിക്ക പ്രാദേശിക ബസ് സര്‍വീസുകളിലും ഒറ്റയാത്രയുടെ പരമാവധി നിരക്ക് വീണ്ടും രണ്ട് പൗണ്ടായി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ചു. ലണ്ടന്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 2027 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി ആ വര്‍ഷം മുഴുവന്‍ തുടരും. യാത്രാച്ചെലവ് കാരണം ആരും പൊതുഗതാഗതം ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിയരുതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് താങ്ങാവുന്ന ഗതാഗതസൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബേണ്‍ഹാം പറഞ്ഞു. ജീവിതച്ചെലവ് കുറയ്ക്കുന്ന സര്‍ക്കാരാകുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. പദ്ധതിക്കായി 500 മില്യണ്‍ പൗണ്ടിലധികം ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ 454 മില്യണ്‍ പൗണ്ട് ഊര്‍ജസുരക്ഷാ-നെറ്റ് സീറോ വകുപ്പിന്റെ ഫണ്ടില്‍നിന്ന് പുനര്‍വിനിയോഗിച്ചാണ് കണ്ടെത്തുക. വിദേശ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions