യു.കെ.വാര്‍ത്തകള്‍

ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കാതെ ബിന്‍ ജീവനക്കാരുടെ പണിമുടക്ക്
ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് തിരിച്ചടിയായി ബിന്‍ പണിമുടക്ക്. ബര്‍മ്മിങ്ഹാം സിറ്റി കൗണ്‍സിലിനെതിരെയാണ് നീക്കം. ഏഴായിരം ടണ്‍ മാലിന്യമാണ് തെരുവില്‍ കണ്ടെത്തിയത്. സമരത്തിന് പിന്നാലെ കൗണ്‍സില്‍ 35 വാഹനങ്ങളും ജീവനക്കാരേയും തെരുവുകള്‍ വൃത്തിയാക്കാനായി ഏല്‍പ്പിച്ചു. ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ യൂണൈറ്റ് യൂണിയന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗണ്‍സില്‍ ശമ്പളം വെട്ടികുറയ്ക്കുന്നതിനെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പാര്‍ലമെന്റിലും വിഷയം ശ്രദ്ധ നേടി. മാലിന്യ കൂമ്പാരങ്ങള്‍ വലിയ ആശങ്കയാകുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നായിരുന്നു മറുപടി. ജീവനക്കാര്‍ മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തുകയാണ്. ഇതു വലിയ പ്രതിസന്ധിയാണെന്ന് കൗണ്‍സില്‍ നേതാവ് ജോണ്‍ കോട്ടണ്‍

More »

അയര്‍ലന്‍ഡില്‍ മലയാളി യുവതിയുടെ കൊല: ഭാര്യക്ക് ലണ്ടന്‍ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നെന്ന് ഭര്‍ത്താവ്
ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭര്‍ത്താവ് റെജിന്‍ രാജന്‍ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കി. അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ലണ്ടനില്‍ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നെന്നും അവര്‍ തമ്മിലുള്ള ഫോണ്‍ ചാറ്റ് കണ്ടെത്തിയത് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായെന്നും റെജിന്‍ രാജന്‍ കോടതിയില്‍ പറഞ്ഞു. ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ്, ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചതും. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ സ്ഥിര

More »

ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ആദ്യ വര്‍ഷം ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി
യുകെയില്‍ ഇന്ന് മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷത്തില്‍ ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി നേരിടണം. ഇതിന് പുറമെ ഇവി ഉടമകള്‍ ഇതുവരെ ആസ്വദിച്ച നികുതി ഇളവ് ഇനി ലഭ്യമാകില്ല. ഇതോടെ ഒരു ദശകത്തിനിടെ ജനങ്ങള്‍ തങ്ങളുടെ കാറുകള്‍ക്കായി നല്‍കുന്ന നികുതിയില്‍ സാരമായ മാറ്റം വരും. ഈ വര്‍ഷം പുതിയതും, പഴയതുമായ കാര്‍ ഉടമകള്‍ക്ക് വേദന അനുഭവിക്കേണ്ടി വരും. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിഇഡി നിരക്ക് ആദ്യ വര്‍ഷം ഇരട്ടിയാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു. 195 പൗണ്ട് വരെയാണ് വാര്‍ഷിക ബില്ലായി ഇത് ഉയരുന്നത്. ഇവികള്‍ക്കാകട്ടെ വാര്‍ഷിക ബില്‍ 620 പൗണ്ടിലെത്തും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 100 പൗണ്ടാണ് വര്‍ദ്ധിക്കുക. 270 പൗണ്ട് വരെയാണ് ഇവയ്ക്ക് ഷോറൂം ടാക്‌സ്. താരതമ്യേന കുറഞ്ഞ വിലയുള്ള കാറുകള്‍ക്കും ആദ്യ വര്‍ഷത്തെ

More »

ലേബറിലെ പോര്: ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്
ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. മതിയായ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നില്ല എന്ന് ചില ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ പരാതിപ്പെട്ടത്തിന്റെ പേരിലാണ് കള്‍ച്ചര്‍ സെക്രട്ടറി ലിസ നന്ദിയെ അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കാന്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിനു മുന്‍പായി കീര്‍ സ്റ്റാര്‍മര്‍ നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ലിസ നന്ദി പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ വകുപ്പില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ലിസ നന്ദി ജോലി ചെയ്യുന്നതെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കാബിനറ്റിലെ ഇടതുവിഭാഗത്തിന്റെ നേതാവ് എന്ന നിലയില്‍, ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ലിസ നന്ദി പുറത്താകാന്‍

More »

ബ്രിട്ടനില്‍ ടീച്ചേഴ്‌സ്, ലോറി ഡ്രൈവര്‍, പോലീസ്, ക്ലീനര്‍ ജോലികള്‍ക്ക് മികച്ച സാധ്യത
ബ്രിട്ടനില്‍ പൊതുവേ കുടിയേറ്റക്കാര്‍ നഴ്‌സിംഗ് മേഖലകളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു ചില മേഖലകളിലും ബ്രിട്ടന് ജോലിക്കാരുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ജോലിക്കാര്‍ വന്‍തോതില്‍ രാജിവെച്ച് പോകുന്ന 'ദി ഗ്രേറ്റ് റസിഗ്നേഷന്‍' ട്രെന്‍ഡാണ് ബ്രിട്ടനിലും സാരമായി ബാധിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുമ്പോഴും ചില കരിയറുകള്‍ തെരഞ്ഞെടുക്കുന്നത് എളുപ്പം ജോലി നേടാന്‍ സഹായിക്കും. സ്‌കില്‍ഡ്, സ്‌പെഷ്യലൈസ് ജോലികളല്ല ഇവയെന്നതാണ് ഇതില്‍ സവിശേഷമായ കാര്യം. ടീച്ചിങ് പ്രൊഫഷനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് 50 ശതമാനത്തോളം മാത്രമാണ് നടക്കുന്നത്. ഫിസിക്‌സിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതല്‍. ഉത്തരവാദിത്വം ഏറിയതും, വരുമാനം

More »

ഫാര്‍മസി ഫണ്ടിംഗ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു; ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ച പ്രതിഷേധങ്ങള്‍ പിന്‍വലിച്ചു
പുതിയ ഫാര്‍മസി ഫണ്ടിംഗ് പാക്കേജ് സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇംഗ്ലണ്ടില്‍ തുടങ്ങാനിരുന്ന പ്രതിഷേധങ്ങള്‍ പിന്‍വലിച്ചു. ആയിരക്കണക്കിന് പ്രാദേശിക ഫാര്‍മസികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ഫാര്‍മസികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം 2019/20 ല്‍ 2.6 ബില്യണ്‍ പൗണ്ട് ആയിരുന്നു. എന്നാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അത് പണപ്പെരുപ്പത്തിനൊപ്പം ഉയര്‍ന്നില്ല. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ (2024/25) ഇത് 2.7 ബില്യണ്‍ പൗണ്ട് ആയിരുന്നു. പുതിയ കരാര്‍ പ്രകാരം അടുത്ത വര്‍ഷം (2025/26) 3.1 ബില്യണ്‍ പൗണ്ട് ആയി ഉയരും. രോഗികള്‍ക്ക് കൂടുതല്‍ മാനസികാരോഗ്യ പിന്തുണയും കൂടിയാലോചനകളും രക്തസമ്മര്‍ദ്ദ പരിശോധനകളും ഈ കരാറില്‍ ഉള്‍പ്പെടും. ഞായറാഴ്ച പ്രഖ്യാപിച്ച പദ്ധതിയില്‍ സ്ത്രീകള്‍ക്ക്

More »

അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണം വരും
അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണവും ശിക്ഷാ നടപടികളും വരും. അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് വലിയ ശമ്പളം കൊടുക്കാതെ ലാഭം കൊയ്യാന്‍ സ്ഥാപനങ്ങളും രംഗത്തുവന്നതോടെയാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വാളുമായി രംഗത്തുവന്നിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് കരിഞ്ചന്തയില്‍ ജോലി ലഭിക്കുന്നത് വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്ന് കൂപ്പര്‍ സമ്മതിക്കുന്നു. അനധികൃതമായി കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമുള്ള വകുപ്പ് പ്രയോഗിക്കാനാണ് ഹോം സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ലണ്ടനില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. 40 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും,

More »

പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡലുകളുടെ ഉടമകള്‍ക്ക് തിരിച്ചടി; നികുതിയിനത്തില്‍ അധിക പണം നല്‍കേണ്ടിവരും
യുകെയില്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി അപ്‌ഡേറ്റുകള്‍ വരുന്നതോടെ 59 ഓളം കാറുകളുടെ ഉടമകള്‍ ബുദ്ധിമുട്ടും. പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡല്‍ ഉടമകളാണ് പ്രതിസന്ധി നേരിടുക. ഏപ്രില്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. ആദ്യവര്‍ഷത്തെ കാര്‍ ടാക്‌സ് ലേബര്‍ സര്‍ക്കാര്‍ വര്‍ദ്ധിക്കുമ്പോള്‍ വാര്‍ഷിക നികുതി ഇരട്ടിയോളമായി വര്‍ദ്ധിക്കും. കിലോമീറ്ററിന് 255 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്ന കാറുകളുടെ വാര്‍ഷിക നികുതി 2745 പൗണ്ടില്‍ നിന്നും 5490 പൗണ്ടായിരിക്കും വര്‍ദ്ധിക്കുക. ബ്രാന്‍ഡഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് എഞ്ചിനുകളോടു കൂടിയ ആഡംബര വാഹനങ്ങളുടെ നികുതിയും കുത്തനെ കൂടും. ഓഡി, ആസ്റ്റണ്‍, മാര്‍ട്ടിന്‍, ബെന്റ്‌ലി, ബിഎംഡബ്ല്യു എന്നീ കമ്പനികളുടെ പല മോഡലുകളും കിലോമീറ്ററില്‍ 255 ഗ്രാമില്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്

More »

നികുതികള്‍ക്കൊപ്പം ബില്ലുകളും കുതിച്ചുയരും; കുടുംബങ്ങള്‍ക്ക് അടുത്ത ആഴ്ച മുതല്‍ 1000 പൗണ്ട് അധികബാധ്യത
അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് നേരിടേണ്ടത് 1000 പൗണ്ടോളം വരുന്ന അധിക ബാധ്യത. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ടാക്‌സ് വേട്ടയും, പണപ്പെരുപ്പത്തെ മറികടന്ന് ഉയരുന്ന ബില്ലുകളും ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നതോടെയാണ് ഈ ആഘാതം അഭിമുഖീകരിക്കുന്നത്. കൗണ്‍സില്‍ ടാക്‌സ്, വാട്ടര്‍, എനര്‍ജി റേറ്റുകള്‍ ഉള്‍പ്പെടെ പലവിധ ബില്ലുകളും വര്‍ദ്ധിപ്പിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയും 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനായി നിലവിലെത്തും. ഇതോടെ കുറഞ്ഞ വരുമാനവും, ഉയര്‍ന്ന വിലയുമായി ഇത് ജനങ്ങളെ തന്നെ തിരിഞ്ഞുകൊത്തും. ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത ലേബര്‍ ഗവണ്‍മെന്റ് കൂടുതല്‍ പോക്കറ്റടിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ഈ വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കിയ 1 ശതമാനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions