സൗജന്യ സേവനത്തിന് പണം വാങ്ങിയെന്ന് ആരോപണം; മലയാളി ഡോക്ടര്‍ക്കെതിരെ അന്വേഷണം
യുകെയില്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ എന്‍എച്ച്എസ് അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് രോഗികളില്‍ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തില്‍ ഹെല്‍ത്ത് ട്രസ്റ്റ് അന്വേഷണം തുടങ്ങി. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
എന്‍എച്ച്എസില്‍ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങള്‍ ഡോക്ടറുടെ സ്വകാര്യ സേവനം ഉപയോഗിച്ചത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയത് തങ്ങളെ ബാധിച്ചെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ അപ്പോയ്ന്റ്‌മെന്റുകള്‍ക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോക്ടര്‍ അനീഷ് നിഷേധിച്ചു. തനിക്ക് ശാരീരിക
More »
ഇന്ന് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്‍പോട്ട് വച്ചിട്ട് കിടന്നുറങ്ങുക; സമ്മര്‍ ടൈം നാളെ ആരംഭിക്കുമ്പോള്‍...
ലണ്ടന്‍ : ഈ വര്‍ഷത്തെ സമ്മര്‍ ടൈം നാളെ പുലര്‍ച്ചെ ആരംഭിക്കുമ്പോള്‍ രാത്രി കിടക്കുന്നതിനു മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്‍പോട്ട് വയ്ക്കുക. നിങ്ങളുടെ ഒരു മണിക്കൂര്‍ നഷ്ടപ്പെടാതിരിക്കാന്‍ കിടക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ ക്ലോക്ക് മുന്‍പോട്ട് വയ്ക്കുന്നതാണ് നല്ലത്. കാര്‍ഷിക മേഖലയില്‍ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യപ്രകാശം പാഴാകാതിരിക്കുന്നതിനാണ് 1916 ല്‍ സമയമാറ്റം എന്ന ആശയം കൊണ്ടുവന്നത്.
വേനല്‍ക്കാല മാസങ്ങളില്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുന്ന സൂര്യപ്രകാശം ഇതുവഴി ഉപയോഗപ്രദമാക്കാന്‍ കഴിയും. ജനങ്ങള്‍ പകല്‍വെളിച്ചം പാഴാക്കാതിരിക്കുന്നതിനും, ഊര്‍ജ്ജം ലാഭിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് തിരിച്ചറിഞ്ഞ് 1907 ല്‍ ബ്രിട്ടീഷ് ബില്‍ഡറായിരുന്ന വില്യം വില്ലെറ്റ് ആണ് ഇത്തരത്തില്‍ ഒരു സമയമാറ്റത്തിനായി ആദ്യമായി ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ നിരന്തര പ്രചാരണം കൂടി ഇത്തരമൊരു
More »
ചാള്‍സ് രാജാവ് ആശുപത്രിയില്‍; മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയുടെ ഭാഗമായി 76കാരനായ രാജാവ് ഇന്നലെ വീണ്ടും അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നു. ചില താത്ക്കാലിക പാര്‍ശ്വഫലങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഹ്രസ്വകാലത്തേക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, രാത്രിയോടെ രാജാവ് ക്ലെയറന്‍സ് ഹൗസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കാന്‍ ചാള്‍സ് രാജാവ് നിര്‍ബന്ധിതനായിരിക്കുകയാണ്.
ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോള്‍ ഉള്ളതെന്നും, ചികിത്സ നേരായ ദിശയില്‍ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നും കൊട്ടാരവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചികിത്സ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായിട്ടാണ് ഇന്ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പരിപാടി അദ്ദേഹം ഉപേക്ഷിച്ചതെന്നും അവര്‍ പറയുന്നു. നാടകീയത
More »
യുകെയില്‍ പതിമൂന്നുകാരി മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സ് വിമാനം പറത്തി
യുകെയില്‍ പതിമൂന്നുകാരിയായ മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. സിബി നിലബൂരിന്റെ മകള്‍ നിയയാണ് വിമാനം പറത്തിയത്. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ബെര്‍ണാര്‍ഡ് തന്റെ മകന്‍ ആര്‍എഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്ക്കും പ്രചോദനമായത്. ബെര്‍ണാര്‍ഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആര്‍എഎഫിന്റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത നിയക്ക് 13 വയസ് പൂര്‍ത്തിയായപ്പോള്‍ കേഡറ്റായി ചേരാന്‍ അവസരം ലഭിച്ചു.
എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞുവന്നാല്‍ ഏഴുമുതല്‍ പത്തുവരെ കേഡറ്റുകള്‍ക്കുള്ള പരിശീലനത്തിന് ക്യാംപില്‍ പോകാറുണ്ട്. കഠിനമായ ഡ്രില്ലുകളും അതിജീവന പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ് റോയല്‍ എയര്‍ഫോഴ്‌സിന്റെ വിവിധ യൂണിഫോമുകളും ബാഡ്ജുകളും
More »
ബ്രിട്ടനില്‍ 4.5 മില്ല്യണ്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നു; നാണക്കേടിന്റെ റെക്കോര്‍ഡെന്ന് വിമര്‍ശനം
യുകെയില്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണം റെക്കോര്‍ഡില്‍. 4.5 മില്ല്യണ്‍ കുട്ടികളാണ് ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ദരിദ്രരായ കുട്ടികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 100,000 പേരെ കൂട്ടിച്ചേര്‍ത്തതായി വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.
മുന്‍വര്‍ഷത്തെ 4.33 മില്ല്യണില്‍ നിന്നുമാണ് ഈ വര്‍ദ്ധന. ഇതോടെ യുകെയിലെ 31 ശതമാനം കുട്ടികള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ തന്നെ 72 ശതമാനം കുട്ടികളും അധ്വാനിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് ദുരവസ്ഥ.
ദാരിദ്ര്യത്തിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം 50,000 മാത്രമായിരിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് സ്വന്തം നയങ്ങളുടെ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി കുട്ടികള്‍ ഈ
More »
യുകെയിലെ സ്‌കൂളുകളില്‍ മൂന്നു വര്‍ഷത്തിനിടെ ഗുരുതര അക്രമങ്ങളില്‍ 25% വര്‍ധന
കേരളത്തില്‍ മാത്രമല്ല യുകെയിലും സ്‌കൂളുകളില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ കൂടുന്നു. ഇരകളാകുന്നതോ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളും. 9 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടുതലായി അക്രമിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
ഏഴു വയസുകാരന്‍ കത്തിയായി സ്‌കൂളില്‍ വരുന്നതും സഹപാഠിക്ക് വിഷം കൊടുക്കുന്നതും തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയും ഉള്‍പ്പെടെ കൗമാരക്കാര്‍ കുറച്ചൊന്നുമല്ല ക്രിമിനല്‍ പ്രവര്‍ത്തികള്‍ കാണിച്ചുകൂട്ടുന്നത്.
ലണ്ടനില്‍ 11156 ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 5618 കേസുകളും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 5118 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വര്‍ഷത്തിനിടെ ഇത്തരം ഗൗരവമുള്ള സംഭവങ്ങളില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടായി. വിദ്യാലയങ്ങളില്‍ നിന്ന് കണ്ടെടുത്തത് 4800 ഓളം ആയുധങ്ങളാണ്.
അതിനിടെ ഇംഗ്ലണ്ടിലെ അഞ്ചില്‍ ഒരു അധ്യാപകനെ ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥി ആക്രമിച്ചിട്ടുണ്ടെന്ന് ബിബിസി
More »
14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കലുമായി ചാന്‍സലറുടെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്; അടുത്തമാസം മുതല്‍ മിനിമം വേജ് 12.21 പൗണ്ട്
ലണ്ടന്‍ : ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേരത്തേ നല്‍കിയ സൂചനകള്‍ക്ക് അനുസരിച്ച് മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള ബജറ്റ് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു തിരിച്ചടി നല്‍കുന്നു . നാഷണല്‍ വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്ന വീടു വിലയുടെ പകുതി ഒന്നേകാല്‍ ലക്ഷം പൗണ്ടാക്കി കുറച്ചു.
അഞ്ച് മാസം മുന്‍പ് സ്വയം തീരുമാനിച്ച സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് 14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതില്‍ അവസാനിക്കില്ലെന്നും, നിലവിലെ പൊതുഖജനാവിന്റെ ദുരവസ്ഥ വെച്ച് നോക്കിയാല്‍ ഓട്ടം സീസണില്‍ പുതിയ നികുതിവര്‍ദ്ധനയാണ് നേരിടേണ്ടി വരികയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
More »
യുകെയില്‍ വയനാട് സ്വദേശിയായ യുവാവിനെ ബസില്‍ വച്ച് മര്‍ദ്ദിച്ചു; അക്രമി പിടിയില്‍
യുകെയിലെ പ്ലീമത്തില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു ആക്രമണം. താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം നടത്തിയത്.
യുവാവിനെ ആക്രമിക്കുന്നതിന് മുമ്പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും എയര്‍പോടും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ഗുരുതരമായി ആക്രമിച്ചു. യുവാവിന്റെ തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു. ആക്രമണത്തെ
More »
ഓണ്‍ലൈനില്‍ കൗമാരക്കാരുടെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങള്‍; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഓണ്‍ലൈനില്‍ അരങ്ങേറുന്ന പല ക്രൂരതകളെ കുറിച്ചും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സിയാണ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നു. വെളിപ്പെടുത്തിയിരിക്കുന്നത്. ചെറിയ പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികതയ്ക്കായി ഉപയോഗിക്കുകയും, പീഡിപ്പിക്കേണ്ട രീതികളെ കുറിച്ച് ഓണ്‍ലൈനില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന, ക്രൂരത രസിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം പ്രവര്‍ത്തിക്കുന്നതായാണ് നാഷണല്‍ ക്രൈം ഏജന്‍സിയുടെ മുന്നറിയിപ്പ്.
പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന ഇവര്‍ സ്വയം അപകടപ്പെടുത്താനായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ചൂഷണം ചെയ്യുന്ന തരത്തില്‍ ഇരകളെ പ്രേരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണത്തില്‍ ഭയാനകമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
More »