യു.കെ.വാര്‍ത്തകള്‍

ബെല്‍ഫാസ്റ്റിലെ പുതിയ എംബസി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂട്ടാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചതോടെ ബെല്‍ഫാസ്റ്റിനു പുറമെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് ആരംഭിച്ചിട്ടുണ്ട്. ബെല്‍ഫാസ്റ്റില്‍ കോണ്‍സുലേറ്റ് ആരംഭിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്. നിലവില്‍, ഇന്ത്യയുമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് കാര്യമായ വ്യാപാര ബന്ധമൊന്നുമില്ല. 2024 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 55 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതി മാത്രമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേ കാലയളവില്‍ വെയ്ല്‍സില്‍ നിന്നും 203 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും 576 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇംഗ്ലണ്ടില്‍ നിന്നും 4.9 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇന്ത്യയിലേക്കുണ്ടായി. പാനീയങ്ങളാണ് പ്രധാനമായും നോര്‍ത്തേണ്‍

More »

ഭവനവിപണയിലേക്ക് കുത്തൊഴുക്ക്; വീടുകളുടെ വില താഴുന്നു
യുകെയിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല പറഞ്ഞു. അതായത് ശരാശരി എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 29-നെ അപേക്ഷിച്ച് ഇക്കുറി 33 വീടുകള്‍ വില്‍ക്കാന്‍ കൈയിലുണ്ടെന്നാണ് കരുതുന്നത്. സ്പ്രിംഗ് സീസണില്‍ വിപണിയിലേക്ക് എത്തുന്ന വീടുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. മാര്‍ച്ചിനും, മേയ് മാസത്തിനും ഇടയിലാണ് ഏകദേശം 30 ശതമാനം ലിസ്റ്റിംഗും സാധാരണയായി വരുന്നത്. ഇത് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വാര്‍ത്തായണ്. വിപണിയില്‍ ലഭ്യത കൂടിയതോടെ ഭവനവില വളര്‍ച്ച മെല്ലെയായി മാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഭവനവില വളര്‍ച്ചയിലെ വാര്‍ഷിക നിരക്ക് 1.8 ശതമാനത്തിലേക്ക് താഴ്ന്നു.

More »

ലേബര്‍ സര്‍ക്കാര്‍ ഇലക്ട്രിസിറ്റി ബില്ലില്‍ സോണല്‍ പ്രൈസിംഗ് കൊണ്ടുവരുന്നു; ചിലര്‍ക്ക് നിരക്ക് കുറയും
ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ ഇലക്ട്രിസിറ്റി വിതരണ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടനെ പല മേഖലകളായി തിരിക്കാനും വ്യത്യസ്ത മേഖലകള്‍ക്ക് വ്യത്യസ്ത വൈദ്യുതി നിരക്കുകള്‍ ഏര്‍പ്പെടുത്താനുമാണ് ആലോചന. എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഇക്കാര്യം. രാജ്യവ്യാപകമായി ഒരൊറ്റ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു പകരമായി ഓരോ മേഖലയിലും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എത്ര ചെലവ് വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിരക്കുകള്‍. ഹരിതോര്‍ജ്ജ വക്താക്കള്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളുടെ ഭാവി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കാറ്റാടിപ്പാടങ്ങള്‍ക്കും മറ്റ് പാരമ്പര്യേത വൈദ്യുതി സ്രോതസുകള്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്ക്, ബ്രിട്ടന്റെ മറ്റിടങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കുറവ് നിരക്ക് നല്‍കിയാല്‍ മതിയാകും. ഇതുവഴി പല

More »

ഏറ്റവും ലാഭകരമായി വീട് വാങ്ങാന്‍ കഴിയുന്ന ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഇടങ്ങള്‍
യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് സ്വന്തമാക്കുക എന്നത്. ഇന്നത് വലിയ പ്രയാസമേറിയ കാര്യമാണ്. ലണ്ടനിലൊക്കെ വീട് എന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. വാടകയ്ക്ക് താമസിക്കാന്‍ കഴിയുന്ന വീടുകളുടെ ലഭ്യതക്കുറവും, അമിത നിരക്കും വെല്ലുവിളിയാണ്. എങ്കിലും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ ഇറങ്ങുന്നവര്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും ലാഭകരമായി വീട് വാങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ ഏതെല്ലാമെന്ന് മനസ്സിലാക്കി വെയ്ക്കുന്നത് ഗുണം ചെയ്യും. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2024-ലെ ഭവനവിലയുടെയും, ശമ്പള ഡാറ്റയുടെ വിവരങ്ങളില്‍ നിന്നുമാണ് ഈ പട്ടിക ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ മുന്നിലെത്തിയിട്ടുള്ള ഇടങ്ങളിലാണ് ഏറ്റവും താങ്ങാവുന്ന വിലയ്ക്ക് വീട് വാങ്ങാന്‍ കഴിയുക. ശരാശരി ഭവനവിലയുമായി താരതമ്യം ചെയ്ത് എത്ര വര്‍ഷത്തെ ശമ്പളം വീട് വാങ്ങാനായി നല്‍കണമെന്നതാണ്

More »

സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ മോറിസണ്‍സ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മലയാളികള്‍ മോറിസണ്‍സില്‍ ജോലി നോക്കുന്നുണ്ട്. മീറ്റ്, ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് മോറിസണ്‍ തയ്യാറെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടലുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ സമ്മര്‍ദ്ദം മോറിസണിന് തിരിച്ചടിയാണ്. അടച്ചുപൂട്ടുമ്പോള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് കുറച്ചുപേരെ നിയമിച്ചേക്കും. എങ്കിലും മുന്നൂറിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും. 52 കഫേകള്‍, 35 ഓളം മീറ്റ് കൗണ്ടറുകള്‍, 35 ഫിഷ് കൗണ്ടറുകള്‍, നാലു ഫാര്‍മസികള്‍ എന്നിങ്ങനെയെല്ലാം അടച്ചുപൂട്ടും. അഞ്ച് ലണ്ടന്‍ സ്റ്റോറുകളില്‍ ഇന്‍ സ്‌റ്റോര്‍ കഫേകളും നിര്‍ത്തലാക്കും.

More »

ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
ഇലക്ട്രിക് സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി മുടങ്ങി ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം നിയമനടപടിയിലേക്ക് . ഒരു ദിവസം എയര്‍പോര്‍ട്ട് അടച്ചിടലിനെ തുടര്‍ന്ന് ചിലവുകള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് എയര്‍ലൈനുകള്‍ മുന്നറിയിപ്പ് നല്‍കി. 90 ലധികം എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കമ്മറ്റിയാണ് എയര്‍ലൈനുകളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. നഷ്ടത്തിന് മതിയായ തിരിച്ചടവ് ലഭിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹീത്രു എയര്‍ലൈന്‍സ് ഓപ്പറേറ്റേഴ്‌സ് കമ്മറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് നൈജല്‍ വിക്കിംഗ് പറഞ്ഞു. യാത്രക്കാര്‍ക്കുള്ള ചെലവുകള്‍, ജീവനക്കാരുടെ താമസം, ഗതാഗതം, ഇന്ധനം, വിമാനത്തിനുള്ള മറ്റ് ചെലവ് എന്നീ കാര്യങ്ങള്‍ക്ക് അധിക ചിലവായ തുക നഷ്ടപരിഹാരമായി നല്‍കണമെന്നാണ് എയര്‍ലൈനുകളുടെ

More »

ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണത കൂടിവരുന്നതു പരിഗണിച്ചു കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി യുകെ പോലീസ്. പങ്കാളിയില്‍ നിന്നും നേരിടുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ വേണ്ടിയാണിത്. മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയെന്ന് മുദ്ര കുത്തുന്നതോടെ ഈ സംഭവങ്ങളിലെ 'യഥാര്‍ത്ഥ പ്രതികള്‍' യാതൊരു നടപടിയും നേരിടാതെ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. 2024 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും ഗാര്‍ഹിക പീഡനം നേരിട്ട ഇരകളുടെ പ്രധാന മരണകാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കീനാ ഡോവ്‌സ് എന്ന സ്ത്രീയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന റിവ്യൂവിന് ശേഷമാണ് ഈ തീരുമാനം. ഇവരുടെ പങ്കാളിക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയെങ്കിലും ഗാര്‍ഹിക

More »

അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹോം ഓഫീസിന്റെ നിര്‍ദ്ദേശം. വര്‍ക്കര്‍ വിസ നല്‍കുന്നതിനുണ്ടായ വര്‍ദ്ധനവിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ല്‍ ആദ്യം ഉദ്ദേശിച്ചതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കാനുണ്ടായ കാരണം ഹോം ഓഫീസ് ഇനിയും വിശദീകരിച്ചിട്ടില്ല. സ്‌കില്‍ഡ് വിസ റൂട്ടില്‍ മാറ്റമുണ്ടായാല്‍ അതെങ്ങനെ ബാധിക്കുമെന്നതില്‍ കൃത്യമായ പഠനവും നടത്തിയിട്ടില്ല. ഇതില്‍ വ്യക്തത വരുത്താന്‍ ഡാറ്റകള്‍ പ്രയോജനപ്പെടുത്തും. സ്‌കില്‍ഡ് വര്‍ക്കര്‍ വിസ റൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എന്‍എഒ സര്‍ക്കാരിനോട്

More »

കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് യുകെയിലെ വെയില്‍സില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം മറ്റക്കര പതിക്കല്‍ കുടുംബാംഗം ബിജു ജോസ് (47) ആണ് മരിച്ചത്. മോറിസ്ടണ്‍ ആശുപത്രിയില്‍ നഴ്സായിരുന്ന ബിജു വെയില്‍സിലെ സ്വാന്‍സിയില്‍ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബിജു ജോസിനെ സ്വാന്‍സിയ ബേ യൂണിവേഴ്സിറ്റി ഹെല്‍ത്ത്‌ ബോര്‍ഡിന്റെ മോറിസ്ടണ്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ജോലിക്ക് പോകാനായി തയാറെടുക്കവേ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മോറിസ്ടണ്‍ ആശുപത്രിയില്‍ തന്നെ നഴ്സായ ഭാര്യ സ്മിത ഉടന്‍ തന്നെ സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കള്‍. മക്കള്‍ : ജോയല്‍, ജൊവാന്‍, ജോഷ്. സ്വാന്‍സിയിലെ മലയാളി സമൂഹത്തിന് ഏറെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions