യു.കെ.വാര്‍ത്തകള്‍

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
ബജറ്റില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലേബര്‍ ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 10,000 സിവില്‍ സര്‍വ്വീസ് ജോലികളാണ് വെട്ടിച്ചുരുക്കുകയെന്ന് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. മഹാമാരി കാലത്ത് കുതിച്ചുയര്‍ന്നവയാണ് വെട്ടിനിരത്തുക. ചില വകുപ്പുകളിലെ ബാക്ക് ഓഫീസ് ജോലികള്‍ കുറച്ച് ഫ്രണ്ട്‌ലൈനിലേക്കുള്ള പണം കണ്ടെത്താന്‍ കഴിയുമെന്ന് റീവ്‌സ് പറഞ്ഞു. ബുധനാഴ്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നല്‍കുമ്പോള്‍ തന്റെ ചെലവ് ചുരുക്കല്‍ നടപടികളെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താനാണ് ചാന്‍സലര്‍ ഒരുങ്ങുന്നത്. നികുതി വീണ്ടും വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് ഗവണ്‍മെന്റ് ജോലികള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ചുള്ള പദ്ധതി. എന്നാല്‍ ഈ നീക്കത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് കൂടി ചാന്‍സലര്‍ വ്യക്തമാക്കണമെന്ന് എഫ്ഡിഎ യൂണിയന്‍

More »

ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളുടെയും അവസ്ഥ പരമദയനീയം. അഞ്ചില്‍ ഒന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 132 കെയര്‍ ഹോമുകള്‍ക്കാണ് ഏറ്റവും മോശപ്പെട്ട റാങ്ക് ആയ 'ഇന്‍ഡക്വേറ്റ്' ലഭിച്ചിരിക്കുന്നത് എന്ന് മെയില്‍ ഓണ്‍ലൈന്‍ പറയുന്നു. മറ്റ് 2,418 കെയര്‍ ഹോമുകള്‍ 'കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് ' എന്ന വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കെയര്‍ ക്വാളിറ്റി കമ്മീഷന്റെ (സി ക്യു സി) റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് മെയില്‍ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിവര്‍പൂള്‍, തൊട്ടടുത്ത സെന്‍ട്രല്‍ ലണ്ടനിലെ ഹാള്‍ട്ടണ്‍, കാംഡെന്‍ എന്നിവിടങ്ങളിലെ 40 ശതമാനം കെയര്‍ ഹോമുകളും നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്താത്തവയാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കല്‍ അഥോറിറ്റികളുടെ മോശപ്പെട്ട പരിപാലനവും കുറഞ്ഞ ഫീസ് നിരക്കുകളുമാണ് ഇതിന്‍- കാരണമെന്ന്

More »

കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
യുകെയിലെ കെറ്ററിംഗില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. യുകെകെസിഎ കെറ്ററിംഗ്‌ യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്(51) ആണ് നിര്യാതനായത്. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് വീട്ടില്‍ എത്തിയ മലയാളികള്‍ പങ്കുവയ്കുന്ന വിവരം. വീട്ടില്‍ കുഴഞ്ഞ് വീണ ഉടന സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് പൊടുന്നനെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം ഉടനടി കെറ്ററിംഗ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. കെറ്ററിംഗ്‌ മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഷൈജു ഭാര്യ ലിന്‍സിയ്ക്കും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മകള്‍ ആന്‍മരിയ ഷൈജുവിനും എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്‍സില്‍ ഷൈജുവിനും ഒപ്പം കെറ്ററിംഗില്‍ തന്നെയായിരുന്നു താമസം.

More »

ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
യുകെയില്‍ തുടര്‍ച്ചയായ നാലാം മാസവും ശരാശരി വരുമാനത്തില്‍ വര്‍ധന. ബോണസ് ഒഴിവാക്കിയ പ്രതിവാര വരുമാനം 2024 നവംബറിനും, 2025 ജനുവരിക്കും ഇടയില്‍ 5.9 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലും ഈ നിലവാരം നിലനിര്‍ത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ വരുമാനം 3.2 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടതിനും ഏറെ മുകളിലായിരുന്നു ജനുവരിയില്‍ പണപ്പെരുപ്പം എത്തിനിന്നത്. ജനുവരി വരെ 12 മാസങ്ങളില്‍ 3 ശതമാനത്തിലാണ് പണപ്പെരുപ്പം. 2 ശതമാനമായി പണപ്പെരുപ്പം നിലനിര്‍ത്താനാണ് ബാങ്കിന്റെ ശ്രമം. അതുകൊണ്ട് തന്നെ ശമ്പളം വര്‍ധിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ തോതില്‍ ഇത് ആളുകള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തുത. പബ്ലിക്, പ്രൈവറ്റ്

More »

ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
ബ്രിട്ടന്റെ മറ്റ് മതങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മറ്റ് മതങ്ങളില്‍ പെട്ടവരെ ബഹുമാനിക്കാന്‍ വാര്‍ഷിക ഈസ്റ്റര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയ പ്രൈമറി സ്‌കൂള്‍ നടപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സ്‌കൂളിന്റെ പ്രഖ്യാപനം നാണക്കേടും, വ്യാജവുമാണെന്ന ആരോപണങ്ങള്‍ക്ക് പുറമെ ഇനി ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്ന അവസ്ഥ വരുമെന്ന ആശങ്കകളുമാണ് വ്യാപിക്കുന്നത്. ഹാംപ്ഷയറിലെ ഈസ്റ്റ്‌ലെയിലുള്ള നോര്‍വുഡ് പ്രൈമറി സ്‌കൂളാണ് മാതാപിതാക്കള്‍ക്കും, കെയറര്‍മാര്‍ക്കും ഈ വര്‍ഷം ഈസ്റ്റര്‍ ബോണെറ്റ് പരേഡും, ഈസ്റ്റര്‍ സര്‍വ്വീസും ഉണ്ടാകില്ലെന്ന് അറിയിച്ച് കത്ത് അയച്ചത്. വൈവിധ്യങ്ങളോടുള്ള സ്‌കൂളിന്റെ ബഹുമാനം കാണിക്കാനാണ് ഈസ്റ്റര്‍ പരിപാടികള്‍ റദ്ദാക്കുന്നതെന്ന് ഹെഡ്ടീച്ചര്‍ സ്റ്റെഫാനി മാന്‍ഡര്‍ ന്യായികരിച്ചു. കൂടാതെ സ്‌കൂളില്‍ എല്ലാവരെയും സ്വീകരിക്കാനുള്ള അന്തരീക്ഷം

More »

അടുത്ത ഞായറാഴ്ച ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കും; ഒരു മണിക്കൂര്‍ സമയ മാറ്റം
മാര്‍ച്ച് 30 ഞായറാഴ്ച ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാക്കണം. ഗ്രീന്‍ മീന്‍ ടൈം അവസാനിക്കുകയും ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കുന്നതിന്റെയും ഭാഗമാണിത്. പകല്‍ സമയം പരമാവധി ഉപയോഗിക്കാനാണ് സമയ മാറ്റം. സായാഹ്ന സമയം കൂടും. 1916 ല്‍ ജര്‍മ്മനിയിലാണ് വേനല്‍ക്കാലമാകുമ്പോള്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട് ആക്കുന്ന നടപടി ആരംഭിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇലക്ട്രിക് ലൈറ്റുകളുടെയും ഹീറ്റിംഗിന്റെയും ഉപയോഗം പരമാവധി കുറച്ച് ഊര്‍ജ്ജം ലാഭിക്കുന്നതിനായിട്ടായിരുന്നു ഇത് ആരംഭിച്ചത്. ജര്‍മ്മനി ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) ആരംഭിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ബ്രിട്ടനുള്‍പ്പടെയുള്ള പല രാജ്യങ്ങളും ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടനില്‍ ഇതിന് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി)

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി 'റെഡ് ലിസ്റ്റ്' രാജ്യങ്ങളെ ആശ്രയിച്ചതിരെ ഹെല്‍ത്ത് സെക്രട്ടറി
ബ്രക്‌സിറ്റിന് ശേഷം എന്‍എച്ച്എസ് റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അമിതമായി ആശ്രയിച്ചെന്ന് കണക്കുകള്‍. മെഡിക്കല്‍ ജീവനക്കാരുടെ ഗുരുതര ക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്തതിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി തന്നെ രംഗത്തുവന്നു. ഇത്തരം റിക്രൂട്ട്‌മെന്റ് തെറ്റായതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. നൈജീരിയ, ഘാന, സിംബാബ്‌വേ പോലുള്ള രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇംഗ്ലണ്ട് ഹെല്‍ത്ത് സര്‍വ്വീസ് ജോലിക്കെടുത്തത്. 2020 അവസാനത്തോടെ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും യുകെ വിടപറഞ്ഞതോടെയാണ് ഈ സാഹചര്യം ശക്തമായത്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് അതാത് രാജ്യങ്ങളിലെ ആരോഗ്യ വ്യവസ്ഥ തകരാറിലാക്കുമെന്നാണ് വിമര്‍ശനം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നടപടി സദാചാരവിരുദ്ധമാണെന്നാണ് ആരോപണം.

More »

പ്രഷര്‍ കുക്കര്‍ ബോംബുമായി പരമാവധി നഴ്‌സുമാരെ കൊല്ലാന്‍ ആശുപത്രിയിലെത്തിയ ചാവേര്‍ അക്രമിക്ക് 37 വര്‍ഷം ജയില്‍
ലീഡ്‌സിലെ സെന്റ് ജയിംസ് ഹോസ്പിറ്റലില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി പരമാവധി നഴ്‌സുമാരെ കൊല്ലാന്‍ എത്തിയ ചാവേര്‍ അക്രമിക്ക് 37 വര്‍ഷം ജയില്‍ ശിക്ഷ. ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്ന മുഹമ്മദ് ഫാറൂഖാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. 2023 ജനുവരിയില്‍ വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബുമായി ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് പ്രതി എത്തുകയായിരുന്നു. 2013-ലെ ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിച്ച തരത്തിലുള്ള ബോംബാണ് ഫാറൂഖ് തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ ഇരട്ടി സ്‌ഫോടകവസ്തുക്കള്‍ ഇയാള്‍ ഇതില്‍ നിറച്ചിരുന്നു. ആശുപത്രിയില്‍ ബോംബുമായി എത്തിയ ഫാറൂഖിനെ തടഞ്ഞത് അവിടെയുണ്ടായിരുന്ന ഒരു രോഗിയുടെ സമചിത്തതയോടെയുള്ള ഇടപെടലാണ്. പ്രതിയുടെ ശിക്ഷാവേളയില്‍ നതാന്‍ ന്യൂബിയെന്ന ഈ രോഗി നടത്തിയ ഇടപെടലിനെ ജസ്റ്റിസ് ചീമാ ഗ്രബ് പേരെടുത്ത് പ്രശംസിച്ചു. ഫാറൂഖിനെ പറഞ്ഞ് സമാധാനിപ്പിച്ച് ബോംബ്

More »

ഹീത്രു വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു; പ്രതിസന്ധി ബാധിച്ചത് 2 ലക്ഷത്തിലധികം
സബ്സ്റ്റേഷനിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹീത്രു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. എങ്കിലും സാധാരണ നില കൈവരിക്കാന്‍ ഇനിയും താമസം നേരിടും. പ്രതിസന്ധി ബാധിച്ചത് 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ഇന്നലെ എയര്‍പോര്‍ട്ടിന്റെ സമീപത്തെ ഒരു ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറി കാരണം വൈദ്യുതി വിതരണം മുടങ്ങിയത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുന്ന സാഹചര്യം ആണ് ഉടലെടുത്തത്. ഹീത്രു എയര്‍പോര്‍ട്ടില്‍ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയര്‍പോര്‍ട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാന്‍ സാധിച്ചത്. ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്ത വിമാനങ്ങള്‍ തിരിച്ചുവിട്ടത് മറ്റ് എയര്‍പോര്‍ട്ടുകളുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions