യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 65 വയസു കഴിഞ്ഞും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു
യുകെയില്‍ 65 വയസു കഴിഞ്ഞാലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു. റെക്കോര്‍ഡ് നിരക്കിലാണ് കണക്കുകള്‍. സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേയും പ്രായം വര്‍ദ്ധിപ്പിച്ചു. ഈ പരിധി വീണ്ടും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാര്‍ധക്യത്തിലും ജോലി ചെയ്യേണ്ടിവരുന്നതില്‍ പലരും ബുദ്ധിമുട്ടുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ധ്വാനം. ചിലര്‍ ജോലിക്ക് പോകുന്നതിനെ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ നിര്‍ബന്ധിതരാകുകയാണ്. 65നുമുകളില്‍ പ്രായമുള്ള 686000 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 135000 പേരുടെ വര്‍ദ്ധനവുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. പലരും ഈ പ്രായത്തില്‍ വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്ത

More »

സബ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ലണ്ടന്‍ : വെസ്റ്റ് ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ വന്‍ പൊട്ടിത്തെറി കാരണം ഹീത്രൂ എയര്‍പോര്‍ട്ട് ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ലണ്ടനിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല. ഇന്ന് ഹീത്രൂ വഴി യാത്രകള്‍ ചെയ്യുന്നവര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ അടക്കം ആയിരക്കണക്കിനു വിമാനങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് ആരംഭിച്ച് ഹീത്രൂവിലേക്ക് പുറപ്പെട്ട 120 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുകയോ യാത്ര ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചു പോവുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

More »

ലൂട്ടനിലെ കൂട്ടക്കൊലപാതകം: 19 കാരന് 49 വര്‍ഷം തടവ്, പ്രതി ലക്ഷ്യമിട്ടത് മുപ്പതിലേറെ സ്‌കൂള്‍ കുട്ടികളെ
ലണ്ടന്‍ : ലൂട്ടനില്‍ അമ്മയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ 19 വയസുകാരന്‍ നിക്കോളാസ് പ്രോസ്പറിന് 49 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോള്‍ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടണ്‍ ക്രൗണ്‍ കോടതി ജസ്‌റ്റിസ് ചീമ-ഗ്രബ് 49 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്‌പര്‍ (16), ഗിസെല്ലെ പ്രോസ്‌പര്‍ (13) എന്നിവരെ പ്രതി വീട്ടില്‍ വച്ചാണ് വെടിവച്ച് കൊന്നത്. 30ല്‍ അധികം വെടിയുണ്ടകള്‍ നിറച്ച ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് കുറ്റിക്കാട്ടില്‍ നിന്ന്

More »

സാന്റാന്‍ഡര്‍ ബാങ്ക് അവരുടെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു; തൊഴിലാളികള്‍ക്ക് തിരിച്ചടി
ലണ്ടന്‍ : ബ്രിട്ടനിലെ പ്രമുഖ ബാങ്കായ സാന്റാന്‍ഡര്‍ രാജ്യത്തെ 95 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു. ബാങ്ക് ശാഖകള്‍ ഇല്ലാതാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന 750 പേര്‍ക്ക് തൊഴിലും നഷ്ടപ്പെടും. ബാങ്ക് ഉപയോക്താക്കള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് മാറിയ സാഹചര്യത്തിലാണ് ഹൈസ്ട്രീറ്റ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ജൂണ്‍ മാസത്തില്‍ തീരുമാനം പ്രാബല്യത്തിലാകും. ഇതിനു പുറമെ 36 ബ്രാഞ്ചുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കും. മറ്റു 18 ബ്രാഞ്ചുകളില്‍ ഫ്രണ്ട് ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. 95 ബ്രാഞ്ചുകള്‍ പൂട്ടുന്നതോടെ നിലവിലുള്ള 444 ബ്രാഞ്ചുകള്‍ 349 ആയി കുറയും. ബ്രാഞ്ചുകള്‍ പൂട്ടുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി ബാങ്കര്‍മാരുടെ പ്രവര്‍ത്തനം ലഭ്യമാക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ലൈബ്രറികള്‍ ഉള്‍പ്പെടെയുള്ള ലോക്കല്‍ കമ്മ്യൂണിറ്റി സെന്ററുകളില്‍ ആഴ്ചതോറും ബാങ്ക് ഉദ്യോഗസ്ഥരെത്തി

More »

മൂന്നു ദിവസം ഹീത്രു- ഗാറ്റ്‌ വിക്ക് എയര്‍ പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
ലണ്ടന്‍ : റോഡ് അടച്ചിടുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ താമസം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . മാര്‍ച്ച് 21ന് വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ ആറു മണിവരെ എം 25 ലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പതിവിലും നേരത്തെ യാത്ര തിരിച്ചാല്‍ മാത്രമെ കൃത്യ സമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വെസ്ലി ജംഗ്ഷന്‍ 10 നും ചെര്‍ട്‌സി ജംഗ്ഷന്‍ 11 ഉം ഇടയിലായി രണ്ടു ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. ഒരു പാലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്. എം 25 അടച്ചിടുന്നതോടെ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടും. എന്നാല്‍, ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ സാധാരണ പുറപ്പെടുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ യാത്ര പുറപ്പെടേണ്ടി വരും.

More »

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം! മൂന്നിലൊന്ന് ആശുപത്രികളിലും റൊട്ടേഷന്‍ നടപ്പാകുന്നില്ല
എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം. നഴ്‌സുമാരുടെ കുറവ് ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് രോഗികളാണ് അപകടാവസ്ഥ നേരിടുന്നതെന്ന് ഞെട്ടിപ്പിക്കുന്ന അന്വേഷണത്തില്‍ വ്യക്തമായി. കാല്‍ശതമാനത്തോളം ആശുപത്രികളിലാണ് നഴ്‌സുമാരെ റൊട്ടേഷനില്‍ നിയോഗിക്കുന്നതില്‍ അപകടകരമായ വിടവ് പതിവായി നേരിടുന്നത്. കുട്ടികളുടെയും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലുമാണ് ഈ ദുരവസ്ഥ ഏറ്റവും മാരകമായ നിലയില്‍ അനുഭവപ്പെടുന്നത്. നഴ്‌സുമാരുടെ സേവനത്തില്‍ ചെറിയ കുറവ് നേരിടുന്നത് പോലും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം തെളിയിക്കുമ്പോഴാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇത് പതിവായി നേരിടുന്നത്. അമിതമായി ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാര്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥ മോശമാകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകാറുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് പരിചരണത്തിന്റെ വിവിധ

More »

ടെസ്‌കോയില്‍ 5.2% ശമ്പള വര്‍ധന; മലയാളികള്‍ക്ക് നേട്ടമാകും
ലണ്ടന്‍ : യുകെയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പള വര്‍ധനയ്ക്ക് ധാരണയായത്. മാര്‍ച്ച് 30 മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. മണിക്കൂറിന് 12.45 പൗണ്ടാകും മാര്‍ച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റില്‍ അല്‍പം കൂടി വര്‍ധിപ്പിച്ച് 12.64 പൗണ്ടായി ഉയര്‍ത്തും. അഞ്ചു ശതമാനം ശമ്പള വര്‍ധന വരുത്തുമ്പോളും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാള്‍ കേവലം 44 പെന്‍സ് അധികം മാത്രമാണ്. ഇതോടൊപ്പം നിലവില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സണ്‍ഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പേയ്‌മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെയും

More »

സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറി 20 കാരി കൊല്ലപ്പെട്ടു; യുവാവ് കസ്റ്റഡിയില്‍
സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറിയ സംഭവത്തില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ടു. കിംഗ്‌സ് കോളജിന് സമീപമാണ് അപകടം നടന്നത്. മരിച്ച 20 കാരിയായ യുവതി കിംഗ്‌സ് കോളജിലെ വിദ്യാര്‍ത്ഥി ആണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്തുവച്ച് 28 കാരനായ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ദൃക്‌സാക്ഷിയില്‍ നിന്ന് അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകടം നടന്ന സ്ഥലം കാല്‍നട യാത്രക്കായി മാത്രം ഉപയോഗിക്കുന്ന വഴിയാണ്. വാഹനങ്ങള്‍ പോകാറില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കും.

More »

ലണ്ടനില്‍ ഇന്ത്യകാരിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജ്ജിതം
ഇന്ത്യന്‍ വംശജ 24 കാരിയായ ഹര്‍ഷിത ബ്രെല്ല കിഴക്കന്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം , സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions