യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റ് ചെലവുകള്‍: 5 ബില്ല്യണ്‍ പൗണ്ട് വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ഒരു മില്ല്യണിലേറെ ജനങ്ങളുടെ കൈയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍. ലേബര്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നിട്ടും ബെനഫിറ്റ് ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളര്‍ന്നതോടെയാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം പ്രഖ്യാപിച്ചത്. 5 ബില്ല്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യം. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് ഡിസെബിലിറ്റി ബെനഫിറ്റ് നല്‍കുന്നതില്‍ നിബന്ധനകള്‍ കടുപ്പിക്കാനാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറിയുടെ നീക്കം. ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഒഴികെ ബെനഫിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനാണ് ശ്രമം. ഇതിന്റെ ഫലമായി 2023-30 വര്‍ഷത്തോടെ 800,000 മുതല്‍ 1.2

More »

യുകെയില്‍ മലയാളി യുവതി പനി ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും പനി മരണം. നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ചത് വയനാട്ടുകാരി അഞ്ജു അമല്‍(29). ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി - ആശ(ഇസാഫ് ബാങ്ക്. ( തിരൂര്‍ ) പനിയുമായിട്ടാണ് കുറച്ചു ദിവസം മുന്‍പ് അഞ്ജു ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു.

More »

ഏപ്രില്‍ മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റങ്ങള്‍; തീയതി മാറ്റണമെങ്കില്‍ 10 ദിവസം മുമ്പ് ചെയ്യണം
വരുന്ന ഏപ്രില്‍ 8 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരും. ലേണര്‍ ഡ്രൈവര്‍മാര്‍ അവര്‍ക്ക് നല്‍കിയ ടെസ്റ്റിംഗ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അക്കാര്യം അറിയിക്കണം എന്നാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ടെസ്റ്റ് ഫീസ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യം മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചാല്‍ മതി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കു കൂട്ടും. എന്നാല്‍, ഞായറാഴ്ചയും പൊതു ഒഴിവ് ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കില്ല. കാര്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാവുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിംഗ് ടെസ്റ്റുകള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റര്‍

More »

ഇംഗ്ലണ്ടില്‍ പ്രസവങ്ങള്‍ക്കിടെ കൂടുതല്‍ വീഴ്ചകള്‍ സംഭവിക്കുന്ന ആശുപത്രികളുടെ പട്ടിക പുറത്ത്
ഇംഗ്ലണ്ടിലെ ഏതെല്ലാം ആശുപത്രികളില്‍ വെച്ച് പ്രസവിക്കുന്നത് ആണ് അപകടകരമായത് എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പ്രസവങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും 'അപകടകരമെന്ന്' റിപ്പോര്‍ട്ട് കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ മറ്റൊരു മെഡിക്കല്‍ സ്ഥാപനവും നല്‍കാത്ത വിധത്തില്‍ പുതിയ അമ്മമാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മുന്നിലാണ് ഈ ട്രസ്റ്റ്. 33 സ്ത്രീകള്‍ക്കും, അവരുടെ കുട്ടികള്‍ക്കും ഉണ്ടായ ഹാനികളിലാണ് ആശുപത്രിയുടെ വീഴ്ചകള്‍ ഇടയാക്കിയതെന്ന് സ്വതന്ത്ര റിവ്യൂവര്‍മാര്‍ പറയുന്നു. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് രണ്ടാം സ്ഥാനത്ത്. യുകെയിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ആശുപത്രി. 2006 മുതല്‍ 2023 വരെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം. രണ്ട്

More »

പര്യാപ്തമായ ഫണ്ടിംഗ് ഇല്ല: പ്രവൃത്തിസമയം കുറയ്ക്കാന്‍ ഒരുങ്ങി യുകെ ഫാര്‍മസികള്‍!
പര്യാപ്തമായ ഫണ്ടിംഗ് അനുവദിക്കാന്‍ എന്‍എച്ച്എസ് തയ്യാറായില്ലെങ്കില്‍ പ്രവൃത്തിസമയം വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശിച്ച് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍. എന്‍എച്ച്എസില്‍ നിന്നും ലഭിക്കുന്ന ഫണ്ടിംഗ് ഉയര്‍ത്താത്ത പക്ഷം ഇംഗ്ലണ്ടിലെ സ്വതന്ത്ര ഫാര്‍മസികള്‍ പ്രവൃത്തിസമയം വെട്ടിച്ചുരുക്കുമെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ പറയുന്നു. മറ്റ് വഴികളില്ലാതെയാണ് തങ്ങളുടെ 6000 അംഗങ്ങളോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് എന്‍പിഎ പറയുന്നു. പുതിയ ചെലവുകള്‍ നേരിടാന്‍ ആവശ്യമായ പുതിയ, പര്യാപ്തമായ ഫണ്ടിംഗ് നല്‍കാത്ത പക്ഷം ചരിത്രത്തില്‍ ആദ്യമായി ഈ നടപടിയിലേക്ക് പോകുമെന്നാണ് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ശരാശരി ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 90 ശതമാനവും എന്‍എച്ച്എസാണ് ഫണ്ട് ചെയ്യുന്നത്. മരുന്നുകളും, വാക്‌സിനുകളും ഉള്‍പ്പെടെ നല്‍കാന്‍ ഈ ഫണ്ട് ആവശ്യമാണ്. എന്നാല്‍ 2024-25,

More »

ചെലവുചുരുക്കല്‍; കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു
ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു. വികലാംഗര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമ പദ്ധതികള്‍ വെട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ട്. ഇതോടെ 600000 ത്തിലധികം പേര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങും. സര്‍ക്കാര്‍ സഹായമായി പ്രതിമാസം ശരാശരി 675 പൗണ്ടാണ് ഇവര്‍ക്കു ധനസഹായം ലഭിച്ചുവരുന്നത്. ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റുകള്‍ മരവിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് മന്ത്രിമാര്‍ പിന്മാറിയത്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ മാനദണ്ഡങ്ങള്‍ മാറ്റുകയാണ്. യോഗ്യത പരിധി മാറ്റുന്നതിലോടെ ഏകദേശം 620000 പേര്‍ക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് ലഭിക്കുന്നത് നഷ്ടമാകുമെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് മുന്നറിയിപ്പു നല്‍കി. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലുള്ള 70 ശതമാനം പേരെയാണ് ഇതു ബാധിക്കുക. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

More »

ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തും!
കൗണ്‍സില്‍ ടാക്‌സ് വര്‍ധനവിന്റെ ചൂടറിയാന്‍ സമയമായി. ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തുമെന്നാണ് വിവരം. ഗവണ്‍മെന്റ് എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതത്തിനു പുറമെയാണ് പ്രാദേശിക കൗണ്‍സിലുകളും തങ്ങളുടെ നിലനില്‍പ്പിനായി കൗണ്‍സില്‍ നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നികുതി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചത് പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് കൗണ്‍സിലുകളുടെ നീക്കം. ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഭവനങ്ങളും പരമാവധി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകളുടെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൗണ്‍സില്‍ നികുതി പരമാവധി ഉയരുമെന്ന് ഉറപ്പായത്. ഇംഗ്ലണ്ടിലെ 153 അപ്പര്‍-ടിയര്‍

More »

യുകെയില്‍ വീട് വില്‍പ്പന റെക്കോര്‍ഡില്‍! സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിക്കുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ തിരക്ക്
ഈ മാസത്തോടെ ഇംഗ്ലണ്ടില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളില്‍ അനുവദിച്ചിട്ടുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ യുകെയില്‍ വീട് വില്‍പ്പന റെക്കോര്‍ഡില്‍. വിപണിയിലെ മത്സരം മൂലം വില വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ വില്‍പ്പനക്കാര്‍ നിര്‍ബന്ധിതമാകുന്നതാണ് ഒരു ദശകത്തിനിടെ കാണാത്ത തോതില്‍ വാങ്ങാനുള്ള വീടുകളുടെ എണ്ണം ഉയര്‍ത്തുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാസം യുകെ വിപണിയിലെത്തിയ വീടുകളുടെ വിലയില്‍ 1.1% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ശരാശരി 3867 പൗണ്ട് വര്‍ദ്ധിച്ച് 371,870 പൗണ്ടാണ് ശരാശരി വില. മാര്‍ച്ച് മാസങ്ങളില്‍ പതിവായി ഉയരുന്ന ശരാശരി വിലയ്ക്ക് അനുസൃതമാണ് ഇക്കുറിയിലെ വര്‍ദ്ധനവെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പറയുന്നു. അതേസമയം വില പെരുപ്പിച്ച് നിര്‍ത്തുന്ന പതിവ് ഒഴിവാക്കി യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ വിലയിടാന്‍ മിക്ക പുതിയ വില്‍പ്പനക്കാരും

More »

12 വര്‍ഷമായി യുകെയിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷകയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം
ഒരു വ്യാഴവട്ടം മുമ്പ് യുകെയിലെത്തിയ ഇന്ത്യന്‍ വംശജയായ ചരിത്ര ഗവേഷകയോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഓക്സ്ഫോര്‍ഡിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. മണികര്‍ണിക ദത്ത ആണ് കടുത്ത നടപടി നേരിട്ടിരിക്കുന്നത്. നിലവില്‍ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ. മണികര്‍ണിക ദത്ത 12 വര്‍ഷം മുമ്പാണ് യുകെയില്‍ എത്തിയത്. എന്നാല്‍ അവരുടെ ഭര്‍ത്താവും ഗ്ലാസ്ഗോ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററുമായ ഭര്‍ത്താവ് ഡോ. സൗവിക് നഹയ്ക്ക് വിസ അനുവദിക്കുകയും ചെയ്തു. നിലവില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. മണികര്‍ണിക ദത്ത തന്റെ പഠനത്തിന്റെ ഭാഗമായി ആണ് ഇന്ത്യയില്‍ തങ്ങിയത്. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കുറിച്ചാണ് അവര്‍ ഗവേഷണം നടത്തുന്നത്. എന്നാല്‍ അനുവദനീയമായ പരുധിക്ക് അപ്പുറം അവര്‍ യുകെയില്‍ നിന്ന് വിട്ടു നിന്നു എന്നാണ് ഹോം ഓഫീസ് വിസ നിരസിച്ചു കൊണ്ട് അറിയിച്ചത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions