യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതിന് പിന്നില്‍ തന്റെ പദ്ധതിയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒടുവില്‍ സമ്മതിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന വാദങ്ങള്‍ ശരിയാണെന്നാണ് റേച്ചല്‍ റീവ്‌സ് സമ്മതിച്ചത്. തന്റെ ആദ്യ ബജറ്റിലെ വിവാദ നീക്കമാണ് തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ പ്രധാന സംഭാവന നല്‍കിയതെന്ന് ചാന്‍സലര്‍ പറയുന്നു. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ പൊതുസേവനങ്ങള്‍ക്കായി പണം ആവശ്യമായി വന്നിരുന്നുവെന്നാണ് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഇവര്‍ വാദിച്ചത്. എന്‍ഐസികള്‍ വര്‍ധിപ്പിച്ചതിന്റെ ആഘാതത്തിലാണ് ഇപ്പോഴും രാജ്യം. ബിസിനസുകള്‍ പുതിയ ജോലിക്കാരെ എടുക്കാന്‍ മടിക്കുകയാണ്. യുവാക്കളെ ഈ നീക്കം സാരമായി ബാധിക്കുകയും ചെയ്തു. യുവാക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും, എംപ്ലോയ്‌മെന്റ്,

More »

നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍
നോര്‍ഫോക് കൗണ്ടിയിലെ നോര്‍വിചിന് സമീപമുള്ള തോപ്പ് സെന്റ് ആന്‍ഡ്രൂ ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് 16 വയസുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുതര പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആക്രമണം നടത്തിയെന്ന സംശയത്തില്‍ ആണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് . കഴിഞ്ഞദിവസം രാവിലെ സ്കൂളില്‍ ഉണ്ടായ സംഭവത്തില്‍ ഒരു കൗമാരക്കാരിയെ കുത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത് . പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് . സംഭവത്തിന് പിന്നാലെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും സുരക്ഷാ നടപടിയുടെ ഭാഗമായി ലോക്ക്ഡൗണ്‍ നിലയില്‍ സ്കൂള്‍ ക്യാമ്പസിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു. ലണ്ട്രി ലെയിന്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടതായി പോലീസും അറിയിച്ചു. കഴിഞ്ഞ ആഴ്ച

More »

കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും
ജനങ്ങളില്‍ നിന്നും പരമാവധി കൗണ്‍സില്‍ ടാക്‌സുകള്‍ പിരിച്ചെടുക്കാന്‍ യുകെയിലെ ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും തീരുമാനിച്ചു. അഞ്ചില്‍ നാല് ടോപ്പ്-ടിയര്‍ ലോക്കല്‍ അതോറിറ്റികളും നികുതി ഉയര്‍ത്താന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ കൗണ്‍സില്‍ ടാക്‌സുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ പരമാവധി സാമ്പത്തിക നേട്ടം കൈവരിക്കാനാണ് ഭൂരിഭാഗം കൗണ്‍സിലുകളുടെയും തീരുമാനം. 4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ധനവാണ് സാധാരണ സാഹചര്യങ്ങളില്‍ പരമാവധി അനുവദിക്കുന്ന വര്‍ധന. ഇതില്‍ കൂടുതല്‍ വര്‍ധനയ്ക്ക് കൗണ്‍സിലുകള്‍ ലോക്കല്‍ ഹിതപരിശോധന നടത്തണം. ഇതില്‍ തന്നെ 2.99 ശതമാനം പൊതുചെലവിനും, 2 ശതമാനം അഡല്‍റ്റ് സോഷ്യല്‍ കെയറിനുമായാണ് വകയിരുത്തിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ 153 ടോപ്പ്-ടിയര്‍ ലോക്കല്‍ അതോറിറ്റികളില്‍ 118 ഇടത്തും 4.99 ശതമാനം വര്‍ധനവാണ് 2026/27 വര്‍ഷത്തേക്ക് കാത്തുവെച്ചിരിക്കുന്നത്.

More »

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനിടെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പരിഗണനയില്ല. യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ മികവേറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണമെന്ന ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറിന്റെ ആവശ്യം ഹോം ഓഫീസ് തള്ളിയിരിക്കുകയാണ്. ഷെവെനിംഗ് സ്‌കോളാഴ്‌സ് വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് തള്ളിയത്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്‌സിറ്റികളില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കുന്ന പ്രോഗ്രാമാണ് ഇത്. എന്നാല്‍ ലോകത്തിലെ അപകടകരമായ രാജ്യങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന മിടുക്കര്‍ക്ക് ഈ തീരുമാനം വിനയാകുമെന്ന് കൂപ്പര്‍ ആശങ്കപ്പെടുന്നു. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇത് സാരമായി ബാധിക്കുക. ലേബര്‍ പാര്‍ട്ടിയിലും ഈ ആശങ്ക

More »

നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു
യുഎസില്‍ നിന്നുള്ള ഗായികയും ബിസിനസുകാരിയുമായ റിയാനയുടെ പേരിലുള്ള ചില പെര്‍ഫ്യൂമുകള്‍ യുകെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയതാണ് വിഷയം. യുകെയിലെ ഓഫീസ് ഫോര്‍ പ്രോഡക്ട് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് (OPSS) പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. പ്രജനനശേഷിയെ ബാധിക്കാനും ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ള നിരോധിത രാസവസ്തുക്കള്‍ ആണ് കണ്ടെത്തിയത്. Kiss by Rihanna ,RiRi by Rihanna ,Rogue by Rihanna എന്നിവയാണ് യുകെയിലെ Savers Health and Beauty സ്റ്റോറുകളില്‍ നിന്ന് പിന്‍വലിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങുന്നതിനായി കമ്പനി റീഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Butylphenyl methylpropional (BMHCA / Lilial) ,Hydroxyisohexyl 3-cyclohexene carboxaldehyde (Lyral) എന്നിവയാണ് കണ്ടെത്തിയ രാസവസ്തുക്കള്‍ ഈ ഘടകങ്ങള്‍ 2022 മുതല്‍ യൂറോപ്യന്‍ യൂണിയനും യുകെയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോസ്മറ്റിക്

More »

ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
യുകെയില്‍ ഇന്ധന നിരക്കുകള്‍ കുതിച്ചുയരുന്നതു ജനങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തുകയാണ്. ഇതിനിടെ ഫ്യുവല്‍ ഡ്യൂട്ടി അഞ്ചു പെന്‍സ് ഉയര്‍ത്തരുതെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറയുന്നത്. ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിരക്കുകള്‍ വലിയ തോതില്‍ ഉയരുകയാണ്. കഴിഞ്ഞാഴ്ച ഡീസലിന് 6.9 പെന്‍സാണ് ഉയര്‍ന്നത്. 2022 ന് ശേഷമുള്ള വര്‍ദ്ധനവാണിത്. നിലവിലെ ഇന്ധന ചാര്‍ജുകള്‍ ജനങ്ങള്‍ക്ക് സമ്മര്‍ദ്ദമാകുന്നുണ്ടെന്ന് സമ്മതിക്കുന്ന ചാന്‍സലര്‍ എന്നാല്‍ സെപ്തംബറില്‍ ഫ്യുവല്‍ ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കം റദ്ദാക്കണമെന്ന ആവശ്യം തള്ളുകയാണ്. റഷ്യ യുക്രെയ്ന്‍ യുദ്ധ സമയത്ത് ടോറി ഗവണ്‍മെന്റ് അഞ്ചു പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ ഇളവ് പിന്‍വലിച്ച റീവ്‌സ് ഈ വര്‍ഷം സെപ്തംബറിലും 2027 മാര്‍ച്ചിലുമായി അഞ്ചു പെന്‍സ്

More »

ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17 വയസുകാരനായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് 50 വയസ്സുള്ള ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് മറ്റൊരു വ്യക്തിയാണ് പൊലീസിനെ അറിയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ ടോയ്ലറ്റ് ഭാഗം പൊലീസ് വളഞ്ഞ് ഫോറന്‍സിക് പരിശോധനകളും തെളിവെടുപ്പും നടത്തി. ആക്രമണത്തിന് ഇരയായ കൗമാരക്കാരനെ സഹായിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സ്ഥലത്ത് നിയോഗിച്ചതായി പൊലീസ് അറിയിച്ചു. നിയമപരമായ കാരണങ്ങളാല്‍ ബാലന്റെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 50കാരനെ പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച്

More »

പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന്‍ ആണ് വിടപറഞ്ഞത്. മരണകാരണം വ്യക്തമല്ല. പത്തുവര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ എത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുക ആയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി വിവാഹിതനായ മിഥുന്‍ നഴ്‌സായ ഭാര്യ അഞ്ചു വര്‍ഗീസിന് പോര്‍ട്സ്‌മൗത് ക്വീന്‍ അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ ജോലി ലഭിച്ചതോടെയാണ് രണ്ടര വര്‍ഷം മുന്‍പ് വീണ്ടും യുകെയില്‍ എത്തുന്നത്. കഠിനാധ്വാനിയും സ്‌നേഹ സമ്പന്നനും ആയ ചെറുപ്പക്കാരന്‍ എന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുസ്മരിക്കുന്നത്. ക്വീന്‍ അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു കിട്ടുന്ന സമയങ്ങളില്‍ ഡെലിവറി ജോലി അടക്കം ചെയ്തിരുന്നു . മിഥുന്റെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍

More »

ഇറാന്‍ യുദ്ധ ആഘാതം: വിമാന നിരക്കുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നു; യാത്രക്കാര്‍ക്ക് മേല്‍ 35% വരെ സര്‍ചാര്‍ജ്
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ പണപ്പെരുപ്പത്തിന്റെ ആഘാതം ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ വിമാന നിരക്കുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നു. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ ഷോക്ക് കൂടി വരുന്നത്. ജെറ്റ് ഇന്ധനത്തിന്റെ വിപണി 'ഭ്രാന്തമായി' മുന്നേറുകയാണെന്ന് എനര്‍ജി മാര്‍ക്കറ്റ് എക്‌സ്‌പേര്‍ട്ട് അമൃത സെന്‍ എംപിമാരോട് പറഞ്ഞു. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളായി ഇത് മാറുന്നതോടെ യാത്രക്ക് ഇറങ്ങുന്നവര്‍ ഇതിന്റെ ചൂടറിയും. ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, സ്‌കാന്‍ഡിനേവിയ എസ്എഎ തുടങ്ങിയ നിരവധി എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫില്‍ നിന്നുള്ള സപ്ലൈയില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ വിമാന കമ്പനികള്‍ ഈ നിലപാട് തുടരാനുള്ള സാധ്യതയുണ്ടെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് അറ്റ് എനര്‍ജി ആസ്‌പെക്ട്‌സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions