യു.കെ.വാര്‍ത്തകള്‍

ഐറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിന്‍ നിശ്ചലയായി സ്വിന്‍ഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വില്‍ഷെയര്‍ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിന്‍ തങ്ങളുടെ ഇടയില്‍നിന്ന് യാത്രയായെന്ന് പലര്‍ക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിന്‍ മോളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്. മലയാളികളും തദ്ദേശീയരുമായ വന്‍ ജനാവലിയാണ് ഐറിന്‍ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. കോട്ടയം ഉഴവൂര്‍, പയസ് മൗണ്ടില്‍, കൊച്ചുകന്നുകുഴക്കല്‍ വീട്ടില്‍ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിന്‍, അഭിജിത്, ഐഡന്‍ എന്നിവര്‍

More »

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് കീര്‍ സ്റ്റര്‍മര്‍; 10000 പേര്‍ക്ക് ജോലി നഷ്ടമാകും! നഴ്‌സുമാരെ ബാധിക്കുമോ?
ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ അഭിമാനമായി നിലനില്‍ക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ റദ്ദാക്കി ഈ സ്വതന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസര്‍ക്കാര്‍ സംഘത്തിന്റെ വെട്ടിനിരത്തലെന്നാണ് മന്ത്രിമാര്‍ തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ സമാനമായ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുടെയും ജോലിക്ക് ഭീഷണിയാണ്. ഏകദേശം 10000 ജീവനക്കാര്‍ ഇരുവിഭാഗങ്ങളിലുമായി പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സോഷ്യല്‍

More »

അയര്‍ലന്‍ഡില്‍ മലയാളി യുവതിയുടെ കൊല: പ്രതിയായ ഭര്‍ത്താവിന്റെ വിചാരണ മാര്‍ച്ച്‌ 24 ന്
അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തി. ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയത്. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെംഗ്ളൂരില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍. പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല. കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയില്‍ മാര്‍ച്ച് 24 ന് ആരംഭിക്കും. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് പുതിയ വിചാരണ

More »

ആണ്‍കുട്ടിയെ പീഡിപ്പിച്ച 84കാരനായ സ്വാന്‍സി മുന്‍ ബിഷപ്പിന് ജയില്‍
ലണ്ടന്‍ : വിവാദ ലൈംഗിക പീഡനകേസില്‍ മുന്‍ ബിഷപ്പിന് നാല് വര്‍ഷത്തെ തടവ് ശിക്ഷ. സ്വാന്‍സി ബിഷപ്പ് സ്ഥാനത്തു നിന്നും 2008ല്‍ വിരമിച്ച ആന്റണി പിയേഴ്സ് എന്ന 84കാരന്‍ ഒരു പാരിഷില്‍ പുരോഹിതനായിരുന്ന സമയത്തായിരുന്നു ലൈംഗിക പീഡനം. 16 വയസ്സില്‍ താഴെയുള്ള അഞ്ചോളം കുട്ടികളോട് മോശമായി പെരുമാറിയ സംഭവങ്ങളില്‍ ഇദ്ദേഹം കുറ്റസമ്മതം നടത്തി. പിയേഴ്‌സ് സ്വാന്‍സിയിലെ വെസ്റ്റ് ക്രോസില്‍ ഇടവക പുരോഹിതനായിരുന്ന സമയത്താണ് കുറ്റം ചെയ്തത്. സ്വാന്‍സി ക്രൗണ്‍ കോടതിയിലാണ് ശിക്ഷ വിധിച്ചത്.നീണ്ട 30 വര്‍ഷക്കാലത്തോളം ഇത് സംബന്ധിച്ച് മൗനം പാലിച്ച ഇര പിന്നീട് 2023 ല്‍ ആയിരുന്നു ഇത് ചര്‍ച്ച് സേഫ്ഗാര്‍ഡിംഗ് ഓഫീസര്‍മാരോട് പറയുന്നത്. പിയേഴ്സിനെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി 1993ല്‍ ലഭിച്ചിരുന്നെന്നും 17 വര്‍ഷക്കാലത്തോളം ആ പരാതി പോലീസിന് കൈമാറാതെയിരുന്നെന്നും വെയ്ല്‍സിലെ പള്ളി സമ്മതിച്ചിരുന്നു. പിന്നീട് ആ പരാതി പോലീസിന് കൈമാറിയപ്പോഴേക്കും ഇര

More »

മിനി ബജറ്റില്‍ മധ്യവര്‍ഗത്തിനു ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി ദുരിതം
മധ്യവര്‍ഗക്കാരില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുത്ത് പണം കൊയ്ത് ചാന്‍സലര്‍. ചരിത്രത്തില്‍ ആദ്യമായി അഞ്ച് മില്ല്യണിലേറെ നികുതിദായകരാണ് ഉയര്‍ന്ന റേറ്റിലേക്ക് എടുത്തെറിയപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 680,000 പേരാണ് അധികമായി 40 ശതമാനം നികുതി ബ്രാക്കറ്റിലേക്ക് എത്തപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ മാസം അവതരിപ്പിക്കുന്ന മിനി ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരുമാനത്തിന്മേലുള്ള നികുതി പരിധി മരവിപ്പിച്ചത് നീട്ടുമെന്നും ആശങ്കയുണ്ട്. കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാകുമെങ്കിലും ആറ് ലക്ഷത്തോളം പേര്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റുകളിലേക്ക് എത്തപ്പെടുമെന്നതാണ് ദുരവസ്ഥ. ഇത്തരമൊരു നീക്കം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭാരം സമ്മാനിക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2028 ആഖുന്നതോടെ ഉയര്‍ന്ന നിരക്കില്‍

More »

ഇംഗ്ലണ്ടില്‍ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടില്‍ വിദേശ കെയര്‍ വര്‍ക്കര്‍ ചൂഷണങ്ങള്‍ നേരിടുന്നതിനിടെ കെയര്‍ വിസയില്‍ ഉള്‍പ്പെടെ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഹോം ഓഫീസ്. ഏപ്രില്‍ 9 മുതല്‍ വിദേശത്ത് നിന്നും പുതിയ കെയര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കെയര്‍ പ്രൊവൈഡര്‍മാര്‍ ഇംഗ്ലണ്ടില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കുന്ന ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി തെളിക്കണമെന്നാണ് പുതിയ നിബന്ധന. ഇതുവഴി യുകെയിലെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ഒരു കരിയര്‍ ലക്ഷ്യമിട്ട് എത്തിയവര്‍ക്ക് ഇത് തുടരാനും, വിദേശ റിക്രൂട്ട്‌മെന്റിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, പ്ലാന്‍ ഫോര്‍ ചേഞ്ച് വഴി ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ ശക്തി വീണ്ടെടുക്കാനുമാണ് ലക്ഷ്യമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കുന്നു. നിലവിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ലൈസന്‍സ് നഷ്ടമാകുമ്പോള്‍ പുതിയ സ്‌പോണ്‍സറെ ലഭിച്ചില്ലെങ്കില്‍

More »

എന്‍എച്ച്എസ് ഡെന്റല്‍ ചെലവുകള്‍ വര്‍ധിപ്പിക്കും; രോഗികള്‍ക്ക് ആഘാതം
എന്‍എച്ച്എസിലേക്ക് കൂടുതല്‍ പണം ലഭിക്കാന്‍ രോഗികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നു. ഡെന്റല്‍ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനെന്ന പേരില്‍ സുപ്രധാന ഡെന്റല്‍ ചികിത്സയ്ക്ക് അടുത്ത മാസം മുതല്‍ 2.4% നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. എന്‍എച്ച്എസില്‍ പല്ല് അടയ്ക്കാനുള്ള ചെലവുകളാണ് ഏപ്രില്‍ മുതല്‍ 75 പൗണ്ടിലേക്ക് വര്‍ധിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ചാര്‍ജ്ജുകള്‍ 2.4% വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് രോഗികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പുറമെ അടിസ്ഥാന ചെക്കപ്പിനുള്ള ചെലവ് 26.80 പൗണ്ടില്‍ നിന്നും 27.40 പൗണ്ടായും ഉയരും. ഫില്ലിംഗ്, റൂട്ട് കനാല്‍, എക്‌സ്ട്രാക്ഷന്‍ അപ്പോയിന്റ്‌മെന്റ് എന്നിവയ്ക്ക് 73.50 പൗണ്ടിന് പകരം 75.30 പൗണ്ടാണ് ചെലവ് വരിക. ഏറ്റവും ഗുരുതരമായ ബാന്‍ഡ് 3 പ്രവൃത്തികള്‍ക്ക് 319.10 പൗണ്ടായിരുന്നത് 326.70 പൗണ്ടായും ഉയരും. 'ഈ നിരക്ക് വര്‍ദ്ധനവുകള്‍ ചെലവ്

More »

ദയാവധ ബില്ലില്‍ ജഡ്ജിമാരുടെ ഒപ്പ് വേണമെന്ന നിബന്ധന എംപിമാരുടെ കമ്മറ്റി റദ്ദാക്കി
അസിസ്റ്റഡ് ഡൈയിംഗ് അപേക്ഷകള്‍ അംഗീകരിക്കേണ്ടത് ഹൈക്കോടതി ജഡ്ജി ആയിരിക്കണമെന്ന നിബന്ധന ബില്‍ പരിഗണിക്കുന്ന എംപിമാരുടെ കമ്മിറ്റി ഒഴിവാക്കി. ലോകത്തിലെ ഏറ്റവും കര്‍ശനമായ നിയമനിര്‍മ്മാണമായി ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഈ വ്യവസ്ഥയെ ഒരു സുരക്ഷാ മാര്‍ഗമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീതിന്യായ മന്ത്രാലയവും മുതിര്‍ന്ന ജഡ്ജിമാരും കോടതികളില്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു. ബില്‍ കൊണ്ടുവരുന്ന ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍, ഹൈക്കോടതി ജഡ്ജിമാരുടെ പങ്ക് മാറ്റി അപേക്ഷകള്‍ പരിശോധിക്കുന്നതിന് മുതിര്‍ന്ന നിയമജ്ഞന്‍, ഒരു മനോരോഗവിദഗ്ദ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവരെ ഉള്‍പ്പെടുത്തി മൂന്ന് പേരടങ്ങുന്ന ഒരു പാനല്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കമ്മിറ്റി ആ വിശദാംശങ്ങള്‍ പിന്നീടുള്ള ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബില്‍ കമ്മിറ്റി ഹൈക്കോടതി ജഡ്ജിയുടെ

More »

എന്‍എച്ച്എസിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും; ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാല്‍ ഈ വെട്ടിനിരത്തല്‍ എന്‍എച്ച്എസ് മാത്രം ഒതുങ്ങില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നു ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും, അര്‍ദ്ധസര്‍ക്കാര്‍ തലത്തിലുള്ള സംഘങ്ങളെ ഒഴിവാക്കാനും പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ടീമുകളെയാണ് ഒഴിവാക്കുന്നത്. ഇത് മറ്റ് വകുപ്പുകളിലേക്കും വ്യാപിക്കുന്നതോടെ പൊതുപണത്തില്‍ നിന്നും 353 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന ബാധ്യത കുറയ്ക്കാമെന്നാണ് ഗവണ്‍മെന്റ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions