യു.കെ.വാര്‍ത്തകള്‍

ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി, ബര്‍മിംഗ്ഹാമില്‍ മാലിന്യ പ്രതിസന്ധി
ബര്‍മിംഗ്ഹാമില്‍ ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ നഗരത്തിലെ തെരുവുകളില്‍ പലയിടത്തും മാലിന്യം കുമിഞ്ഞുകൂടി. കൗണ്‍സിലും യൂണിയനും തമ്മിലുള്ള പോരാണ് മാലിന്യ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. ഏകദേശം 1 മില്ല്യണിലേറെ ജനങ്ങളെയാണ് പ്രശ്‌നം നേരിട്ട് ബാധിക്കുക. നഗരത്തെ യൂണിയന്‍ ബന്ദിയാക്കുകയാണെന്ന് കൗണ്‍സില്‍ ആരോപിക്കുന്നു. ജനുവരി മുതല്‍ ഏതാനും സമരങ്ങള്‍ നടത്തിയ ബര്‍മിംഗ്ഹാമിലെ നാനൂറോളം വരുന്ന ബിന്‍ ജോലിക്കാര്‍ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ചില ജോലികള്‍ നിര്‍ത്തലാക്കിയതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യ ബിന്നുകള്‍ നിറഞ്ഞുകവിഞ്ഞതിന്റെയും, തെരുവുകളില്‍ മാലിന്യ ബാഗുകള്‍ കുന്നുകൂടുന്നതിന്റെയും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതുമൂലം എലികളുടെ ശല്യവും വര്‍ദ്ധിച്ചു.

More »

സണ്ണി അഗസ്റ്റിന് മലയാളി സമൂഹം നാളെ വിട നല്‍കും
ലണ്ടന്‍ : ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങിയ സണ്ണി അഗസ്റ്റിന്‍ (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം നാളെ (വ്യാഴാഴ്ച) നടക്കും. എസെക്‌സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലെറ്റിലാണ് പൊതുദര്‍ശന ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക. നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.

More »

ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ള മേഗന്റെ ഷോയ്‌ക്കെതിരേ കടുത്ത വിമര്‍ശനം
ലണ്ടന്‍ : രാജപദവികളെല്ലാം ഉപേക്ഷിച്ച് ഹാരി രാജകുമാരനൊപ്പം അമേരിക്കയില്‍ കഴിയുന്ന മേഗന്‍ മാര്‍ക്കിള്‍ എന്നും വിവാദത്തിന്റെ സഹയാത്രികയാണ്. മുമ്പ് രാജകുടുംബത്തെ പറ്റി മേഗന്‍ പറഞ്ഞ കാര്യങ്ങളും ഹാരി പങ്കുവച്ച അനുഭവങ്ങളുമൊക്കെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത, മേഗന്‍ മാര്‍ക്കിളിന്റെ പുതിയ ഷോ 'വിത്ത് ലവ് മേഗനും' വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. 8 എപിസോഡുകളായി മാര്‍ച്ച് 4ന് റിലീസ് ചെയ്ത ഈ ലൈഫ്സ്‌റ്റൈല്‍ ടെലിവിഷന്‍ പരമ്പര കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. മേഗന്റെ ദൈനംദിന ജീവിതം ആസ്പദമാക്കിയുള്ളതാണ് ഷോ. വീട്ടില്‍ വിരുന്നുകാര്‍ക്കായി മേഗന്‍ നടത്തുന്ന തയ്യാറെടുപ്പുകളും ജീവിതത്തെ കുറിച്ചുള്ള മേഗന്റെ കാഴ്ചപ്പാടുകളുമൊക്കെ ഷോയിലൂടെ വിവരിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ മോണ്ടെസീറ്റോയില്‍ ഹാരിക്കും കുട്ടികള്‍ക്കുമൊപ്പം അത്യാഡംബര വസതിയിലാണ് മേഗന്‍ താമസിക്കുന്നത്.

More »

വീടുകള്‍ നവീകരിക്കുന്നതിന് 2000 പൗണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഹാലിഫാക്സ്
യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ ഹാലി ഫാക്സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി വിവിധതരം മോര്‍ട്ട്ഗേജ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും റിമോര്‍ട്ട്ഗേജ് ആഗ്രഹിക്കുന്നവര്‍ക്കും ഉപയുക്തമായ സേവനങ്ങള്‍ ആണ് ഹാലിഫാക്സ് നല്‍കുന്നത്. ഹാലിഫാക്സ് വീടുകള്‍ നവീകരിക്കുന്നതിന് 2000 പൗണ്ട് വരെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗ്രീന്‍ ലിവിംഗ് റിവാര്‍ഡ് (GLR) പ്രകാരം ഒരു ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് ഒന്നുകില്‍ 2000 പൗണ്ട് അതുമല്ലെങ്കില്‍ വീട് കൂടുതല്‍ എനര്‍ജി എഫിഷ്യന്റ് ആക്കുന്നതിനായി 1000 പൗണ്ട് വരെയാണ് ഹാലിഫാക്സ് വാഗ്ദാനം ചെയ്യുന്നത്. മോര്‍ട്ട് ഗേജുകള്‍ക്ക് ഒപ്പം ഉള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങള്‍ ഹാലിഫാക്സ് നല്‍കുന്നത്. കഴിഞ്ഞ ജൂലൈ 31-ാം തീയതിയാണ് ഹാലി ഫാക്സ് ഈ ഓഫറുകള്‍ ആരംഭിച്ചത്.

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വന്‍ ഫീസ് ഇളവുമായി കിങ്സ് കോളേജ് ലണ്ടന്‍
യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 പൗണ്ട് വരെ ഫീസ് ഇളവ് ലഭിക്കുന്ന പുതിയ വൈസ് ചാന്‍സലേഴ്സ് അവാര്‍ഡുമായി കിംഗ്‌സ് കോളേജ് ലണ്ടന്‍. പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിനാണ് ഈ ഇളവ് ലഭിക്കുക. 2025 സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യത്തെ ഓണ്‍ ക്യാമ്പസ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിക്ക് ചേരുന്ന 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ വൈസ് ചാന്‍സലര്‍ ഷിതിജ് കപൂര്‍ 10,000 പൗണ്ട് വീതമുള്ള അവാര്‍ഡ് നല്‍കുന്നത്. ഇതിന് അര്‍ഹത നേടുവാന്‍ ഡിക്ക്സണ്‍ പൂണ്‍ സ്‌കൂള്‍ ഓഫ് ലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സ്, കിംഗ്‌സ് ബിസിനസ് സ്‌കൂള്‍, ലൈഫ് സയന്‍സ് ആന്‍ഡ് മെഡിസിന്‍, നാച്ചുറല്‍, മാത്തമാറ്റിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് സയന്‍സ്, നഴ്സിംഗ്, മിഡ്വൈഫറി ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സോഷ്യല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് പോളിസി എന്നീ ഫാക്കല്‍റ്റികളില്‍

More »

വീടുകളിലെ പഴയ മീറ്ററുകള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് ചൂട് വെള്ളവും, വൈദ്യുതിയും കിട്ടില്ലെന്ന് മുന്നറിയിപ്പ്
യുകെയിലെ ആയിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും പഴയ മീറ്ററുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ മീറ്ററുകള്‍ നിശ്ചലമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പഴയ റേഡിയോ ടെലിസ്വിച്ച് സര്‍വ്വീസ് മീറ്ററുകളുടെ പ്രവര്‍ത്തനമാണ് സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ അവസാനിക്കുന്നത്. ഈ പഴയകാല മീറ്ററുകളില്‍ നിന്നും മാറാത്ത പക്ഷം ഈ വേനല്‍ക്കാലത്ത് വൈദ്യുതിയും, ചൂട് വെള്ളവും കിട്ടാത്ത അവസ്ഥ വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 1980-കളിലാണ് ആര്‍ടിഎസ് മീറ്ററുകള്‍ അവതരിപ്പിച്ചത്. ബിബിസി ട്രാന്‍സ്മിറ്ററുകളില്‍ നിന്നും സ്വിച്ച് മീറ്ററുകളിലേക്ക് ലോംഗ്‌വേവ് റേഡിയോ സിഗ്നലുകള്‍ നല്‍കിയാണ് ഈ മീറ്ററുകള്‍ പീക്ക്, ഓഫ്-പീക്ക് താരിഫ് റേറ്റുകള്‍ക്കിടയില്‍ ഉപയോഗിച്ചത്. എന്നാല്‍ വോര്‍സ്റ്റര്‍ഷയറിലെ ഡ്രോയ്റ്റ്‌വിച്ച് ട്രാന്‍സ്മിറ്റിംഗ് സ്‌റ്റേഷനില്‍ നിന്നുമുള്ള

More »

ലണ്ടന്‍ മലയാളി സണ്ണി അഗസ്റ്റിന്റെ പൊതുദര്‍ശനം 13ന്; സംസ്‌കാരം നാട്ടില്‍
ലണ്ടന്‍ : ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങിയ സണ്ണി അഗസ്റ്റിന്‍ (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം 13ന് (വ്യാഴാഴ്ച) നടക്കും. എസെക്‌സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലെറ്റിലാണ് പൊതുദര്‍ശന ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക. നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.

More »

18ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ വശത്താക്കി പീഡിപ്പിച്ചു; 42 കാരനായ ഇന്ത്യന്‍ വംശജന് ജയില്‍
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് കൗമാരക്കാരികളെ കെണിയിലാക്കി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന് 9 വര്‍ഷം തടവ് ശിക്ഷ . ലണ്ടന്‍ ഹരോ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ഹിമാന്‍ഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. 18ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചത്. രാജ്യത്തെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ആജീവനാന്തം ചേര്‍ക്കും. കൗമാരക്കാരായ കുട്ടികളെ നാലു വര്‍ഷത്തെ ഇടവേളയിലാണ് സമാന രീതിയില്‍ ഹിമാന്‍ഷു മക്വാന പീഡിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി കൗമാരക്കാരായ പെണ്‍കുട്ടികളെ വശത്താക്കുന്ന ഇയാളെ സ്‌പെഷ്യല്‍ ഡിറ്റെക്റ്റീവുകളാണ് തന്ത്ര പൂര്‍വം പിടികൂടിയത്. 2019 ല്‍ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്‌നാപ്പ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയ വിനിമയം നടത്തിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിന് ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫീസ് ബ്ലോക്കില്‍ കൊണ്ടുപോയി

More »

സ്വകാര്യ സ്‌കൂളിന് മേല്‍ വാറ്റ് നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കും
സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം നൂറോളം സ്‌കൂളുകളെ പൂട്ടിക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫീസിനു മുകളില്‍ 10 ശതമാനം നികുതി ചുമത്തുന്നത് സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സമ്മര്‍ദ്ദത്തിന് കാരണമാക്കുമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. ട്രഷറി മിനിസ്റ്റര്‍ ടോര്‍സ്‌റ്റെന്‍ ബെല്‍ ആണ് നികുതിയുടെ ആഘാതം മൂലം സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. വാറ്റാണ് ഇതിന് കാരണം. മന്ത്രിയുടെ തുറന്നുപറച്ചിലില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions