യു.കെ.വാര്‍ത്തകള്‍

ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
ചൂടും ജലക്ഷാമവും രൂക്ഷമായതോടെ യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്. ഈയാഴ്ച നാല് പുതിയ മേഖലകളില്‍ കൂടി ഹോസ്‌പൈപ്പ് നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തില്‍, ഈ നിരോധനത്തിലെ ചില പിഴവുകള്‍ ദുരുപയോഗപ്പെടുത്തി ചെടികള്‍ക്ക് നനയ്ക്കാനും, നീന്തല്‍ക്കുളങ്ങളില്‍ വെള്ളം നിറയ്ക്കാനുമൊക്കെ കഴിയുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സസ്സെക്‌സ്, സറേ, ഹാംപ്ഷയര്‍, ബെര്‍ക്ക്ഷയര്‍ തുടങ്ങിയയിടങ്ങളിലാണ് വരുന്ന ശനിയാഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം പുതിയതായി നിലവില്‍ വരുന്നത്. ജല ഉപയോഗം കുറയ്ക്കുന്നതിനായി ഹോസ്‌പൈപ്പുകള്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തെ ചെടികള്‍ നനയ്ക്കരുതെന്നും, കാറുകള്‍ കഴുകരുതെന്നും നീന്തല്‍ക്കുളങ്ങളിലും മറ്റും വെള്ളം നിറയ്ക്കരുതെന്നുമാണ് ജല വിതരണ കമ്പനികള്‍ നല്‍കുന്ന നിര്‍ദ്ദേശം. എന്നിരുന്നാലും, ഈ താത്ക്കാലിക നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നട്ട

More »

എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
എന്‍എച്ച്എസില്‍ നിന്നും രാജിവെച്ച് പോകുന്ന മിഡ്‌വൈഫുമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതോടെ മറ്റേണിറ്റി ജീവനക്കാരുടെ ക്ഷാമം കൂടുകയാണ്. 35 വയസ്സ് എത്തുന്നതിന് മുന്‍പ് തന്നെ മിഡ്‌വൈഫുമാര്‍ ജോലി ഉപേക്ഷിച്ച് പോകുന്നതോടെ സ്ഥിതിയാണ്. ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയിലാണ്. യുവ മിഡ്‌വൈഫുമാര്‍ രാജിവെയ്ക്കുന്നത് വര്‍ദ്ധിക്കുന്നത് അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന പരിചരണത്തിന്റെ മേന്മയെയും, സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. 2025-26 വര്‍ഷത്തില്‍ 34 വയസും അതിന് താഴെയുമുള്ള 1669 മിഡ്‌വൈഫുമാരാണ് ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിച്ചത്. എല്ലാ പ്രായത്തിലും പെട്ട 2949 മിഡ്‌വൈഫുമാര്‍ ഈ ഘട്ടത്തില്‍ ജോലി രാജിവെച്ചിട്ടുണ്ട്. മറ്റേണിറ്റി സേവനങ്ങളിലെ കടുത്ത സമ്മര്‍ദമാണ് പ്രധാന രാജികാരണം. പ്രസവത്തിലെ സങ്കീര്‍ണ്ണതകളും,

More »

സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ കെയര്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനായി പാരമ്പര്യ സ്വത്തിന്മേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുന്ന ആശയം പരിഗണിക്കാമെന്ന സൂചന നല്‍കി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. അധികാരമേറ്റ മണിക്കൂറുകള്‍ക്കുള്ളിലാണ് ബേണ്‍ഹാമിന്റെ ഈ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഡൗണിംഗ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബേണ്‍ഹാം, രാജ്യത്തെ സോഷ്യല്‍ കെയര്‍ സംവിധാനം 'തകര്‍ന്ന നിലയിലാണെന്നും' അത് പരിഹരിക്കാന്‍ രാഷ്ട്രീയമായി ഏതു വില കൊടുക്കാനും തയാറാണെന്നും പറഞ്ഞു. 2010-ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ അവതരിപ്പിച്ച പദ്ധതിയെ അദ്ദേഹം പരാമര്‍ശിച്ചു. അന്ന്, ഏകദേശം 3.6 ബില്യണ്‍ പൗണ്ടിന്റെ ദേശീയ സോഷ്യല്‍ കെയര്‍ സംവിധാനം ആരംഭിക്കാന്‍ പാരമ്പര്യ സ്വത്തിന്മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവച്ചത്.

More »

ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
പത്ത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ ക്യാബിനറ്റില്‍ അഴിച്ചുപണി. സ്റ്റാര്‍മര്‍ ഗവണ്‍മെന്റില്‍ പുറത്താക്കപ്പെട്ടവരും, രാജിവെച്ചവരും ബേണ്‍ഹാം മന്ത്രിസഭയില്‍ പ്രധാന പദങ്ങളിലേക്ക് തിരിച്ചെത്തി. നികുതി വെട്ടിച്ചതിന് രാജിവെയ്‌ക്കേണ്ടി വന്ന ആഞ്ചെല റെയ്‌നര്‍ തന്റെ മുന്‍ പദവിയിലേക്ക് തന്നെ തിരിച്ചുവരവ് നടത്തി. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറിയായാണ് റെയ്‌നറുടെ തിരിച്ചുവരവ്. രാജിവെച്ച മുന്‍ ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയെയാണ് പുതിയ പ്രധാനമന്ത്രി ട്രഷറിയുടെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വിപണികള്‍ ഭയപ്പെട്ട ഇടത് നേതാവ് എഡ് മിലിബന്ദിനെ ഫോറിന്‍ സെക്രട്ടറിയാക്കിയപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ ശക്തയായ ഷബാന മഹ്മൂദ് തുടരുമെന്നത് പുതിയ മന്ത്രിസഭയുടെ ഇമിഗ്രേഷന്‍ നയങ്ങളുടെ

More »

വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
ലണ്ടന്‍ : വിദേശയാത്രകള്‍ക്കിടെ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെ സര്‍ക്കാര്‍. ലാവോസില്‍ മെത്തനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു വിദേശ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. 2024 നവംബറില്‍ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങില്‍ സൗജന്യമായി നല്‍കിയതായി കരുതുന്ന മദ്യഷോട്ടുകള്‍ കഴിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചത്. ബ്രിട്ടീഷ് പൗരയായ സിമോണ്‍ വൈറ്റ്, രണ്ട് ഓസ്‌ട്രേലിയന്‍ യുവതികള്‍, രണ്ട് ഡാനിഷ് പൗരന്മാര്‍, ഒരു അമേരിക്കന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മദ്യത്തില്‍ നിയമവിരുദ്ധമായി മെത്തനോള്‍ കലര്‍ത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍, മരണങ്ങളുടെ യഥാര്‍ഥ കാരണമോ ഉത്തരവാദികളെയോ സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലാവോസ് പൊതുസുരക്ഷാ

More »

യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
യുകെയില്‍ ജൂലൈ അവസാനത്തോടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഓഫിസ്. അതേസമയം, ഓഗസ്റ്റിലും താപനില ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നും ചില പ്രദേശങ്ങളില്‍ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടാമെന്നും ദീര്‍ഘകാല കാലാവസ്ഥാ പ്രവചനത്തില്‍ മുന്നറിയിപ്പുണ്ട്. മെറ്റ് ഓഫിസിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, ജൂലൈ അവസാനത്തോടെ രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന മര്‍ദത്തിന്റെ ശക്തി കുറയാനാണ് സാധ്യത. ഇതിന്റെ ഫലമായി ആദ്യം വടക്കന്‍ മേഖലകളില്‍ മഴയും ഇടിമിന്നലോടുകൂടിയ മഴയും ശക്തമാകും. പിന്നീട് ഇത് തെക്കന്‍ മേഖലകളിലേക്കും വ്യാപിച്ചേക്കും. ഓഗസ്റ്റ് ആദ്യ ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍ വ്യതിയാനങ്ങള്‍ക്ക് വിധേയമാകുമെങ്കിലും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില സാധാരണയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ്

More »

അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
ലൈംഗിക കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചു. ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കുന്നു. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു. ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് ഡേവിഡ് ലാമി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍ വ്യപാപിപ്പിച്ച് അപകടകാരികളായ വ്യക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാമി

More »

എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
ബ്രിട്ടനിലെ എല്ലാ കൗമാരക്കാര്‍ക്കും എന്‍ എച്ച് എസ് വഴി മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മുണൈസേഷന്‍ (ജെ സി വി ഐ) നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത് രാജ്യത്തെ എല്ലാം കൗമാരക്കാര്‍ക്കും 15 വയസ്സില്‍ മെന്‍ ബി വാക്‌സിന് അര്‍ഹതയുണ്ട് എന്നാണ്. വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഗുരുതര രോഗമായ മെനിഞ്ചൈറ്റിസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ശുപാര്‍ശ. യു കെയുടെ പല ഭാഗങ്ങളില്‍ നിന്നായി മെനിഞ്ചൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒന്നിലധികം മരണങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം വന്നിരിക്കുന്നത്. മാര്‍ച്ചില്‍ കാന്റെര്‍ബറി നൈറ്റ് ക്ലബ്ബുമായി ബന്ധപ്പെട്ട് കെന്റില്‍ ഉണ്ടായ

More »

ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
ബ്രിട്ടനില്‍ 18-കാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ ആയുധം ഒളിപ്പിച്ച് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു.സൗത്താംപ്ടണിലെ സെന്റ് ഡെനിസ് റോഡില്‍ താമസിക്കുന്ന കിരണ്‍ കൗര്‍ (53) എന്ന സ്ത്രീയെ, കുറ്റവാളിയെ സഹായിച്ചെന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. 2025 ഡിസംബര്‍ 3-ന് സൗത്താംപ്ടണില്‍ 18-കാരനായ ഹെന്റി നവാക്കിനെ 21 സെന്റിമീറ്റര്‍ നീളമുള്ള കത്തി ഉപയോഗിച്ച് വിക്രം ദിഗ്വ കൊലപ്പെടുത്തിയത്. കേസില്‍ ഇയാള്‍ക്ക് നേരത്തെ ജീവപര്യന്തം തടവും, കുറഞ്ഞത് 21 വര്‍ഷമെങ്കിലും ജയില്‍ശിക്ഷ അനുഭവിക്കണമെന്നുമാണ് കോടതി വിധിച്ചത്. കൊലപാതകത്തിന് ശേഷം ദിഗ്വ ഉപയോഗിച്ച കത്തി അമ്മയായ കിരണ്‍ കൗറിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് അവര്‍ അത് വീട്ടിലെ മകന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന 20-ലേറെ മറ്റ് ആയുധങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. സംഭവത്തിന് ഏഴ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions