യു.കെ.വാര്‍ത്തകള്‍

വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
സ്ത്രീയുടെ അരികിലിരുന്ന് യാത്ര ചെയ്യാന്‍ ശരിയത്ത് നിയമം അനുവദിക്കുന്നില്ലെന്ന് യാത്രക്കാരന്‍. ചോദ്യം ചെയ്ത എയര്‍ സ്റ്റുവാര്‍ഡസിന്റെ മുഖത്തടിക്കുകയും ചെയ്തു. ജര്‍മ്മനിയിലേക്ക് പറന്ന ഒരു വിമാനത്തിലായിരുന്നു വിചിത്രമായ ഈ സംഭവം. തുര്‍ക്കിയില്‍ നിന്നും ഡസെല്‍ഡോര്‍ഫിലേക്ക് പറന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവങ്ങള്‍. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ജര്‍മ്മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിഷ് വംശജനായ ജര്‍മ്മന്‍ പൗരനാണ് ശരിയത്തും പറഞ്ഞ് സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ചത്. വിഷയത്തില്‍ യാത്രക്കാരനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരിയുടെ മുഖത്തടിച്ചതോടെ സംഗതി കൂടുതല്‍ വിഷയമായി. ഡസെല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിലേക്ക് ജര്‍മ്മന്‍ പോലീസ് എത്തുകയും, ഇയാളെ പിടികൂടുകയും ചെയ്തു. ഫെഡറല്‍ പോലീസിനോട് പ്രതി

More »

ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കും. കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബേണ്‍ഹാം, ലണ്ടനില്‍ നടന്ന പ്രത്യേക ലേബര്‍ സമ്മേളനത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവച്ചത്. പാര്‍ട്ടിയിലെ 379 എംപിമാരുടെ പിന്തുണയും നിരവധി അനുബന്ധ സംഘടനകളുടെ അംഗീകാരവും നേടിയ ബേണ്‍ഹാം, രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനം രൂപീകരിക്കുമെന്ന് വ്യക്തമാക്കി. അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് വിരാമമിട്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുക, സാമൂഹിക ഭവന നിര്‍മാണം വര്‍ധിപ്പിക്കുക, തളര്‍ന്നുപോയ സാമൂഹിക പരിചരണ സംവിധാനത്തെ പുനഃസംഘടിപ്പിക്കുക, ബിസിനസ്

More »

ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പ്രോത്സാഹനവുമായി അഫോര്‍ഡബിലിറ്റി നിയമങ്ങള്‍ ഇളവ് ചെയ്ത് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും. യാതൊരു ഡെപ്പോസിറ്റും കൂടാതെ ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് ഡീലുകളുടെ എണ്ണം കൂടിയതോടെ ധൈര്യപൂര്‍വ്വം വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം കൂടുകയാണ്. പ്രോപ്പര്‍ട്ടി വാല്യൂവിന്റെ 100 ശതമാനവും കടമെടുക്കാന്‍ സാധിക്കുന്ന ഡീലാണ് ഇപ്പോള്‍ മെട്രോ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 2008 സാമ്പത്തിക പ്രതിസന്ധി വരെ സാധാരണമായിരുന്ന 100% വരെയുള്ള ഹോം ലോണുകളാണ് ഇപ്പോള്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നത്. 5000 പൗണ്ട് മാത്രം മിനിമം ഡെപ്പോസിറ്റുള്ള ഫസ്റ്റ് ടൈം ബയര്‍ മോര്‍ട്ട്‌ഗേജ് നേരത്തെ ലോയ്ഡ്‌സും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും അഫോര്‍ഡബിലിറ്റി നിയമങ്ങള്‍ ഇളവ് ചെയ്യുന്നു. ഇതാണ് ഇത്തരം മോര്‍ട്ട്‌ഗേജ് ഡീലുകളുടെ പിറവിക്ക് കാരണവും.

More »

ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൗസ് ഓഫ് ലോഡ്‌സിലേക്ക് 26 പുതിയ അംഗങ്ങളെ പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍. ലണ്ടന്‍ മേയറും മുതിര്‍ന്ന ലേബര്‍ നേതാവുമായ സര്‍ സാദിഖ് ഖാനാണ് പട്ടികയിലെ പ്രമുഖന്‍. ജൂലൈ 20ന് ആന്‍ഡി ബേണ്‍ഹാമിന് അധികാരം കൈമാറാനിരിക്കെയാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. പ്രഭുസഭാംഗമാകുന്നതോടെ ബേണ്‍ഹാമിന്റെ പുതിയ മന്ത്രിസഭയില്‍ സാദിഖ് ഖാനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തുറക്കപ്പെടും. എന്നാല്‍ നിലവില്‍ മന്ത്രിപദം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും ലണ്ടന്‍ മേയറെന്ന നിലയില്‍ നിലവിലെ കാലാവധിയിലെ ശേഷിക്കുന്ന രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും ഖാനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 2028ല്‍ നാലാം തവണയും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പുതിയ പട്ടികയില്‍ ലേബര്‍

More »

സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വരുത്തുന്ന നിയന്ത്രണവും സമൂഹമാധ്യമങ്ങളിലെ രാത്രികാല വിലക്കും വലിയ ചര്‍ച്ചയായിരുന്നു.അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 മണിവരെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രവേശനം വിലക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇപ്പോഴിതാ കൗമാരക്കാര്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കാനും ഒരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലണ്ടില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങുന്നതും അവര്‍ക്ക് അത്തരം ഡ്രിങ്കുകള്‍ വില്‍ക്കുന്നതും നിരോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരു ലിറ്ററില്‍ 150 മില്ലി ഗ്രാമില്‍ അധികം കഫേന്‍ ഉള്‍ക്കൊള്ളുന്ന പാനീയങ്ങള്‍ക്കായിരിക്കും നിരോധനം. എന്നാല്‍, കാപ്പിയും ചായയും ഇതില്‍ ഉള്‍പ്പെടില്ല. അതുപോലെ കുറഞ്ഞ അളവില്‍ കഫേന്‍ ഉള്‍ക്കൊള്ളുന്ന കൊക്കോകോള,

More »

1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
ആയിരക്കണക്കിന് മലയാളി കെയര്‍ വര്‍ക്കര്‍മാര്‍ അടക്കമുള്ള 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. ഇവര്‍ക്ക് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നല്‍കുന്നത് പോലെ ശമ്പളവും, ശമ്പളവര്‍ധനവും നല്‍കാനുള്ള നീക്കവുമായി ഗവണ്‍മെന്റ് മുന്നോട്ടു പോവുകയാണ്. ഇംഗ്ലണ്ടിലെ 1.5 മില്ല്യണ്‍ കെയറര്‍മാര്‍ക്കാണ് ആരോഗ്യ ജീവനക്കാര്‍ക്ക് തുല്യമായ രീതിയില്‍ ശമ്പളം ആവിഷ്‌കരിക്കുന്നത്. പദ്ധതി പ്രകാരമുള്ള നിരക്കുകളും, നിബന്ധനകളും, വ്യവസ്ഥകളും തീരുമാനിക്കാനായി ട്രേഡ് യൂണിയനുകളും, എംപ്ലോയര്‍മാരും ഉള്‍പ്പെടുന്ന പുതിയ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. പുതിയ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ നെഗോഷ്യേറ്റിംഗ് ബോഡി ഈ വര്‍ഷത്തിന്റെ അവസാനത്തോടെ നിലവില്‍ വരും. ഇതോടെ ലോക്കല്‍ അതോറിറ്റികളും, സ്വകാര്യ സ്ഥാപനങ്ങളും ജോലി നല്‍കുന്ന കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിക്കാനുള്ള

More »

അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് ശേഷം രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. രാജ്യാന്തര ഫുട്‌ബോള്‍ ഭരണ സമിതിയായ ഫിഫയോടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഫോക്ലന്‍ഡ് യുദ്ധ പരാമര്‍ശമുള്ള ബാനറുമായി മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ വിജയം ആഘോഷിച്ചതാണ് വിമര്‍സനങ്ങള്‍ക്ക് വഴിവച്ചത്. മാല്‍വിനകള്‍ അര്‍ജന്റീനക്കാരാണ് എന്നെഴുതിയ ബാനറാണ് ജിയോവാനി ഉയര്‍ത്തിയത്. ഫോക്ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് എന്നര്‍ത്ഥം വരുന്നതാണ് ഈ വാക്കുകള്‍. അര്‍ജന്റനിയന്‍ താരങ്ങളുടെ നടപടി തികച്ചും അനുചിതമായിരുന്നുവെന്ന് യുകെ ബിസിനസ് സെക്രട്ടറി പീറ്റര്‍ കൈല്‍ പറഞ്ഞു. രാഷ്ട്രീയം ഫുട്‌ബോളില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കണം എന്നത് ലോകകപ്പിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ഇപ്പോള്‍ ഇത് ഫിഫയുടെ

More »

ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
പശ്ചിമ ലണ്ടനിലെ ഹെയ്സില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനിയല്‍ ഷോണ്‍ ജെയിംസ് (44) ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ വില്‍സ്ഡന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച പുലര്‍ച്ചെയാണ് 24-കാരിയായ കിരണ്‍ദീപ് കൗര്‍ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി ഉറങ്ങിക്കിടന്നിരുന്ന യുവതിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഗുരുതരമായി പരിക്കേറ്റ കിരണ്‍ദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ദമ്പതികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ച

More »

യുകെയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം
യുകെയിലെ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിര്‍ദേശപ്രകാരം 16-ഉം 17-ഉം വയസ്സുള്ളവര്‍ക്ക് ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ ഉപയോഗിക്കാന്‍ കഴിയില്ല. കൗമാരക്കാരുടെ ഉറക്കം മെച്ചപ്പെടുത്തുക, പഠനത്തില്‍ ശ്രദ്ധ വര്‍ധിപ്പിക്കുക, കുടുംബജീവിതത്തിന് കൂടുതല്‍ സമയം ലഭ്യമാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപ്ലേ, ഇന്‍ഫിനിറ്റ് സ്‌ക്രോളിങ് തുടങ്ങിയ ഉപയോക്താക്കളെ ദീര്‍ഘനേരം ആപ്പുകളില്‍ പിടിച്ചിരുത്തുന്ന ഫീച്ചറുകള്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനരഹിതമാക്കണമെന്നും നിര്‍ദേശമുണ്ട്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായി നിരോധിക്കുമെന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions