യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകള്‍ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കല്‍, ഐസൊലേഷന്‍, കൈ കഴുകല്‍ എന്നീ നിര്‍ദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ചൈനയില്‍ എച്ച്എംപിവി മൂലമുള്ള രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാല്‍ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്.
യുകെയിലും എന്‍എച്ച്എസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ആരുമായും ഇടപെടരുത്. ശൈത്യകാലത്തെ പ്രതിസന്ധിയിലാണ് എന്‍എച്ച്എസ്.
ആളുകള്‍ തമ്മിലുള്ള
More »
ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ ഓഫ്‌കോം; ഫോണ്‍, ബ്രോഡ്ബാന്‍ഡ്, പേ-ടിവി കമ്പനികള്‍ക്ക് ബാധകം
അടിക്കടിയുള്ള ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ റെഗുലേറ്റര്‍ ഓഫ്‌കോം. വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് 'സര്‍പ്രൈസ്' നല്‍കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഓഫ്‌കോം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആളുകളെ 'പൗണ്ടും, പെന്‍സും' അളന്ന് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള നിരക്ക് വര്‍ദ്ധനയെ കുറിച്ച് മുന്‍കൂറായി അറിയിച്ചിരിക്കണമെന്നാണ് നിബന്ധന വരുന്നത്.
ടെലികോം മേഖലയില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഈ വിധം കമ്പനികള്‍ പിഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 17.3% വരെ കോണ്‍ട്രാക്ടുകള്‍ക്ക് ഇടയില്‍ വെച്ച് നിരക്ക് കൂട്ടുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഓഫ്‌കോം നിരക്ക് വര്‍ദ്ധനയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മുന്‍കൂറായി അറിയിക്കാനാണ് സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുന്നത്.
ഈ
More »
ചെലവ് കുറയ്ക്കല്‍; ബിപി ഒഴിവാക്കുന്നത് അഞ്ചു ശതമാനം ജീവനക്കാരെ
ലണ്ടന്‍ : പ്രമുഖ ഓയില്‍ കമ്പനിയായ ബിപി ചെലവു ചുരുക്കലിന്റെ ഭാഗമായി അഞ്ചു ശതമാനം ജോലിക്കാരെ വെട്ടികുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി 4,700 പേര്‍ക്ക് ജോലി നഷ്ടപ്പെടും. വിവിധ രാജ്യങ്ങളിലായി 90,000 പേരാണ് ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇ-മെയില്‍ സന്ദേശത്തിലൂടെ കമ്പനി ജീവനക്കാര്‍ക്ക് നല്‍കി. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 3000 കോണ്‍ട്രാക്ട് ജോലികളും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുണ്ട്.
16,000 പേരാണ് യുകെയില്‍ മാത്രം ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ആറായിരത്തോളം പേര്‍ പെട്രോള്‍ സ്റ്റേഷനുകളിലും സര്‍വീസ് സെന്ററുകളിലും ജോലി ചെയ്യുന്ന സാധാരണക്കാരാണ്. 2026 ആകുമ്പോവേക്കും രണ്ടു ബില്യണ്‍ ഡോളറിന്റെ ചെലവു ചുരുക്കല്‍ നടപടികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്ക
More »
ഹീത്രൂ വഴി പറക്കുന്നവര്‍ 10 പൗണ്ട് മുടക്കി ഇ-വിസ എടുക്കണമെന്ന നിയമം മരവിപ്പിച്ചു
ലണ്ടന്‍ : ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ വിസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.
ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി എ നിര്‍ബന്ധമായിരുന്നു. പാസ്‌പോര്‍ട്ട് കണ്‍ടോളിലൂടെ പോകുന്നില്ലെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിമാനത്താവളാധികൃതരും എയര്‍ലൈന്‍ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹീത്രൂ വിമാനത്താവളാധികൃതര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.
ഹീത്രൂ
More »
എന്‍എച്ച്എസ് പ്രതിസന്ധിയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ കടുത്ത ആശങ്കയില്‍
ശൈത്യകാലമെത്തിയതോടെ എന്‍എച്ച്എസില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ എല്ലാവരെയും പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നഴ്‌സുമാര്‍. മലയാളി നഴ്‌സിന് രോഗിയുടെ കൈകൊണ്ടു കുത്തേറ്റ സംഭവത്തിന് പിന്നാലെ നഴ്‌സുമാരുടെ അവസ്ഥ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
നഴ്‌സുമാര്‍ മാത്രമല്ല എല്ലാ ജീവനക്കാരും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിസന്ധിയ്ക്ക് സമാന അവസ്ഥയാണ് യുകെയിലിപ്പോള്‍. അതിനാല്‍ തന്നെ പലപ്പോഴും രോഗികളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കാലാവസ്ഥ മോശമായതോടെ ആശുപത്രികള്‍ നിറഞ്ഞ ആവസ്ഥയാണ്. ചിലപ്പോഴെല്ലാം അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് പോലും വേണ്ട പരിഗണന നല്‍കാന്‍ കഴിയാറില്ല. ജോലി സമ്മര്‍ദ്ദത്തിനൊപ്പം രോഗികളുടെ രൂക്ഷ പ്രതികരണവും പല നഴ്‌സുമാര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
കാര്‍
More »
വീക്കെന്‍ഡില്‍ കൊടുംതണുപ്പ് മടങ്ങിയെത്തും; പകല്‍ സമയത്ത് ഉയര്‍ന്ന താപനില 5 സെല്‍ഷ്യസ് വരെ
ബ്രിട്ടനിലേക്ക് വീണ്ടും കൊടുംതണുപ്പ് തിരിച്ചെത്തുന്നു. വീക്കെന്‍ഡില്‍ താപനില വീണ്ടും കുത്തനെ താഴുന്നതോടെ ഇംഗ്ലണ്ടില്‍ പകല്‍ സമയങ്ങളില്‍ പരമാവധി ഉയര്‍ന്ന താപനില 5 സെല്‍ഷ്യസായിരിക്കും. രാത്രി കാലങ്ങളില്‍ താപനില പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് സൂചന.
ഇന്ന് യുകെയില്‍ ഏറ്റവും മെച്ചപ്പെട്ട താപനില രേഖപ്പെടുത്തുന്നത് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ ആയിരിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച 16 സെല്‍ഷ്യസ് വരെ ശരാശരി താപനില ഉയര്‍ന്ന ശേഷമാണ് ഈ തിരിച്ചുപോക്ക്. വീക്കെന്‍ഡില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും തണുപ്പേറുകയാണ് ചെയ്യുക. ശനി, ഞായര്‍ ദിവസങ്ങളില്‍ 3 സെല്‍ഷ്യസിനും, 6 സെല്‍ഷ്യസിനും ഇടയിലാണ് ശരാശരി താപനില നിലകൊള്ളുക.
2010ന് ശേഷം ആദ്യമായി യുകെ ജനുവരിയിലെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിട്ടത് കഴിഞ്ഞ വീക്കെന്‍ഡിലാണ്, സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ താപനില -19 സെല്‍ഷ്യസിലേക്കാണ്
More »
തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!
എന്‍എച്ച്എസിലെ ലോകോത്തര ചികിത്സാ സേവനങ്ങള്‍ ഒക്കെ പഴങ്കഥ. തിരക്കില്‍ മുങ്ങിയ ആശുപത്രികളില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ചികിത്സ. ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അമിതസമ്മര്‍ദത്തിലായ എന്‍എച്ച്എസ് ജീവനക്കാര്‍ എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാല്‍ പോലും മണിക്കൂറുകളോളം തിരിച്ചറിയുന്നില്ലെന്നാണ്.
ബെഡുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ രോഗികളെ മൃഗതുല്യമായ രീതിയില്‍ കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇടനാഴികളില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍, പ്രായമായവര്‍ സഹായം കിട്ടാതെ കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
'യുകെയിലെ കോറിഡോര്‍ കെയര്‍ പ്രതിസന്ധിയുടെ മുന്നണി' എന്ന പേരില്‍ റോയല്‍ കോളേജ് ഓഫ്
More »
യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍; രണ്ടാം സ്ഥാനത്ത് ബ്രിസ്‌റ്റോള്‍ സിറ്റി സെന്ററും, സ്വിന്റണും
2024-ല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് സണ്‍ബറി-ഓണ്‍-തെയിംസില്‍. ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ടായി സണ്‍ബറി-ഓണ്‍-തെയിംസ് മാറി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില ചോദിച്ച പട്ടണമായാണ് ഇവിടം മാറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ശരാശരി 12.5 ശതമാനം വില വര്‍ദ്ധിച്ച് 527,005 പൗണ്ടില്‍ നിന്നും 592,976 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്.
ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനിലേക്ക് ഒരു മണിക്കൂറില്‍ താഴെ യാത്ര മതിയെന്നതും, അടുത്തിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഫിലിം സ്റ്റുഡിയോയായി വികസിപ്പിച്ച ഷെപ്പേര്‍ടണ്‍ സ്റ്റുഡിയോസിന് അടുത്താണെന്നതുമാണ് പട്ടണത്തെ ജനപ്രിയമാക്കുന്നത്.
റൈറ്റ്മൂവിന്റെ പട്ടികയില്‍ രണ്ടാമത് ബ്രിസ്റ്റോള്‍ സിറ്റി സെന്ററും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്വിന്റണുമാണ്. ഇവിടെ ചോദിക്കുന്ന വിലയില്‍ 9% വളര്‍ച്ച രേഖപ്പെടുത്തി. ബ്രിസ്റ്റോളില്‍ ശരാശരി വില 391,042 പൗണ്ടിലേക്കും, സ്വിന്റണില്‍ 261,081
More »
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ രോഗി കുത്തിവീഴ്ത്തിയത് മലയാളി നഴ്‌സിനെ!
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡാം റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ശനിയാഴ്ച ചികിത്സ വൈകിയതിന്റെ പേരില്‍ രോഗി നഴ്‌സിനെ കുത്തിവീഴ്ത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ദുരന്തം നേരിട്ടത് ഒരു മലയാളി നഴ്‌സിനാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.
57-കാരി അച്ചാമ്മ ചെറിയാനെയാണ് അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിക്കിടെ കാത്തിരുന്ന് രോഷാകുലനായ രോഗി കത്രിക ഉപയോഗിച്ച് കുത്തിയത്. ഇവരുടെ കഴുത്തിലാണ് പരുക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമ കേസ് ചുമത്തി ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
നഴ്‌സിന് ഗുരുതരമായ പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രിയില്‍ നിന്നും ഏതാനും മിനിറ്റ് മാത്രം അകലെയാണ് അച്ചാമ്മ ചെറിയാനും, ഭര്‍ത്താവും താമസിച്ച് വരുന്നത്.
More »