യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ഇന്ത്യക്കാരുടെ കൈവശം
ലണ്ടന്‍ : ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്വത്തും ഇന്ന് തദ്ദേശീയരായ ഇംഗ്ലീഷുകാരെക്കാള്‍ കുടുതല്‍ ഇന്ത്യക്കാരുടെ കൈയിലാണെന്നു കണക്കുകള്‍ . ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്‌സ് ഹാന്റിലില്‍ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി. തലമുറകളായി യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍, പ്രവാസി ഇന്ത്യക്കാര്‍, വിദേശ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബങ്ങള്‍ എന്നിവര്‍ പലപ്പോഴായി ലണ്ടനില്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ബാരറ്റ് ലണ്ടന്‍ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ വിവരിക്കുന്നു. ഇംഗ്ലണ്ടില്‍ സ്ഥിര

More »

യുകെയിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; യാത്രാ തടസത്തിനും വൈദ്യുതി മുടങ്ങാനും സാധ്യത
യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസത്തോളം ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച വരെ മോശം കാലാവസ്ഥ തുടരും. പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തും യാത്രാ തടസ്സം നേരിടും. പല ഭാഗത്തും വൈദ്യുതി മുടങ്ങും. തിങ്കളാഴ്ച 9 മണിവരെ യെല്ലോ വാണിങ് തുടരും. വെയില്‍സിലെ ഭൂരിഭാഗം പ്രദേശത്തും സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗത്തും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകും. ഈ ആഴ്ചാവസാനം വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളില്‍ ഏകദേശം അഞ്ചു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും വെള്ളപ്പൊക്കവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സരാഘോഷത്തെ ബാധിച്ചിരുന്നു. ഇതിന്

More »

പുതുവത്സര ദിനത്തില്‍ വേദനയായി യുകെയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ വിയോഗം
പുതുവത്സര ദിനത്തില്‍ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ഥിനിയുടെ മരണവാര്‍ത്ത. യുകെയില്‍ പഠനത്തിനായി എത്തിയ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. പുതുവത്സര ദിനത്തില്‍ വെളുപ്പിന് ഒരുമണിക്കു മരണമടഞ്ഞത്. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കല്‍ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.

More »

2025 യുകെ പ്രോപ്പര്‍ട്ടി വിപണി വാങ്ങലുകാരുടേതാകും! വിലപേശാന്‍ ശക്തി കൂടുമെന്ന് വിദഗ്ധര്‍
2025 ബ്രിട്ടന്റെ ഭവനവിപണിയെ വാങ്ങലുകാര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്ന് പ്രവചനങ്ങള്‍. വിപണി ജാഗ്രതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശേഷി കൈവരുന്നത്. എന്നാല്‍ 2025-ല്‍ കാര്യങ്ങള്‍ കൂടുതല്‍ ശുഭകരമാകുന്നതിന് പലവിധ തിരിച്ചടികളും നേരിടുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുവദിച്ചിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആശ്വാസം സ്പ്രിംഗ് സീസണില്‍ അവസാനിക്കും. കൂടാതെ ഉയര്‍ന്ന പലിശ നിരക്കുകളും, നികുതികളും വിപണിയില്‍ സമ്മര്‍ദം ചെലുത്തുന്നു. ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഹൗസിംഗ് വിപണിയിലെന്ന് പ്രോപ്പര്‍ട്ടി കമ്പനിയായ ഹാംപ്ടണ്‍സിലെ റിസേര്‍ച്ച് ഹെഡ് അനേയ്ഷ ബെവെറിഡ്ജ് പറയുന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് മാറ്റത്തിനുള്ള പ്രധാന ഉത്തേജനം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇത് താഴുന്നുണ്ട്. അതേസമയം 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഭവനവില ഉയരുകയാണ് ചെയ്തത്. ഭാവിയിലെ പലിശ

More »

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഇനത്തില്‍ മാറ്റം; മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം
ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം വരുത്തി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്‌സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക് കുട്ടികളെ മാറ്റാനും മാതാപിതാക്കള്‍ ആലോചിക്കും. സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം മാത്രം ബില്യണ്‍ പൗണ്ട് സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 2024

More »

കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക്
ജിപിമാരെ കാണാന്‍ കഴിയാതെ രോഗങ്ങളെ അവഗണിച്ച് ജീവിക്കേണ്ട അവസ്ഥയില്‍ ആളുകള്‍. കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല. നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ നിര്‍ണ്ണയം വൈകിക്കും. മാത്രമല്ല രോഗി ഈ സമയം കടന്നുപോകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടും വളരെയാണ്. ജിപിമാരുടെ എണ്ണം

More »

സമരമൊഴിവാക്കാന്‍ നഴ്സുമാര്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ശമ്പള വര്‍ധനവ് നല്‍കിയേക്കും; പെന്‍ഷന്‍ തുകയില്‍ കുറവ് വരും
ലണ്ടന്‍ : നഴ്സുമാരും അധ്യാപകരും ഉള്‍പ്പടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വര്‍ധനവായിരുന്നു ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത്. . എന്നാല്‍, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലായതോടെ സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നിര്‍ദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വര്‍ധനവ് മാത്രമായിരുന്നു. ഇതോടെ സമരമെന്ന മുന്നറിയിപ്പുമായി വിവിധ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. ഇത് സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കി. സമര പരമ്പരകള്‍ ഒഴിവാക്കുവാനായി സര്‍ക്കാര്‍ കൂടുതല്‍ ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ചേക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പറയുന്നത്. അധ്യാപകര്‍, നഴ്സുമാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ ആയിരക്കണക്കിന് പൗണ്ട് കൂടുതലായി ലഭിക്കും. എന്നാല്‍, അതിനു പകരമായി പെന്‍ഷന്‍ തുക കുറയ്ക്കാന്‍ സമ്മതിക്കേണ്ടി വരുമെന്നും

More »

പ്രതികൂല കാലാവസ്ഥയിലും 2025ന് ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി ലണ്ടന്‍ ആഘോഷം
കൊടുങ്കാറ്റും പേമാരിയും നേരിടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയിലും ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തില്‍ മുമ്പില്‍ ലണ്ടന്‍. ലണ്ടനിലെ ന്യൂഇയര്‍ വെടിക്കെട്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അതിശയിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ ബിബിസിയില്‍ പരിപാടി വീക്ഷിച്ചു. ലോകത്തില്‍ ആദ്യമായി ഹോളോഗേസ് അനിമേഷന്‍ ഉപയോഗിച്ചാണ് പരിപാടി അവിസ്മരണീയമാക്കി മാറ്റിയത്. ബ്രിട്ടനില്‍ പല ഭാഗത്തും കാറ്റും, മഴയും മൂലം ഡിസംബര്‍ 31-ലെ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ തലസ്ഥാനത്ത് 12 മിനിറ്റുള്ള വെടിക്കെട്ട് പരിപാടി തടസ്സങ്ങളില്ലാതെ നടന്നു. 100,000 ടിക്കറ്റുകളാണ് തേംസ് നദിക്കരയില്‍ നടന്ന പരിപാടിയിലേക്ക് വിറ്റഴിച്ചത്. അതിനിടെ, സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ വലയില്‍ വീണ് ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ വെടിക്കെട്ട് മാമാങ്കം കാണാനെത്തിയ ആയിരക്കണക്കിന് പേര്‍ നിരാശരായി മടങ്ങി. ഒരിക്കലും സംഘടിപ്പിക്കാത്ത വെടിക്കെട്ടിന്റെ പേരില്‍

More »

ശക്തമായ കാറ്റും കനത്ത മഴയും; നിരവധി പുതുവര്‍ഷാഘോഷ പരിപാടികള്‍ റദ്ദാക്കി
പതിവിനു വിപരീതമായി യുകെയില്‍ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മൂലം നിരവധി പുതുവര്‍ഷാഘോഷ പരിപാടികള്‍ റദ്ദാക്കി. പ്രതികൂലമായ കാലാവസ്ഥ മൂലം യുകെയില്‍ ഉടനീളം കടുത്ത യാത്ര തടസ്സങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം വ്യോമഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു. മോശം കാലാവസ്ഥയും റോഡ് വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങളിലെ യാത്ര തടസ്സവുമാണ് വ്യാപകമായി പുതുവര്‍ഷാഘോഷങ്ങള്‍ റദ്ദാക്കുന്നതിന് കാരണമായത്. ബ്ലാക്ക് പൂള്‍ , ന്യൂകാസില്‍, ഐല്‍ ഓഫ് വൈറ്റ്, നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതില്‍ പെടുന്നു. എഡിന്‍ബര്‍ഗില്‍ ഹോഗ്മാനേ ഫെസ്റ്റിവല്‍ നേരത്തെ റദ്ദാക്കിയിരുന്നു. ലോസ്‌ഫോക്കിലെ സഫോക്കില്‍ പുതുവത്സര ദിനത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ശനിയാഴ്ച വരെ മാറ്റിവച്ചു. സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions