യു.കെ.വാര്‍ത്തകള്‍

ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ധന
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ധന ഉണ്ടായതായി കണക്കുകള്‍. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിയത്. ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകള്‍ പിന്നാലെയുണ്ട്. ബോക്‌സിംഗ് ഡേ ദിനം തങ്ങളുടെ സൈറ്റിലെ ഏറ്റവും തിരക്കേറിയ ദിനമായിരുന്നുവെന്ന് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി പ്ലാറ്റ്‌ഫോം റൈറ്റ്മൂവ് പറയുന്നു. ലിസ്റ്റ് ചെയ്ത ഭവനങ്ങളില്‍ ഭൂരിഭാഗവും മിഡ് മാര്‍ക്കറ്റ് 3, 4 ബെഡ്‌റൂം വീടുകളാണെന്നും റൈറ്റ്മൂവ് കൂട്ടിച്ചേര്‍ത്തു. ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത 18 ശതമാനം മാത്രമാണ് വലിയ വീടുകളുടെ വിഭാഗത്തില്‍ വരുന്നത്. ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും വലിയ വര്‍ധന നേരിട്ടത് സ്റ്റോക്ക്-ഓണ്‍-ട്രെന്റിലാണ്. 2024-ല്‍ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ ശരാശരി ചെലവില്‍ 33,000 പൗണ്ടിന്റെ, ഏകദേശം 17.2 ശതമാനത്തിന്റെ

More »

ഇല്ലാത്ത മോഷണകേസില്‍ അകത്ത് കിടന്ന ഇന്ത്യന്‍ വംശജയ്ക്ക് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം
പോസ്റ്റ്ഓഫീസില്‍ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് സീമാ മിശ്ര എന്ന ഇന്ത്യന്‍ വംശജയെ അകത്തു കിടത്തിയതിനു പ്രായശ്ചിത്തമായി രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴാണ് സീമാ മിശ്രയെ തേടി വ്യാജ ആരോപണം എത്തുന്നത്. തന്റെ കുഞ്ഞിനെ ജയിലില്‍ വെച്ച് പ്രസവിക്കേണ്ട ഗതികേട് പോലും നേരിട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സോഫ്റ്റ്‌വെയറിലെ പിഴവാണ് ഈ വിധത്തില്‍ തങ്ങളെ ഇല്ലാത്ത മോഷണക്കേസിലെ കുറ്റവാളികളാക്കിയതെന്ന് തെളിയിക്കുന്നതിലും സീമ മുന്നിട്ടിറങ്ങി. സബ് പോസ്റ്റ്മാസ്റ്റര്‍മാരെ വ്യാജമായി ശിക്ഷിച്ച അനീതിക്കെതിരെ പടപൊരുതിയ സീമ മിശ്ര ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരങ്ങളില്‍ ഇടം നല്‍കിയത്. പോസ്റ്റ് ഓഫീസ് അഴിമതി കേസിലെ ഇരകള്‍ക്കായി പ്രചാരണം നടത്തിയ നാല് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കാണ് ഒബിഇ സമ്മാനിക്കുന്നത്. സീമാ മിശ്രയ്ക്ക് പുറമെ ലീ

More »

ലണ്ടനിലെ വീട്ടില്‍ നിന്ന് 10 മില്യണിന്റെ ആഭരണങ്ങള്‍ കവര്‍ന്നു; വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം
യുകെയില്‍ ഏഷ്യന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണ വിവരങ്ങള്‍ സമീപകാലത്തു കൂടിയത് പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്ടാക്കളെ കണ്ടെത്താനോ മോഷണ മുതല്‍ കണ്ടെത്താനോ പൊലീസിന് കഴിയാത്തത് കവര്‍ച്ചയ്ക്ക് പ്രേരകമാകുന്നുണ്ട്. ഇത് വലിയ വലിയ മോഷണത്തിന് വളമേകുന്നു. ഇപ്പോഴിതാ അതിസമ്പന്നര്‍ താമസിക്കുന്ന വടക്കന്‍ ലണ്ടനിലെ പ്രിംറോസ് ഹില്ലിലെ അവന്യൂ റോഡിലുള്ള വീട്ടില്‍ നിന്ന് 10 മില്യണ്‍ പൗണ്ടിലേറെ വില വരുന്ന ആഭരണങ്ങളും ഒന്നരലക്ഷം പൗണ്ടിന്റെ ബാഗുകളും മോഷണം പോയിരിക്കുന്നു ഡിസംബര്‍ 7 ന് വൈകുന്നേരം 5 നും 5.30 നും ഇടയില്‍ രണ്ടാം നിലയിലെ ജനലിലൂടെ മോഷ്ടാവ് അകത്തു കടന്നതായാണ് പോലീസ് പറയുന്നത്. 10 മില്യണിലധികം വിലമതിക്കുന്ന ആഭരണങ്ങളും 150,000 പൗണ്ട് വിലമതിക്കുന്ന ഡിസൈനര്‍ ഹാന്‍ഡ്‌ബാഗുകളും മോഷ്ടിക്കപ്പെട്ടു. ഹെര്‍മിസ് ക്രോക്കഡൈല്‍ കെല്ലി ഹാന്‍ഡ്‌ബാഗുകളും 15,000 പൗണ്ട് പണവും ആഭരണങ്ങള്‍ പതിച്ച നെക്ലേസുകളും

More »

മോശം കാലാവസ്ഥ: യുകെയിലെ പുതുവത്സരാഘോഷത്തിന്റെ മാറ്റ് കുറയും; എഡിന്‍ബറോ വെടിക്കെട്ടും സ്ട്രീറ്റ് പാര്‍ട്ടിയും റദ്ദാക്കി
ലണ്ടന്‍ : ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാല്‍ യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. സ്കോട്ട്ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions