കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം
യുകെ മലയാളികളെയാകെ വേദനയിലാഴ്ത്തിയ സംഭവമാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങികിടന്ന ജസീക്കയുടെ അപകടവും തുടര്‍ന്നുള്ള മരണവും. ഇപ്പോഴിതാ ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങുകയാണ് യുകെ മലയാളി സമൂഹം. ജസീക്കയ്ക്ക് തിങ്കളാഴ്ച യുകെ മലയാളികള്‍ വിടയേകും. ഒന്നര മാസത്തിന് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയിരിക്കുന്നത്.
ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാതറിന്‍ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക. രാവിലെ 9 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്ക.
മേയ് 25നായിരുന്നു ആ വേര്‍പാട്. അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച്
More »
ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ യുകെ പൊലീസ് തിരയുന്ന എന്‍ഡൊഡാന എംഖനിസ്സി ഷുമ(45)യെ ദക്ഷിണാഫ്രിക്കന്‍ പോലീസ് പിടികൂടി. സിംബാബ്‌വെ സ്വദേശിയായ ഇയാള്‍ രണ്ട് ദിവസം മുമ്പ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ ഹീത്രു വിമാനത്താവളം വഴി രാജ്യം വിട്ടിരുന്നു.
വെള്ളിയാഴ്ച ജോഹന്നാസ് ബര്‍ഗിലെ കെന്‍സിംഗ്ടണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനുശേഷം യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ഇയാള്‍ക്കെതിരെ മൂന്ന് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയതായി അറിയിച്ചു.
'ആവശ്യമായ നിയമപരവും കൈമാറല്‍ പ്രക്രിയയും' യുകെ അധികാരികളോടൊപ്പം നടക്കുമെന്ന് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട നോത്താബോ സാന്‍ഡിലെ ഷുമയുടെയും മക്കളായ നാറ്റലി, നാല എന്നിവരുടെയും കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അനുശോചനവും പിന്തുണയും അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
More »
യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
യുകെയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ സമ്മര്‍ദ്ദത്തില്‍ എന്‍എച്ച്എസ്. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ ചൂടിന് ശമനമുണ്ടാകൂ എന്നാണ് നിലവിലെ പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കായി പ്രഖ്യാപിച്ച അംബര്‍, യെല്ലോ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാത്രി 9 മണിവരെ തുടരുമെന്നും അറിയിച്ചു.
ഉയര്‍ന്ന ചൂട് കാരണം പ്രായമായവര്‍, കുട്ടികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും, നേരിട്ട് സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ചൂടേറിയ കാലാവസ്ഥയില്‍
More »
ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ യുകെ പൊലീസ് തിരയുന്ന എന്‍ഡൊഡാന എംഖനിസ്സി ഷുമയെക്കുറിച്ച് ബ്രിട്ടനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയുമാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളില്‍ നിന്നോ ബ്രിട്ടിഷ് പൊലീസില്‍ നിന്നോ ഇതുവരെ ഔദ്യോഗിക സന്ദേശമോ റെഡ് നോട്ടിസോ ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ് വക്താവ് പോള്‍ ന്യാതി പറഞ്ഞു. എന്നാല്‍ പ്രതിയെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തെ എല്ലാ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി സിംബാബ്വെയിലുണ്ടെങ്കില്‍ സ്വമേധയാ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
More »
യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
യുകെയില്‍ സ്ഥിരതാമസാവകാശമായ ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ (ILR) നേടുന്നതിനുള്ള സാധാരണ യോഗ്യതാകാലം അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള ഹോം ഓഫീസിന്റെ വിവാദ നിര്‍ദ്ദേശങ്ങളില്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും. ആശ്രിതരായി കഴിയുന്ന പങ്കാളികള്‍, പരിചരണ ചുമതലയുള്ളവര്‍, ഭിന്നശേഷിക്കാര്‍, പ്രസവാവധിയിലുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ഇളവുകളോ ബദല്‍ ക്രമീകരണങ്ങളോ വേണമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഹൗസ് ഓഫ് ലോര്‍ഡ്‌സുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി പരിശോധനയ്ക്കിടെ നടത്തിയ വിശദീകരണത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ബന്ധിത സാമ്പത്തിക സംഭാവനാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്ത ചില വിഭാഗങ്ങള്‍ ഉണ്ടാകാമെന്നും, പ്രത്യേകിച്ച് ആശ്രിതരുടെ കാര്യത്തില്‍ ഇളവുകളോ
More »
ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
എംപി സ്ഥാനം രാജിവെച്ച് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഒരുക്കത്തിലാണ് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ്. എന്നാല്‍ പ്രധാന പാര്‍ട്ടികളൊന്നും ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പ് 'മത്സരത്തിനില്ലെന്ന' നിലപാടിലാണ്. അജ്ഞാതന്‍ മാത്രമാണ് എതിരാളിയായി മത്സരത്തിലുള്ളത്.
ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളൊന്നും ഇല്ലെന്നത് വോട്ടര്‍മാരെയും മോശമാക്കും. സാമ്പത്തിക ഇടപാട് സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തില്‍ പെട്ടതോടെയാണ് ഫരാഗ് അപ്രതീക്ഷിതമായി രാജിവെച്ചത്.
പ്രധാന എതിരാളികള്‍ ഭീരുക്കളാണെന്ന് ഫരാഗ് കുറ്റപ്പെടുത്തുമ്പോഴും ഒരു തമാശ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് എതിരാളിയായി ലഭിച്ചിരിക്കുന്നത്. ഇതിനിടെ ഫരാഗിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കി മെഗാ സര്‍വ്വെ ഫലങ്ങള്‍ പുറത്തെത്തി. പൊതുതെരഞ്ഞെടുപ്പില്‍ റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ബേണ്‍ഹാമിന്റെ
More »
യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
യുകെയില്‍ ഷിഗെല്ല രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ലൈംഗികമായി കൈമാറുന്ന രീതിയിലുള്ള ഷിഗെല്ലാ ഇന്‍ഫെക്ഷനാണ് വലിയതോതില്‍ വ്യാപിക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തിയത്. അവസ്ഥയ്ക്ക് എതിരെ ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.
ലൈംഗിക ബന്ധത്തിലൂടെ വ്യാപിക്കുന്ന ഷിഗെല്ലാ കേസുകള്‍ മറ്റ് ഇന്‍ഫെക്ഷനുകളെ അപേക്ഷിച്ച് പടരുന്നതിന്റെ വേഗത രണ്ടിരട്ടി അധികമാണ്. കൂടാതെ ചികിത്സയോട് ഇത് പ്രതികരിക്കുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി.
മലത്തിലാണ് ഷിഗെല്ലയ്ക്ക് കാരണമാകുന്ന ബാക്ടീരിയ കൂടുതലുള്ളത്. മോശമായ ഭക്ഷണത്തിലൂടെ മനുഷ്യരിലേക്ക് എത്തുന്ന ബാക്ടീരിയ വയറ്റിളക്കം, വയറുവേദന, പനി എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
ഷിഗെല്ലയുടെ രൂപമാറ്റം വന്ന ഷിഗെല്ലാ സൊനെയ്, ഷിഗെല്ലാ ഫ്‌ളെക്‌സ്‌നെറി
More »
പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആന്‍ഡി ബേണ്‍ഹാം എത്തുമെന്നുറപ്പായി. ലേബര്‍ പാര്‍ട്ടിയുടെ 404 എംപിമാരില്‍ 322 പേരും ബേണ്‍ഹാമിന് പിന്തുണ അറിയിച്ചതോടെ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി എംപിമാരില്‍ 20 ശതമാനം പേരുടെ പിന്തുണയാണ് ആവശ്യം. ശേഷിക്കുന്ന 82 ല്‍ 81 പേരുടെ പിന്തുണ ഉറപ്പാക്കാനായാലേ ആര്‍ക്കെങ്കിലും ബേണ്‍ഹാമിന് എതിരാളിയാകാനാകൂ. അതിനുള്ള സാധ്യത അവശേഷിക്കുന്നില്ല. ജൂലൈ 20ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം സ്ഥാനമേല്‍ക്കും.
പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ച എംപിമാര്‍ക്ക് ബേണ്‍ഹാം നന്ദി അറിയിച്ചു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയത്.
ഇന്നലെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കേണ്ട സമയമായതോടെ
More »
ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
ഇത്തവണ ഫിഫ ലോകകപ്പില്‍ കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. ഹാരി കെയിനും, സംഘവും എ പ്രകടനം നടത്തിയാണ് ഇവിടം വരെ എത്തിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ എത്താനും, ചിലപ്പോള്‍ കപ്പ് നേടാനും സാധ്യതയുണ്ട്. 60 വര്‍ഷക്കാലത്തെ ലോകകിരീട വരള്‍ച്ച തിരുത്തി ഇംഗ്ലീഷ് ടീം കപ്പ് നാട്ടിലെത്തിച്ചാല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി.
60 വര്‍ഷത്തിനിടെ ആദ്യമായി ലോകകിരീടം ഇംഗ്ലണ്ടില്‍ എത്തിക്കാന്‍ കെയിനും, സംഘത്തിനും സാധിച്ചാല്‍ പൊതുഅവധി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് കീര്‍ സ്റ്റാര്‍മര്‍ എത്തിയിട്ടുള്ളതെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഫുട്‌ബോള്‍ ഭ്രാന്തുള്ള പ്രധാനമന്ത്രി കസേര ഒഴിയുന്നതിന് മുന്‍പ് പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസാനത്തെ അവധിയും ഇതാകും.
അങ്കാരയിലെ നാറ്റോ സമ്മേളനത്തിന് എത്തിയ സ്റ്റാര്‍മറോട് റിപ്പോര്‍ട്ടര്‍മാര്‍ ഇതേക്കുറിച്ച് ചോദിച്ചു. 'അവിടം വരെ
More »