നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
ആന്‍ഡി ബേണ്‍ഹാം കളത്തിലിറങ്ങിയതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി. ഇതോടെ ക്ഷീണം സംഭവിച്ചിരിക്കുന്നത് നിഗല്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് ആണ്. കഴിഞ്ഞ ദിവസം നടന്ന ഒരു മെഗാ അഭിപ്രായ സര്‍വ്വേയില്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനത്ത് എത്തുവാനെ കഴിഞ്ഞുള്ളു. ഇലക്ടറല്‍ കാല്‍ക്കുലസ് പുറത്തുവിട്ട സര്‍വ്വേ ഫലം വിരല്‍ ചൂണ്ടുന്നത് ബേണാമിന്റെ കുതിച്ചുചാട്ടമാണ്. മാത്രമല്ല, ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവുമധികം സീറ്റുകള്‍ ലഭിക്കുക ലേബര്‍ പാര്‍ട്ടിക്ക് ആയിരിക്കുമെന്നും അത് പറയുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് 217 സീറ്റുകള്‍ ലഭിക്കും എന്നാണ് സര്‍വ്വേഫലം പറയുന്നത്. 151 സീറ്റുകളോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ 127 സീറ്റുകളുമായി റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. 'ഗോള്‍ഡ്
More »
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന ജൂലൈ 15ന് പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാര്‍ക്കറ്റിങ് ചെലവ് തുടങ്ങിയവയും വില നിര്‍ണയത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ വിലക്കുറവ് ഓരോ സംസ്ഥാനത്തും
More »
എന്‍എച്ച്എസ് പിറന്നാള്‍: നഴ്സുമാരെ ആദരിക്കുന്ന സ്റ്റാര്‍മറുടെ വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍
എന്‍എച്ച്എസ് വാര്‍ഷികം പ്രമാണിച്ചു പ്രധാനമന്ത്രി വിളിക്കുന്ന വിരുന്നിലേക്ക് ഇത്തവണ രണ്ടു മലയാളി നഴ്‌സ്മാര്‍ക്കും ക്ഷണം. നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസും ബാസില്‍ഡണ്‍ മലയാളിയായ ഷൈനി ബേസിലുമാണ് കഴിഞ്ഞ ദിവസം നടന്ന വിരുന്നിലേക്ക് നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട മലയാളി നഴ്സുമാര്‍. ഇരുവരും രണ്ടു പതിറ്റാണ്ടോളമായി യുകെയില്‍ ജോലി ചെയ്യുന്ന മികവാണ് അവരെ ഈ വിരുന്നിലേക്ക് എത്തിച്ചത് . നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. സമാനമായിരുന്നു ബാസില്‍ഡനിലെ ഷൈനി ബേസിലിന്റെ അവസ്ഥയും. ഏതാനും മാസം മുന്‍പാണ് ഷൈനി മുന്‍കൈ എടുത്തു ബസില്‍ഡനില്‍ നൂറുകണക്കിന് മലയാളി നഴ്സുമാരെ ചേര്‍ത്ത് കേരള നേഴ്സസ് യൂണിറ്റ് ആരംഭിക്കുന്നത്. എങ്കിലും തൊഴിലിടത്തെ മികവ് തന്നെയാണ് ഷൈനിയെയും ഈ പ്രത്യേക
More »
കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് നിര്‍ത്തലാക്കിയിട്ടും ഈ വഴിയിലൂടെ കുടിയേറ്റക്കാരും കുടുംബാംഗങ്ങളും
യുകെ കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചിട്ടും 2026 മാര്‍ച്ചില്‍ പോലും യുകെയിലേക്ക് കെയര്‍ വര്‍ക്കര്‍ വിസയില്‍ കുടിയേറ്റക്കാരും, അവരുടെ കുടുംബാംഗങ്ങളും എത്തുന്നതായി കണ്ടെത്തല്‍. കെയര്‍ വര്‍ക്കര്‍ വിസ നല്‍കുന്നത് നിര്‍ത്തിയ ശേഷവും ഈ വിസ നേടി വിദേശ ജോലിക്കാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ട് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നാണക്കേടായി മാറുകയാണ്.
വിലക്കുകള്‍ നടപ്പാക്കിയ ശേഷം പതിനഞ്ചോളം ഡിപ്പന്‍ഡന്റ്‌സും യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയിലുള്ളവര്‍ക്കൊപ്പം എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സിസ്റ്റം കുഴപ്പത്തിലാണെന്ന് ആരോപിച്ച് കണ്‍സര്‍വേറ്റീവുകള്‍ രംഗത്തെത്തി.
2026 മാര്‍ച്ച് വരെ കാമറൂണില്‍ നിന്നുള്ള 12 പേര്‍ക്കാണ് ഹോം ഓഫീസ് ഹെല്‍ത്ത് & കെയര്‍ വിസ അനുവദിച്ചത്. ഇതേ കാലയളവില്‍ മധ്യ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള 180 കുടുംബാംഗങ്ങള്‍ക്കും വിസ
More »
'മാന്‍ഷന്‍ ടാക്സ്' വ്യാപിപ്പിക്കാന്‍ നീക്കം; 15 ലക്ഷം പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്കും അധിക നികുതി വന്നേക്കും
ബ്രിട്ടനില്‍ വിലകൂടിയ വീടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഹൈ വാല്യൂ കൗണ്‍സില്‍ ടാക്സ് സര്‍ചാര്‍ജ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ ലക്ഷക്കണക്കിന് വീട്ടുടമകളെ ആശങ്കയിലാക്കും .പുതിയ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ നിലവില്‍ നികുതി പരിധിക്ക് പുറത്തുള്ള നിരവധി മധ്യവര്‍ഗ കുടുംബങ്ങളും അധിക നികുതിയുടെ പരിധിയിലാകും.
കഴിഞ്ഞ നവംബറില്‍ ധനമന്ത്രി റേച്ചല്‍ റീവ്‌സ് ഇംഗ്ലണ്ടില്‍ 20 ലക്ഷം പൗണ്ടിന് (രണ്ടു മില്യണ്‍ പൗണ്ട് )മുകളിലുള്ള വീടുകള്‍ക്ക് 2028 ഏപ്രില്‍ മുതല്‍ അധിക കൗണ്‍സില്‍ ടാക്സ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ആന്‍ഡി ബേണ്‍ഹാം ഈ നികുതി കൂടുതല്‍ വ്യാപിപ്പിച്ച് 15 ലക്ഷം പൗണ്ട് (1.5 മില്യണ്‍ പൗണ്ട് ) വിലയുള്ള വീടുകളെയും പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.നികുതി വിദഗ്ധരുടെ
More »
കുടുംബങ്ങള്‍ക്ക് ആശ്വാസം; 8, 9 വയസുള്ള കുട്ടികള്‍ക്കും ഇനി ഇ-ഗേറ്റ് ഉപയോഗിക്കാം
വേനല്‍ക്കാല അവധിയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് യുകെയിലെ വിമാനത്താവളങ്ങളില്‍ ആശ്വാസകരമായ മാറ്റം വരുന്നു. പുതിയ ഇളവ് പ്രകാരം എട്ടും ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികള്‍ക്കും ഇ ഗേറ്റ് സ്‌കാനിങ് സംവിധാനം ഉപയോഗിക്കാം. വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട് പരിശോധനാ സംവിധാനമായ ഇ ഗേറ്റ് ഉപയോഗിക്കാന്‍ ഇതുവരെ മിനിമം പത്തുവയസ്സായിരുന്നു പ്രായപരിധി. ഇത് എട്ടു വയസ്സായി കുറക്കുകയാണ്. നിരവധി കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും. പ്രതിവര്‍ഷം 15 ലക്ഷം കുട്ടികള്‍ക്ക് പുതിയ ഇളവില്‍ ആശ്വാസം ലഭിക്കും.
അവധിക്കാല വിദേശ യാത്ര കഴിഞ്ഞു മടങ്ങുന്ന ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി 290 ലേറെ ഇ ഗേറ്റുകളാണ് നിലവിലുള്ളത്. ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, ബര്‍മ്മിങ്ഹാം, എഡിന്‍ബറോ ,സ്റ്റാന്‍സ്റ്റഡ് തുടങ്ങിയ
More »
വിവാദ സമ്പത്തിക ഇടപാട്: എംപി സ്ഥാനം രാജിവെച്ച് നിഗല്‍ ഫരാഗ്! ക്ലാക്ടണില്‍ ഉപതെരഞ്ഞെടുപ്പ്
വിവാദ സമ്പത്തിക ഇടപാടിന്റെ പേരില്‍ എംപി സ്ഥാനം നാടകീയമായി രാജിവെച്ച് റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗ്. ക്ലാക്ടണില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിക്കൊണ്ടാണ് റിഫോം യുകെ നേതാവ് രാജിവെച്ചത്. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെയാണ്, വിഷയത്തില്‍ ജനം തീരുമാനം പറയട്ടെയെന്ന നിലപാടിലേക്ക് ഫരാഗ് എത്തിയത്.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് 'നാടകത്തില്‍' വീഴാന്‍ തങ്ങളില്ലെന്ന് പ്രഖ്യാപിച്ച ടോറികളും, ലേബറും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്ഥിരീകരിച്ചു. രണ്ട് ധനികരായ സഹായികളില്‍ നിന്നും പണവും, സാമ്പത്തിക സഹായവും നേടിയതിന്റെ പേരിലാണ് നിഗല്‍ ഫരാഗിനെതിരെ ഔദ്യോഗിക അന്വേഷണം നടക്കുന്നത്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന് എതിരെ മത്സരിക്കാനില്ലെന്ന് ടോറികളും, ലേബറും, മറ്റ് പാര്‍ട്ടികളും വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട തട്ടിപ്പുകാരന്‍ ജോര്‍ജ്ജ് കോട്രെലില്‍ നിന്നും പണം വാങ്ങിയതും,
More »
ശമ്പള വര്‍ധനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്റ്മാര്‍ സമരത്തിലേക്ക്
ശമ്പള വര്‍ധനവിനും പെന്‍ഷനുമായി സമരം ചെയ്യുന്നതിന് അനുകൂലമായി ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് കണ്‍സള്‍ട്ടന്റുമാര്‍ വോട്ട് ചെയ്തു. ബി എം എ അംഗങ്ങളായ 76 ശതമാനത്തോളം വരുന്ന മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടുത്ത 12 മാസക്കാലയളവില്‍ സമരം ചെയ്യുന്നതിനുള്ള തീരുമാനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മൂന്ന് വര്‍ഷമായി നടക്കുന്ന സമരങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് റെസിഡന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ നല്‍കിയ പേ ഡീല്‍ അംഗീകരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ സീനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്.
ശമ്പളവും പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയാല്‍ സമരം ആവശ്യമായി വരില്ലെന്നും ബി എം എ പറഞ്ഞു. 35,067 അംഗങ്ങള്‍ ഉള്ളതില്‍ 18,069 (51.53 ശതമാനം) പേരാണ് വോട്ടിംഗില്‍ പങ്കെടുത്തത്. അതില്‍ 13,695 പേര്‍ സമരത്തിന് അനുകൂലമായി വോട്ടു ചെയ്തു. കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിന് തയ്യാറാണെന്ന വ്യക്തമായ സന്ദേശമാണ് ഇത്
More »
യുകെയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ആംബറില്‍; തുടര്‍ച്ചയായി 10 ദിവസം താപനില 30ന് മുകളില്‍
യുകെയില്‍ 10 ദിവസത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. മൂന്നാം ഉഷ്ണതരംഗം പൊട്ടിപ്പുറപ്പെട്ടതോടെ താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആരോഗ്യ അലേര്‍ട്ട് ആംബറിലേക്കാണ് യുകെഎച്ച്എസ്എ ഉയര്‍ത്തിയിരിക്കുന്നത്.
ആഴ്ചയുടെ പകുതിയോടെ താപനില ഉയരുകയും, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുകയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, ഈസ്‌റ്റേണ്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സാരമായ ആഘാതം നേരിടുമെന്നാണ് ആശങ്ക. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങളെ മുള്‍മുനയിലാക്കുന്നതാണ് മുന്നറിയിപ്പുകള്‍.
ബുധനാഴ്ച രാത്രി 9 മുതല്‍ ഞായറാഴ്ച രാത്രി 9 വരെയാണ് അലേര്‍ട്ട് നിലവിലുള്ളത്. ഉഷ്ണതരംഗം കത്തിക്കയറുമെന്ന് വ്യക്തമായതോടെ സ്‌കൂളുകള്‍ സ്‌പോര്‍ട്‌സ് ദിനങ്ങള്‍ റദ്ദാക്കുകയാണ്. 65 വയസ്സിന്
More »