യു.കെ.വാര്‍ത്തകള്‍

ജീവനക്കാരുടെ സുരക്ഷയും എന്‍എച്ച്എസ് ആശുപത്രികളുടെ റേറ്റിങ്ങില്‍ പരിഗണിയ്ക്കും
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളുടെയും ആംബുലന്‍സ്, മാനസികാരോഗ്യ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനക്ഷമത ഇനി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും എത്രത്തോളം ഉറപ്പാക്കുന്നുവെന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും വിലയിരുത്തുക. ജൂലൈ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് , ആംബുലന്‍സ് , മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15 ലക്ഷത്തിലധികം എന്‍എച്ച്എസ് ജീവനക്കാരെ ബാധിക്കുന്ന പദ്ധതിയാണിത്. സെക്കന്‍ഡറി കെയര്‍ വിഭാഗത്തിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും. നിലവില്‍ ജിപി സര്‍ജറികള്‍ ഉള്‍പ്പെടുന്ന പ്രൈമറി കെയര്‍ മേഖല ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ അവിടേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ആശുപത്രികളെയും ആംബുലന്‍സ് സേവനങ്ങളെയും ആറു പ്രധാന

More »

പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്ക് സ്വീകരിച്ച് ബ്രിട്ടീഷ് ബാങ്കുകള്‍; വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ എളുപ്പമാകും
യുകെയില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കുന്നതും, നാട്ടില്‍ നിന്നും തിരികെ പണം അയയ്ക്കുന്നതും ഉള്‍പ്പെടെ എളുപ്പമാക്കാന്‍ യുകെയിലെ മുന്‍നിര ബാങ്കുകള്‍ പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്കിലേക്ക് മാറുന്നു. യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ ഇത് എളുപ്പമാക്കും. ബാര്‍ക്ലേസ്, എച്ച്എസ്ബിസി, ലോയ്ഡ്‌സ്, നാറ്റ്‌വെസ്റ്റ് എന്നിവരെല്ലാം പുതിയ സ്വിഫ്റ്റ് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. ഏകദേശം 200 വിപണികളിലായി 11,500-ലേറെ സാമ്പത്തിക സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ശൃംഖലയാണ് സ്വിഫ്റ്റ്. പുതിയ സിസ്റ്റം ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍ അതില്‍ ഒരു തുക പോലും കുറയാതെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഭൂരിഭാഗം കേസുകളിലും പണം മിനിറ്റുകള്‍ക്കുള്ളില്‍ ക്രെഡിറ്റാകും. ലോക്കല്‍ ബാങ്കിംഗ് സിസ്റ്റം ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍

More »

കടുത്ത ചൂടില്‍ വാഹനമോടിക്കല്‍: യുകെയിലെ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
യുകെയിലെ താപനില 34 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന മുന്നറിയിപ്പിനിടെ വാഹനമോടിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം. കടുത്ത ചൂടില്‍ നേരിട്ട് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ഉള്‍ഭാഗത്തെ താപനില അപകടകരമായ തോതില്‍ ഉയരാനിടയുള്ളതിനാല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനം നന്നായി തണുപ്പിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. അടച്ചിട്ട വാഹനത്തിനുള്ളിലെ ചൂട് ഡ്രൈവര്‍മാരുടെ ഏകാഗ്രതയെയും പ്രതികരണശേഷിയെയും ബാധിക്കാമെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ജനലുകള്‍ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് വാഹനത്തിന്റെ ഉള്‍ഭാഗത്തെ താപനില കുറയ്ക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഒരു സാഹചര്യത്തിലും തനിച്ചാക്കരുതെന്നും അധികൃതര്‍

More »

ഹാരി ഒറ്റയ്ക്ക് ലണ്ടനിലേക്ക്; മേഗനും മക്കളും യാത്ര ഒഴിവാക്കി
സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി ബ്രിട്ടനിലേക്കുള്ള അടുത്ത യാത്രയില്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിനെയും മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവരെയും ഒപ്പം കൂട്ടില്ലന്ന് പ്രിന്‍സ് ഹാരി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ആശങ്കകളാണ് കുടുംബം ലണ്ടന്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ കാരണമെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിലും മറ്റ് സ്ഥലങ്ങളിലുമായി നടക്കുന്ന ചാരിറ്റി, ഇന്‍വിക്ടസ് ഗെയിംസ് അനുബന്ധ പരിപാടികളില്‍ ഹാരി മാത്രം പങ്കെടുക്കും. 2022ന് ശേഷം ആദ്യമായി മുഴുവന്‍ കുടുംബവും യുകെ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം പദ്ധതി മാറ്റുകയായിരുന്നു. രാജകുടുംബ ചുമതലകളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന പൊലീസ് സംരക്ഷണം നഷ്ടമായതാണ് പ്രധാന പ്രശ്നമായി തുടരുന്നത്. ഇതുമൂലം കൊച്ചുമക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും

More »

രോഗാവസ്ഥ കണ്ടറിഞ്ഞ് നിര്‍ദ്ദേശം നല്‍കാന്‍ എന്‍എച്ച്എസ് ആപ്പില്‍ എഐ എത്തുന്നു
എന്‍എച്ച്എസ് ആപ്പില്‍ എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തി അവര്‍ക്ക് ജിപി അപ്പോയിന്റ്‌മെന്റ് ആവശ്യമാണോ, ഫാര്‍മസിയിലേക്കോ അത്യാഹിത വിഭാഗമായ എ&ഇ യിലേക്കോ പോകുന്നതാണോ കൂടുതല്‍ ഉചിതമെന്ന് നിര്‍ദേശിക്കുന്നതിനായിരിക്കും പുതിയ എഐ ടൂള്‍ ഉപയോഗിക്കുക. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കും. 2028 ഏപ്രിലോടെ എന്‍എച്ച്എസ് ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു, ജിപിയെ കാണാനുള്ള നീണ്ട കാത്തിരിപ്പു അവസാനിപ്പിക്കുമെന്ന്, പുതിയ എഐ സംവിധാനം ഇതിന് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സസ്സെക്‌സിലെ വിവിധ സര്‍ജറികള്‍ നടത്തുന്ന വീല്‍ഡന്‍ റിഡ്ജ്

More »

1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി വന്നേക്കും
യുകെ സര്‍ക്കാര്‍1.5 മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ വിലയുള്ള വീടുകളെ അധിക സ്വത്ത് നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള ആഡംബര വീടുകള്‍ക്കായി പരിഗണിച്ചിരുന്ന 'മാന്‍ഷന്‍ ടാക്സ്' പരിധി 1.5 മില്യണ്‍ പൗണ്ടായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ മാറ്റം നടപ്പായാല്‍ 1.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ പുതിയ നികുതിയുടെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ലണ്ടനിലെ വീട്ടുടമകളെ കാര്യമായി ബാധിച്ചേക്കും. നിലവിലെ കൗണ്‍സില്‍ ടാക്സ് സംവിധാനത്തിന് പകരമായി ഭൂമിയുടെ മൂല്യത്തെ അടിസ്ഥാനമാക്കി പുതിയ ലെവി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് വിവരം. തെക്കന്‍ ഇംഗ്ലണ്ടില്‍ ഭൂമിയുടെ വില രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍, ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഇരട്ട സാമ്പത്തിക

More »

ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണാന്‍ വെളുപ്പിന് 5 മണിവരെ പബ്ബുകള്‍
തിങ്കളാഴ്ച്ച അതിരാവിലെ 1 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ട് - മെക്‌സിക്കോ ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യമൊരുക്കാന്‍ പബ്ബുകള്‍ക്ക് അധിക സമയം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബുകള്‍ക്ക് അന്നേ ദിവസം രാവിലെ 5 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ വിവരം പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറാണ് പ്രഖ്യാപിച്ചത്. അധിക സമയം പ്രവര്‍ത്തിക്കുന്നതിനായി നിയമപ്രകാരം ആവശ്യമായ സ്‌പെഷ്യല്‍ കൗണ്‍സില്‍ പെര്‍മിഷനോ, ടെംപററി ഈവെന്റ് നോട്ടീസോ അന്നേ ദിവസം ആവശ്യമില്ല. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ പബ്ബുകള്‍ക്ക് നല്‍കിയ ഇളവില്‍ രാത്രി 10 മണിക്ക് മുന്‍പ് ആരംഭിക്കുന്ന മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യമെ ഉണ്ടായിരുന്നുള്ളു. ഇത് പലപ്പോഴും കളിയുടെ പകുതിയില്‍ വെച്ച് പബ്ബുകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്ന സാഹചര്യങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

More »

യുകെയില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; ജല ഉപയോഗത്തിന് നിയന്ത്രണം
യുകെയില്‍ 8 ദിവസത്തെ ഉഷ്ണതരംഗ അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 32 സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഉഷ്ണതരംഗത്തിനുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ ജീവന്‍ അപകടത്തിലാകാനുള്ള ചൂടിന്റെ സാധ്യതയാണ് ഉയരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും അടുത്ത ശനിയാഴ്ച വരെ മുന്നറിയിപ്പ് നിലവിലുണ്ട്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ വെള്ളത്തിന്റെ പാഴ്‌ച്ചെലവ് ഒഴിവാക്കാനായി സതേണ്‍ വാട്ടര്‍ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഹാംപ്ഷയറിലും, ഐല്‍ ഓഫ് വൈറ്റിലുമാണ് നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ വിലക്ക്. ജൂലൈ 10 മുതലാണ് വിലക്കുകള്‍ നിലവില്‍ വരികയെങ്കിലും ജനങ്ങള്‍

More »

നടപ്പിന് പ്രോത്സാഹനം നല്‍കാന്‍ 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്
ദിവസവും അരമണിക്കൂര്‍ നടക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍എച്ച്എസ് ഇംഗ്ലണ്ട് അടുത്ത വര്‍ഷം 'മാരത്തണ്‍ എ മന്ത്' പദ്ധതി ആരംഭിക്കും. ദിവസവും അരമണിക്കൂര്‍ വീതം നടന്നാല്‍ ഒരു മാസത്തില്‍ ഏകദേശം 42 കിലോമീറ്റര്‍ . മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഉപയോഗിച്ച് നടത്തം രേഖപ്പെടുത്തുന്നവര്‍ക്ക് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിവിധ സമ്മാനങ്ങള്‍, വൗച്ചറുകള്‍, ഡിസ്കൗണ്ടുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒളിംപിക് മെഡല്‍ ജേതാവും ഗ്രേറ്റ് നോര്‍ത്ത് റണ്‍ സ്ഥാപകനുമായ സര്‍ ബ്രെന്‍ഡന്‍ ഫോസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്നാപ്ചാറ്റ്, ഡുവോളിംഗോ തുടങ്ങിയ ആപ്പുകളിലെ 'സ്ട്രീക്ക്' മാതൃക ഉപയോഗിച്ച് ആളുകളെ തുടര്‍ച്ചയായി നടക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷത്തിലധികം പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം 30

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions