യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെതിരായ വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി രാജാവ്; പോലീസിനെ പിന്തുണയ്ക്കാനുള്ള ഒരുക്കത്തിലെന്ന് ബക്കിംഗ്ഹാം കൊട്ടാരം
ആന്‍ഡ്രൂവിനെതിരായ പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍ വലിയ ക്ഷീണമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന് സമ്മാനിച്ചത്. ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങളില്‍ കടുത്ത ആശങ്കയുള്ളതായാണ് ചാള്‍സ് രാജാവ് വ്യക്തമാക്കുന്നത്. പോലീസ് തങ്ങളെ 'സമീപിച്ചാല്‍' അന്വേഷണത്തിന് 'പിന്തുണ' നല്‍കുമെന്നാണ് കൊട്ടാരം ഇപ്പോള്‍ പറയുന്നത്. 2010, 2011 കാലത്ത് യുകെയുടെ ട്രേഡ് എന്‍വോയി ആയി സേവനം നല്‍കവെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ആന്‍ഡ്രൂ എപ്സ്റ്റീന് ചോര്‍ത്തിയെന്ന് വ്യക്തമായതോടെയാണ് രാജാവ് മൗനം വെടിയാന്‍ നിര്‍ബന്ധിതനായത്. എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെ നല്‍കിയ കേസ് പണം കൊടുത്ത് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തത്. ആന്‍ഡ്രൂ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ടാമതൊരു സ്ത്രീ കൂടി

More »

ബ്രിട്ടന്റെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയില്‍
ലേബര്‍ ഭരണത്തിന് കീഴില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ പച്ച തൊടുന്ന ലക്ഷണമില്ല. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നയങ്ങള്‍ പൊളിച്ചെഴുതി ലേബര്‍ നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തിരിച്ചടി നേരിടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഓരോ ബജറ്റിലും നികുതി കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതല്ലാതെ മറ്റൊരു പദ്ധതിയും അവതരിപ്പിക്കാനും കഴിയുന്നില്ല. ഇതിന്റെയെല്ലാം പ്രത്യാഘാതം തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സ്ഥാപനങ്ങള്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ ആളുകളെ ജോലിക്കെടുക്കാനും, നിക്ഷേപം നടത്താനും സ്ഥാപനങ്ങള്‍ തയാറല്ലെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ

More »

കാബിനറ്റ് പിന്തുണ ലഭിച്ചതോടെ തല്‍ക്കാലം രക്ഷപ്പെട്ട് പ്രധാനമന്ത്രി; അടങ്ങാത്ത വിമതര്‍
പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ രാജിവെച്ച് പോകേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കാബിനറ്റ് യോഗത്തില്‍ പിന്തുണ ലഭിച്ചതോടെയാണ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ സ്റ്റാര്‍മര്‍ ഇനി തുടരുതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. എന്നാല്‍ പോരാട്ടം തുടരുമെന്നും, പിടിച്ചുനില്‍ക്കുമെന്നും പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. 'ഞാന്‍ ഇറങ്ങിയിട്ടുള്ള എല്ലാ പോരാട്ടത്തിലും വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. വെറുതെ ഇറങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമല്ല', തന്നെ ഒതുക്കാന്‍ ഇറങ്ങിത്തിരിച്ച ലേബര്‍ എംപിമാരെ നേരിടാന്‍ കീര്‍ സ്റ്റാര്‍മര്‍

More »

യുകെ മലയാളിയുടെ മരണം: തുടര്‍നടപടികള്‍ക്ക് കാത്ത് കുടുംബം, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
യുകെയിലെ കവന്ററിയില്‍ കാണാതായ തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി സ്മൃതിയില്‍ സി. ജയകുമാര്‍ - ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്ക് കാത്ത് നാട്ടിലെ കുടുംബം. വിഷ്ണുവിന്റെ മൃതദേഹം കവന്ററിയിലെ ഒരു തടാകത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ വിഷ്ണുവിനെ കാണാനില്ലായിരുന്നതായി കുടുംബം അറിയിച്ചു. തുടര്‍ന്ന് നാലാം തീയതിയാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി നേടുന്നതിനായി 2022ല്‍ യുകെയിലെത്തിയ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗോകുല്‍ ആണ് വിഷ്ണുവിന്റെ സഹോദരന്‍. കവന്ററിയിലെ സ്വാന്‍ ലേക്ക് പരിസരത്താണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും

More »

ഇംഗ്ലണ്ടിലാകെ 97 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍, 217 അലര്‍ട്ടുകള്‍; മഴയില്‍ വലഞ്ഞ് ജനം
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് ഇംഗ്ലണ്ടിലെ ജനത. ഇംഗ്ലണ്ടില്‍ 97 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 217 ഫ്‌ളഡ് അലര്‍ട്ടുകളും പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണ പടിഞ്ഞാറന്‍ മേഖലകളിലും മിഡ്‌ലാന്‍ഡ്‌സിലുമാണ് ജനം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. സ്‌കോട്‌ലന്‍ഡില്‍ ഏഴ് മുന്നറിയിപ്പുകളും രണ്ട് അലര്‍ട്ടുകളും നിലനില്‍ക്കുമ്പോള്‍ വെയില്‍സില്‍ ഇതുവരെ മുന്നറിയിപ്പില്ല. അടുത്ത ആഴ്ചയിലും മഴ തുടരുമെന്ന സൂചനയെ തുടര്‍ന്ന് ദക്ഷിണ പടിഞ്ഞാറന്‍ ഇംഗ്ലണ്ടും ദക്ഷിണ വെയില്‍സും ഉള്‍പ്പെടുത്തി തിങ്കളാഴ്ച മെറ്റ് ഓഫീസ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ വാഹനമോടിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി. ഡെവണ്‍, ഹാംപ്ഷയര്‍, ഗ്ലോസ്റ്റര്‍ വുസ്റ്റര്‍ മേഖലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. വാര്‍വിക്ഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു

More »

മണ്ടേല്‍സണ്‍ വിവാദം: പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് മക്‌സ്വീനി രാജിവെച്ചു
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേരയുടെ ഇളക്കം കൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചു. ജെഫ്രി എപ്സ്റ്റീന്‍ വിവാദത്തില്‍പ്പെട്ട പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കുട്ടീപ്പീഡനത്തില്‍ ജയിലിലായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അറിഞ്ഞിട്ടും ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നില്‍ താനാണെന്നാണ് മക്‌സ്വീനിയുടെ വാദം. സ്റ്റാര്‍മറെ രക്ഷിക്കാനായാണ് മക്‌സ്വീനി രാജിവെച്ചത്. എന്നാല്‍ അധികാരത്തിലേക്ക് എത്താന്‍ കീര്‍ സ്റ്റാര്‍മറെ കൈപിടിച്ച് നടത്തിയ മക്‌സ്വീനിയില്ലാതെ പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കുന്നത് അത്ര എളുപ്പമാകില്ലെന്ന് ലേബര്‍ എംപിമാര്‍ പരസ്യമായി സമ്മതിക്കുന്നു. ഇടത് എംപിമാര്‍ ഇതിനകം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെയും, ലേബര്‍ പാര്‍ട്ടിയുടെയും നന്മയെ

More »

വഴിയില്‍ കുഴഞ്ഞുവീണയാളെ രക്ഷിച്ച ലിവര്‍പൂളിലെ മലയാളി നഴ്‌സിന് അഭിനന്ദനം
ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാനുള്ള പരിശീലനത്തിനിടെ ഒരാളുടെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സായ ലിയ എലിസബത്ത്. ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ ക്രിറ്റിക്കല്‍ കെയര്‍ നഴ്‌സായ ലിയ തന്റെ ഡ്രൈവിംഗ് പരിശീലനത്തിനിടെ റോഡില്‍ കുഴഞ്ഞുവീണ 52 കാരന് പ്രഥമ ശുശ്രൂഷ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നോറിസ് ഗ്രീനിലെ ജങ്ഷനില്‍ ലിയ തന്റെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ലീ റെഡിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് സംഭവം. ലിയ കാര്‍ ഓടിക്കവേ സമീപത്തെ ഫുട്പാത്തില്‍ ഒരാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാര്‍ സുരക്ഷിതമായി ഒതുക്കി ലിയ കുഴഞ്ഞുവീണ ആള്‍ക്ക് അരികിലെത്തി. ഇന്‍സ്‌ട്രെക്ടര്‍ ലീ ഉടന്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം തേടി. രോഗിയ്ക്ക് ഹൃദയസ്തംഭനമെന്ന് മനസിലായതോടെ റോഡരികില്‍ വച്ച് സിപിആര്‍ നല്‍കി. സമീപ കെട്ടിടത്തില്‍ സ്ഥാപിച്ച പബ്ലിക് ഡിഫിബ്രിലേറ്റര്‍

More »

യുകെയില്‍ ടിവി കാണാനുള്ള ലൈസന്‍സ് ഫീസ് വീണ്ടും കൂട്ടി
യുകെയില്‍ ടിവി കാണാനുള്ള ലൈസന്‍സ് ഫീസ് വീണ്ടും ഉയര്‍ത്തി. പണപ്പെരുപ്പത്തിന് ആനുപാതികമായി ഈ വര്‍ഷം 5.50 പൗണ്ടിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഏപ്രില്‍ 1മുതല്‍ നിലവില്‍ വരും. കളര്‍ ടെലിവിഷന്‍ കാണുന്നതിന് 174.50പൗണ്ടായിരുന്നു നിലവിലെ നിരക്ക്. ഇതു കൂടി 180 പൗണ്ടാകും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന് 60.50 പൗണ്ടാണ് പുതിയ ലൈസന്‍സ് ഫീസ്. രണ്ടു പൗണ്ടാണ് ഇതിന് വര്‍ധിക്കുന്നത്. 58.50 നിലവിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലൈസന്‍സ് ഫീസ്. 2024 ല്‍ പണപ്പെരുപ്പ നിരക്ക് കൂടുതലായിരുന്നതിനാല്‍ 10.50 പൗണ്ടിന്റെ വര്‍ധനവാണ് ഉണ്ടായത്. പരസ്യ വരുമാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ബിബിസിയുടെ പ്രവര്‍ത്തനത്തിനാണ് ലൈസന്‍സില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. ബിബിസിയുടെ ഏതെങ്കിലും ചാനലിലെ പരിപാടികള്‍ ടിവിയിലൂടേയോ കമ്പ്യൂട്ടറിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ കാണുന്നതിനോ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ലൈസന്‍സ് ആവശ്യമാണ്. ഇതിന്

More »

കാവല്‍ പ്രധാനമന്ത്രിയെ നിയോഗിച്ച് കീര്‍ സ്റ്റാര്‍മര്‍ മാറി നില്‍ക്കണമെന്ന ആവശ്യവുമായി ലേബര്‍ എംപിമാര്‍
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശം ശക്തമായി ഉന്നയിച്ച് ലേബര്‍ എംപിമാര്‍. തല്‍ക്കാലം കാവല്‍ പ്രധാനമന്ത്രിയെ നിയോഗിച്ച്, സമ്മറില്‍ പുതിയ നേതാവിനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള വഴിനോക്കാനാണ് ലേബര്‍ എംപിമാര്‍ ആവശ്യപ്പെടുന്നത്. പീറ്റര്‍ മണ്ടേല്‍സണ്‍ പ്രതിസന്ധിയാണ് പ്രധാനമന്ത്രിയെ രാജി സമ്മര്‍ദത്തിലേക്ക് എത്തിക്കുന്നത്. വിഷയത്തില്‍ സ്റ്റാര്‍മറുടെ രാജി ഉണ്ടായില്ലെങ്കില്‍ ഈ മാസം ഒടുവില്‍ നടക്കുന്ന ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പിലും, മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ലേബര്‍ എംപിമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈയാഴ്ച ക്യാബിനറ്റ് യോഗം ചേരുമ്പോള്‍ സ്റ്റാര്‍മറുടെ രാജി അനിവാര്യമാണെന്ന് മറ്റ് അംഗങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് ഇവര്‍ കരുതുന്നത്. ഭാവി നേതാവാകാന്‍ താല്‍പര്യമില്ലാത്ത ഡിഫന്‍സ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions