യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
കോവിഡ് മഹാമാരിക്ക് ശേഷം വിഷാദരോഗവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഏഴില്‍ ഒരാള്‍ക്ക് വീതം ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് കണക്കുകള്‍. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് മരുന്നുകളുടെ ഉപയോഗത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 91 ലക്ഷം രോഗികള്‍ക്ക് ആന്റിഡിപ്രസന്റുകള്‍ നിര്‍ദേശിച്ചതായാണ് കണക്ക്. അഞ്ച് വര്‍ഷം മുമ്പുള്ളതിനെ പേക്ഷിച്ച് ഇത് 15 ശതമാനത്തിലധികം വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷം ആകെ 9.6 കോടി ആന്റിഡിപ്രസന്റ് പ്രിസ്‌ക്രിപ്ഷന്‍ ഇനങ്ങള്‍ വിതരണം ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ഇത് 7.94 കോടിയായിരുന്നു. ആന്റിഡിപ്രസന്റ് ഉപയോഗത്തില്‍ മേഖലകള്‍ക്കിടയിലും വലിയ വ്യത്യാസമുണ്ട്. നോര്‍ത്ത് കുംബ്രിയ, സൗത്ത് യോര്‍ക്ഷയര്‍ മേഖലകളിലാണ് ഉപയോഗനിരക്ക് ഏറ്റവും ഉയര്‍ന്നത്.

More »

10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
ഇംഗ്ലണ്ടില്‍ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനിടെ 70,000ത്തിലധികം വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട ധനവിനിയോഗം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഏകദേശം 10 ബില്യണ്‍ പൗണ്ട് അനുവദിക്കും. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ഷയര്‍, സൗത്ത് യോര്‍ക്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ലിവര്‍പൂള്‍ മേഖലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം ലഭിക്കുക. ലണ്ടനായി 6 ബില്യണ്‍ പൗണ്ട് കൂടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 39 ബില്യണ്‍ പൗണ്ടിന്റെ സാമൂഹിക ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തുടനീളം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം സാമൂഹികവും താങ്ങാനാവുന്നതുമായ വീടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ആന്‍ഡി ബേണ്‍ഹാം, ഇംഗ്ലണ്ടിനായി അനുവദിച്ച 39 ബില്യണ്‍ പൗണ്ടിന്റെ മുഴുവന്‍ തുകയും സാമൂഹിക വാടക

More »

യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
യുകെയില്‍ ബിരുദ ധാരികള്‍ക്കായുള്ള തൊഴില്‍ അവസരങ്ങളില്‍ വലിയ ഇടിവ്. ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി പുതിയ കണക്കുകള്‍. ജൂലൈയില്‍ 8383 ഗ്രാജുവേറ്റ് ഒഴിവുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തി 15397 ഒഴിവുകളുണ്ടായിരുന്നു.2016 ല്‍ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഗ്രാജുവേറ്റ് ഒഴിവുകളാണിത്. 2017 ല്‍ 55000 ലേറെ ഗ്രാജുവേറ്റ് തസ്തികകള്‍ ലഭ്യമായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ ഇടിവ്. എന്‍ട്രി ലെവല്‍ ജോലികളില്‍ എഐ ഉപയോഗം വര്‍ദ്ധിക്കുന്നതും തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് ഉയര്‍ന്നതുമാണ് പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ വിപണിയിലെ മത്സരവും ശക്തമായി. ജൂലൈയില്‍ ഒരു ഒഴിവിലേക്ക് ശരാശരി 2.14 പേര്‍ വീതം അപേക്ഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 1.93 ആയിരുന്നു. നഴ്‌സിങ്, ആരോഗ്യസംരക്ഷണം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ഒഴിവുകള്‍ കുറഞ്ഞപ്പോള്‍

More »

ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലൈംഗിക കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്നുകള്‍ വ്യാപകമായി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് . ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ലൈംഗിക കുറ്റവാളികളില്‍ ഇത് നടപ്പിലാക്കാനാണ് നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പുരുഷ തടവുകാര്‍ക്കാണ് 2028 ഡിസംബറോടെ ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്ന് വ്യാപകമായി നല്‍കുകയെന്ന് വിദഗ്ധര്‍ പറഞ്ഞു. ജയിലുകളില്‍ തടവുകാരുടെ ലൈംഗിക ത്വര കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം പരീക്ഷിച്ചതില്‍ നാലിലൊന്ന് കുറ്റവാളികള്‍ക്കും ഇത് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമായതായി പ്രൊഫ. ബെലിന്‍ഡ വിന്‍ഡര്‍ വ്യക്തമാക്കി. ജയിലുകളിലെ തിരക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഇത് കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കുമെന്നതിനാല്‍

More »

വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
മാഞ്ചസ്റ്റര്‍ : ബര്‍മിംഗ്ഹാമില്‍ നിന്ന് ഫ്‌ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹാലിഫാക്‌സ് സ്വദേശിയായ സാറാ പാര്‍ക്കര്‍ (30) ആണ് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 24നായിരുന്നു സംഭവം. ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ സീറ്റില്‍ തുടരണമെന്ന പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച് സാറ ശുചിമുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ഷോര്‍ട്‌സും അടിവസ്ത്രവും ഊരിമാറ്റി വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. സംഭവസമയത്ത് സാറ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനയാത്രയ്ക്കിടെ സുരക്ഷാ നിര്‍ദേശങ്ങള്‍

More »

ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
ബ്രിട്ടനിലെ ഭവനവില പല ഭാഗങ്ങളിലും 'ബൂമിംഗ്' രേഖപ്പെടുത്തി. നോര്‍ത്ത് മേഖലയിലാണ് വില വര്‍ദ്ധനവ് ഏറ്റവും ഏറ്റവും പ്രകടമായി വരുന്നത്. അതേസമയം തലസ്ഥാനമായ ലണ്ടനില്‍ തങ്ങളുടെ പ്രോപ്പര്‍ട്ടികളുടെ മൂല്യം ആയിരക്കണക്കിന് പൗണ്ട് താഴേക്ക് പോകുന്നതിന് സാക്ഷികളാകുകയാണ് ഭവന ഉടമകള്‍. ജൂണ്‍ മാസത്തില്‍ യുകെയിലെ ഭവനവില 2 ശതമാനം വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. ശരാശരി ഭവനങ്ങളുടെ മൂല്യത്തിലേക്ക് 5392 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ശരാശരി പ്രോപ്പര്‍ട്ടി വില 272,188 പൗണ്ടിലേക്ക് എത്തിയെന്ന് ഒഎന്‍എസ് കണക്കാക്കുന്നു. മേയ് മുതല്‍ ജൂണ്‍ വരെ വില 0.1 ശതമാനം ഉയര്‍ന്നു. ഇതോടെ ജീവിതച്ചെലവ് പ്രതിസന്ധി ഘട്ടത്തിലും വിപണി ശക്തമായി നിലകൊള്ളുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധന രേഖപ്പെടുത്തി. അതേസമയം സ്‌കോട്ട്‌ലണ്ടിലും,

More »

സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
യുകെയില്‍ സാല്‍മൊണെല്ല ഭക്ഷ്യവിഷബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ളവര്‍ പാതി പാകം ചെയ്തതോ ദ്രവരൂപത്തിലുള്ള മഞ്ഞയോടുകൂടിയതോ ആയ മുട്ടകള്‍ കഴിക്കരുതെന്നാണ് നിര്‍ദേശം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. മുട്ട പാകം ചെയ്യാതെ തയ്യാറാക്കുന്ന മയോണൈസ്, സഫ്‌ലേ, ഹോളണ്ടൈസ് സോസ് തുടങ്ങിയ പുതുതായി തയ്യാറാക്കിയ ഭക്ഷണങ്ങളും ഇവര്‍ ഒഴിവാക്കണമെന്ന് എഫ്എസ്എ അറിയിച്ചു. എന്നാല്‍ മുട്ട നന്നായി വേവിച്ച ഭക്ഷണങ്ങള്‍ റസ്റ്ററന്റുകളിലും കഫേകളിലും ടേക്ക്അവേകളിലും നിന്ന് കഴിക്കുന്നത്

More »

ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
ജിസിഎസ്ഇ പരീക്ഷയില്‍ പതിവുപോലെ മികച്ച വിജയം കൈവരിച്ചു മലയാളി വിദ്യാര്‍ത്ഥികള്‍. ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ബ്രിസ്‌റ്റോളിലെ ഏഥന്‍ ജിനേഷ്. എഴുതിയ പത്ത് വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയാണ് ഏഥന്‍ വിജയം കൈവ്വരിച്ചത്. പത്തനംതിട്ട സ്വദേശികളായ ജിനേഷ് ബേബി, ബിന്ദു മേരി ജിനേഷ് എന്നിവരുടെ മകനാണ് ഏഥന്‍. എഞ്ചിനിയറിങ് മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏഥന്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ എ ലവല്‍ പഠനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തിനൊപ്പം ചെസും ഏഥന്റെ പ്രിയ ഹോബിയാണ്. ഏഥന്റെ സ്‌കൂളായ ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഇവാന്‍ ജിനേഷാണ് സഹോദരന്‍. ലണ്ടനിലെ ഡൗവയ് മാര്‍ട്ടിഴ്സ് കത്തൊലിക് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി അഭിമാന വിജയം കരസ്ഥമാക്കിയിരിക്കുകയാണ്

More »

യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
ബ്രിട്ടനിലേക്ക് 'എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്. അസാധാരണമായ കൊടുങ്കാറ്റും മഴയും ചൂടും രാജ്യം നേരിടേണ്ടിവരും. ദീര്‍ഘകാല ശരാശരി താപനിലയ്ക്ക് മുകളില്‍ പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. ഇത് ആഗോള തലത്തില്‍ മഴയുടെ പാറ്റേണിനെയും, താപനിലയെയും ബാധിക്കും. വരും മാസങ്ങളില്‍ കടലിലെ താപനില 3 സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് കണക്കാക്കുന്നു. ഇതിലും കൂടുതല്‍ ശരാശരി ഉയരുമെന്ന് പ്രവചിക്കുന്ന കാലാവസ്ഥാ ഗ്രൂപ്പുകളുമുണ്ട്. 19-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമെന്നാണ് സ്ഥിതിയെ മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്നത്. 500 മുതല്‍ 1000 വര്‍ഷത്തിനിടെ കാണാത്ത ശക്തമായ അവസ്ഥയാകും സംജാതമാകുകയെന്നും മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ 2027-ല്‍ ചൂട് വീണ്ടും ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. യുകെ ഉള്‍പ്പെടെ നോര്‍ത്ത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions