കൂടുതല്‍ പണിമുടക്കിന് പച്ചക്കൊടിവീശി റസിഡന്റ് ഡോക്ടര്‍മാര്‍; എന്‍എച്ച്എസിന് അടുത്ത പണി
ശമ്പളക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. കൂടുതല്‍ പണിമുടക്കുകള്‍ നടത്താന്‍ ഇംഗ്ലണ്ടിലെ 93.4% റസിഡന്റ് ഡോക്ടര്‍മാര്‍ സമ്മതംമൂളി. എന്‍എച്ച്എസിന് മറ്റൊരു തലവേദനയാവുമിത്. ശമ്പളവിഷയത്തിലും, തൊഴില്‍നയങ്ങളുടെയും പേരില്‍ ഇനിയൊരു ആറ് മാസം കൂടി ഗവണ്‍മെന്റുമായി ഏറ്റുമുട്ടാനുള്ള അവകാശം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേടിയെടുത്തു.
93.4% റസിഡന്റ് ഡോക്ടര്‍മാരാണ് സമരങ്ങളെ അനുകൂലിച്ചതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. എന്‍എച്ച്എസിനും, രോഗികള്‍ക്കും, ഗവണ്‍മെന്റിനും തലവേദനയും, ആശങ്കയും സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം.
അതേസമയം റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തെ അനുകൂലിച്ചെങ്കിലും ഇത് പണിമുടക്കായി മാറണമെന്ന് അര്‍ത്ഥമില്ലെന്ന് ബിഎംഎ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ഗവണ്‍മെന്റിന്റെ സ്വരം
More »
യുകെ ഭവനവിപണിയില്‍ വിലകള്‍ കൂടി; നിര്‍ണായക വഴിത്തിരിവിലെന്ന് റിപ്പോര്‍ട്ടുകള്‍
യുകെയിലെ ഭവനവിലകള്‍ 2025 അവസാനത്തോടെ ഉണ്ടായ ചെറിയ ഇടിവിന് ശേഷം 2026 ജനുവരിയില്‍ വീണ്ടും കൂടിയതായി റിപ്പോര്‍ട്ടുകള്‍. നേഷന്‍വൈഡ് മോര്‍ട്ട്ഗേജ് ലെന്‍ഡറിന്റെ കണക്കുപ്രകാരം ജനുവരിയില്‍ വീടുകളുടെ ശരാശരി വില 0.3 ശതമാനം ആണ് വര്‍ധിച്ചത്. നിലവില്‍ യുകെയിലെ ഒരു വീടിന്റെ ശരാശരി വില 2,70,873 പൗണ്ടാണ് . ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 1 ശതമാനം കൂടുതലാണ്. 2026ല്‍ വീടുവിലകള്‍ 2 മുതല്‍ 4 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.
മോര്‍ട്ട്ഗേജ് പലിശനിരക്കുകള്‍ കുറയുകയും ബജറ്റിനെ ചുറ്റിയുള്ള അനിശ്ചിതത്വം കുറയുകയും ചെയ്തതോടെ ഭവനവിപണി മെച്ചപ്പെടുമെന്നാണ് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നറുടെ അഭിപ്രായം. ശരാശരി വരുമാനമുള്ള ഒരാള്‍ 20 ശതമാനം ഡൗണ്‍ പേയ്മെന്റ് നല്‍കി ആദ്യ വീട് വാങ്ങുമ്പോള്‍, മാസതവണ വരുമാനത്തിന്റെ ഏകദേശം 32 ശതമാനം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ അല്പം
More »
ലണ്ടനില്‍ തിരക്കേറിയ തെരുവില്‍ സ്ത്രീ കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
ലണ്ടനിലെ തിരക്കേറിയ വില്സ്ഡന്‍ പ്രദേശത്ത് സ്ത്രീ കുത്തേറ്റ് മരിച്ചു. വൈകിട്ട് നാലുമണിയോടെ പൗണ്ട് ലെയ്‌നില്‍ ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. 50 വയസുള്ള സ്ത്രീയെ ഗുരുതരമായ കുത്തേറ്റ നിലയില്‍ കണ്ടെത്തിയെങ്കിലും സ്ഥലത്തുതന്നെ മരണം സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 30 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീ പ്രതിക്ക് പരിചയമുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകശ്രമം കുറ്റം ചുമത്തിയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് . വടക്കന്‍ ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇയാളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.
സംഭവത്തെ ആശങ്കാജനകമെന്ന് ബ്രെന്റ് മേഖലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. വരും ദിവസങ്ങളില്‍ പ്രദേശത്ത് പോലീസ് സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
More »
ടെക്‌നോളജി വഴിയുള്ള സ്ത്രീ പീഡന കേസുകളില്‍ വന്‍ വര്‍ധന
സ്ത്രീകളെ നിയന്ത്രിക്കാനും പിന്തുടരാനും ഭീഷണിപ്പെടുത്താനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, എഐയുടെ ആപ്പുകള്‍ എന്നിവ പലരും സ്ത്രീകളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു.
ബ്രിട്ടനിലെ അഭയ കേന്ദ്രങ്ങളുടെ സംഘടനയായ റഫ്യൂജിന്റെ മുന്നറിയിപ്പില്‍ ഞെട്ടിക്കുന്ന കണക്കാണ് പറയുന്നത്. 2025 ന്റെ അവസാന മൂന്നു മാസങ്ങളില്‍ ടെക്‌നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളില്‍ വലിയ വര്‍ധനവുണ്ടായി. സങ്കീര്‍ണമായ കേസുകള്‍ 62 ശതമാനം ഉയര്‍ന്ന് 829 ആയതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 30 വയസില്‍ താഴെയുള്ളവരുടെ പരാതികളും 24 ശതമാനം കൂടി. സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കം പിന്തുടരുക, വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിച്ച് ഭീഷണിപ്പെടുത്തുക, എഐ അപ്പുകള്‍ വഴി വഞ്ചിക്കുക എന്നിങ്ങനെ പല പരാതികളും ഉയരുന്നുണ്ട്.
More »
യുകെയില്‍ 4 ലക്ഷം യുവാക്കള്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റിനായി അപേക്ഷ നല്‍കി; 7 ലക്ഷം ബിരുദ ധാരികള്‍ തൊഴില്‍ രഹിതര്‍
യുകെയിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ അവസ്ഥ ഞെട്ടിക്കുന്നത്. കോവിഡിന് ശേഷം ജോലിയ്ക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജോലിയില്ലാത്ത ബിരുദ ധാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുള്ളത്. ഏഴു ലക്ഷം ബിരുദ ധാരികളായ യുവാക്കളാണ് തൊഴില്‍ നേടാന്‍ കാത്തിരിക്കുന്നത്. വെല്‍ഫെയര്‍ ബെനഫിറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പലരും. നാലു ലക്ഷം യുവാക്കളാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റിനായി ഇനിനോടകം അപേക്ഷ നല്‍കിയിരിക്കുന്നത്.
240000 പേര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി സെന്റര്‍ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങളാല്‍ ജോലിക്കുപോകാത്തവരുടെ എണ്ണം ആറു വര്‍ഷം കൊണ്ട് ഇരട്ടിയായി. 46 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
രാജ്യത്ത് 5.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ്
More »
ഇന്ധന സ്വിച്ചിലെ തകരാര്‍; ലണ്ടന്‍- ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുമുന്‍പ് റദ്ദാക്കി
ടേക്ക് ഓഫിന് തൊട്ടുമുന്‍പ് ഇന്ധന സ്വിച്ചില്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. 2025 ജൂണ്‍ 12ല്‍ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായതിന് സമാനമായ ഗുരുതരമായ സാങ്കേതിക തകരാറാണ് ഇവിടെയും കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാത്തതുകൊണ്ട് വലിയൊരു ദുരന്തസാധ്യതയാണ് ഒഴിവായത്.
ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.19-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് 'റണ്‍' മോഡില്‍നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറിയത് പൈലറ്റിന്റെ
More »
കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബറിന്റെ കോട്ടയില്‍ ടോറി സ്ഥാനാര്‍ത്ഥിയായി മലയാളി യുവതി
യുകെയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് മലയാളി യുവതി. ലണ്ടനിലെ ക്രോയ്‌ഡോണ്‍ കൗണ്‍സിലിലെ നോര്‍ബറി പാര്‍ക്ക് വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഹണി പ്രേംലാല്‍ ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം.
കെമിസ്ട്രിയില്‍ ബിരുദവും ബയോകെമിസ്ട്രിയില്‍ മാസ്‌റ്റേഴ്‌സും നേടിയ ഹണി ലീഡര്‍ഷിപ്പില്‍ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയ ഹണി ഇന്‍ര്‍നാഷണല്‍ കോച്ചിങ് ഫെഡറേഷന്റെ അംഗീകൃത പരിശീലകയുമാണ്.
യുകെയിലെ സോഷ്യല്‍ഹൗസിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക മലയാളി എന്ന പ്രത്യേകതയും ഹണിക്കുണ്ട്. ഹൗസിങ് നിയമങ്ങളും പോളിസികളിലുമുള്ള അഗാധമായ അറിവ് വോട്ടര്‍മാര്‍ക്കിടയില്‍ ഹണിക്ക് വലിയ സ്വീകാര്യത നല്‍കുന്നു.
More »
സൗത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം; ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ റദ്ദാക്കി
സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മേജര്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചു. രാവിലെ 5.30 ഓടെ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹാംപ്‌ഷയര്‍ & ഐല്‍ ഓഫ് വൈറ്റ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ആശുപത്രിയില്‍ എത്തിയത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തം ബാധിച്ച വാര്‍ഡുകളിലെ രോഗികളെ സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
ആശുപത്രിയുടെ ചുറ്റുമുള്ള പ്രധാന റോഡുകള്‍ അടിയന്തിര സേവന വിഭാഗങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. സന്ദര്‍ശകരോട് ആശുപത്രിയില്‍ എത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിന് എത്തുന്ന ജീവനക്കാര്‍ക്കായി ആശുപത്രി പരിസരത്ത് പാര്‍ക്കിങ് സൗകര്യം
More »
എപ്സ്റ്റീന്‍ ബന്ധവും നഗ്നചിത്രവും: ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് ലോര്‍ഡ് മണ്ടേല്‍സണ്‍
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീന്റെ മരണശേഷം ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇത് പല പ്രമുഖരുടെയും മുഖം വികൃതമാക്കുകയാണ്.
മണ്ടേല്‍സണ്‍. എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു.
മണ്ടേല്‍സന്റെ പങ്കാളി റെയ്‌നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്‌സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്‍കിയതും ഇമെയിലുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മണ്ടേല്‍സണ്‍ അടിവസ്ത്രത്തില്‍ നിന്ന് സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രങ്ങളും
More »