യു.കെ.വാര്‍ത്തകള്‍

ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കും; 2026-ല്‍ ഒരു മില്ല്യണ്‍ വീടുകളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വര്‍ധിക്കും
ഈ വര്‍ഷം ഒരു മില്ല്യണോളം വീടുകളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ വര്‍ധന അനുഭവപ്പെടും. വിലകുറഞ്ഞ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്നതാണ് ഈ ഇതിലേക്ക് നയിക്കുന്നത്. 2021-ല്‍ 971,105 അഞ്ച് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളാണ് എടുത്തിരുന്നത്. ഇതിന്റെ പലിശ നിരക്കുകള്‍ കേവലം 0.91 ശതമാനം വരെ താഴ്ന്നതുമായിരുന്നു. എന്നാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യേണ്ട സമയം വരുന്നതോടെ ഇപ്പോള്‍ പലിശ നിരക്കുകള്‍ 3.51 ശതമാനത്തില്‍ വരെയാണ് നിലനില്‍ക്കുന്നത്. ഇത് പ്രകാരം ശരാശരി വിലയുള്ള വീടുകളുടെ പ്രതിമാസ തിരിച്ചടവില്‍ 282 പൗണ്ടിന്റെ വര്‍ധന നേരിടും. നിലവില്‍ അഞ്ച് വര്‍ഷത്തെ റീമോര്‍ട്ട്‌ഗേജിംഗില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഫര്‍ നല്‍കുന്നത് ബാര്‍ക്ലേസാണ്, 3.76 ശതമാനം. 200,000 പൗണ്ടിന്റെ 25 വര്‍ഷം കൊണ്ട് അടയ്ക്കുന്ന മോര്‍ട്ട്‌ഗേജ് 0.94 ശതമാനത്തിന് ലഭിച്ചാല്‍ പ്രതിമാസ അടവ് 748 പൗണ്ടാണ്. എന്നാല്‍ റീമോര്‍ട്ട്‌ഗേജ്

More »

മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനും റിഫോം യുകെയില്‍; ആരെല്ലാം ചാടുമെന്ന ആശങ്കയില്‍ ടോറി ക്യാമ്പ്
യുകെയില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന റിഫോം യുകെ പാര്‍ട്ടിയിലേക്ക് ടോറി പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ ചാട്ടം തുടരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ഹോം സെക്രട്ടറിയുമായ സുവെല്ലാ ബ്രാവര്‍മാനാണു ഏറ്റവും ഒടുവിലായി ചാടിയത് . കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് നാടകീയമായാണ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ ഒതുക്കിയെന്നും റിഫോം വേദിയിലെത്തിയ 45-കാരിയായ സുവെല്ലാ പ്രതികരിച്ചു. പൊതുമുഖത്ത് കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ എടുക്കുമ്പോള്‍ വലതുപക്ഷ അജണ്ട നടപ്പാക്കാന്‍ വാതിലുകള്‍ക്ക് അപ്പുറം ആരും പിന്തുണച്ചിരുന്നില്ലെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഏതാനും

More »

ഗുരുതര കുറ്റകൃത്യം നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തണം; പൊലീസിനെതിരെ വടിയെടുത്തു ഹോം സെക്രട്ടറി
ഗുരുതര കുറ്റകൃത്യം നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്ത് എത്തിച്ചേരണമെന്ന് ഹോം സെക്രട്ടറി. 18 ബില്യണ്‍ പൗണ്ട് ചെലവിട്ടുള്ള പരിഷ്‌കാരങ്ങളിലാണ് പുതിയ നിബന്ധനകളും വരുന്നത്. കാലങ്ങള്‍ നീണ്ട പൊലീസ് സേവനങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് ഹോം സെക്രട്ടി ഷബാന മഹ്‌മൂദ്. കുറ്റകൃത്യങ്ങളില്‍ അടുത്ത നിമിഷം നടപടിയെടുക്കുന്നതാണ് പ്രധാനം. ഇംഗ്ലണ്ടിലും വെയില്‍സിലും 999 കോള്‍ ലഭിച്ചാല്‍ 15 മിനിറ്റിലും പ്രാദേശിക മേഖലയില്‍ 20 മിനിറ്റിലും എത്തണം. 999 കോളുകള്‍ക്ക് പത്തു സെക്കന്‍ഡില്‍ മറുപടി നല്‍കണം. വേണ്ടത്ര മികച്ച സേവനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. വിദഗ്ധരെ നിയോഗിച്ച് സേവനം മെച്ചമാക്കാന്‍ നടപടിയുണ്ടാകും. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ മണിക്കൂറില്‍ കുറ്റകൃത്യങ്ങളുടെ എണ്ണമേറുമ്പോള്‍ പൊലീസിന്റെ ജാഗ്രത അനിവാര്യമാണ്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണം. സുരക്ഷിത ജീവിതം

More »

'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ദുരിതം തുടരും; അതിശക്തമായ മഴയും, കാറ്റും വ്യാപകം
വെള്ളിയാഴ്ച മുതല്‍ ആഞ്ഞടിച്ച 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ചേര്‍ന്നാണ് ദുരിതം വിതയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റ് ഇതിനകം ബ്രിട്ടനില്‍ 60 മൈല്‍ വേഗത്തിലുള്ള കാറ്റിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഒപ്പം വെള്ളപ്പൊക്ക അലേര്‍ട്ടുകളും, റെയില്‍ ലൈനുകള്‍ അടച്ചിടാനും കാരണമായിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലാണ് നാശം വിതയ്ക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കി. ഇതിനിടെ ഡിവോണിലെ ചരിത്രപരമായ പിയറിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയും, തിരമാലകളിലുമാണ് ഇത് അപ്രത്യക്ഷമായത്. മഴ നിറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡില്‍ ഉടനീളം തുടരുകയും, അടുത്ത ആഴ്ചയിലേക്ക് കടക്കുകയും ചെയ്യും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ

More »

യുകെയിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാഷണല്‍ പോലീസ് വരുന്നു
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പോലീസ് സര്‍വ്വീസ് രൂപീകരിക്കുന്നു. ബ്രിട്ടീഷ് എഫ്ബിഐ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലാണ് പുതിയ സര്‍വ്വീസ് വരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ഈ സംഘം അന്വേഷണം നടത്തും. തിങ്കളാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തെ അണിനിരത്തുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, രാജ്യത്ത് നടത്തേണ്ട തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും, പ്രാദേശിക ക്രൈം യൂണിറ്റുകളും സംയുക്തമായി അന്വേഷിക്കുന്ന രീതികളും അവസാനിക്കും. ഇതിന് പകരം ലോകോത്തരമായ കഴിവുറ്റ ഉദ്യോഗസ്ഥരെയും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ് സര്‍വ്വീസിനെ ഇറക്കുകയാണ് ചെയ്യുക. ഇതോടെ ലോക്കല്‍

More »

പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട ആന്‍ഡി ബേണ്‍ഹാമിനെ ഒതുക്കി കീര്‍ സ്റ്റാര്‍മര്‍
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കു പകരക്കാരന്‍ വേണമെന്ന ആവശ്യം നേതാക്കളിലും അണികളിലും ശക്തമാണ്. സ്റ്റാര്‍മറുടെ ജനപ്രീതി കുറയുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും ജനങ്ങളുടെ അതൃപ്തിയ്‌ക്ക്‌ പാത്രമായിരിക്കുകയാണ്. ഇതിനിടെ മികച്ച നേതൃത്വം പാര്‍ട്ടിയിലുണ്ടാകണമെന്ന് ആവശ്യം ഉയരുന്നുമുണ്ട്. അതിനിടെയാണ് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം എംപിയാകാന്‍ നീക്കം നടത്തിയത് . പാര്‍ട്ടിയില്‍ മികച്ച അഭിപ്രായമുള്ള നേതാവാണ് ബേണ്‍ഹാം. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ പോരാട്ടത്തിനിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി .പ്രധാനമന്ത്രിയ്ക്ക് പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ മേയര്‍ എത്തിയേക്കുമെന്നത് വേഗം ചര്‍ച്ചയായി. എന്നാല്‍ ഇതിനു തടയിട്ടിരിക്കുകയാണ് കീര്‍ സ്റ്റാര്‍മര്‍. ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി

More »

വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ 15000 കോടി പൗണ്ടിന്റെ സര്‍ക്കാര്‍ ധന സഹായം
യുകെയിലെ വീടുകളില്‍ ഊര്‍ജ ബില്ലുകള്‍ കുറയ്ക്കാന്‍ സോളാര്‍ പാനലുകളും മറ്റ് ഹരിത സാങ്കേതിക വിദ്യകളും സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 15000 കോടി പൗണ്ട് ധന സഹായം പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്താകെ വീടുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആയിരക്കണക്കിന് പൗണ്ടുകളുടെ സഹായം ഓരോ വീടുകള്‍ക്കും ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. വോം ഹോംസ് പ്ലാനെന്ന പദ്ധതിയിലുള്ള വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍, ഊര്‍ജ്ജക്ഷമ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. ഇന്ധന ചെലവ് ഉയരവേ സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമാകും നടപടി. വീടുകളില്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പത്തുലക്ഷം പേരെ ഇന്ധന പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിതമായ മാറ്റങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍

More »

ഗില്‍ഡ്ഫോര്‍ഡില്‍ 15 വയസുകാരന്റെ കൊലപാതകം; രണ്ട് കൗമാരക്കാര്‍ പ്രതികള്‍
ഗില്‍ഡ്ഫോര്‍ഡില്‍ 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിയുടെ പേര് ലൂയിസ് ഗബ്രിയേല്‍ ഗ്വെംബെസ് എന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . തിങ്കളാഴ്ച വൈകിട്ട് 6.10ന് സ്റ്റോക്ക് പാര്‍ക്കിന് സമീപമുള്ള ലിഡോ റോഡിലെ വനപ്രദേശത്ത് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 15 വയസും 16 വയസും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനൊപ്പം കവര്‍ച്ചയ്ക്ക് ഗൂഢാലോചന നടത്തിയതും കത്തി പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൈവശം വെച്ചതുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങള്‍. പ്രതികളെ ശനിയാഴ്ച ഗില്‍ഡ്ഫോര്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് സറി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് വിശദമായ

More »

25 വര്‍ഷം യുവതിയെ അടിമയാക്കി ക്രൂരപീഡനം; 56 കാരി കുറ്റക്കാരിയെന്ന് കോടതി
പതിനാറാം വയസുമുതല്‍ 25 വര്‍ഷം യുവതിയെ അടിമയെ പോലെ പാര്‍പ്പിച്ച സംഭവത്തില്‍ അമാന്‍ഡ വിക്‌സണ്‍ എന്ന 56 കാരി കുറ്റക്കാരിയെന്ന് കണ്ടെത്തി. ഗ്ലോസ്റ്റര്‍ഷഎയറിലെ ട്യൂക്‌സ്ബറിയിലാണ് സംഭവം. 1995 ല്‍ 16ാം വയസിലാണ് പഠന വൈകല്യമുള്ള കുട്ടി അമാന്‍ഡയുടെ വീട്ടിലെത്തിയത്. 2021 ല്‍ പൊലീസെത്തി രക്ഷിക്കും വരെ പെണ്‍കുട്ടി നരകയാതനയാണ് അനുഭവിച്ചത്. അമാന്‍ഡ യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നു. ചൂലുകൊണ്ട് അടിച്ചു പല്ലു കൊഴിച്ചു. മുഖത്ത് ബ്ലീച്ച് ഒഴിച്ചു. നിര്‍ബന്ധിച്ച് തല മുട്ടയടിച്ചു. തൊണ്ടയിലേക്ക് ലിക്വഡ് സോപ്പൊഴിച്ചു. ഏച്ചില്‍ ഭക്ഷണം മാത്രം നല്‍കി. പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വര്‍ഷങ്ങളോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല. മുട്ടുകാലില്‍ ഇഴഞ്ഞ് കാലുകളില്‍ തഴമ്പായി. യുവതിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അമാന്‍ഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഏകദേശം 33000 പൗണ്ട് ഇവര്‍ തട്ടിയെടുത്തു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions