25 വര്‍ഷം യുവതിയെ അടിമയാക്കി ക്രൂരപീഡനം; 56 കാരി കുറ്റക്കാരിയെന്ന് കോടതി
പതിനാറാം വയസുമുതല്‍ 25 വര്‍ഷം യുവതിയെ അടിമയെ പോലെ പാര്‍പ്പിച്ച സംഭവത്തില്‍ അമാന്‍ഡ വിക്‌സണ്‍ എന്ന 56 കാരി കുറ്റക്കാരിയെന്ന് കണ്ടെത്തി. ഗ്ലോസ്റ്റര്‍ഷഎയറിലെ ട്യൂക്‌സ്ബറിയിലാണ് സംഭവം.
1995 ല്‍ 16ാം വയസിലാണ് പഠന വൈകല്യമുള്ള കുട്ടി അമാന്‍ഡയുടെ വീട്ടിലെത്തിയത്. 2021 ല്‍ പൊലീസെത്തി രക്ഷിക്കും വരെ പെണ്‍കുട്ടി നരകയാതനയാണ് അനുഭവിച്ചത്.
അമാന്‍ഡ യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നു. ചൂലുകൊണ്ട് അടിച്ചു പല്ലു കൊഴിച്ചു. മുഖത്ത് ബ്ലീച്ച് ഒഴിച്ചു. നിര്‍ബന്ധിച്ച് തല മുട്ടയടിച്ചു. തൊണ്ടയിലേക്ക് ലിക്വഡ് സോപ്പൊഴിച്ചു. ഏച്ചില്‍ ഭക്ഷണം മാത്രം നല്‍കി. പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വര്‍ഷങ്ങളോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല.
മുട്ടുകാലില്‍ ഇഴഞ്ഞ് കാലുകളില്‍ തഴമ്പായി. യുവതിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അമാന്‍ഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഏകദേശം 33000 പൗണ്ട് ഇവര്‍ തട്ടിയെടുത്തു.
More »
ലൂട്ടന്‍ മലയാളികള്‍ക്ക് വേദനയായി സ്റ്റെഫാന്‍ വര്‍ഗീസിന്റെ വിയോഗം
യുകെ മലയാളികള്‍ക്ക് ഞെട്ടലായി മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മരണം. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സ്റ്റെഫാന്‍ വര്‍ഗീസ്(23) വിടപറഞ്ഞത്.
പിതാവ് വര്‍ഗീസ് മലയാളി സമൂഹത്തിലെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് സ്റ്റൈഫാനും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി. മെഡിസിന്‍ പഠനം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രമുള്ളൂ. ഇതിനിടെയാണ് സ്റ്റെഫാന്‍ വര്‍ഗീസിന്റെ മരണം.
ഇന്നലെ വൈകീട്ട് മാതാപിതാക്കളോട് സംസാരിച്ചിരുന്ന സ്‌റ്റൈഫന്‍ കമ്പ്യൂട്ടറിന് മുന്നില്‍ അനക്കമറ്റ് ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. മറ്റ് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. ഡോ വിനോദ് വര്‍ഗീസിന്റെയും ഗ്രേസ് വര്‍ഗീസിന്റെയും മകനായ സ്‌റ്റൈഫാന്‍ ഒരു സഹോദരി കൂടിയുണ്ട്.
More »
'ഗൊറെറ്റി'യ്ക്ക് പിന്നാലെ ദുരിതം വിതയ്ക്കാന്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ഊഴം, മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
'ഗൊറെറ്റി' കൊടുങ്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും രാജ്യം മുക്തി നേടുന്നതിന് മുമ്പ് ദുരിതം വിതയ്ക്കാന്‍ അടുത്ത കൊടുങ്കാറ്റ്. കാറ്റും കൊടുംതണുപ്പും, ഐസും മൂലം നേരിട്ട നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനു മുന്‍പ് അടുത്ത കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. വെള്ളിയാഴ്ച മുതല്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം അറിയിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
40 എംഎം വരെ മഴയ്ക്കും, 60 മൈല്‍ കാറ്റിനുമാണ് സാധ്യത. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥ നേരിടേണ്ടി വരിക. ഈ മാസം ആദ്യം ഗൊറെറ്റി കൊടുങ്കാറ്റിന്റെ വിനാശവും ഇവിടെയാണ് കൂടുതലായി അനുഭവിച്ചത്.
പോര്‍ച്ചുഗീസ് വെതര്‍ സര്‍വ്വീസ് ഇന്‍ഗ്രിഡെന്ന് പേരിട്ട കൊടുങ്കാറ്റ് കാറ്റും, മഴയും
More »
ക്രിമിനലുകള്‍ പെരുകുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി
യുകെയില്‍ ക്രിമിനലുകളും കുറ്റകൃത്യങ്ങളും പെരുകുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും മോഷണവും എതിര്‍ക്കുന്ന ജീവനക്കാരെ ഉപദ്രവിക്കുന്നതും പതിവാണ്. ഇതില്‍ ഭൂരിഭാഗം കേസുകളിലും യാതൊരു നടപടിയും ഉണ്ടാകാറുമില്ല. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ കേസ് അവസാനിപ്പിക്കുന്നു. ഇതിനിടയിലാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഹോം സെക്രട്ടറി നടപടിയെടുക്കുന്നത്.
പോലീസ് സേനകളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറവ് ഉണ്ടാകുമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച പോലീസ് പരിഷ്‌കാരം സംബന്ധിച്ച ധവളപത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. 1960-കള്‍ക്ക് ശേഷമുള്ള വമ്പന്‍ നടപടിയില്‍ 43 പോലീസ് സേനകള്‍ക്കിടയില്‍ ലയനങ്ങള്‍ അരങ്ങേറും.
എത്ര പോലീസ് സേനകള്‍ ബാക്കിയുണ്ടാകുമെന്ന് നിലവില്‍ ഉറപ്പായിട്ടില്ലെങ്കിലും, 10
More »
യുകെ ഭവനവിപണിയില്‍ ബജറ്റ് ഷോക്ക്! ചില മേഖലകളില്‍ നിരക്ക് കൂടുതലും കുറവും
റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരിപ്പിച്ച മാസത്തില്‍ യുകെയിലെ ശരാശരി ഭവനവിലകള്‍ 1000 പൗണ്ടോളം വര്‍ധിച്ചതായി കണ്ടെത്തല്‍. എന്നാല്‍ നികുതി വേട്ട നടത്തിയ ശേഷം പല ഭാഗത്തും വില ഇടിയുകയും ചെയ്‌തെന്നാണ് പഠനം വ്യക്തമാകുന്നത്. ചാന്‍സലര്‍ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ച 2025 നവംബറില്‍ ശരാശരി മൂല്യം 271,188 പൗണ്ടായാണ് ഉയര്‍ന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു.
ഒക്ടോബര്‍ മാസത്തിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 0.3 ശതമാനമാണ് വര്‍ധന. എന്നാല്‍ പ്രാദേശിക തലത്തില്‍ ഇതില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എസ്റ്റേറ്റ് ഏജന്റ് പര്‍പ്പിള്‍ ബ്രിക്‌സ് പറയുന്നു. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഒരു മാസത്തിനിടെ 0.8 ശതമാനമാണ് ഇവിടെ ശരാശരി പ്രോപ്പര്‍ട്ടി വില ഇടിഞ്ഞത്. ഇപ്പോള്‍ 381,369 പൗണ്ടാണ് ശരാശരി
More »
സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ
54,000-ത്തിലധികം വീടുകള്‍ക്ക് ഈ ജനുവരിയില്‍ എച്ച് എം ആര്‍ സിയുടെ 100 പൗണ്ട് പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. റൂഫ്‌ടോപ്പ് സോളാര്‍ പാനലുകളുള്ള വീടുകളാണ് പിഴ കൊടുക്കേണ്ടിവരുക. ഉപയോഗിക്കാത്ത വൈദ്യുതി നാഷണല്‍ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെല്‍ഫ് അസസ്മെന്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും.
സ്മാര്‍ട്ട് എക്സ്പോര്‍ട്ട് ഗ്യാരന്റി (എസ്‌ഇജി) പദ്ധതിയിലൂടെ സോളാര്‍ പാനല്‍ ഉടമകള്‍ക്ക് വര്‍ഷം ശരാശരി 300 പൗണ്ട് വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ല്‍ റെക്കോര്‍ഡ് ഇന്‍സ്റ്റലേഷനുകള്‍ നടന്നതോടെ യുകെയില്‍ ഇപ്പോള്‍ ഏകദേശം 16 ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാന്‍സ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേര്‍ന്നാല്‍ എച്ച് എം
More »
റിഫോം യുകെയ്ക്ക് അഞ്ച് പോയിന്റ് ലീഡ്; ഒരു പോയിന്റ് വ്യത്യാസത്തില്‍ ലേബറും ടോറികളും
യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ജനപിന്തുണയുടെ കാര്യത്തില്‍ യുകെയിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വ്യത്യാസം കേവലം പത്ത് പോയിന്റുകളുടെ പരിധിയില്‍ . 24 പോയിന്റ് നേടി റിഫോം യുകെ ഒന്നാം സ്ഥാനത്താണെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ഉന്നതരായ നേതാക്കള്‍ കൂറുമാറിയെത്തിയതിന്റെ ചലനമൊന്നും അവര്‍ക്ക് സൃഷ്ടിക്കാനായിട്ടില്ല.
ലേബര്‍ പാര്‍ട്ടിക്ക് 19 പോയിന്റ് ലഭിച്ചപ്പോള്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 14ഉം ഗ്രീന്‍ പാര്‍ട്ടിക്ക് 17ഉം പോയിന്റുകള്‍ ലഭിച്ചു. സമാനമായ ചിന്താഗതിയുള്ള ഇവര്‍ ഒരു സഖ്യമുണ്ടാക്കിയാല്‍, മൊത്തം വോട്ടിന്റെ അന്‍പത് ശതമാനത്തോളം ഇവര്‍ക്കായിരിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറണമെന്നും ബ്രിട്ടനിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ നിര്‍ത്തലാക്കി സൈനികരെ തിരികെ അമേരിക്കയിലേക്ക് വിടണമെന്നും ആവശ്യപ്പെടുന്ന ഗ്രീന്‍സിന്റെ സാക്ക്
More »
80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍
എന്‍എച്ച്എസില്‍ പ്രായമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത് ദിവസങ്ങള്‍ക്കു ശേഷം. വിനറില്‍ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടായി തുടരുന്നുവെന്നാണ് കണക്കുകള്‍. 80 വയസിന് മുകളിലുള്ള രോഗികള്‍ക്ക് മൂന്ന് ദിവസം വരെയാണ് ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡ് കിട്ടാനായി 50,000-ലേറെ 80 വയസ്സുകാര്‍ മൂന്ന് ദിവസം വരെ കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
വാര്‍ഡില്‍ ഒരു ഇടം കിട്ടുന്നത് വരെ നിലത്ത് കിടക്കാനും, ടോയ്‌ലറ്റ് സിങ്കില്‍ പോയി കഴുകാനും വരെ നിര്‍ബന്ധിതമായെന്നാണ് ഏജ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 വയസിന് മുകളിലുള്ള 1 ലക്ഷത്തിലേറെ രോഗികള്‍ എ&ഇ കോറിഡോറിലും, വെയ്റ്റിംഗ് റൂമുകളിലും ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് പോലും ചില എന്‍എച്ച്എസ് ആശുപത്രിയില്‍
More »
കുട്ടികള്‍ അടക്കം 40 രോഗികളെ പീഡിപ്പിച്ച ആരോപണത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍
കുട്ടികള്‍ ഉള്‍പ്പടെ നാല്‍പതോളം രോഗികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചു എന്ന ആരോപണം നേരിടുന്ന ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഡെഡ്‌ലിയിലെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും, റസ്സല്‍സ് ഹാള്‍ ഹോസ്പിറ്റലിലുമായി 2017നും 2021നും ഇടയില്‍ നടന്ന സംഭവങ്ങള്‍ക്കാണ് നഥാനിയല്‍ സ്‌പെന്‍സര്‍ എന്ന് ഈ 38കാരനു മേല്‍ കേസെടുത്തിരിക്കുന്നത്. 38 രോഗികളാണ് പരാതിക്കാരായി ഉള്ളത്.
ബര്‍മിംഗ്ഹാം, ഗ്രെയ്റ്റ് ഹാംപ്‌ഡെന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്‌പെന്‍സര്‍, നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിലാണ് ഹാജരായത്. ഫെബ്രുവരി 20ന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്രൗണ്‍ കോടതി ഇയാളുടെ കേസ് വിചാരണയ്ക്ക് എടുക്കും. അതുവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം നല്‍കി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
ഇയാളുടെ അതിക്രമങ്ങള്‍ക്ക് വിധേയരായി എന്ന് ആരോപിക്കപ്പെടുന്നവരില്‍, ആ സമയത്ത് 13 വയസ് പൂര്‍ത്തിയാകാത്തവരും ഉണ്ട്.
More »