കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ഹോം സെക്രട്ടറി ഷബാന മഹമൂദ്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയച്ചേക്കും. യൂറോപ്യന്‍ രാജ്യങ്ങളും കാബൂളും അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള സൗധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇത് യുകെയും നിരീക്ഷിക്കുകയാണെന്ന് ഹോം സെക്രട്ടറി പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ല.
നിലവില്‍ യുകെ സര്‍ക്കാര്‍ താലിബാന്‍ ഭരണത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അതിനാല്‍ അഫ്ഗാനിസ്ഥാനിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയക്കുന്നത് നടക്കില്ല. അതേസമയം രാജ്യത്തിന്റെ നയം തന്നെ മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
യൂണൈറ്റഡ് നേഷന്‍സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശങ്ങളുടെ ശ്മശാനം എന്നാണ് വിളിച്ചിരിക്കുന്നത്. സ്ത്രീകളുടേയും
More »
സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
യുകെയിലെ വാള്‍സാളില്‍ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 32 കാരനായ ജോണ്‍ ആഷ്ബിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന ശിക്ഷ വിധിയില്‍ പ്രതി കുറഞ്ഞത് 14 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വളരെ അപകടകാരിയെന്നും കോടതി ഇയാളെ വിശേഷിപ്പിച്ചു.
2025 ല്‍ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിന് പിന്നാലെ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ ലൈംഗീകമായും ശാരീരികമായും അക്രമിച്ചു. ബലാത്സംഗം, കവര്‍ത്ത, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു.
യുവതി മുസ്ലീം മതവിഭാഗത്തിലെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇയാള്‍ കടുത്ത വര്‍ഗീയ
More »
ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് എണ്ണവിലയില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് മുന്നറിയിപ്പ് നൽകി.
മിഡില്‍ ഈസ്റ്റിലെ സാഹചര്യം വിമാനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) വെള്ളിയാഴ്ച പറഞ്ഞു. 'ഹെഡ്ജിംഗ്' എന്നറിയപ്പെടുന്ന വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി വിമാനക്കമ്പനികള്‍ പലപ്പോഴും അവരുടെ ഇന്ധനത്തിന്റെ ഒരു ഭാഗം മുന്‍കൂട്ടി നിശ്ചിത വിലയ്ക്ക് വാങ്ങാറുണ്ട്.
എന്നിരുന്നാലും, ഇന്ധന സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തില്‍ നിന്നുള്ള വിശാലമായ പ്രത്യാഘാതങ്ങളില്‍ നിന്ന് അത് 'പ്രതിരോധശേഷിയുള്ളതല്ല' എന്ന് ഐഎജി പറഞ്ഞു.
സംഘര്‍ഷം മൂലം ഭാവിയില്‍ ക്ഷാമം ഉണ്ടാകുമെന്ന
More »
ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
ഇംഗ്ലണ്ടിലും വെയില്‍സിലും മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ചില സുരക്ഷാ മുന്‍കരുതലുകള്‍ക്ക് വിധേയമായി, ജീവിതം അവസാനിപ്പിക്കുന്നതിന് വൈദ്യസഹായം തേടാന്‍ അനുവദിക്കുന്നഅസിസ്റ്റഡ് ഡൈയിംഗ് ബില്ലിന്റെ സമയപരിധി കഴിഞ്ഞു. ബില്ലിന് പ്രഭുസഭയില്‍ ഏറ്റ പരാജയമാണ് തിരിച്ചടിയായത്.
ആറ് മാസത്തിനുള്ളില്‍ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കു മരണം തിരഞ്ഞെടു ക്കാനുള്ള ബില്ലിനെ ഹൗസ് ഓഫ് കോമണ്‍സ് പിന്തുണച്ചതിനെത്തുടര്‍ന്ന് ആണ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തുന്നതും അവിടെ തിരിച്ചടി നേരിടുന്നതും. എംപിമാര്‍ ആദ്യം അനുകൂലിച്ച് വോട്ട് ചെയ്ത് ഏകദേശം 17 മാസങ്ങള്‍ക്ക് ശേഷം ആണ് ബില്‍ കാലഹരണപ്പെട്ടിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ തളരില്ലെന്നും മെയ് 13 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ നിയമനിര്‍മ്മാണം തിരികെ വരുമെന്ന് ഉറപ്പുണ്ടെന്നും പിന്തുണക്കാര്‍ പറഞ്ഞു.
ബില്ലിന്റെ
More »
അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
ബ്രിട്ടീഷ് രാഷ്ട്രീയം സുപ്രധാന വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപിന്തുണ ഇടിഞ്ഞു. ടോറി പാര്‍ട്ടിയെമറികടന്നു റീഫോം യുകെ മുന്നോട്ടുവന്നു. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഒരു മെഗാപോള്‍ കണ്ടെത്തിയിരിക്കുന്നത്.
റിഫോം പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ ടോറികളുടെ കൂടി സഹായം വേണ്ടിവരുമെന്നാണ് മെഗാപോള്‍ പറയുന്നത്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ ഗവേഷണത്തിലാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍ തൊട്ടുപിന്നിലുണ്ടാകും. ലേബര്‍
More »
ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് .
'യുകെ ഈ നികുതി ഒഴിവാക്കുന്നില്ലെങ്കില്‍, അതിന് മറുപടിയായി വലിയ തീരുവ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കാകും,' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. നികുതിയിലൂടെ ബ്രിട്ടന്‍ നേടുന്ന വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും തീരുവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020-ല്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ ഈ നികുതി പ്രകാരം, ലോകവ്യാപക ഡിജിറ്റല്‍ വരുമാനം 500 മില്യണ്‍ പൗണ്ട് കവിയുന്ന കമ്പനികള്‍ക്ക് അതില്‍ 25 മില്യണ്‍ പൗണ്ട് ബ്രിട്ടനില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍ 2% നികുതി ഈടാക്കും. ഇത് പ്രധാനമായും അമേരിക്കന്‍ ടെക് കമ്പനികളെയാണ് ബാധിക്കുന്നത്.
2025 മേയില്‍ ഒപ്പുവെച്ച യു.കെ.-യു.എസ് വ്യാപാരകരാറിനിടയിലും ഈ നികുതി
More »
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
ഇംഗ്ലണ്ടില്‍ തൊഴില്‍ എടുക്കാത്ത ആളുകളുടെ എണ്ണം കൂടിവരുകയാണ്. ജോലി ഉള്ളവരാകട്ടെ ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ സിക്ക് നോട്ടുകള്‍ വാങ്ങിക്കൂട്ടുകയാണ്. നികുതിദായകരുടെ ചെലവില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കഴിയുന്ന വിഭാഗം നല്‍കുന്ന ഭാരം ഒരു വശത്തു നില്‍ക്കുമ്പോഴാണ് സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിയില്‍ നിന്നും അവധിയെടുക്കാനുള്ള തിരക്ക്.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ജീവനക്കാര്‍ 11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്ന് ഉറപ്പാകുന്നത്. ഇതില്‍ ഭൂരിപക്ഷവും എന്തിന്റെ പേരിലാണ് നല്‍കിയതെന്ന കാര്യത്തില്‍ ജിപിമാര്‍ നിശബ്ദത പാലിക്കുന്നുവെന്നതും പ്രതിസന്ധിയാണ്.
എന്‍എച്ച്എസ് ഇംഗ്ലണ്ട് നല്‍കിയ സിക്ക് നോട്ടുകളില്‍ എട്ട് മില്ല്യണ്‍ സര്‍ട്ടിഫിക്കറ്റുകളിലും കാരണമോ, രോഗസ്ഥിരീകരണമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പുതിയ
More »
പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
ഇറാന്‍ യുദ്ധവും ആഗോള തലത്തിലെ പ്രതിസന്ധികളും മൂലം ബ്രിട്ടനില്‍ പണപ്പെരുപ്പം കൂടുമ്പോഴും മോര്‍ട്ട്‌ഗേജ് വിപണിയില്‍ അസാധാരണ സാഹചര്യങ്ങള്‍. നിരക്കുകള്‍ കുതിച്ചുയരേണ്ടതിന് പകരം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ തിരിച്ചിറങ്ങുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. മറ്റ് അനവധി ഹൈസ്ട്രീറ്റ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും ഈ നീക്കം തുടരുന്നുണ്ട്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡറായ നേഷന്‍വൈഡ് ഇന്ന് മുതല്‍ ഫിക്‌സഡ് റേറ്റുകള്‍ 25 ബേസിസ് പോയിന്റാണ് വെട്ടിക്കുറയ്ക്കുന്നത്.
നേഷന്‍വൈഡിനൊപ്പം ഹാലിഫാക്‌സ് ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളില്‍ 15 ബേസിസ് പോയിന്റുകളും വെട്ടിക്കുറച്ചിട്ടുണ്ട്. തങ്ങളുടെ ഹോം മൂവര്‍, ഫസ്റ്റ് ടൈം ബൈയര്‍ റേഞ്ചുകളിലാണ് ഈ ഇളവ് ലെന്‍ഡര്‍ നല്‍കുന്നത്. നേരത്തെ
More »
പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ മില്ല്യണിലേറെ രോഗികള്‍ കാത്തിരിക്കുന്നതിനിടെ ഓപ്പറേഷനുകള്‍ക്കു ചെല്ലുന്നവര്‍ക്കും തിരിച്ചടി. പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകള്‍ നടക്കേണ്ട ദിവസമോ, അതിന് തൊട്ടു മുന്‍പുള്ള ദിവസമോ റദ്ദാകുന്നതായാണ് കണ്ടെത്തല്‍. 24 മണിക്കൂര്‍ നോട്ടീസിലാണ് സുപ്രധാന സര്‍ജറികള്‍ മുടങ്ങുന്നത്. ഇത്തരത്തില്‍ റദ്ദാകുന്ന 40% കേസുകളും ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
24 മണിക്കൂര്‍ പോലും ബാക്കിയില്ലാത്ത ഘട്ടത്തിലാണ് പത്തിലൊന്ന് കേസുകളില്‍ രോഗികള്‍ തങ്ങളുടെ സര്‍ജറി റദ്ദാകുകയോ, മാറ്റിവെയ്ക്കുകയോ ചെയ്തതായി അറിയുന്നത്. 91 ഇംഗ്ലീഷ് എന്‍എച്ച്എസ് ട്രസ്റ്റുകളിലെ ഇലക്ടീവ് സര്‍ജറികളില്‍ നടത്തിയ അന്വേഷണത്തിലാണ് 10% ഓപ്പറേഷനുകള്‍ പദ്ധതിയിട്ട ദിവസത്തിന് തലേന്ന് റദ്ദാകുന്നതായി കണ്ടെത്തിയത്.
രോഗികള്‍ക്ക് പ്രീ-ഓപ്പറേഷന്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയത്ത് 9%
More »