യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
വിവാദ വ്യക്തി ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിലെ വീഴ്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിഷയത്തില്‍ ക്യാബിനറ്റിലും ഭിന്നത രൂക്ഷമാണ്. ക്യാബിനറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ക്യാറ്റ് ലിറ്റില്‍ ഫോറിന്‍ അഫയേഴ്‌സ് സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മുന്‍ ഫോറിന്‍ ഓഫീസ് മേധാവി ഓലി റോബിന്‍സ് കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ വിവരങ്ങള്‍ സ്റ്റാര്‍മര്‍ക്ക് കുരുക്കായി മാറിയിട്ടുണ്ട്. മണ്ടേല്‍സന്റെ സുരക്ഷാ വെറ്റിംഗ് വിവരങ്ങള്‍ അവഗണിക്കുന്ന നിലപാടാണ് നം.10ല്‍ നിന്നും ഉണ്ടായതെന്നും, അപ്പോയിന്റ്‌മെന്റ് അംഗീകരിക്കാന്‍ സമ്മര്‍ദമുണ്ടായെന്നും റോബിന്‍സ് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ വലിയ പരീക്ഷണമാണ്

More »

കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
നോര്‍ത്ത് വെയില്‍സിലെ റെക്സം നഗരത്തില്‍ കാന്‍സര്‍ രോഗത്തോട് പോരാടി അന്തരിച്ച ടിന്റു മാത്യുവിന് ഇന്ന് അന്ത്യയാത്ര. രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിലാണ് ചടങ്ങുകള്‍ 10 മുതല്‍ 11.30 വരെ സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. തുടര്‍ന്ന് 11.45ന് നോര്‍ത്ത് വെയില്‍സ് സീറോ മലബാര്‍ രൂപത ഇന്‍ചാര്‍ജ് റവ. ഫാ. സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേര്‍ന്ന് പരിശുദ്ധ കുര്‍ബാന, ഒപ്പീസ്, അനുസ്മരണ ചടങ്ങുകള്‍ നടത്തും. ശേഷം ഉച്ചയ്ക്ക് 2 മണിയോടെ പ്ലാസ് ആക്റ്റണ്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷകള്‍ നടത്തും. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ടിന്റുവിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ചികിത്സകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ പാലിയേറ്റീവ് കെയറില്‍ കഴിയവേ ഏപ്രില്‍ 6ന് വൈകിട്ട് 7 മണിയോടെ അവര്‍ അന്തരിച്ചു. ജീവിതത്തെ ചിരിയോടെ ആത്മവിശ്വാസത്തോടെ നേരിട്ട ടിന്റു,

More »

യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
ബ്രിട്ടന്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇറാന്‍ യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ ആഘാതം വളരെയധികമാണ്. യുകെ വലിയ സാമ്പത്തിക ആഘാതം നേരിടാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക സാമ്പത്തിക ഭാരം വരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഓക്‌സ്‌ഫോര്‍ ഇകണോമിക്‌സ് പുറത്തിറക്കിയ പഠനത്തില്‍ വ്യവസായ മേഖലയിലെ തിരിച്ചടിയോടെ തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് പറയുന്നു. ഇതിനോടകം തന്നെ വളര്‍ച്ച മന്ദഗതിയിലായ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. പണപ്പെരുപ്പ നിരക്കും ഗണ്യമായി ഉയരുമെന്ന ആശങ്കയുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പ്രകാരം കഴിഞ്ഞ ഏപ്രിലില്‍ 3.3 ശതമാനമായിരുന്ന പണപ്പെരുപ്പം 4.5 ശതമാനം വരെ എത്താനിടയുണ്ട്. കണക്കുകള്‍

More »

മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
ജര്‍മനിയിലെ ഷോണ്‍സ്റ്റാറ്റ് സഭയുടെ പ്രൊവിഡന്‍സ് പ്രൊവിന്‍സ് അംഗവും എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കന്‍ (47) ജര്‍മനിയിലുണ്ടായ അപകടത്തില്‍ മരിച്ചു. ഏപ്രില്‍ 20ന് വൈകുന്നേരം 5 :15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് (Schwabing-West) നോര്‍ഡ്-ഫ്രീഡ്‌ഹോഫ് യു-ബാന്‍ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഫാ. ജിജു ബാന്‍ വരുന്നത് കണ്ട് അതില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. മ്യൂണിക്ക് ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്. യു-ബാന്‍ ലൈന്‍ 6-ന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന അദ്ദേഹം അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയായിരുന്നു. അദ്ദേഹം പാളത്തിലേക്ക് വീണ

More »

എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ നല്‍കേണ്ട എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിപ്പുകളുടെ സ്ഥലമായി മാറുന്നു. ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ അത്രമേല്‍ ഭയാനകമാണ്. അത്യാഹിത വിഭാഗത്തില്‍ മൂന്ന് ദിവസം വരെ ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 13,000-ലേറെ രോഗികളാണ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എ&ഇ ചികിത്സയ്ക്കായി കാത്തിരുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 24 മണിക്കൂറിലേറെ കാത്തിരുന്ന 500,000 രോഗികളിലാണ് ഇവരും ഉള്‍പ്പെടുന്നത്. ഇത്രയേറെ കാത്തിരുന്നിട്ടാണ് രോഗികള്‍ക്ക് അഡ്മിഷനും, ട്രാന്‍സ്ഫറും, ഡിസ്ചാര്‍ജ്ജും ലഭിച്ചത്. 2023 മുതല്‍ എ&ഇകളില്‍ ഒരു ദിവസമെങ്കിലും ചെലവഴിക്കുന്ന രോഗികളുടെ എണ്ണം കാല്‍ശതമാനം വര്‍ദ്ധിച്ചതായി ബ്രിട്ടീഷ്

More »

2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
യുകെയില്‍ പുതിയ തലമുറയെ പുകവലി നിയന്ത്രണത്തിലൂടെ രക്ഷിക്കാന്‍ എംപിമാര്‍. ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്ല് പാര്‍ലമെന്റില്‍ അംഗീകരിച്ചു. പുകവലി പൂര്‍ണമായും ഇല്ലാതാക്കാനുള്ള ചരിത്രപരമായ കാല്‍വെയ്പ്പായി ഇതിനെ വിലയിരുത്തുന്നു. 2009 ജനുവരി 1ന് ശേഷം ജനിച്ചവര്‍ക്ക് ജീവിതകാലം മുഴുവന്‍ സിഗരറ്റ് വാങ്ങാന്‍ വിലക്ക് വരുന്നു. ഇതിലൂടെ സ്‌മോക്ക് ഫ്രീ ജനറേഷന്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനി രാജകീയ അനുമതി മാത്രം ബാക്കി പ്രതിരോധം ചികിത്സയേക്കാള്‍ മികച്ചതാണ്. ഇതു ചരിത്രപരമായ നിമിഷമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ പൊതുജനാരോഗ്യത്തിനുള്ള ഇടപെടലാണിത്. രാജ്യത്തിന്റെ ആരോഗ്യം തന്നെ മാറ്റുന്ന തീരുമാനം. പുതിയ തലമുറയില്‍ പുകവലി ശീലം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുകെയിലെ പ്രധാനമായ തടയാവുന്ന മരണകാരണങ്ങളില്‍ ഒന്നാണ് പുകവലി. നിരവധി ജീവന്‍ രക്ഷിക്കാന്‍ ഒരുപിടി മുമ്പേ

More »

സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
ബ്രിട്ടനില്‍ ഉയര്‍ന്നുവരുന്ന ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും കാരണം യുവ ജനത സ്വന്തം വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിക്കുന്നു. ജീവിത ചെലവ് പ്രതിസന്ധി നേരിടാന്‍ കഴിയാത്തതു മൂലം നിരവധി യുവാക്കള്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ ജീവിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാടക നിരക്കുകളുടെ വര്‍ധന, വീട്ടുചെലവുകള്‍ ഉയര്‍ന്നത്, സ്ഥിരതയില്ലാത്ത വരുമാനം എന്നിവയാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങള്‍. പഠനങ്ങള്‍ പ്രകാരം, യുവാക്കളില്‍ വലിയൊരു വിഭാഗം ചെലവ് കുറയ്ക്കാനും ഭാവിക്കായി പണം സമ്പാദിക്കാനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഒരു പ്രവണതയായി മാറുകയാണ്. ഏകദേശം 66% യുവാക്കള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതാണ് ഗുണകരമെന്ന് വിലയിരുത്തുന്നു. 77% പേര്‍ ഉയര്‍ന്ന ബില്ലുകള്‍, 71% പേര്‍ ഉയര്‍ന്ന വാടക, 65% പേര്‍ കുറഞ്ഞ വരുമാനം എന്നിവയാണ് പ്രധാന കാരണമായി പറയുന്നത്.പലരും

More »

ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനില്‍ ഇറാന്‍ യുദ്ധം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നു. രാജ്യത്തു 2027 പകുതിയോടെ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധം ബിസിനസ്സ് ആത്മവിശ്വാസം തകര്‍ക്കുന്നതിനിടെയാണ് ഈ സ്ഥിതി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് ചുവടുവെയ്ക്കുമെന്ന ആശങ്കകള്‍ക്കിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബാങ്ക് മേധാവികളെ വിളിച്ചുകൂട്ടിയിരുന്നു. ഇതിനിടെയാണ് ഉന്നത അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ യുകെ നേരിടുന്ന സാമ്പത്തിക ഭീഷണി സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടും, പ്രദേശത്തെ അയല്‍ക്കാര്‍ക്ക് നേരെ അക്രമം നടത്തിയും ഇറാന്‍ തിരിച്ചടിക്കുമ്പോള്‍ എണ്ണ, ഗ്യാസ് വില കുതിച്ചുയരുകയാണ്. ഇത് കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇവൈ ഐറ്റം ക്ലബ്

More »

പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ വാടകക്കാരെ തിടുക്കപ്പെട്ട് ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പല വീട്ടുടമകളും. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം വീട്ടുടമസ്ഥര്‍ക്ക് വാടകക്കാരെ മതിയായ കാരണമില്ലാതെ ഒഴിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല, ഒരു നിശ്ചിത കാലാവധിയിലേക്ക് കരാര്‍ ഉണ്ടാക്കാനും കഴിയില്ല. രണ്ട് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വാടകക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകാന്‍ സാധിക്കും. അതിനുപുറമെ, വീടിന്റെ ശോചനീയാവസ്ഥ, അന്യായമായ വാടക വര്‍ധിപ്പിക്കല്‍ എന്നിവയെയൊക്കെ ഭയം കൂടാതെ ചോദ്യം ചെയ്യാനുള്ള അവകാശവും വാടകക്കാര്‍ക്ക് ലഭിക്കും. ആറ് മാസം മുന്‍പ് ഈ നിയമത്തിന്റെ രാജാവ് അംഗീകാരം നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിലെ വാടകക്കാരില്‍ 11 ശതമാനത്തോളം പേരെ ഒഴിപ്പിക്കുകയോ ഒഴിപ്പിക്കാനുള്ള നോട്ടീസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions