യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
ബ്രിട്ടനില്‍ കുട്ടികള്‍ കത്തിയാക്രമണത്തിന് ഇരകളാകുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുംവിധം കൂടുന്നു. പ്രതികളും കൗമാരക്കാരാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഓരോ മാസവും ഇംഗ്ലണ്ടില്‍ മൂന്ന് കുട്ടികളെങ്കിലും കുത്തേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇരകളുടെ ശരാശരി പ്രായം കേവലം 14 വയസാണെന്ന് ഞെട്ടിക്കുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 17 വയസിനും, അതിന് താഴേക്കും പ്രായമുള്ളവര്‍ക്കിടയില്‍ ഗുരുതരമായ കത്തിക്കുത്ത് സംഭവങ്ങള്‍ ഉയരുന്നതായി ആശങ്കയുണ്ട്. 2019/20 വര്‍ഷം ഇത്തരം സംഭവങ്ങളില്‍ 21 മരണങ്ങള്‍ നടന്നപ്പോള്‍ 2023/24 വര്‍ഷത്തില്‍ ഇത് 36 ആയാണ് ഉയര്‍ന്നത്. ഒറ്റക്കുത്തിന് മരണത്തിലേക്ക് നയിക്കപ്പെട്ടവരാണ് ഇരകളില്‍ ഭൂരിഭാഗവും. ഇരകള്‍ പലരും അധികൃതര്‍ക്ക് മുന്‍പ് അറിവുള്ളവരുമായിരുന്നു. കത്തി ആക്രമണങ്ങള്‍ സുപ്രധാന അപകടമാണ് സൃഷ്ടിക്കുന്നതെന്ന് പഠനങ്ങള്‍ വിശദീകരിക്കുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളെ

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിയമം വഴി കര്‍ശനമായി ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപനം. തങ്ങളുടെ മുന്‍ നിലപാട് തിരുത്തിയാണ് ലേബര്‍ ഈ വഴിക്ക് നീങ്ങുന്നത്. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്‌സിന് കത്തയച്ചിരുന്നു. നേരത്തെ നല്‍കിയ സ്‌കൂള്‍ നിര്‍ദ്ദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി പ്രഖ്യാപിച്ചിരുന്നു. ഹെഡ്ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ടതിന് ശേഷമാണ് സ്‌കൂളിലെ ഫോണ്‍ നിരോധനത്തിന് നടപടി

More »

മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
ബ്രിട്ടനില്‍ മെയ് മാസത്തില്‍ അനുഭവപ്പെടുക തികച്ചും അസാധാരണമായ കാലാവസ്ഥ. ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മെയ് 1 വൈകിട്ടോടെയാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച്ച എത്തുക. സ്‌കോട്ട്‌ലാന്‍ഡിന്റെ വിദൂര ഉത്തരമേഖലയില്‍ ആയിരിക്കും മഞ്ഞുവീഴ്ച്ച ആരംഭിക്കുക. പിന്നീട് അത് തെക്ക് ദിശയിലേക്ക് വ്യാപിച്ച് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ വരെയെത്തും. സ്‌കോട്ട്‌ലാന്‍ഡിലും, വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും മെയ് 1 വൈകിട്ട് 6 മണിയോടെ മഞ്ഞുവീഴ്ച്ച ആരംഭിക്കും എന്നാണ് ഇ സി എം ഡബ്ല്യു എഫ് കാലാവസ്ഥാ ഭൂപടം നല്‍കുന്ന സൂചന. അബെര്‍ഡീന്‍, ഡണ്ഡീ, ന്യൂകാസില്‍ എന്നിവയായിരിക്കും മഞ്ഞുവീഴ്ച്ച ആദ്യമായി അനുഭവപ്പെടുന്ന നഗരങ്ങള്‍. പിന്നീടത് തെക്ക് ദിശയിലേക്ക് വ്യാപിക്കും. മെയ് 2 വൈകിട്ട് 6 മണിയോടെ മഞ്ഞ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെക്കും വെയില്‍സിന്റെ

More »

ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കെന്റണ്‍ യുണൈറ്റഡ് സിനഗോഗ് ലക്ഷ്യമാക്കി നടന്ന തീവെപ്പ് അക്രമവുമായി ബന്ധപ്പെട്ട് 17 വയസുകാരനെയും 19 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഷാഫ്റ്റ്സ്ബറി അവന്യൂവിലുള്ള സിനഗോഗിന്റെ ജനാലയിലൂടെ പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ സിനഗോഗില്‍ ആരും ഇല്ലാത്തതിനാല്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയതായും സമീപ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം വര്‍ധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനില്‍ യഹൂദ ബന്ധമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആറു സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്

More »

എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ഇന്നും മരവിച്ച മനസുമായി കഴിയുകയാണ്. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ഒരേയൊരു യുകെ പൗരനാണ്. ഇപ്പോഴിതാ ഭാര്യയും, കുഞ്ഞും എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലാത്ത ഒരു പിതാവ് ഇപ്പോള്‍ യുകെയില്‍ നിന്നും നാടുകടത്തില്‍ നേരിടുകയാണ്. 27 കാരനായ മുഹമ്മദ് സെത്വാലയാണ് നാടുകടത്തില്‍ നേരിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സാഡികബാനു ടപേലിവാല, രണ്ട് വയസ്സുള്ള മകള്‍ ഫാത്തിമ എന്നിവരാണ് മറ്റ് 260 പേര്‍ക്കൊപ്പം ജൂണില്‍ നടന്ന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. നാല് വര്‍ഷക്കാലമായി യുകെയില്‍ കഴിഞ്ഞുവരുന്ന മുഹമ്മദ് സെത്വാലയെ നാടുകടത്താനുള്ള നടപടികളിലാണ് അധികൃതര്‍. ഭാര്യയെയും, മകളെയും വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി ഷിഫ്റ്റ് നേരത്തെ പൂര്‍ത്തിയാക്കി

More »

പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
യുകെയിലെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ പരീക്ഷകള്‍ക്ക് അതിയായ പ്രാധാന്യം നല്‍കുന്നത് വിദ്യാര്‍ത്ഥികളെ തൊഴിലിടങ്ങളില്‍ പരാജയപ്പെടുത്തുന്നതായി വിമര്‍ശനം. അതിനാല്‍ പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ നിയോഗിച്ച യുവജന-തൊഴില്‍ അവലോകന സമിതിയുടെ തലവനായ മുന്‍ മന്ത്രിയായ അലന്‍ മില്‍ബണ്‍, ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനം വിദ്യാര്‍ത്ഥികളെ അക്കാദമിക് അടിസ്ഥാനത്തില്‍ മികച്ചതാക്കുമെങ്കിലും ജോലിയില്‍ പ്രായോഗിക തലത്തില്‍ മുന്നോട്ട് പോകാന്‍ കഴിയാതെ പോകുന്നതായി പറഞ്ഞു. അധ്യാപകരുടെ സര്‍വേ കണ്ടെത്തലുകളാണിത്. യൂഗോവ് നടത്തിയ സര്‍വ്വേയില്‍ 74% അധ്യാപകര്‍ പരീക്ഷകള്‍ക്ക് അതിയായ പ്രാധാന്യം നല്‍കുന്നതായി അഭിപ്രായപ്പെട്ടു 73% പേര്‍ തൊഴില്‍ കഴിവുകളും 'സോഫ്റ്റ് സ്‌കില്‍സ് കുറഞ്ഞവരായും കാണപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ തൊഴില്‍

More »

ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
ലണ്ടന്‍ നഗരത്തില്‍ വീണ്ടും ട്രെയിന്‍ സമരങ്ങളുടെ നാളുകള്‍. അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സര്‍വീസിലെ ജീവനക്കാരാണ് അടുത്ത മൂന്നു മാസം ആറു സമരങ്ങളിലായി 12 ദിവസം പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവര്‍ത്തിദിനങ്ങള്‍ നാലുദിവസമായി കുറയ്ക്കുന്നതിനെതിരെയാണ് ആര്‍എംടി യൂണിയന്റെ കീഴില്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നത്. പ്രവര്‍ത്തിദിനങ്ങള്‍ നാലു ദിവസമാക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്റെ (ടി.എഫ്.എല്‍) നിര്‍ദേശം യൂണിയന്‍ തള്ളി. മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കാനുള്ള തുടര്‍ നടപടിയായാണ് 24 മണിക്കൂര്‍ വീതമുള്ള ആറു സമരങ്ങള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ നടത്താന്‍ യൂണിയന്‍ നോട്ടീസ് നല്‍കിയത്. ഈ മാസം 21, 22, 23, 24 തീയതികളിലാണ് ആദ്യ സമരം. മേയ് 19, 20, 21, 22 തീയതികളില്‍ രണ്ടാം സമരം നടത്തും. ജൂണ്‍ 16, 17, 18, 19 തീയതികളിലാണ് മൂന്നാമത്തെ സമരം. വിവിധ ലൈനുകളില്‍ വിവിധ ഘട്ടങ്ങളിലാണ് സമരം

More »

237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
ഇംഗ്ലണ്ടിലുടനീളം രോഗികള്‍ക്ക് കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും പരിശോധനകളും സ്‌കാനുകളും ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ 237 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്റര്‍ വിപുലീകരിക്കുകയും പുതുതായി ആരംഭിക്കുകയും ചെയ്യും. ആകെ 36 സിഡിസികള്‍ക്ക് വികസന പദ്ധതികള്‍ പ്രയോജനകരമാകും. 4 പുതിയ കേന്ദ്രങ്ങള്‍ ഗോര്‍ട്ടണ്‍, ലൂട്ടണ്‍, ബോസ്റ്റണ്‍, ബിഡിഫോര്‍ഡ് എന്നിവിടങ്ങളില്‍ കൂടി തുറക്കും. 17 ഓളം കേന്ദ്രങ്ങള്‍ വിപുലീകരിക്കും. 15 കേന്ദ്രങ്ങള്‍ പുതുക്കുകയും പുതിയ സേവനങ്ങള്‍ തുടങ്ങുകയും ചെയ്യും. ഈ കേന്ദ്രങ്ങളില്‍ എംആര്‍ഐ, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് പോലുള്ള പ്രധാന പരിശോധനകള്‍ക്കൊപ്പം ഓഡിയോളജി, കണ്ണ് പരിശോധന, ശ്വാസകോശ സംബന്ധമായ ചികിത്സകള്‍ എന്നിവയും ലഭ്യമാകും. 2025-ല്‍ എന്‍എച്ച്എസ് 29 മില്യണ്‍ പരിശോധനകള്‍

More »

ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
നാട്ടിലേക്ക് സമീപകാലത്തു യാത്രക്ക് പദ്ധതിയുള്ള മലയാളികള്‍ കരുതിക്കിയിരിക്കുക. ഇറാന്‍ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം സകല മേഖലകളിലേക്കും വ്യാപിച്ചതോടെ വിമാനയാത്രകള്‍ പോക്കറ്റ് കീറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വിമാനയാത്രകള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ മുന്‍കൂറായി ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്ക്കാനാണ് ഇവര്‍ ഉപദേശിക്കുന്നത്. കുതിച്ചുയരുന്ന ജെറ്റ് ഫ്യൂവല്‍ സര്‍ചാര്‍ജ്ജുകളായി അധികം വൈകാതെ ടിക്കറ്റുകളില്‍ പ്രതിഫലിക്കുമെന്ന് ട്രാവല്‍ വിദഗ്ധര്‍ പറയുന്നു. ദീര്‍ഘദൂര വിമാനയാത്രകളുടെ നിരക്കുകള്‍ ഇതിനകം 300 പൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ആഴ്ചകള്‍ക്കുള്ളില്‍ ഹൃസ്വദൂര യാത്രകളിലേക്കും പടരുമെന്നതാണ് അവസ്ഥ. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചപ്പോള്‍ താഴ്ന്ന എണ്ണവില .ഇറാന്‍ ഇപ്പോള്‍ ഹോര്‍മുസ് വീണ്ടും അടച്ചതോടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions