യു.കെ.വാര്‍ത്തകള്‍

വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
ചരിത്ര തീരുമാനവുമായി ചര്‍ച്ച് ഇന്‍ വെയില്‍സ്. സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ഔദ്യോഗികമായി ആശിര്‍വാദം നല്‍കുന്നതിനുള്ള ബില്ലിന് ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കി. സഭയുടെ ഭരണസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. ബിഷപ്പുമാര്‍, വൈദികര്‍, അത്മായര്‍ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇതിലൂടെ സിവില്‍ വിവാഹം കഴിഞ്ഞ സ്വവര്‍ഗ ദമ്പതികള്‍ക്ക് പള്ളിയില്‍ വെച്ച് പ്രാര്‍ത്ഥനകളും ആശിര്‍വാദവും സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍ ഈ തീരുമാനം എല്ലാ വൈദികര്‍ക്കും നിര്‍ബന്ധമല്ല. സ്വവര്‍ഗ ദമ്പതികളെ ആശിര്‍വദിക്കാന്‍ താല്‍പര്യമില്ലാത്ത വൈദികര്‍ക്ക് അതില്‍ നിന്ന് മാറിനില്‍ക്കാനുള്ള അനുമതിയും ബില്ലില്‍ ഉറപ്പുനല്‍കുന്നു. സഭയുടെ പരമ്പരാഗതമായ വിവാഹ സങ്കല്‍പങ്ങളില്‍ മാറ്റം വരുത്താതെ തന്നെ,

More »

ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
ലണ്ടനില്‍ മുങ്ങിമരിച്ച നിലയില്‍ മലയാളി യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് . തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ പത്തുമണിയോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാരം. നടത്തും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് കാരക്കുഴി കീര്‍ത്തിവിനായകയില്‍ കീര്‍ത്തി രാജഗോപാല്‍ (25 ) ആണ് മരിച്ചത്. വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ കീര്‍ത്തി രാജഗോപാല്‍ പോസ്റ്റ് സ്റ്റഡി വിസയില്‍ ജോലി ചെയ്യുകയായിരുന്നു. ഗവേഷണ പഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സര്‍ജറിയില്‍ പേഷ്യന്റ് സര്‍വീസ് അഡൈ്വസറായി ജോലി ചെയ്തിരുന്ന കീര്‍ത്തി ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിന് സമീപമുള്ള ടവര്‍ ഹാംലെറ്റ്‌സ് ബറോയിലാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 30ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം

More »

മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
ലേബര്‍ പിയര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ സുരക്ഷാ വെറ്റിംഗില്‍ പരാജയപ്പെട്ടിട്ടും യുഎസ് അംബാസിഡറാക്കിയതില്‍ തനിക്ക് വിവരം ലഭിച്ചില്ലെന്നാണ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ വാദിക്കുന്നത്. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് സ്റ്റാര്‍മര്‍ ശ്രമം. മണ്ടേല്‍സനെ അംബാസിഡറായി നിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്വയം തീരുമാനം കൈക്കൊണ്ടെന്നും, ഇതിന്റെ രേഖകള്‍ എന്ന മട്ടില്‍ വിവരങ്ങളും നം.10 പുറത്തുവിട്ടു. ഉദ്യോഗസ്ഥര്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തിയത് പൊറുക്കാന്‍ കഴിയാത്ത കാര്യമാണെന്ന് സ്റ്റാര്‍മര്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ പുറത്താക്കപ്പെട്ട ഫോറിന്‍ ഓഫീസ് മേധാവി ഓലി റോബിന്‍സിനെ പിന്തുണയ്ക്കുന്നവര്‍ ഇതിന് വിരുദ്ധമായ വിവരങ്ങളും പുറത്തുവിടുന്നുണ്ട്. മണ്ടേല്‍സണ്‍ വിവാദത്തില്‍ സ്റ്റാര്‍മറുടെ അവകാശവാദങ്ങള്‍ കേവലം 16% പേര്‍ മാത്രമാണ് വിശ്വസിക്കുന്നതെന്ന് യൂഗോവ് സര്‍വ്വെ വ്യക്തമാക്കി.

More »

യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
യുകെയില്‍ സ്ഥിരതാമസത്തിനുള്ള അവസരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി യുകെ ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, സന്ദര്‍ശന വിസയില്‍ ബ്രിട്ടനിലെത്തി ബ്രിട്ടീഷ് പങ്കാളികളോടൊപ്പം താമസിക്കുന്നതായി കാണിച്ച് ചിലര്‍ വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് Iഐ.എല്‍.ആര്‍ നേടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരിശോധിക്കുന്നതെന്നും, ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ ദുരുപയോഗം തടയാന്‍ ഇതിലൂടെ സാധിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍, ആരെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ നിയന്ത്രണം ശക്തമാക്കുന്നതിനായി ഇമിഗ്രേഷന്‍

More »

ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജമേഖലയിലെ വിലക്കയറ്റം തീപിടിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനവുമായി മുന്നോട്ട് പോകുമെന്നാണ് ഇതുവരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ ഡ്യൂട്ടി വര്‍ദ്ധന ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും, ബിസിനസ്സുകള്‍ കെട്ടിപ്പൂട്ടേണ്ടി വരുമെന്നും വിവിധ ഭാഗത്ത് നിന്നും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ചെലവ് കുറച്ച് നല്‍കുകയാണ് തന്റെ ഉദ്ദേശമെന്ന് ചാന്‍സലര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഈ വര്‍ഷത്തെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഉപേക്ഷിക്കുമെന്നതിന്റെ ശക്തമായ സൂചനയായാണ് വിലയിരുത്തുന്നത്. എനര്‍ജി വില ഷോക്കടിപ്പിക്കുന്ന സാഹചര്യത്തില്‍ പമ്പുകളിലെ വില വര്‍ദ്ധിക്കുന്നത് ഒഴിവാക്കി കുടുംബങ്ങളെയും, ബിസിനസ്സുകളെയും

More »

ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
ഇറാന്‍ -യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്ന ഭവന വായ്പാ പലിശ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. പ്രധാന മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ പുതിയ ഡീലുകളില്‍ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ്. യുദ്ധത്തില്‍ ദീര്‍ഘകാല സമാധാന സാധ്യത ഉയര്‍ന്നതോടെ വിപണിയിലും പ്രതിഫലനമുണ്ട്. എന്നാല്‍ സ്ഥിതി അനിശ്ചിതത്വത്തിലായതിനാല്‍ പ്രവണതയും പെട്ടെന്ന് മാറാം. പലിശ കഴിഞ്ഞ ആറാഴ്ചയായി ഉയര്‍ന്നത് വായ്പ തേടുന്നവര്‍ക്കും ആദ്യ വീട് വാങ്ങുന്നവര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കിയിരിക്കുന്നു. യുദ്ധം അവസാനിക്കാത്തതിനാല്‍ സ്ഥിരതയില്ലാത്ത നിരക്കാണ് വരുന്നത്. ഹാലിഫാക്‌സ്, എച്ച്എസ്ബിസി, സാന്റാന്‍ഡര്‍ തുടങ്ങിയ ബാങ്കുകള്‍ സ്ഥിര പലിശ നിരക്ക് കുറച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.90 ശതനമാനത്തില്‍ നിന്ന് 5.87 ശതമാനമായി കുറഞ്ഞതും കൂടുതല്‍

More »

ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
യുഎസ്- ഇറാന്‍ സംഘര്‍ഷത്തിന്റെ ഫലങ്ങള്‍ വിവിധ ലോക രാജ്യങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ധനവിലയും വിലക്കയറ്റവും മുന്നോട്ടാണ്. ഇപ്പോഴിതാ ബ്രിട്ടനെയും യുദ്ധം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പലയിടത്തും ഇന്ധന പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതോടൊപ്പം ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകുകയാണ്. കോഴിയിറച്ചിയും പന്നിയിറച്ചിയും ലഭ്യമാകില്ലെന്നും തിരിച്ചടിയാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഹോര്‍മുസിലൂടെയുള്ള ചരക്ക് ഗതാഗതം തടഞ്ഞതോടെ എണ്ണയുള്‍പ്പെടെ വിതരണം പ്രതിസന്ധിയിലാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിതരണം തടസ്സപ്പെട്ടാല്‍ മൃഗങ്ങളെ മാനുഷികമായി അറക്കുന്നതിനു തടസ്സമാകും. വിതരണം തടസ്സപ്പെടുന്നതും സംഭരണം ബുദ്ധിമുട്ടിലാകുന്നതും പ്രതിസന്ധിയുണ്ടാക്കും. ഭക്ഷ്യ ക്ഷാമമെന്നത് സാധ്യതയാണെന്ന് ഒരു വിഭാഗം പറയുന്നു. ആശങ്ക വേണ്ടെന്ന് ബിസിനസ് സെക്രട്ടറി പീറ്റല്‍ കൈല്‍ അറിയിച്ചു. സാധാരണ ജീവിതവുമായി മുന്നോട്ട് പോകാനും അദ്ദേഹം

More »

ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
ലണ്ടന്‍ : ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുനിന്ന ബ്രിട്ടന്‍, ചില വ്യാപാര നിബന്ധനകളില്‍ വീണ്ടും ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷയും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകാനാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ലക്ഷ്യം. പാര്‍ലമെന്ററി വോട്ടെടുപ്പുകള്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നീക്കം. ഇതിലൂടെ ബിസിനസുകള്‍ നേരിടുന്ന അധിക ചെലവുകള്‍ കുറയ്ക്കാനും, ബ്രക്സിറ്റുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ നീക്കം കടുത്ത രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനെ

More »

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയും യാഥാര്‍ഥ്യമാകുന്നു. കരാര്‍ മേയ് രണ്ടാം വാരത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കാമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ ഇനി നികുതി ഒഴിവാകും. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമൊരുക്കും. കരാര്‍ നിലവില്‍ വരുന്നതോടെ യുകെയില്‍ നിന്നുള്ള വിസ്‌കിയും കാറുകളും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ വിദേശ കാറുകള്‍ക്കും മദ്യത്തിനും ഇന്ത്യന്‍ വിപണിയില്‍ വില കുറയാന്‍ സാധ്യതയുണ്ട്. ഒമാനുമായുള്ള വ്യാപാര കരാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions