യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
ബ്രിട്ടനിലെ വാടക നിരക്ക് റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെ പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്കു താമസസ്ഥലം എന്നത് പലര്‍ക്കും അപ്രാപ്യമായി. വരുമാനത്തിലെ നല്ലൊരു ഭാഗവും വാടക കൊടുക്കാന്‍ മാത്രമായി ചെലവാക്കേണ്ടിയും വന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകളുടെ നാളുകള്‍ക്ക് താല്‍ക്കാലിക വിരാമം വന്നിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദശകത്തോളം വാടക കുതിച്ചുയര്‍ന്ന ശേഷം ബ്രിട്ടനിലെ ശരാശരി പ്രൈവറ്റ് റെന്റുകള്‍ വര്‍ദ്ധിക്കുന്നത് നിന്നിരിക്കുകയാണ്. വാടകക്കാരെ കിട്ടാനായി ലാന്‍ഡ്‌ലോര്‍ഡ്‌സ് ഇപ്പോള്‍ വില കുറയ്ക്കാനും തയ്യാറാകുന്നുവെന്ന് ഡാറ്റ് വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് റൈറ്റ്മൂവ് നല്‍കുന്ന വിവരം അനുസരിച്ച് 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ലണ്ടനിലെ പ്രൈവറ്റ് റെന്റ് 1370 പൗണ്ടിലാണ് നിലനിന്നത്. 2017ന് ശേഷം ആദ്യമായാണ് ഒരു വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ വാടക

More »

പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
സറേയിലെ എപ്സം പട്ടണത്തില്‍ പള്ളിയ്ക്ക് പുറത്ത് യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നടന്ന നൂറുകണക്കിന് പേരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഏപ്രില്‍ 11ന് പുലര്‍ച്ചെ 2 മുതല്‍ 4 മണിക്ക് ഇടയില്‍, എപ്‌സം മെത്തഡിസ്റ്റ് ചര്‍ച്ചിന് പുറത്തുവെച്ച് ഇരുപതുകളില്‍ പ്രായമുള്ള യുവതിയെ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സമീപത്തെ ലാബിരിത്ത് നൈറ്റ് ക്ലബില്‍ നിന്ന് പുറത്തുവന്നതിനു പിന്നാലെ പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിച്ചതായാണ് യുവതി വ്യക്തമാക്കിയത്. ബലാത്സംഗം ചെയ്തവരുടെ പേരും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി വൈകിട്ട് അഞ്ചുമണിയോടെ നൂറുകണക്കിന് ആളുകള്‍ എപ്‌സം ടൗണ്‍ സെന്ററില്‍ കൂടി പ്രതിഷേധിച്ചു പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിഷേധക്കാര്‍

More »

ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
ഡ്രൈവിംഗ് സ്കൂളുകളായ എഎ (AA)യും ബിഎസ്എം (BSM)യും ഓണ്‍ലൈന്‍ ബുക്കിംഗില്‍ വെളിപ്പെടുത്താതെ ഫീസുകള്‍ ഈടാക്കിയ കേസില്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ നിര്‍ദേശം. ഏകദേശം 80,000 ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ആകെ 760,000 പൗണ്ട് ഇവര്‍ തിരിച്ചടയ്ക്കേണ്ടിവരും. പരിശീലനത്തിന്റെ ആകെ ഫീസ് മുന്‍കൂട്ടി വ്യക്തമാക്കാതിരിക്കുകയും ബുക്കിംഗ് ഘട്ടങ്ങളില്‍ അധിക ഫീസ് ചേര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോമ്പറ്റിഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റി (CMA) അന്വേഷണം ആരംഭിച്ചത്. ഇതോടൊപ്പം ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഡെവലപ്മെന്റ്സിന് ഉപഭോക്തൃനിയമം ലംഘിച്ചതിന് 4.2 മില്യണ്‍ പൗണ്ട് പിഴയും ചുമത്തി. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍, പാഠങ്ങളുടെ പ്രാരംഭ വിലയില്‍ നിര്‍ബന്ധമായ ബുക്കിംഗ് ഫീസ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപഭോക്താക്കള്‍ ക്ലാസുകള്‍ തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍

More »

എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
ഇംഗ്ലണ്ടില്‍ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന 'അവഗണനയും അനീതിയും' അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍എച്ച്എസ് സ്ത്രീകളെ വിവേചനത്തോടെ കാണുന്നതായും അവരുടെ വേദനയും ലക്ഷണങ്ങളും പലപ്പോഴും ഗൗരവത്തില്‍ കാണുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പോലുള്ള ചികിത്സകള്‍ക്കിടെ നിര്‍ബന്ധമായും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗങ്ങള്‍ക്ക് രോഗനിര്‍ണയം നേടാന്‍ വര്‍ഷങ്ങള്‍ വൈകുന്ന പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടാകും. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ആരോഗ്യസേവനങ്ങളുടെ ഫണ്ടിംഗുമായി ബന്ധിപ്പിക്കുന്ന പരീക്ഷണ പദ്ധതി നടപ്പാക്കും. സേവനം തൃപ്തികരമല്ലെങ്കില്‍

More »

യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
യുകെയിലെ വിവിധ നഗരങ്ങളില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. 'ക്വിഷിങ്' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ വാഹന ഉടമകളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിങ് ഫീസിനായി മെഷീനുകളില്‍ പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക ക്യുആര്‍ കോഡുകള്‍ക്ക് മുകളില്‍ തട്ടിപ്പുകാര്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് ഇരകളെ കുടുക്കുന്നത്. ലണ്ടന്‍, പോര്‍ട്‌സ്മൗത്ത്, ബോണ്‍മൗത്ത്, ബെല്‍ഫാസ്റ്റ്, നോട്ടിംഗ്ഹാംഷെയര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യാജ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉപയോക്താവ് പാര്‍ക്കിങ് കമ്പനികളുടെ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകളിലേക്കാണ് എത്തുന്നത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതോടെ അവ തട്ടിപ്പുകാരുടെ കൈവശമാകും. ചിലയിടങ്ങളില്‍ 'പെനാല്‍റ്റി ഒഴിവാക്കാന്‍ ഉടന്‍

More »

മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
മോട്ടബിലിറ്റി ഡ്രൈവര്‍മാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തിലായി. ആദ്യ കാര്‍ ലീസില്‍ എടുക്കുമ്പോഴോ മോട്ടബിലിറ്റി സ്‌കീം വഴി വീല്‍ ചെയര്‍ ആക്‌സസുള്ള വാഹനം ലീസില്‍ എടുക്കുമ്പോഴോ അതില്‍ പുതിയ ബ്ലാക് ബോക്‌സുകള്‍ ഘടിപ്പിക്കണം. അതിനോടൊപ്പം ലീസില്‍ 30 വയസില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ എടുക്കുന്ന വാഹനങ്ങളിലും ഇത് നിര്‍ബന്ധമാവുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ ടെലിമാറ്റിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംവിധാനം കാറുകളില്‍ വരുന്നു. വേഗത, ബ്രേക്കിംഗ് രീതികള്‍ എന്നിവയൊക്കെ നിരീക്ഷിച്ച് പ്രതിവാര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. പച്ച, ആംബര്‍, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ തരംതിരിക്കുക. സുരക്ഷിതമായി വാഹനം ഓടിക്കുന്ന (പച്ച സ്റ്റാറ്റസ് ഉള്ളവര്‍)

More »

സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
ഇംഗ്ലണ്ടിലെ സ്കൂള്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയില്‍ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ നല്‍കും. സോസേജ് റോള്‍, പിസ തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേന നല്‍കുന്നതും അവസാനിപ്പിക്കും. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ പ്രകാരം ഡെസേര്‍ട്ടുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെ അനുവദിക്കുകയുള്ളു . കൂടാതെ കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. പ്രൈമറി സ്കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാളെങ്കിലും അമിത ഭാരമുള്ളവരാണെന്നും, പഞ്ചസാരയേറിയ ഭക്ഷണങ്ങള്‍ മൂലം

More »

കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
ഹോം സെക്രട്ടറി ഷബാന മഹമ്മൂദ് മുന്നോട്ടുവച്ച പുതിയ കുടിയേറ്റ നയപരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്ര സാമ്പത്തിക ലാഭം നല്‍കില്ലെന്ന് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പറഞ്ഞത് പോലെ 10 ബില്യണ്‍ പൗണ്ട് ലാഭമല്ല, വെറും 600 മില്യണ്‍ പൗണ്ട് മാത്രമേ ലഭിക്കൂ എന്നതാണ് ഔദ്യോഗിക കണക്ക്. പുതിയ പദ്ധതിപ്രകാരം, കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസ അവകാശം ലഭിക്കാന്‍ ഇനി 5 വര്‍ഷത്തിന് പകരം 10 വര്‍ഷം കാത്തിരിക്കേണ്ടി വരും. പൊതുസേവനങ്ങളിലേക്കുള്ള ചെലവ് കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. മൈഗ്രേഷന്‍ ആഡൈ്വസറി കമ്മറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ പറഞ്ഞ പത്തു ബില്യണ്‍ പൗണ്ടില്‍ വെറും 6% മാത്രമാണ് യാഥാര്‍ത്ഥ്യത്തില്‍ ലാഭം. അതായത് യഥാര്‍ത്ഥ ലാഭം ഏകദേശം 600 മില്യണ്‍ പാണ്ട് മാത്രം. ശക്തമായ നയം മൂലം കുടിയേറ്റക്കാര്‍ നേരത്തെ രാജ്യം വിടാന്‍ സാധ്യതയുണ്ട്.

More »

21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
എന്‍എച്ച്എസില്‍ നിലവില്‍ നികത്തപ്പെടാതെകിടക്കുന്നതു പതിനായിരക്കണക്കിന് ഒഴിവുകളാണ്. അതില്‍ കൂടുതല്‍ നഴ്‌സിംഗ് ഒഴിവുകളാണ്. ഉള്ളവരെക്കൊണ്ട് അമിത ജോലി ചെയ്യിച്ചാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ഇതിനിടയിലും ബജറ്റ് ലാഭിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഗവണ്‍മെന്റ്. ഇതിന്റെ ഫലമായി 21,000 ജോലിക്കാരെയെങ്കിലും ട്രസ്റ്റുകള്‍ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. 2028 ആകുന്നതോടെ ആശുപത്രികളിലും, മറ്റ് ആരോഗ്യ സംവിധാനങ്ങളിലുമായി 21,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുണീഷന്‍ പറഞ്ഞു. ഈ വര്‍ഷം മുതല്‍ ട്രസ്റ്റുകള്‍ ബജറ്റില്‍ ലാഭം കണ്ടെത്തണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇതിനായി ആശുപത്രികള്‍, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ നിന്നായി ജോലിക്കാരെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ട്രസ്റ്റുകളെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions