സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണ്. പലിശ നിരക്കുകള്‍ ഉയര്‍ന്നത് മാത്രമല്ല മറ്റ് പല ഘടകങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ടെന്നതാണ് വസ്തുത. സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഈ നികുതി ഇനത്തില്‍ മൂന്നിരട്ടി ചെലവാണ് നേരിട്ടതെന്നാണ് വ്യക്തമാകുന്നത്.
ആദ്യത്തെ വീട് വാങ്ങുന്നര്‍ക്ക് 20255 ഏപ്രില്‍ മുതല്‍ 408 മില്ല്യണ്‍ പൗണ്ടാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടി വന്നത്. മുന്‍ വര്‍ഷം ഇത് കേവലം 101 മില്ല്യണ്‍ പൗണ്ടായിരുന്നു. ഒരു മേഖലയില്‍ നിന്നും മാത്രമായാണ് ആദ്യമായി വീട് വാങ്ങുന്നവരില്‍ നിന്നും ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പകുതിയും ട്രഷറി കൈക്കലാക്കിയതെന്നും റൈറ്റ്മൂവ് വ്യക്തമാക്കുന്നു.
125,000 പൗണ്ട് മുതല്‍ ആരംഭിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. 2022 ഓട്ടം സീസണില്‍ അന്നത്തെ ടോറി
More »
മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
കെന്റില്‍ അടുത്തിടെ മാരകമായി മെനിഞ്ചൈറ്റിസ് ബി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ എന്‍എച്ച്എസ്. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു. 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് മെനിഞ്ചൈറ്റിസ് പടര്‍ന്നത് ആരോഗ്യ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അടിയന്തിര വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യാപനം നിയന്ത്രിക്കാന്‍ അധികൃതര്‍ തീവ്രമായ നിരീക്ഷണവും കോണ്‍ടാക്ട് ട്രേസിംഗും ശക്തമാക്കി.
കാന്റര്‍ബറി, ഫേവര്‍ഷം, ആഷ്ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ച് അടുത്ത ആഴ്ച മുതല്‍ രണ്ടാം ഡോസ്
More »
ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
ലണ്ടനിലെ വാല്‍താം ഫോറസ്റ്റ് കൗണ്‍സിലിലേക്ക് മെയ് ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മലയാളി. എറണാകുളം നേര്യമംഗലം സ്വദേശി ജയ്സണ്‍ തോമസ് ആണ് ഇവിടെ ജനവിധി തേടുന്നത്. നിജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റീഫോം യുകെ' പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ലേറ്റണ്‍ സ്റ്റോണ്‍ (Leytonstone) വാര്‍ഡില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് ഈ അധ്യാപകന്‍ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്നത്.
യുകെയില്‍ ഗവേഷണ പഠനത്തിനെത്തിയ ജയ്സണ്‍ നിലവില്‍ ലണ്ടനിലെ വിവിധ സ്‌കൂളുകളില്‍ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. ഇതിനുമുമ്പ് മാലിദ്വീപ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങി വിവിധ ഇടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളിലെ
More »
ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
റസിഡന്റ് ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. എന്നാല്‍ യൂണിയനിലെ ജോലിക്കാര്‍ തന്നെ സമരത്തിന് ഇറങ്ങിയതോടെ തിരിച്ചടി നേരിടുകയാണ് ബിഎംഎ. യൂണിയന്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജോലിക്കാരുടെ സഹായമില്ലാതെ കോണ്‍ഫറന്‍സുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇവര്‍ കുരുക്കിലായത്. വരുമാനത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സ്വന്തം യൂണിയന്‍ ജീവനക്കാര്‍ ഇതേ ആവശ്യത്തിന് സമരത്തിന് ഇറങ്ങിയതോടെ നാണക്കേടായി.
വെള്ളി, ശനി ദിവസങ്ങളില്‍ മധ്യ ലണ്ടനില്‍ നിശ്ചയിച്ച വാര്‍ഷിക കോണ്‍ഫറന്‍സാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഫറന്‍സ് കോ-ചെയറുകളായ എറിന്‍ ഗോര്‍ലിയും, ഫ്രാന്‍സെസ്‌കോ പലാസോയും പറഞ്ഞു. 'ഞങ്ങള്‍
More »
പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയ്ക്കെതിരായ നിരോധനത്തെതിരെ ലണ്ടനിലെ ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ 500-ലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിരോധനം നിയമവിരുദ്ധമാണെന്ന് വിധിച്ചതിന് പിന്നാലെയായിരുന്നു ഈ സമരം.
ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളുമായി നിരവധി പേര്‍ പ്രതിഷേധവുമായി എത്തി. മെട്രോപൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാത്രി 12 വരെ 523 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പ്രായം 18 മുതല്‍ 87 വരെയെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ മുഖം പതിപ്പിച്ച മാസ്‌ക് ധരിച്ചുമായിരുന്നു എത്തിയത്. മുന്‍ പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെ ശ്രദ്ധ നേടിയ കാഴ്ച വൈകല്യമുള്ള പ്രവര്‍ത്തകനായ മൈക്ക് ഹിഗിന്‍സും സമരത്തില്‍
More »
ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്!
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സമരങ്ങള്‍ക്കിടയിലും രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയിലും സേവനത്തിലെ വീഴ്ചകളെ കുറിച്ച് വലിയ റിപ്പോര്‍ട്ടുകള്‍ പുറത്തേയ്ക്കു വരുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ തോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രസ്റ്റുകളെ കുറിച്ചാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ കഴിഞ്ഞ വര്‍ഷം രോഗികളിലെ മരണങ്ങള്‍ അധികമായി കണ്ടെത്തിയിട്ടുണ്ട്.
2024 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെ മാസങ്ങളില്‍ 30 ശതമാനത്തോളം ഉയര്‍ന്ന തോതില്‍ രോഗികളുടെ മരണങ്ങള്‍ സംഭവിച്ച ട്രസ്റ്റുകളുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിനകം മരിച്ച രോഗികളുടെ എണ്ണവും ഈ കണക്കില്‍ ഉള്‍പ്പെടും. കണക്കുകള്‍ സേവനങ്ങളിലെ ന്യൂനതയല്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്ന
More »
ബ്രിട്ടീഷ് ഭവനവിപണിയില്‍ 'ട്രംപ്ഫ്‌ളേഷന്‍'; വീടു വില ഇടിയുന്നു; ഈ വര്‍ഷം 5% വരെ വില ഇടിയുമെന്ന് മുന്നറിയിപ്പ്
ഇറാനില്‍ ട്രംപ് തുടങ്ങിവെച്ച യുദ്ധം ലോകത്തിന്റെ ഊര്‍ജ്ജവിതരണം വലിയ തോതില്‍ തടസ്സപ്പെടുത്തി. ഇതോടെ മറ്റുരാജ്യങ്ങളെപ്പോലെ ബ്രിട്ടനിലും ഇന്ധന, ഗ്യാസ് ക്ഷാമം വിലക്കയറ്റത്തിനും, സാമ്പത്തിക ഞെരുക്കത്തിനും കാരണമാകുകയാണ്.
'ട്രംപ്ഫ്‌ളേഷന്‍' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ മൂലം ബ്രിട്ടനിലെ വിവിധ മേഖകളില്‍ ആഘാതം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതില്‍ പ്രധാനമായി മാറുന്നത് ഭവന വിപണിയാണ്. നിലവിലെ സാഹചര്യങ്ങള്‍ സാമ്പത്തിക ഞെരുക്കം വര്‍ദ്ധിപ്പിക്കുകയും, ഉയര്‍ന്ന പലിശ നിരക്കുകള്‍ക്ക് കാരണമാകുകയും ചെയ്യുമ്പോള്‍ ഈ വര്‍ഷം ഭവനവില 5 ശതമാനമെങ്കിലും ഇടിയുമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ തിരിച്ചടിയായി ബ്രിട്ടനിലെ ഫസ്റ്റ്‌ടൈം ബയേഴ്‌സ് പതിയെ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡെച്ച് ബാങ്ക് പറയുന്നു. കൂടാതെ വീട് മാറാന്‍ ഉദ്ദേശിക്കുന്നവരും തല്‍ക്കാലം ആഗ്രഹം
More »
ക്യാബിന്‍ ക്രൂ സമരം; ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 7 വിമാനങ്ങള്‍ റദ്ദാക്കി ലുഫ്താന്‍സ
ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പണിമുടക്കിയതോടെ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നും ജര്‍മ്മനിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഏഴ് വിമാന സര്‍വ്വീസുകള്‍ ലുഫ്താന്‍സ റദ്ദാക്കി. ഏപ്രില്‍ 9 അര്‍ദ്ധരാത്രിക്ക് ആരംഭിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൂ അംഗങ്ങള്‍ ഇന്നലെ ജോലിയില്‍ കയറാന്‍ വിസമ്മതിച്ചത്. വേതനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ലുഫ്താന്‍സയിലേയും സഹോദര സ്ഥാപനമായ സിറ്റിലൈനിലെയും ജീവനക്കാര്‍ യു എഫ് ഒ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.
ലുഫ്താന്‍സയുടെ ഏറ്റവും വലിയ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ 350 ഓളം ഡിപ്പാര്‍ച്ചറുകളില്‍ 75 ശതമാനവും റദ്ദാക്കേണ്ടതായി വന്നു ബര്‍മിംഗ്ഹാമില്‍ റദ്ദ് ചെയ്തത് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലെക്കും ഉള്ള വിമാന സര്‍വീസുകളായിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പേ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന്
More »
വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനില്‍ ജീവിതച്ചെലവ് ഉയരും
ഇറാന്‍ സംഘര്‍ഷത്തിലെ വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ജീവിതച്ചെലവ് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സംഘര്‍ഷം ആരംഭിച്ച സമയത്തേക്കാള്‍ ഡീസല്‍ ലിറ്ററിന് ശരാശരി 48 പെന്‍സ് കൂടുതലാണ് ഇപ്പോഴത്തെ വില. മിഡില്‍ ഈസ്റ്റിലെ പോരാട്ടം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി അറിയിച്ചതിന് പിന്നാലെ പമ്പ് എണ്ണവിലകള്‍ അതിവേഗത്തില്‍ ഉയരുന്നത് നിര്‍ത്തുന്നത് ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാര്യമാണെന്ന് മോട്ടോറിംഗ് ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു.
എണ്ണയും ഗ്യാസും വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നതിന് കപ്പലുകള്‍ക്ക് പണം
More »